Friday, October 7, 2016

PREVIEW

MATCH  8





FC Goa, Pune City hunt for first points


October 7, 2016

GOA: FC Goa chief coach Zico is confident that his team can script a turnaround as they play their first home match of the season against FC Pune City in the Hero Indian Super League at Jawaharlal Nehru Stadium, Fatorda, on Saturday.

FC Goa were handed a rare defeat by NorthEast United FC in their opening clash and coach Zico now needs to inspire his squad to register the first win of the season. FC Goa looked good in patches against NorthEast United FC. They did not score against their rivals but the Brazilian legend remains confident in his team’s ability to fight back.

“I think we played well. We tried our best, we fought but we couldn’t overcome them. This is just the beginning of the league. The first year too we started the league with a defeat but later we overcame it. We have to keep going to work on that,” said Zico.

NorthEast United’s opening goal came through goalkeeper Laxmikant Kattimani’s mistake and the second goal also asked questions about the defence. Zico, however, was unperturbed and is set to continue with his first choice goalkeeper.

“He has a lot of experience with us from the last two years. We have been playing together and when we lose, everyone loses. It is not the fault of one person,” he said.

It is not yet clear if Zico will alter his formation or even introduce new players in the starting eleven. With several players nursing injuries, though, it is unlikely that he will be left with many choices. Players like Gregory Arnolin, Luciano Sobrosa, Robin Singh, Denzil Franco and Subhashish Roy Chowdhury are all nursing injuries and remain unavailable for the next clash.

FC Pune City have no such injury concerns and assistant coach Miguel remains confident that they will open their account soon.

“You have to understand that a majority of the players are new. It’s not easy to build a team like that. We need to play a few more games and the team will improve,” said Miguel.

Chief coach Antonio Habas remains suspended for FC Pune City’s first four matches.

FC Pune City’s plans for the season went haywire after marquee Eidur Gudjohnsen picked up an injury during pre-season and was ruled out of the ISL. He has now been replaced by former Liverpool midfielder Mohamed Sissoko who will be available for selection.

“Eidur’s injury impacted us. He is a leader, a big player and now we have another marquee. He is doing his role. He will play the next game and try to make up for Eidur’s absence,” said Miguel.

FC Pune City lost their opening clash against Mumbai City FC in the Maharashtra Derby.

