Saturday, October 1, 2016

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ആരോഗ്യ, വെല്‍നസ്‌ പങ്കാളിയായി മൂന്നാമതും ആസ്റ്റര്‍ മെഡ്‌സിറ്റി



കൊച്ചി: ലോകനിലവാരത്തിലുള്ള ക്വാര്‍ട്ടേര്‍നറി പരിചരണം ലഭ്യമാക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റര്‍ മെഡ്‌സിറ്റി മൂന്നാം തവണയും ഇന്ത്യന്‍ സൂപ്പര്‍ലീഗ്‌ മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‌ വൈദ്യസഹായം നല്‌കും. ഔദ്യോഗിക ആരോഗ്യ, വെല്‍നസ്‌ പങ്കാളി എന്ന നിലയിലാണ്‌ ആസ്റ്റര്‍ മെഡ്‌സിറ്റി ഇന്‍ഹൗസ്‌ മാച്ചുകളിലും പരിശീലനാവസരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ്‌ ടീമിന്‌ വൈദ്യസഹായത്തിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്‌. ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ എല്ലാ അടിയന്തരഘട്ടങ്ങളിലും ആസ്റ്റര്‍ മെഡ്‌സിറ്റി എല്ലാ ടീമംഗങ്ങള്‍ക്കും, പിന്തുണയ്‌ക്കുന്ന ജീവനക്കാര്‍ക്കും, ഇതുമായി ബന്ധപ്പെട്ടവര്‍ക്കും കാണികള്‍ക്കും പ്രത്യേക ചികിത്സാസൗകര്യങ്ങളും ഒരുക്കും. ഇതിനുപുറമെ ആസ്റ്റര്‍ മെഡ്‌സിറ്റി കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക വൈദ്യസഹായദാതാവ്‌ കൂടിയാണ്‌. 
ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ്‌ ഇന്‍ ഓര്‍ത്തോപീഡിക്‌സ്‌ & റൂമാറ്റോളജിയിലെ സ്‌പോര്‍ട്‌സ്‌ മെഡിസിന്‍ വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ഡോക്ടര്‍മാരുടെ സംഘം എല്ലാ അസ്ഥിസംബന്ധമായതും സങ്കീര്‍ണ്ണവുമായ കേസുകള്‍ കൈകാര്യം ചെയ്യാനായി സജ്ജമായിരിക്കും. സര്‍വസജ്ജമായ ആസ്‌റ്റര്‍ മെഡ്‌സിറ്റിയുടെ ആംബുലന്‍സ്‌ വേദിയ്‌ക്കരികെയുണ്ടാകും. അടിയന്തരഘട്ടങ്ങള്‍ കൈകാര്യം ചെയ്യാനായി കളി നടക്കുന്ന ഗ്രൗണ്ടിന്‌ പുറത്ത്‌ ഫസ്റ്റ്‌ റസ്‌പോണ്ടര്‍ ബൈക്കുകളുടെ സേവനവും ലഭ്യമാക്കും. 
മനോഹരമായ കളിയൊരുക്കുന്നതിനായി കേരള ബ്ലാസ്‌റ്റേഴ്‌സുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന്‌ ആസ്‌റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ. ഹരീഷ്‌ പിള്ള പറഞ്ഞു. എന്ത്‌ പ്രശ്‌നമുണ്ടായാലും കൈകാര്യം ചെയ്യാനായി അനുഭവപരിചയമുളള സ്‌പെഷലിസ്റ്റ്‌ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സംഘത്തിന്റെ പിന്തുണയുണ്ടെന്ന ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഇതുവഴി കഴിയും. കളിക്കാര്‍ക്കും അവര്‍ക്ക്‌ പിന്തുണ നല്‌കുന്നവര്‍ക്കും സര്‍സജ്ജമായ മെഡിക്കല്‍ മുറികളും കാഴ്‌ചക്കാരുടെ ഗാലറികളില്‍ മെഡിക്കല്‍ പോയിന്റുകളും ഉറപ്പാക്കും. യാതൊരു കാലതാമസവുമില്ലാതെ ഏത്‌ അടിയന്തരഘട്ടങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. 
ആസ്റ്റര്‍ മെഡ്‌സിറ്റിയുമായി ഒരിക്കല്‍ക്കൂടി ആരോഗ്യ, വെല്‍നസ്‌ പാര്‍ട്‌ണര്‍ എന്ന നിലയില്‍ സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്‌ കെബിഎഫ്‌സിയുടെ ഔദ്യോഗിക പ്രതിനിധി പറഞ്ഞു. ആസ്‌റ്റര്‍ മെഡ്‌സിറ്റി പോലെയുള്ള ആധുനിക വൈദ്യസഹായം ലഭ്യമാകുന്ന കേന്ദ്രവുമായുള്ള സഹകരണം ആരോഗ്യ, വെല്‍നസ്‌ രംഗങ്ങളില്‍ ടീമിനും പിന്തുണ നല്‌കുന്ന ജീവനക്കാര്‍ക്കും മികച്ച ഉറപ്പ്‌ നല്‌കുമെന്നും അദ്ദേഹം പറഞ്ഞു. 


No comments:

Post a Comment