Friday, December 9, 2016

Match 56 Kerala Blasters FC 1 - 0 NorthEast United FC

Vineeth fires Kerala Blasters into the semi-finals

Kerala Blasters FC entered the semi-finals of Hero Indian Super League 2016 after beating NorthEast United FC 1-0 in front of almost 54,000 fans at the Jawaharlal Nehru Stadium in Kochi on Sunday. CK Vineeth’s solitary goal in the 66th minute proved to be enough for the 2014 runners-up.
Kerala had the first chance of the game after Duckens Nazon dispossessed Mailson Alves close to NorthEast’s box in the fourth minute. The Haitian forward then narrowed in on goal from the left with space in front of him but TP Rehenesh made the save in goal for the visitors to deny the Blasters an early lead.
The Highlanders’ first shot on target came in the 18th minute with Seityasen Singh firing in a left-footed effort from distance that was straight down Graham Stack’s throat in goal. Romaric was next to try his luck from range for NorthEast but his shot failed to test Stack this time. Rowllin Borges also had a volley from outside the box soon after that flew high above the crossbar.
Romaric went close to making the breakthrough in the 34th minute after NorthEast were awarded a free-kick in a dangerous area just outside the box. The Ivorian’s attempt from the free-kick though flew inches above the crossbar to the joy of the home support.
The last chance of the half also went the visitors’ way in stoppage-time when a loose ball fell nicely for Seityasen just outside the penalty area. His shot, however, was always on the rise and never looked like troubling Stack in goal as both teams headed into the tunnel goalless after a nervy opening half.
After a slow start to the second half, NorthEast created the first opening in the 58th minute as Katsumi Yusa threaded in a good ball for Emiliano Alfaro to run onto. However, Stack was quick off his line to thwart the threat. Alfaro was denied by Stack a minute later as the Uruguayan’s goal-bound effort from a Seityasen pass was parried away by the Irishman.
Kerala took the lead in the 66th minute courtesy of some individual brilliance from Vineeth. The pacey winger cut infield from the left flank and rifled his shot from outside the box past Rehenesh to make it 1-0 for the hosts.
The Blasters could have doubled the advantage two minutes later when Kervens Belfort cut in from the right flank before shooting straight at Rehenesh with his left-foot. Belfort then ran at NorthEast’s defence in the 72nd minute and managed to register a shot on target. Rehenesh tipped the ball over the bar to keep his side in the game. The Highlanders’ custodian was being kept busy by the home side and had to make another save three minutes later to deny substitute Antonio German his first goal of the season.
NorthEast had a rare effort on goal nine minutes from full-time when Alves rose highest to meet a corner. The Brazilian centre-back’s header was straight at Stack and ended up being a routine save for the Irish keeper. Alfaro came closest to finding an equaliser in the 84th minute when he fired in a shot from distance that shaved the post.
Kerala also hit the woodwork three minutes later when Mohammed Rafi’s header from close range was tipped onto the crossbar by Rehenesh. However, NorthEast failed to muster any serious threat in the closing stages of the game as Kerala entered the semis and set up a date with Delhi Dynamos FC.
Match Awards:
Club award: Kerala Blasters FC
Amul Fittest Player of the Match: Sandesh Jhingan
DHL Winning Pass of the Match: Mohammed Rafi
Maruti Suzuki Swift Moment of the Match: TP Rehenesh
ISL Emerging Player of the Match: Seityasen Singh
Hero of the Match: CK Vineet


വിനീത വിജയം, കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 
സെമിയില്‍ ഡല്‍ഹിയെ നേരിടും

കൊച്ചി:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ 53,667 ഓളം വരുന്ന ഫുട്‌ബോള്‍ ആരാധകരെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്‌ സെമിഫൈനലില്‍ പ്രവേശിച്ചു.
66 ാം മിനിറ്റില്‍ മലയാളി താരം സി.കെ.വിനീതിന്റെ ഏക ഗോളിനു കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സന്ദര്‍ശകരായ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെ പരാജയപ്പെടുത്തി.
