ഗോളുകള്‍ നേടാനായി, പക്ഷേ, ഇതുവരെ എന്റെ മികച്ച കളി
പുറത്തെടുക്കാനായില്ല- സി.കെ.വിനീത്
ഡിസംബര്‍ 7, 2016
ഹീറോ
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സെമിഫൈനില്‍ എത്തിച്ച ഗോളിന്റെ
ഉടമ സി.കെ.വിനീതുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്
ഈ സീസണില്‍ കേരള
ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിച്ചത് ആകെ ആറ് മത്സരങ്ങള്‍. നേടിയത് അഞ്ച്
ഗോളുകള്‍. പോയിന്റ് പട്ടികയില്‍ മുംബൈ സിറ്റിക്കു പിന്നിലായി രണ്ടാം സ്ഥാനത്തേക്കു
കേരള ബ്ലാസറ്റേഴ്‌സിനെ എത്തിച്ച സി.കെ.വിനീത് കഴിഞ്ഞ നോര്‍ത്ത് ഈസ്‌റ്റ്
യൂ്‌ണൈറ്റഡിനെതിരെ നേടിയ വിജയ ഗോളിലൂടെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ
ഇന്ത്യന്‍ താരമായി മാറി. എന്നാല്‍ ഇതുവരെ തന്റെ മികച്ച കളി
പുറത്തെടുക്കാനായിട്ടില്ലെന്നു വിനീത് സമ്മതിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ ഈ
സീസണില്‍ ചാമ്പ്യന്മാരാക്കുന്നതില്‍ തന്റെ മികവ് പുറത്തെടുക്കേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ചുംം സി.കെ.വിനീത് സംസാരിക്കുന്നു.
? ഐഎസ്‌എല്ലില്‍
സ്വപ്‌നതുല്യമായ വരവായിരുന്നു താങ്കളുടേത് ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച്
ഗോളുകള്‍, മുന്നു അസിസ്‌റ്റുകള്‍. ഈ സീസണില്‍ ഇത്ര മനോഹരമായ തുടക്കം താങ്കള്‍
പ്രതീക്ഷിച്ചിരുന്നുവോ
സത്യസന്ധമായി പറഞ്ഞാല്‍ , ഒരിക്കലും ഇത്രയേറെ
പ്രതീക്ഷിച്ചിരുന്നില്ല. ടീമിനെ സെമിഫൈനലില്‍ എത്തുന്നതിനു സഹായിക്കുക എന്നതില്‍
കവിഞ്ഞ് മറ്റൊന്നും കളിക്കാനെത്തുമ്പോള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇതേപോലെ
ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുവാന്‍ കഴിയുമെന്നു ഒരിക്കലും
കരുതിയിരുന്നതല്ല.ഇപ്പോള്‍ എനിക്കും മറ്റു ടീമംഗങ്ങള്‍ക്കും മുന്നില്‍ ഫൈനലിലേക്കു
യോഗ്യത നേടുകയും കപ്പ് അടിക്കുകയും ചെയ്യുകയെന്ന ദൗത്യമാണ്
മുന്നിലുള്ളത്.
? ലീഗിലെ എട്ടുമത്സരങ്ങള്‍ക്കു ശേഷമാണ് താങ്കള്‍ ബാംഗ്ലരു
എഫ്.സിയില്‍ നിന്നും ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാനെത്തിയത്. .ടീമിന്റെ
അന്നത്ത സാഹചര്യത്തില്‍ അതെത്രമാത്രം ദുഷ്‌കരവും ടീമിന്റെ
ആവശ്യത്തിനൊത്തുയരുന്നതിനു വേണ്ടി സ്വയം അഡ്‌ജസറ്റ് ചെയ്യുകയും
ചെയ്യണമായിരുന്നില്ലേ..
എനിക്ക്‌് ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ
യുണ്ടായിരുന്നു. ടീമിന്റെ സാഹചര്യത്തിനൊത്തു സ്വയം ക്രമീകരിക്കേണ്ടതുണ്ടായിരുന്നു.
ഇക്കാര്യത്തില്‍ എല്ലാവരും എന്നെ സഹായിച്ചു. ആശ്വാസജനകമായ പിന്തുണയാണ് എല്ലാവരില്‍
നിന്നും എനിക്ക് ലഭിച്ചത്. ഗോവക്കെതിരെ നേടിയ ഗോള്‍ ആയിരുന്നു നിര്‍ണായകമായത്.
ഗോവക്കെതിരായ ഈ വിജയഗോള്‍ എന്റെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്താന്‍ സഹായമായി. എന്റെ
ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടിയുള്ള ഈ സീസണിലെ ആദ്യ മത്സരം കൂടി ആയിരുന്നു ഇതെന്നും
ഓര്‍ക്കണം. അടുത്ത ഗെയിമില്‍ കുറെക്കൂടി മികച്ച കളി പുറത്തെടുക്കാന്‍ ഈ ഗോള്‍
സഹായിച്ചു. .അതിനുശേഷം എന്റെ ആത്മവിശ്വാസം ഉയരുകയായിരുന്നു.
