Thursday, December 1, 2016

Match 52 NorthEast United FC 2 - 1 Delhi Dynamos FC

NorthEast stay in the hunt for semis after 2-1 win over Delhi

NorthEast United FC came up with a spirited performance to beat Delhi Dynamos FC 2-1 in front of more than 21,000 spectators at Guwahati on Wednesday and keep their semis hopes alive. Seityasen Singh scored in the 60th minute for the hosts while Romaric doubled their lead in the 71st minute. Marcelinho halved Delhi’s deficit in the 93rd minute.
The first chance of the game came Delhi’s way as early as the third minute when Florent Malouda’s clever through-ball found Richard Gadze , who with only the goalkeeper to beat, put his effort wide. Delhi certainly saw more of the ball from there on, and kept a good amount of pressure on the Highlanders. However, the next opportunity came NorthEast’s way, against the run of play, when in the 18th minute Emiliano Alfaro ran on with the ball towards goal and even got his shot away but Delhi goalkeeper Antonio Doblas stood his ground and made the save. That move spurred NorthEast on and soon they started taking the attack to the opposition.
At the other end, Gadze found another opportunity in the 35th minute when he took down a long ball with his chest in the penalty box but Highlanders goalkeeper TP Rehenesh was quick off his feet and grabbed the ball to see out the danger.
Seityasen had a big opportunity to create a goal-scoring chance the very next minute but instead of passing it to Alfaro, who was in a better position on the left, he went for a shot himself, which was saved by Doblas.
The match went end-to-end as Kean Lewis missed the next chance for the Lions when he blasted a first-time volley over the bar. Be that as it may, neither team could find a decisive finish and the score line remained goalless at half-time.
The second-half started in an uneventful way, but NorthEast managed to break the deadlock fifteen minutes into the half as Seityasen controlled Didier Zokora’s long ball on the right flank, showed great strength to shrug off Souvik Chakraborty while going into the penalty box, and rolled the ball into the goal from a tight angle to send the home fans into a frenzy.
NorthEast nearly doubled their lead in the 69th minute, but Romaric’s deflected shot just went wide. But their second goal came the two minutes later when Robert Cullen’s slick pass found Romaric and this time the Ivorian, through on goal, finished neatly, beating an on-rushing Doblas.
Katsumi Yusa then saw his shot go just wide in the 83rd minute, but to be fair to the Japanese, he was off-balance. The very next minute saw Ruben Rocha try a long range shot and it stung the hands of Rehenesh.
Alfaro then missed a chance in the third minute of added time when his header was just wide of the target. Delhi did manage to get a goal back in the same minute when Marcelinho blasted a shot from a tight angle on the right which beat the Rehenesh at the near post, and gave the Brazilian his ninth goal of the season.
But it was too late in the day for Delhi as the score-line remained 2-1 at the final whistle. With that result, NorthEast kept themselves in the hunt for a semis spot. The Highlanders though know that they would need another three points from their final game against Kerala Blasters FC on Sunday to make their maiden semi-final appearance.
Match Awards:
Club award: NorthEast United FC
Amul Fittest Player of the Match: Emiliano Alfaro
DHL Winning Pass of the Match: Robert Cullen
Maruti Suzuki Swift Moment of the Match: Romaric
ISL Emerging Player of the Match: Robin Gurung
Hero of the Match: Seityasen Singh




നോര്‍ത്ത്‌ ഈസ്റ്റിനു സെമിഫൈനല്‍ പ്രതീക്ഷ
ഡല്‍ഹിയെ കീഴടക്കി (2-1) 

നവംബര്‍ 30,2016
ഗുവഹാട്ടി:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗുവഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തില്‍ ആതിഥേയരായ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി.
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 60 ാം മിനിറ്റില്‍ സെയ്‌ത്യസെന്‍ സിംഗും 71 ാം മിനിറ്റില്‍ ഐവറി കോസ്‌റ്റ്‌ താരം റോമറിക്കും നോര്‍ത്ത്‌ ഈസ്‌റ്റിനു വേണ്ടി ഗോള്‍ നേടി. 90 ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോയുടെ വകയാണ്‌ ഡല്‍ഹിയുടെ ആശ്വാസ ഗോള്‍.