ആദ്യ സെമിഫൈനലില്‍ മുംബൈ സിറ്റി എഫ്‌.സി , അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയേയും കേരള ബ്ലാസ്‌റ്റേഴ്‌സ്‌ രണ്ടാം സെമിഫൈനലില്‍ ഡല്‍ഹി ഡൈനാമോസിനെയും നേരിടും.
14 മത്സരങ്ങല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 22 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. 23 പോയിന്റ്‌ നേടിയ മുംബൈ സിറ്റിയാണ്‌ ഒന്നാമത്‌. 21 പോയിന്റോടെ ഡല്‍ഹിയാണ്‌ മൂന്നാം സ്ഥാനത്ത്‌ 20 പോയിന്റ്‌ നേടിയ കൊല്‍ക്കത്ത നാലാം സ്ഥാനത്തും എത്തി. 
ലീഗ്‌ റൗണ്ടിലെ ഈ അവസാന മത്സരത്തില്‍ നിന്ന്‌ സെമിഫൈനലില്‍ ഇടംപിടിക്കുവാന്‍ ബ്ലാസ്റ്റേഴ്‌സിനു സമനില മാത്രം മതിയായിരുന്നുവെങ്കിലും വിജയത്തിലൂടെ തന്നെ ബ്ലാസറ്റേഴ്‌സ സെമിഫൈനലിലേക്കു ആധികാരികമായി മുന്നേറി.

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ടീമില്‍ മുന്നു മാറ്റങ്ങള്‍ വരുത്തി.ഹോസുവിനു പകരം റിനോ ആന്റോയും മെഹ്‌താബ്‌നു പകരം ഡങ്കന്‍സ്‌ നാസനും എന്‍ഡോയെക്കു പകരം അസ്രാക്‌ മെഹ്‌്‌മതും ഇറങ്ങി. മറുവശത്ത്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡില്‍ ഒരു മാറ്റം മാത്രം ഇന്നലെ പരിശീലനത്തിനിടെ പരുക്കേറ്റ നിക്കോളാസ്‌ വെലസിനു പകരം വെല്ലിങ്‌ടണ്‍ പ്രിയോറി വന്നു. 4-1-4-1 ഫോര്‍മേഷനില്‍ പ്രതിരോധത്തിനു ഊന്നല്‍ നല്‍കിയാണ്‌ സ്‌റ്റീവ്‌ കോപ്പല്‍ ടീമിനെ അണിനിരത്തിയതെങ്കില്‍ മറുവശത്ത്‌ നോര്‍ത്ത്‌്‌ ഈസറ്റ്‌ യുണൈറ്റഡ്‌ ആക്രമണത്തിനു ഊന്നല്‍ നല്‍കി 4-3-3 ഫോര്‍മേഷനിലാണ്‌ ടീമിനെ വിന്യസിച്ചത്‌. മൂന്നു മലയാളി താരങ്ങള്‍ ബ്ലാസറ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ വന്നു.
അഞ്ചാമത്തെ മിനിറ്റില്‍ ഇടതുവിംഗില്‍ നിന്നും ഹെയ്‌തിയന്‍ താരം ഡങ്കന്‍സ്‌ നാസന്റെ സോളോ അറ്റാക്കിലൂടെയാണ്‌ തുടക്കം. നാസന്റെ ക്ലോസ്‌ റേഞ്ചിലെ ഷോട്ട്‌ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി.പി.രഹ്‌്‌നേഷ്‌ തടഞ്ഞു. ബെല്‍ഫോര്‍്‌ട്ട്‌ ,വിനീത്‌,റാഫി എന്നിവര്‍ തുടരെ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഗോള്‍ മുഖത്ത്‌ അപകടമണി മുഴക്കിക്കൊണ്ടിരുന്നു. 12 ാമത്തെ മിനിറ്റില്‍ ആരോണ്‍ഹ്യൂസിന്റെ ശ്രദ്ധക്കുറവ്‌ നോര്‍ത്ത്‌ ഈസ്‌റ്റിനു പകുതി ചാന്‍സ്‌ ഒരുക്കിയെങ്കിലും സമയോചിതമായി ഹെങ്‌ബര്‍ട്ട്‌ എത്തി പന്ത്‌ പിടിച്ചെടുത്തു അപകടം ഒഴിവാക്കി. ചാട്ടുളിപോലെ കുതിച്ചുകയറുന്ന സത്യാസെന്‍ സിംഗ്‌്‌ ആയിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിരയ്‌ക്കു പ്രധാന ഭീഷണി. റിനോ ആന്റോയ്‌ക്കും ബ്ലാസ്റ്റഴ്‌സ്‌ ഗോളി ഗ്രഹാം സ്‌റ്റാക്കിനും വിശ്രമം ഇല്ലാത്ത നിമിഷങ്ങള്‍ സമ്മാനിച്ചത്‌. റോമറിക്കും കാത്‌്‌സുമി യൂസയും അല്‍ഫാരോയും ഇതോടെ ഉഷാറായി. 
