Saturday, December 10, 2016

സൗവിക്‌ മുന്നില്‍ ,ജിങ്കന്‍ രണ്ടാമത്‌





ഡിസംബര്‍ 6, 2016 
ഹീറോ ഇന്ത്യന്‍ സുപ്പര്‍ ലീഗില്‍ ഇന്ത്യന്‍ താരങ്ങള്‍ മികവ്‌ പ്രകടിപ്പിച്ചുവെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു
ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സമയം കളിച്ചതാരം ഡല്‍ഹി ഡൈനാമോസിന്റെ ഡിഫെന്‍ഡര്‌ സൗവിക്‌ ചക്രവര്‍ത്തിയാണ്‌. ലീഗിലെ ഡല്‍ഹിയുടെ എല്ലാ മത്സരങ്ങളിലും കളിച്ചു. 
2014 മുതല്‍ ഡല്‍ഹി ഡൈനാമോസിന്റെ ഭാഗമായ സൈവിക്‌ ഇതിനകം 1280 മിനിറ്റാണ്‌ 14 മത്സരങ്ങളിലായി കളിച്ചത്‌. ഏറ്റവും കൂടുതല്‍ സമയം കളിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളില്‍ സൗവിക്‌ ചക്രവകര്‍ത്തി മുന്നില്‍ നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഡിഫെന്‍ഡര്‍ സന്ദേശ്‌ ജിങ്ങനാണ്‌. 1268 മിനിറ്റ്‌ ഇതിനകം ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ജിങ്കന്‍ കളിച്ചുകഴിഞ്ഞു. ലിഗ്‌ റൗണ്ടില്‍ ഒരു തവണ മാത്രമെ ജിങ്കനു പകരക്കാരനെ വേണ്ടിവന്നുള്ളു. അതും 12 മിനിറ്റ്‌ മാത്രം. 
സൗവിക്‌, സന്ദേശ്‌ ജിങ്കന്‍ എന്നിവര്‍ക്കു പിന്നില്‍ ദേബജിത്‌ മജുംദാര്‍ ( അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത), മെഹ്‌റാജുദ്ദീന്‍ വാഡു (ചെന്നൈയിന്‍ എഫ്‌.സി) എന്നിവരാണ്‌ ഏറ്റവും കൂടുതല്‍ സമയം കളിച്ചവരില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ വരുന്ന മറ്റു ഇന്ത്യന്‍ താരങ്ങള്‍.
ഇത്തവണ ഏറ്റവും കൂടുതല്‍ സമയം ഗ്രൗണ്ടില്‍ എണ്ണയിട്ട യന്ത്രം പോലെ കളിച്ച 25 പേരുടെ ലിസ്റ്റില്‍ 12 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്നു.
വിദേശതാരങ്ങള്‍ക്കു ബദലായി ഇന്ത്യന്‍ താരങ്ങള്‍ മാറിവരുന്നുവെന്നതിന്റെ തെളിവാണ്‌. ഇത്‌. കായിക ശേഷിയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ഒട്ടും പിന്നില്‍ അല്ലെന്നു ഇത്‌ തെളിയക്കുന്നു. ഈ സീസണില്‍ ഇന്ത്യന്‍ താരങ്ങളില്‍ പരിശീലകര്‍ കൂടുതലായി വിശ്വാസം അര്‍പ്പിച്ചതായും മത്സരങ്ങള്‍ സൂക്ഷ്‌മായി പരിശോധിച്ചാല്‍ വ്യക്തമാകും. 
ഡല്‍ഹി പരിശീലകന്‍ ജിയാന്‍ ലൂക്ക സാംബ്രോട്ടയുടെ വിശ്വസനീയ താരമായി സൗവിക്‌ ചക്രവര്‍ത്തി മാറിയിരുന്നു. എല്ലാ മത്സരങ്ങളിലും സാംബ്രോട്ട റൈറ്റ്‌ ബാക്ക്‌ പൊസിഷന്‍ സൗവിക്കിനു വേണ്ടിമാറ്റിവെച്ചിരുന്നു. അതുകൊണ്ടു തന്നെ ഡല്‍ഹി ടീമിന്റെ അവിഭാജ്യഘടകമായി മാറുവാന്‍ സൗവിക്കിനു കഴിഞ്ഞു. 
അതേപോലെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകന്‍ സ്‌റ്റീവ്‌ കോപ്പല്‍ ഏറ്റവും കൂടുതല്‍ വിശ്വാസം അര്‍പ്പിച്ച കളിക്കാരനാണ്‌ സേേന്ദശ്‌ ജിങ്കന്‍. ടീമിന്റെ പ്രതിരോധനിരയുടെ നട്ടെല്ല്‌ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന കൂട്ടുകെട്ടാണ്‌ സന്ദേശ്‌ ജിങ്കനും സെഡ്രിക്‌ ഹെങ്‌ബെര്‍ട്ടും ചേര്‍ന്ന്‌ കെട്ടിപ്പെടുത്തത്‌്‌. ബ്ലാസ്റ്റേഴ്‌സിന്റെ വിജയങ്ങള്‍ക്കു പ്രധാന അടിത്തറയും ഈ ജിങ്കന്‍-ഹെങ്‌ബെര്‍ട്ട്‌ കൂട്ടുകെട്ടായിരുന്നു. ഉത്തര അയര്‍ലണ്ടിനു വേണ്ടി കളിക്കാന്‍ മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസ്‌ പോയ സന്ദര്‍ഭങ്ങളില്‍ എല്ലാം കോച്ച്‌ സ്‌റ്റീവ്‌ കോപ്പലിന്റെ ആശ്വാസം ജിങ്കന്‍-ഹെങ്‌ബെര്‍ട്ട്‌ കൂട്ടുകെട്ടിലായിരുന്നു. കോപ്പല്‍ ജിങ്കനെ വിംഗുകളില്‍ വരെ ഉപയോഗപ്പെടുത്തിയ മത്സരങ്ങള്‍ ഉണ്ടായിരുന്നു. 
ചെന്നൈയിന്‍ എഫ്‌.സിയുടെ ഡിഫെന്‍ഡര്‍ മെഹ്‌റാജുദ്ദീന്‍ വാഡു, കോല്‍ക്കത്തയുടെ ഗോള്‍ കീപ്പര്‍ ദേബ്‌ജിത്‌ മജുംദാര്‍ എന്നിവര്‍ക്കു പകരക്കാരെ വേണ്ടിവന്നിട്ടില്ല. 14 മത്സരങ്ങളില്‍ 13 മത്സരങ്ങളിലും സ്വന്തം ടീമിനു വേണ്ടി ഇരുവരും ഇറങ്ങി. അപ്രസക്തമായ മത്സരത്തില്‍ മറ്റുള്ള താരങ്ങള്‍ക്കു അവസരം നല്‍കാന്‍ പരിശീലകര്‍ തീരുമാനിച്ച സന്ദര്‍ഭങ്ങളില്‍ മാത്രമാണ്‌ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചത്‌. 
മാര്‍ക്വീ താരങ്ങളില്‍ എഫ്‌.സി പൂനെയുടെ മുഹമ്മദ്‌ സിസോക്കോ മാത്രമാണുള്ളത്‌. ഏറ്റവും കൂടുതല്‍ സമയം ചെലവിട്ട 10 കളിക്കാരില്‍ വരുന്ന ഏക മാര്‍ക്വീ താരംവും സിസോക്കോയാണ്‌. പൂനെ ആദ്യം മാര്‍ക്വീതാരമായി നിശ്ചയിച്ച ഗുദ്യോന്‍സന്‍ പിന്മാറിയ സാഹചര്യത്തിലായിരുന്നു സിസോക്കോ മാര്‍ക്ക്വീതാരം ആയി മാറിയത്‌. ഫത്തോര്‍ഡയിലെ തന്റെ പൂനെക്കു വേണ്ടിയുള്ള ആദ്യമത്സരത്തിനു ഇറങ്ങിയ ശേഷം ഇതുവരെ സിസോക്കോ ടീമിനെ നിരാശരാക്കിയില്ല. 
ഏറ്റവും കുടുതല്‍ സമയം സ്വന്തം ടീമിനു വേണ്ടി ഇതുവരെയുള്ള മത്സരങ്ങളില്‍ ഗ്രൗണ്ടില്‍ ഇറങ്ങിയ താരങ്ങളില്‍ മൂന്നാം സ്ഥാനം ബ്ലാസ്‌റ്റേഴ്‌സിന്റെ സെഡ്രിക്‌ ഹെങ്‌ബെര്‍ട്ടിനാണ്‌ ( 1237 മിനിറ്റ്‌) മുംബൈ സിറ്റിയുടെ ലൂസിയാന്‍ ഗോയന്‍,ക്രിസ്‌ത്യന്‍ വാഡോക്‌സ്‌ എന്നിവരാണ്‌ തൊട്ടുപിന്നില്‍. യഥാക്രമം 1234 മിനിറ്റ്‌, 1232 മിനിറ്റ്‌.
ആദ്യ പത്ത്‌ സ്ഥാനക്കാര്‍ -
1. സൗവിക്‌ ചക്രവര്‍ത്തി (1260 മിനിറ്റ്‌)
2. സന്ദേശ്‌ ജിങ്കന്‍ ( 1248 മിനിറ്റ്‌)
3. സെഡ്രിക്‌ ഹെങ്‌ബെര്‍ട്ട്‌ ( 1237 മിനിറ്റ്‌)
4. ലൂസിയാന്‍ ഗോയന്‍ ( 1234 മിനിറ്റ്‌)
5. ക്രിസത്യന്‍ വാഡോക്‌സ്‌ ( 1232 മിനിറ്റ്‌)
6. ജോനാഥന്‍ ലൂക്ക ( 1226 മിനിറ്റ്‌)
7. ദേബജിത്‌ മജുംദാര്‍ (1170 മിനിറ്റ്‌)
8.മെഹ്‌ റാജുദ്ദീന്‍ വാഡു ( 1170 മിനിറ്റ്‌)
9. മുഹമ്മദ്‌ സിസോക്കോ (1170 മിനിറ്റ്‌)
10. എഡല്‍ ബെറ്റെ (1170 മിനിറ്റ്‌) 

No comments:

Post a Comment