ആദ്യ ജയം തേടി ഗോവയും
പൂനെ എഫ്‌.സിയും
ഗോവ:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ റണ്ണേഴ്‌സ അപ്പായ എഫ്‌.സി. ഗോവ ആദ്യ ജയം പ്രതീക്ഷിച്ച്‌ ഇന്ന്‌ ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നു. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഈ സീസണിലെ ആദ്യ ഹോം മാച്ചിനിറങ്ങുമ്പോള്‍ ഗോവന്‍ ആരാധകര്‍ക്ക്‌ വിജയത്തിലൂടെ ഒരു ഫുട്‌ബോള്‍ കാര്‍ണിവല്‍ ഒരുക്കാമെന്ന പ്രതീക്ഷയിലാണ്‌ ബ്രസീലുകാരനായ മുഖ്യ പരിശീലകന്‍ സീക്കോ.
ആദ്യ മത്സരങ്ങള്‍ തോറ്റ രണ്ടു ടീമുകളാണ്‌ ഇന്ന്‌ നേര്‍ക്കു നേര്‍ വരുന്നത്‌. ഗോഹാട്ടിയിലെ ആദ്യ മത്സരത്തില്‍ ഗോവയ്‌്‌ക്ക്‌ ്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനോാട്‌ മറുപടി ഇല്ലാത്ത രണ്ട്‌ ഗോളുകളുടെ തോല്‍വി വഴങ്ങേണ്ടിവന്നിരുന്നുവെങ്കില്‍, മറുവശത്ത്‌ പുനെ സിറ്റി ഏക ഗോളിനു മുംബൈ സിറ്റിയോടും തോറ്റു.
ഐഎസ്‌എല്ലിന്റെ ചരിത്രത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റിനോട്‌ ഇതുവരെയും തോല്‍വി നേരിട്ടിട്ടില്ലാത്ത ടീമാണ്‌ എഫ്‌.സി.ഗോവ. ഈ ചരിത്രമാണ്‌ പഴങ്കഥയായത്‌. ഈ ആഘാതത്തില്‍ നിന്നും കരകയറുമെന്ന ആത്മവിശാസത്തിലാണ്‌ കോച്ച്‌ സീക്കോ. സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസം ഗോവന്‍ ടീമിനു ഉണ്ടാകുമെന്നു സീക്കോ കരുതുന്നു.എതിരാളികള്‍ക്കെതിരെ ഗോളൊന്നും അടിക്കാതെ തോല്‍വി വഴങ്ങേണ്ടിവന്നുവെങ്കിലും ഒരു തിരച്ചുവരവ്‌ ടീമില്‍ നിന്നും ഉണ്ടാകുമെന്ന്‌ സീക്കോ ഉറച്ചു പ്രതീക്ഷിക്കുന്നു.
ആദ്യ മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റിനെതിരെ നന്നായി കളിച്ചുവെന്നു തന്നെയാണ്‌ സീക്കോയുടെ പൂര്‍ണവിശ്വാസം. . ലീഗ്‌ മത്സരങ്ങള്‍ തുടങ്ങിയതേ ഉള്ളുവെന്നും ഇനിയും നിരവധി മത്സരങ്ങള്‍ കളിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ സീസണിലും തോല്‍വയോടെയായിരുന്നു തുടക്കമെന്ന കാര്യവും ` ടീം തിരിച്ചുവരവിനു വേണ്ടിയുള്ള പ്രയത്‌നത്തിലാണെന്നും സീക്കോ കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത്‌ ഈസ്‌റ്റ്‌ നേടിയ ആദ്യ ഗോള്‍ ഗോവന്‍ ഗോളി ലക്ഷ്‌മികാന്ത്‌ കട്ടിമണിയുടെ അബദ്ധം കൊണ്ടായിുന്നു എതിരെ വീണ രണ്ടാമത്തെ ഗോള്‍ ഗോവന്‍ പ്രതിരോധനിരയുടെ പിഴവില്‍ നിന്നും . എന്നാല്‍ ഈ അബദ്ധത്തിനും പിഴവിനും കളിക്കാരില്‍ ആരെയും കുറ്റപ്പെടുത്താന്‍ സീക്കോ ശ്രമിച്ചില്ല. പകരം ആദ്യ ചോയിസ്‌ ആയി വന്ന ഗോള്‍കീപ്പറെ നിലനിര്‍ത്തുമെന്നും സീക്കോ തറപ്പിച്ചുപറഞ്ഞു.