ഇതോടെ പോയിന്റ്‌ നിലയില്‍ ഡല്‍ഹി രണ്ടാം സ്ഥാനം തുടര്‍ന്നു. 13 മത്സരങ്ങളില്‍ നിന്നും 20 പോയിന്റ്‌. നോര്‍ത്ത്‌ ഈസ്‌റ്റ്‌ 13 മത്സരങ്ങളില്‍ നിന്നും 18 പോയിന്റോടെ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. .നാലാം സ്ഥാനത്തു നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനു 13 മത്സരങ്ങളില്‍ നിന്നും 19 പോയിന്റാണ്‌ ലഭിച്ചിരിക്കുന്നത്‌. 
എന്തായാലും ഇതോടെ ഡിസംബര്‍ നാലിനു നടക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്‌- നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ മത്സരം നിര്‍ണായകമായി. ഇതില്‍ ജയിക്കുന്ന ടീം സെമിഫൈനലിലേക്കു യോഗ്യത നേടും.
മത്സരം സമനിലയില്‍ ആയാലും ബ്ലാസ്‌റ്റേഴ്‌സിനു സെമിഫൈനലില്‍ എത്താനാകും. 
ഇതിനകം സെമിഫൈനലിലേക്കു യോഗ്യത നേടിക്കഴിഞ്ഞതിനാല്‍ ഡല്‍ഹി ഡൈനാമോസിനു മത്സരത്തിനു കാര്യമായ പ്രസക്തി ഇല്ലായിരുന്നു. ഈ അലസത ഡല്‍ഹിയുടെ മത്സരത്തിലുടനീളം പ്രകടമായി. ഈ അലസത നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോളുകള്‍ക്ക്‌ വഴിയൊരുക്കി. 
മറുവശത്ത്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനു സെമി ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ തോല്‍വി ഒഴിവാക്കണമായിരുന്നു. ഐഎസ്‌എല്ലില്‍ ഇതുവരെ തോല്‍പ്പിക്കാത്ത ടീം എന്ന പദവി കാത്തു സൂക്ഷിക്കണമെന്ന ലക്ഷ്യം മാത്രമെ ഡല്‍ഹിക്ക്‌ ഉണ്ടായിരുന്നുള്ളു. 
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഡല്‍ഹി ഗോളിനു തൊട്ടരുകിലെത്തി . നോര്‍ത്ത്‌ ഈസ്‌റ്റിന്റെ പ്രതിരോധനിരയെ അനായാസം മറികടന്നു ക്യാപ്‌റ്റന്‍ ഫ്‌ളോറന്റ്‌ മലൂദയുടെ ത്രൂ പാസ്‌ ഘാനതാരം റിച്ചാര്‍ഡ്‌ ഗാഡ്‌സെയിലേക്ക്‌. മുന്നിലേക്കു കയറിവന്ന ഗോള്‍ കീപ്പര്‍ രഹ്‌്‌നേഷിനെ പ്ലേസ്‌ ചെയ്‌തു ഗാഡ്‌സെ തൊടുത്തു വിട്ട പന്ത്‌ ഇഞ്ച്‌്‌ വ്യത്യസത്തില്‍ പുറത്തേക്ക്‌. ഭാഗ്യം നോര്‍ത്ത്‌ ഈസ്‌റ്റിനെ അനുഗ്രഹിച്ചു. എന്നാല്‍ ഏഴാം മിനിറ്റില്‍ നിക്കോളാസ്‌ വെലസിനെ പരുക്കു മൂലം നഷ്ടപ്പെട്ടത്‌ ഹൈലാന്‍ഡേഴ്‌സിനു കനത്തി തിരിച്ചടിയായി. പകരം റോബര്‍ട്ട്‌ കല്ലന്‍ എത്തി.
പന്തടക്കത്തിലും ആക്രമണത്തിിലും ഡല്‍ഹിയുടെ ആധിപത്യം ആയിരുന്നു ആദ്യ 15 മിനിറ്റുകളിലും കാണുവാനായത്‌ ഡല്‍ഹിയുടെ ഈ മുന്‍തൂക്കം ഒരു നിമിഷം കൊണ്ട്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മാറ്റിമറിച്ചു. 17 ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഡല്‍ഹിയെ ഞെട്ടിച്ചു. റോമാറിക്കിന്റെ ത്രൂ പാസില്‍ അല്‍ഫാരോയുടെ കുതിപ്പും ഓട്ടത്തിനിടെയുള്ള ഷോട്ടും. ഡല്‍ഹി ഗോള്‍ കീപ്പര്‍ ഡോബ്ലാസ്‌ കഷ്ടിച്ചു കോര്‍ണര്‍ വഴങ്ങി ഡല്‍ഹിയെ രക്ഷിച്ചു. 