? ഈ
തകര്‍പ്പന്‍ ഫോമില്‍ , മികച്ച ഫുട്‌ബോള്‍ താങ്കള്‍
പുറത്തെടുത്തിരുന്നുവോ
സത്യസന്ധമായി പറയാം ഇതുവരെ എനിക്ക് നന്നായി
കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗോളുകള്‍ നേടിയെങ്കിലും ഇതുവരെ മികച്ച ഫുട്‌ബോള്‍ കളി
പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നതു മാത്രമാണ് ഈ സന്ദര്‍ഭത്തില്‍ എനിക്കു
പറയാന്‍ കഴിയൂ
?ദേശീയ ടീമില്‍ ഇടം ലഭിക്കാന്‍ ഈ ഗോളുകള്‍
പര്യാപ്‌തമാണോ
അത് എനിക്ക് അറിയില്ല, അതേക്കുറിച്ച് ഒന്നും ഇപ്പോള്‍
ചിന്തിക്കുന്നില്ല. ഇപ്പോള്‍ ഈ ഗെയിമിലാണ് എന്റെ മുഴുവന്‍ ശ്രദ്ധയും
കേന്ദ്രീകരിച്ചിരിക്കുന്നത്. എനിക്ക് ഇനിയും നന്നായി കളിക്കാന്‍
കഴിയുകയാണെങ്കില്‍ അവര്‍ എന്നെ തീര്‍ച്ചയായും വിളിക്കും. എനിക്ക് ദേശീയ ടീമിനു
വേണ്ടി കളിക്കാന്‍ കഴിയുമെന്നു തെളിയിക്കേണ്ടതുണ്ട്. ബാക്കി എല്ലാം
വരുന്നതുപോലെ
?ഇത്തവണത്തെ ഐഎസ്‌എല്‍ ഫൈനല്‍ കൊച്ചിയില്‍ നടക്കുന്ന
സാഹചര്യത്തില്‍ കൊച്ചിയില്‍ ഫൈനല്‍ കളിക്കുവാന്‍ കേരള ബ്ലാസറ്റേഴ്‌സ് ടീം
തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടാകും. അതിന്റെ സമ്മര്‍ദ്ദം
ടീമിനുണ്ടോ
ഐഎസ്‌എല്‍ ജയിക്കുക എന്നത്‌് കേരള ബ്ലാസറ്റേഴ്‌സിന്റെ ആരാധകര്‍
കൊതിക്കുന്ന മൂഹൂര്‍ത്തം ആണ്. ബ്ലാസ്‌റ്റേഴ്‌സിന്റ ആരാധകര്‍ക്കുവേണ്ടി ഞങ്ങള്‍ക്കു
ജയിക്കണം. കാരണം,ഏറ്റവും മികച്ച ആരാധകരാണ് കേരള ബ്ലാസറ്റേഴ്‌സിന്റേത്. ട്രോഫി
ലഭിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ഞങ്ങളുടെ ആരാധകര്‍ക്കുള്ളതാണ്. എന്നാല്‍,
അതിന്റെ സമ്മര്‍ദ്ദം ഒന്നും ടീമിന് ഇല്ല. ഞങ്ങളുടെ സ്വാഭാവിക ഗെയിം തന്നെ
ആയിരിക്കും കളിക്കുക. സ്‌റ്റേഡിയത്തില്‍ എത്തുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ
ആരാധകര്‍ ഓരോ മ്‌ത്സരവും ആസ്വദിക്കുന്നു. ഓരോ നിമിഷവും അവര്‍ക്കു മത്സരം ആനന്ദം
നല്‍കുന്നുണ്ട്. ഇതുവരെ അതിനു കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നു.
? കേരള
ബ്ലാസറ്റേഴ്‌സിന്റെ ഹോം മാച്ചുകളില്‍ എത്രമാത്രം കാണികളുടെ പിന്തുണ
സഹായമായി
അത്ഭുതാവഹമായ ഈ വന്‍ ജനക്കൂട്ടത്തിനു മുന്നില്‍ കളിക്കുക എന്നത്
എനിക്ക് സത്യത്തില്‍ വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. ശരിക്കും ആശ്ചര്യകരമായ
അനുഭവമാണ് അത്. കളിക്കാര്‍ തമ്മില്‍ പറയുന്നതുപോലും കേള്‍ക്കാനാവാത്ത വിധം
ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ പലപ്പോഴും റഫ്‌്‌റിയുടെ വിസിലടിപോലും കേള്‍ക്കാന്‍
കഴിയാതെ പോയിട്ടുണ്ട്. ചെവിതുളക്കുന്ന ഗ്യാലറിയുടെ ആരവം അക്ഷരാര്‍ത്ഥത്തില്‍
സിരകളിലൂടെ വൈദ്യുതതരംഗം പ്രവഹിക്കുന്ന അനുഭവമാണ്.