കഴിഞ്ഞ രണ്ട്‌ സീസണുകളിലും ഗോവന്‍ ടീമിലെ സജീവ സാന്നിധ്യമായിരുന്നതിന്റെ തഴക്കവും പഴക്കവും ഗോള്‍ മുഖം കാത്തു സൂക്ഷിച്ച പരചയസമ്പത്തും അദ്ദേഹത്തിനുണ്ടെന്ന കാര്യവും സീക്കോ വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു. ടീം ഒരുമിച്ചാണ്‌ കളിക്കുന്നത്‌. ടീം തോല്‍ക്കുമ്പോള്‍ എല്ലാവരും തോല്‍ക്കുന്നു. ഒരാളുടെ കുറവ്‌ കൊണ്ട്‌ ടീം തോറ്റുവെന്നു പറയുന്നത്‌ ശരിയല്ലെന്നും സീക്കോ പ്രതീകരിച്ചു.
ആദ്യ മത്സരത്തില്‍ കളിച്ച ആദ്യ ഇലവനിലെ കളിക്കാരെ മുഴുവനും നിലനിര്‍ത്തുന്ന കാര്യവും പുതിയ താരങ്ങളെ ആദ്യ ഇലവനിലേക്കു കൊണ്ടുവരുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല. ടീമില്‍ നിരവധി കളിക്കാര്‍ പരുക്കിന്റെ പിടിയിലാണ്‌ .അതുകൊണ്ടു തന്നെ പുതിയ കളിക്കാരെ ആദ്യ ഇലവനിലേക്കു കൊണ്ടുവരാനുള്ള നിരവധി ചോയിസ്‌ സീക്കോയുടെ പക്കലുണ്ട്‌. ഗ്രിഗറി അര്‍ണോലിന്‍, ലൂസിയാനെ സോബ്രോസോ, റോബിന്‍ സിങ്ങ്‌, ഡെന്‍സില്‍ ഫ്രാങ്കോ ,സുഭാഷിഷ്‌ റോയ്‌ ചൗധരി എന്നിവര്‍ പരുക്കിനെ തുടര്‍ന്നു വിശ്രമത്തിലാണ്‌. ഇവരില്‍ ആരും പുനെ സിറ്റിയ്‌ക്ക്‌ എതിരെ കളിക്കാനുള്ള സാധ്യത ഇല്ല.
മറുവശത്ത്‌ പുനെ സിറ്റിയ്‌ക്ക്‌ കാര്യമായ പരുക്കിന്റെ ഭീഷണി ഇല്ല. മുംബൈ സിറ്റിയില്‍ നിന്നും ഏക ഗോളിന്റെ തോല്‍വി വഴങ്ങേണ്ടിവന്ന പൂനെ സിറ്റിയും ആദ്യ ജയം പ്രതീക്ഷിച്ചാണ്‌ ഇറങ്ങുന്നത്‌. പുനെ പോയിന്റ്‌ ടേബിളില്‍ അക്കൗണ്ട്‌ തുറക്കുമെന്ന വിശ്വസത്തിലാണ്‌ സഹപരിശീലകന്‍ മിഗുവേല്‍
ടീമിലെ ഭൂരിഭാഗം കളിക്കാരും ഈ സീസണില്‍ ആദ്യമായി പൂനെയുടെ കുപ്പായമണിയുന്നവരാണ്‌. അതുകൊണ്ടുതന്നെ ടീമിനെ ഒരുക്കുക അത്ര എളപ്പമല്ലെന്നും ,രണ്ടു മത്സരങ്ങള്‍ കഴിഞ്ഞാല്‍ മാത്രമെ ടീം മികച്ച നിലിയില്‍ സെറ്റായി മാറുകയുളളുവെന്നും മിഗുവേല്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സീസണില്‍ കിട്ടിയ സസ്‌പെന്‍ഷന്‍ ഈ സീസണിലും തുടരുന്നതിനാല്‍ പുനെ സിറ്റി എഫ്‌.സിക്കു മുഖ്യ പരിശീലകന്‍ ആന്റോണിയോ ഹബാസിന്റെ സേവനം ആദ്യ നാലു കളികളില്‍ ലഭിക്കില്ല. സഹപരിശീലകന്‍ മിഗുവേലിനാണ്‌ ടീമിന്റെ ചുമതല.
പൂനെ സിറ്റി എഫ്‌.സിയ്‌ക്ക്‌ ഏറ്റ കനത്തപ്രഹരം മാര്‍ക്വിതാരവും യൂറോ കപ്പില്‍ ഐസ്‌ ലാന്റിനായി കളിച്ച സ്‌ട്രൈക്കര്‍ ഐദുര്‍ ഗുഡ്യോണ്‍സനെ ഒഴിവാക്കേണ്ടി വരുന്നതാണ്‌. മുന്നൊരുക്കമായി നടന്ന മത്സരങ്ങളില്‍ പരുക്കേറ്റതിനെ തുടര്‍ന്നു ഐദുര്‍ വിശ്രമത്തിലാണ്‌. ഐഎസ്‌എല്ലിലെ ഈ സീസണിലെ അടുത്ത മത്സരങ്ങളിലും അദ്ദേഹത്തിനു കളിക്കാന്‍ കഴിയുമെന്നു കരുതുന്നില്ല. പകരക്കാരനായി ലിവര്‍പൂളിന്റെ മുന്‍ മധ്യനിരക്കാരന്‍ മുഹമ്മദ്‌ സിസോക്കോയെ മാര്‍ക്വിതാരമായി ഇറക്കാനാണ്‌ തീരുമാനം. ഐദുറിന്റെ പരുക്ക്‌ ടീമിന്‌ ഏറ്റ കടുത്ത പ്രഹരമാണന്നു മിഗുവേല്‍ പറഞ്ഞു. അടുത്ത മത്സരങ്ങളില്‍ ഐദുറിന്റെ അഭാവം നികത്താന്‍ സിസോക്കോയ്‌ക്ക്‌ കഴിയുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ്‌ മിഗുവേല്‍. 

No comments:

Post a Comment