നോര്‍ത്ത്‌ ഈസറ്റ്‌ നിര്‍മ്മല്‍ ഛെത്രി, സത്യാസെന്‍സിംഗ്‌ എന്നിവരിലൂടെ വിംഗുകള്‍ പരമാവധി ഉപയോഗിച്ചു കളിയില്‍ മുന്‍തൂക്കം നേടിക്കൊണ്ടിരുന്നു. ആതിഥേയരുടെ ഭാഗത്തു നിന്നു ആസുത്രിതമായ ഒരു നീക്കം പോലും ആദ്യ 30 മിനിറ്റിലും കണ്ടില്ല. മധ്യനിരയില്‍ പന്ത്‌ പിടിച്ചെടുത്തുകൊണ്ടുള്ള ഒരു ഫലപ്രദമായ നീക്കം പോലും ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തു നിന്നും വന്നില്ല. സി.കെ വിനീതിനു റഫ്‌റിയോട്‌ കയര്‍ത്തതിനു മഞ്ഞക്കാര്‍ഡ്‌. തൊട്ടുപിന്നാലെ ഫൗളിനു റിനോ ആന്റോയും കാര്‍ഡ്‌ വാങ്ങി. ഈ ഫൗളിനെ തുടര്‍ന്നു ബോക്‌സിനു പുറത്തുനിന്നും റോമറിക്ക്‌ എടുത്ത ഫ്രീകിക്ക്‌ ക്രോസ്‌ ബാറിനു മുകളിലൂടെ അകന്നു. ഗ്യാലറി ഒരു നിമിഷം ആശ്വസിച്ചു
37 ാം മിനിറ്റില്‍ ഡങ്കന്‍സ്‌ നാസനെ ഫൗള്‍ ചെയ്‌തിതിനു നിര്‍മ്മലിനു മഞ്ഞക്കാര്‍ഡും. ബോക്‌സിനു ഇടതു പാര്‍ശ്വത്തില്‍ നിന്നും ഫ്രീകിക്ക്‌. എന്നാല്‍ വിനീത്‌ എടുത്ത ഫ്രീകിക്ക്‌ ലക്ഷ്യം കാണാതെ അവസാനിച്ചു. 42 ാം മിനിറ്റില്‍ റോമറിക്കിനെ ഫൗള്‍ ചെയ്‌തതിനു ഇഷ്‌ഫാഖ്‌ അഹമ്മദിനും മഞ്ഞക്കാര്‍ഡ്‌. 
മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയത്‌ ഒഴിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും കാര്യമായ ഒരു നീക്കവും ഇല്ലാത ഗോള്‍ രഹിതമായി ആദ്യപകുതി അവസാനിച്ചു. ആദ്യപകുതിയില്‍ കളിയില്‍ 79 ശതമാനം മുന്‍തൂക്കവും നോര്‍ത്ത്‌ ഈസ്റ്റ്‌ യൂണൈറ്റഡിനായിരുന്നു. 
ആദ്യപകുതിയില്‍ മൂന്നു മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയത്‌ രണ്ടാം പകുതിയില്‍ ബ്ലാസറ്റേഴ്‌സിന്റെ കളി ദുഷകരമാക്കുകയും ചെയ്‌തു. 