? കഴിഞ്ഞ അവസാന ലീഗ്
മത്സരത്തിനു മുന്‍പ് കാണികളുടെ പിന്തുണയെക്കുറിച്ചു സംസാരിക്കുന്നതിനിനെ കരച്ചില്‍
അടക്കാനാവാതെ പണിപ്പെടുകയുണ്ടായല്ലോ, ഇത്തരം വൈകാരികമായ യാഥാര്‍ത്ഥ്യങ്ങള്‍
കളിയില്‍ എക്‌സ്രാ ഊന്നല്‍ കൊടുക്കുന്നതിനു കാരണമായിരുന്നുവോ
എന്നെ
സംബന്ധിച്ച് എപ്പോഴും അങ്ങനെയാണ്. ഇതെന്റെ സ്വന്തം കാണികളാണ് അവര്‍ക്കുവേണ്ടി
എറ്റവും മികച്ച കളി എനിക്കു പുറത്തെടുക്കണം എന്റെ മാത്രമല്ല ടീമിലെ എല്ലാവരും
ആഗ്രഹിക്കുന്നതും അതാണ്. എന്റെ സ്വന്തം കാണികളുടെ മുന്നില്‍ ആണ് കളിക്കുന്നത്.
അത് അങ്ങേയറ്റം ആഹ്ലാദകരമാണ് അത് തീര്‍ച്ചയായും കൂടുതല്‍ ഊര്‍ജ്ജം പ്രധാനം
ചെയ്യും.എന്തായാലും എന്റെ കഴിവിന്റെ പരമാവധിയില്‍ എത്തുന്ന പ്രകടനം നടത്തുവാന്‍
കഴിഞ്ഞിട്ടില്ല
? പരിശീലകന്‍ എന്ന നിലയില്‍ സ്റ്റീവ് കോപ്പലിനെക്കുറിച്ച്
എന്തു പറയുന്നു. ഗ്രൗണ്ടില്‍ തങ്ങള്‍ക്ക് അദ്ദേഹം സ്വതന്ത്രമായ റോള്‍
അനുവദിച്ചിരിക്കുന്നുവെന്നു കരുതാമോ
ഞാന്‍ കളിച്ച ടീമുകളുടെ പരിശീലകരുമായി
നോക്കിയാല്‍ എറ്റവും ശാന്തനായ പരിശീലകനാണ് അദ്ദേഹം. ഒരിക്കലും അദ്ദേഹം ശാന്തത
കൈവിടാറില്ല. അതേപോലെ ശാന്തമായി മാത്രമെ സംസാരിക്കാറുള്ളു. അദ്ദേഹം എന്നും ഗെയിം
ആസ്വദിക്കാനായി പോകൂ എന്നു മാത്രമെ പറയാറുള്ളു. എന്നും അദ്ദേഹത്തിന്റെ ഉപദേശം
സന്തോഷവാനായിരിക്കൂ എന്നുമാത്രമാണ്. തെറ്റുപിണയുമ്പോഴും അദ്ദേഹം അത് മറന്നു
കളയുവാന്‍ മാത്രമെ പറയാറുള്ളു. ഹാഫ് ടൈമിനു പിരിഞ്ഞ ശേഷം ഡ്രസിങ്ങ് റൂമിലേക്കു
എത്തുമ്പോഴും അദ്ദേഹം ആരെയും പഴിക്കാറില്ല. അടുത്ത 45 മിനിറ്റിനെക്കുറിച്ച് മാത്രം
ചിന്തിക്കാന്‍ മാത്രമെ അദ്ദേഹം ആവശ്യപ്പെടാറുള്ളു. അതേപോലെ അദ്ദേഹം എപ്പോഴും
ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ എല്ലാം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടെന്നും
ടീമംഗങ്ങളെ ഓര്‍മ്മപ്പെടുത്താറുണ്ട്. ഇതുവരെ കേരള ബ്ലാസറ്റേഴ്‌സിനോടൊപ്പമുള്ള
എന്റെ നിമിഷങ്ങളില്‍ ഒരിക്കലും അദ്ദേഹത്തെ ക്ഷുഭിതനായി കണ്ടിട്ടില്ല.എന്നാല്‍
എപ്പോഴും അദ്ദേഹം അങ്ങനെ തന്നെ ആകുമോ എന്നും എനിക്കു പറയാന്‍ കഴിയില്ല.
No comments:
Post a Comment