37 ാം മിനിറ്റില്‍ ഗാഡ്‌സെയ്‌ക്കു വീണ്ടും അവസരം. കിം കിമയില്‍ നിന്നും മലൂദയിലേക്ക്‌ എത്തിയ പാസ്‌ മലൂദ സമയം എടുത്ത്‌ ഗാഡ്‌സെയെ നോക്കി നല്‍കിയ ചിപ്പ്‌ പാസ്‌. ബോക്‌സിനകത്തു പന്തുകിട്ടിയ ഗാഡ്‌സയുടെ കാലിലേക്കു ചാടിവീണ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോളി സാഹസികമായി പന്ത്‌ രക്ഷപ്പെടുത്തി. കൗണ്ടര്‍ അറ്റാക്കില്‍ സെയ്‌ത്യാസന്റെ ഷോട്ട്‌ ഡല്‍ഹി ഗോളി ഡോബ്ലാസ്‌ ഡൈവ്‌ ചെയ്‌തു രക്ഷപ്പെടുത്തി. ആദ്യ മിനിറ്റുകളില്‍ ഡല്‍ഹിക്കായിരുന്നു മുന്‍തൂക്കം എങ്കില്‍ അതിനുശേഷം ഡല്‍ഹി കളിയുടെ ആക്രമണതീവ്രത കുറച്ചു. അതോടെ മത്സരം തീര്‍ത്തും വിരസം. ആദ്യ പകുതി ഗോള്‍ രഹിതം. 
രണ്ടാം പകുതിയില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഉറുഗ്വയന്‍ താരം എമിലിയാനോ അല്‍ഫാരോയിലൂടെ ആക്രമണത്തിനു തുടക്കം കുറിച്ചു. മൂന്നു ഡല്‍ഹി താരങ്ങളെ മറികടന്നു കുതിച്ച അല്‍ഫാരോയ്‌ക്കു പക്ഷേ, ബോക്‌സിനകത്തുവെച്ച്‌ മിലന്‍സിംഗിനെ മറികടക്കാായില്ല. ഗോള്‍ എതിരെ വീഴാതിരിക്കാന്‍ താരങ്ങളെയെല്ലാം സ്വന്തം ഏരിയയില്‍ മതില്‍കെട്ടിയ നിലയില്‍ നിര്‍ത്തിയായിരുന്നു നോര്‍ത്ത്‌ ഈസ്‌റ്റിന്റെ കളി. മറുവശത്ത്‌ കഴിഞ്ഞ മത്സരത്തില്‍ ഗോവയെ 5-1നു തകകര്‍ത്ത മത്സരത്തിന്റെ വീറും വാശിയും ഒന്നും ഡല്‍ഹി പ്രകടിപ്പിച്ചില്ല. 
ഈ അലസതയ്‌ക്കു ഡല്‍ഹി ശിക്ഷ ഏറ്റുവാങ്ങി, 60 ാം മിനിറ്റില്‍ സെന്റര്‍ സര്‍ക്കിളിനുള്ളില്‍ നിന്നും ക്യാപ്‌റ്റന്‍ സൊക്കോറോ ഉയര്‍ത്തിവിട്ട പന്തുമായി ഗോള്‍ മുഖത്തേക്കു കുതിച്ച സെയ്‌ത്യാസെന്‍ സിംഗിനെ തടയാനുള്ള സൗവിക്‌ ചക്രവര്‍ത്തിയുടെ ശ്രമം വിഫലമായി അവസാന വട്ടം ശ്രമം നടത്തിയ ഗോളി ഡോബ്ലാസിനെയും മറികടന്നു സെയ്‌ത്യാസെന്‍ സിംഗ്‌ രണ്ടാം പോസ്‌റ്റിലേക്കു നിറയൊഴിച്ചു (1-0). ഈ സീസണിലെ സെയ്‌ത്യാസെന്‍ സിംഗിന്റെ രണ്ടാം ഗോളായിരുന്നു ഇത്‌. 
71 ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ രണ്ടാമത്തെ ഗോള്‍ നിക്ഷേപിച്ചു. റോബര്‍ട്ട്‌ കല്ലന്റെ ത്രൂപാസ്‌ സ്വീകരിച്ച റോമറിക്ക്‌ ഡല്‍ഹിയുടെ പ്രതിരോധനിരക്കാരെ മറികടന്നു നെടുനീളന്‍ ഷോട്ടിലൂടെ ഡല്‍ഹിയുടെ ഗോള്‍ മുഖം തുളച്ചു (2-0). തൊട്ടുപിന്നാലെ ഡല്‍ഹി രണ്ടു മാറ്റങ്ങള്‍ വരുത്തി. റിച്ചാര്‍ഡ്‌ ഗാഡ്‌സെക്കു പകരം ബ്രൂണെ പെലിസാരിയും മിലന്‍ സിംഗിനു പകരം മിഡ്‌ ഫീല്‍ഡര്‍ മാല്‍സ്വാമുസുലയെയും ഇറക്കി.