രണ്ടാം പകുതിയില്‍ 48 ാം മിനിറ്റില്‍ അല്‍ഫാരോയും സത്യാസെന്‍സിംഗും ചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ നിന്നും ബ്ലാസറ്റേഴ്‌സ്‌ കഷ്ടിച്ചു രക്ഷപ്പെട്ടു. നോര്‍ത്ത്‌ ഈസ്‌്‌റ്റിന്റെ മിഡ്‌ഫീല്‍ഡ്‌ ജനറല്‍മാര്‍ കളിക്കളം അടക്കിവാഴുന്നതാണ്‌ രണ്ടാം പകുതിയിലും കാണുവാനായത്‌. 
51 ാം മിനിറ്റില്‍ നിര്‍മ്മല്‍ ഛെത്രിയ്‌ക്കു പകരം റീഗന്‍ സിംഗ്‌ എത്തി. 58 ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌ററ്റിന്റെ മധ്യനിരയില്‍ നിന്നും ലഭിച്ച ത്രൂപാസുമായി കുതിച്ച അല്‍ഫാരോയുടെ കാലുകളില്‍ നിന്നും ഗോളി സ്‌റ്റാക്ക്‌ ചാടിവീണു പന്തു പിടിച്ചെടുത്തു. തൊട്ടുപിന്നാലെ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ സത്യാസെന്‍ സിംഗിന്റെ മറ്റൊരു മുന്നേറ്റം ഇത്തവണ ബോക്‌സിനകത്തു വെച്ച്‌ ജിങന്‍ രക്ഷപ്പെടുത്തി. 61 ാം മിനിറ്റില്‍ ജിങ്കനും അല്‍ഫാരോയ്‌ക്കും പരസ്‌പരം ഏറ്റുമുട്ടിയതിനു മഞ്ഞക്കാര്‍ഡ്‌. അടുത്ത മിനിറ്റില്‍ റിനോ ആന്റോയെ പിന്‍വലിച്ചു പ്രതീക്‌ ചൗധരി എത്തി. നോര്‍ത്ത്‌ ഈസറ്റിന്റെ കാത്‌്‌സുമി യൂസയ്‌ക്കു പകരം റോബര്‍ട്ട്‌ കല്ലനും വന്നു. 
66 ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഡെഡ്‌ ലോക്ക്‌ പൊട്ടിച്ചു. ഇടതുവശത്തു നിന്നും മുഹമ്മദ്‌ റാഫി ഉയര്‍ത്തിവിട്ട പന്ത്‌ പിടിച്ചെടുത്ത വിനീത്‌ അതിമനോഹരമായി ഇരുകാലുകളിലുമായി തട്ടി നീങ്ങി മുന്നില്‍ നിന്ന റീഗന്‍ സിംഗിനെയും ഗോള്‍ കീപ്പര്‍ രഹ്‌്‌നേഷിനെ നിസഹായനാക്കി പോസ്‌റ്റിന്റെ ഇടതുമൂലയിലേക്കു പ്ലേസ്‌ ചെയ്‌തു (1-0). 
ബ്ലാസ്റ്റേഴ്‌സ്‌ ഗോള്‍ നേടിയതോടെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ സമനില നേടാനുള്ള ശ്രമം ശക്തമാക്കി. റോമറിക്കിന്റെ ബോക്‌സിനകത്തുള്ള നീക്കം സന്ദേശ്‌ ജിങ്കന്‍ മനോഹരമായ ബ്ലോക്കില്‍ തടഞ്ഞു. 73 ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിന്റെ ശ്രമം കഷ്ടിച്ചു നോര്‍ത്ത്‌ ഈസ്‌റ്റ്‌ രക്ഷപ്പെടുത്തി. തുടര്‍ന്നു നാസനു പകരക്കാരനായി ജെര്‍മെനും നോര്‍ത്ത്‌ ഈസ്‌റ്റിന്റെ റോബിനു പകരം ഹോളിചരണ്‍ നാര്‍സറിയും എത്തി. 76 ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിന്റെ ബോക്‌സിനു മുന്നിലേക്ക്‌ കൊടുത്ത പന്തില്‍ ജെര്‍മെന്റെ ഉശിരന്‍ ഷോട്ട്‌ രഹ്‌്‌നേഷ്‌ കുത്തിയകറ്റി. ബെല്‍ഫോര്‌ട്ടിനു പകരം 79 ാം മിനിറ്റില്‍ കാഡിയോ എത്തി. പുറത്തുപോകുന്നതിനു മുന്‍പ്‌ ബെല്‍ഫോര്‍ട്ട്‌ മഞ്ഞക്കാര്‍ഡും വാങ്ങി. 80 ാം മിനിറ്റില്‍ സി.കെ. വിനീതിന്റെ 30 വാര അകലെ നിന്നുള്ള ലോങ്‌ റേഞ്ചര്‍ വീണ്ടും രഹ്‌്‌നേഷ്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ രക്ഷപ്പെട്ടു. 81 ാം മിനിറ്റില്‍ കോര്‍ണറിനെ തുടര്‍ന്നു മെയില്‍സണിന്റെ ഹെഡ്ഡര്‍ ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി ഗ്രഹാം സ്‌റ്റാക്ക്‌ രക്ഷകനായി.
85 ാം മിനിറ്റില്‍ ജെര്‍മെയ്‌ന്‍ ഗോള്‍ കീപ്പറെ മറികടന്നു പന്തുവലയിലേത്തിച്ചെങ്കിലും ഗോള്‍നേടാനുള്ള കുതിപ്പിനിടെ ജെര്‍മെന്‍ റീഗനെ ഫൗള്‍ ചെയതിന്റെ പേരില്‍ റഫ്‌റി ഗോള്‍ അനുവദിച്ചില്ല. 87 ാം മിനിറ്റില്‍ ജെര്‍മെയ്‌ന്റെ മറ്റൊരു ശ്രമം ഇത്തവണ വിനീതിന്റെ പാസില്‍ റാഫിയുടെ ഹെഡ്ഡര്‍ ടി.പി രഹ്നേഷിന്റെ സേവ്‌ പക്ഷേ പന്ത്‌ രഹ്‌്‌നേഷിനെയും മറികടന്നു ക്രോസ്‌ ബാറില്‍ ഇടിച്ചു ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടാനുള്ള മോഹം വീണ്ടും നഷ്ടമായി.
അവസാന മിനിറ്റുകളില്‍ കളി പരുക്കനാായി നോര്‍ത്ത്‌ ഈസ്‌റ്റിന്റെ റോമറിക്കിനും റീഗന്‍ സിംഗിനും മഞ്ഞക്കാര്‍ഡ്‌. എന്നാല്‍ ഇതിനകം കേരള ബ്ലാസ്റ്റേഴ്‌സ്‌ സി.കെ.വിനീതിന്റെ ഈ സീസണിലെ അഞ്ചാം ഗോളില്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു.
കളി മിടുക്കില്‍ 55 ശതമാനം മുന്‍തൂക്കംനോര്‍ത്ത്‌ ഈസ്‌റ്റിായിരുന്നു. നോര്‍ത്ത്‌ ഈസ്‌റ്റ്‌ 12 ഷോട്ടുകള്‍ എടുത്തതില്‍ മൂന്നേണ്ണം മാത്രമാണ്‌ ഓണ്‍ ടാര്‍ജറ്റില്‍ എത്തിയത്‌. മറുവശത്ത്‌ ബ്ലാസ്‌റ്റേഴ്‌സിന്‍രെ ഒന്‍പത്‌ ഷോട്ടുകളില്‍ എട്ടെണ്ണവും ഓണ്‍ ടാര്‍ജറ്റില്‍ എത്തി. 10 ഫൗളുകള്‍ ബ്ലാസറ്റേഴ്‌സിന്റെ ഭാഗത്തു നിന്നും വന്നു. മറുവശത്ത്‌ ആറ്‌ ഫൗളുകളും രേഖപ്പടെുത്തി. ബ്ലാസ്റ്റേഴ്‌സിനു അഞ്ച്‌ കോര്‍ണറുകളും നോര്‍ത്ത്‌ ഈസ്‌റ്റിനു നാല്‌ കോര്‍ണറുകളും ലഭിച്ചു.
ബ്ലാസ്റ്റേഴ്‌സ്‌ കളിയിലേക്കു തിരിച്ചുവന്നത്‌ രണ്ടാം പകുതിയിലായിരുന്നു. ഗോളിലൂടെ കളയില്‍ ആധിപത്യംവും തിരിച്ചുപിടിച്ചു. 

No comments:

Post a Comment