84 ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റിനു മൂന്നാമത്തെ ഗോള്‍ നേടാനുള്ള കനകാവസരം. ത്രോ ഇന്നിനെ തുടര്‍ന്നു ലഭിച്ച അവസരം റോമറിക്കില്‍ നിന്നും കിട്ടിയ പന്ത്‌ കത്‌്‌സുമി യൂസയുടെ ഷോട്ട ഇഞ്ച്‌ വത്യാസത്തില്‍ അകന്നുപോയി. ഡല്‍ഹിയുടെ കൗണ്ടര്‍ അറ്റാക്കില്‍ റൂബന്‍സ്‌ റോക്കയുടെ 30 വാര അകലെ നിന്നുള്ള വെടിയുണ്ടപോലുള്ള ഷോട്ട്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോളി ടി.പി.രഹ്‌്‌നേഷ്‌ രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ ഡല്‍ഹി കീന്‍ ലൂയിസിനു പകരം ആല്‍വിന്‍ ജോര്‍ജിനെ കൊണ്ടുവന്നു. അവസാന മിനിറ്റുകളില്‍ ഡ്യൂട്ടി. അവസാന മിനിറ്റില്‍ കാത്‌്‌സുമി യൂസയ്‌ക്കു പകരം ഹോളിചരണ്‍ നാസറിയും വന്നു. 
നിശ്ചിത സമയം പിന്നിട്ടു ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റിലാണ്‌ ഡല്‍ഹിയുടെ മാഴ്‌സിലീഞ്‌്‌ഞ്യോയുടെ വക ആശ്വാസ ഗോള്‍. രണ്ട്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ താരങ്ങളെ മറികടന്നു ബോക്‌സിനകത്ത്‌ എത്തിയ ഉടനെ മാഴ്‌സിലീഞ്ഞ്യോ ഗോള്‍മുഖം ലക്ഷ്യമാക്കിയത്‌ ഒട്ടും പിഴക്കാതെ വലയില്‍ (2-1). ഇതോടെ മാഴ്‌സിലീഞ്ഞ്യോ നേടിയ ഗോളുകളുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. 
വിജയം അനിവാര്യമായ നിലയില്‍ കോച്ച്‌ നെലോ വിന്‍ഗാഡ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ടീമില്‍ ഇന്നലെ അഞ്ച്‌ മാറ്റങ്ങളാണ്‌ വരുത്തിയത്‌. സുബ്രതോ പോളിനു പകരം ഗോള്‍ കീപ്പര്‍ സ്ഥാനത്തേക്ക്‌ മലയാളി താരം രഹ്‌്‌നേഷ്‌, നിര്‍മ്മല്‍ ഛെത്രി, കത്‌്‌സുമി യൂസ, റൗളിങ്ങ്‌ ബോര്‍ഹസ്‌, റോബിന്‍ ഗുരുങ്ങ്‌ എന്നിവര്‍ വന്നു. മറുവശത്ത്‌ ജിയാന്‍ ലൂക്ക സാംബ്രോട്ട ഡല്‍ഹി ഡൈനാമോസ്‌ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഗോള്‍ കീപ്പറായി ഡോബ്ലാസ്‌ മടങ്ങിയെത്തി ഒപ്പം വിംഗ്‌ ബാക്കില്‍ കിം കിമയും തിരിച്ചുവന്നു.

കളി മൊത്തം എടുത്താല്‍ ടീം പോസിഷനില്‍ ഡല്‍ഹി ആയിരുന്നു മുന്നില്‍. 64 ശതമാനം. ഡല്‍ഹി എതിരാളികളുടെ ഗോള്‍ മുഖത്തേക്ക്‌ ഒന്‍പത്‌ ഷോട്ടുകള്‍ പായിച്ചതില്‍ നാല്‌ ഷോട്ടുകള്‍ ഓണ്‍ ടാര്‍ജറ്റില്‍ എത്തി. മറുവശത്ത്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ 10 ഷോട്ടുകള്‍ ഗോള്‍ മുഖത്തേക്കു പായിച്ചതില്‍ അഞ്ചെണ്ണവും ഓണ്‍ ടാര്‍ജറ്റില്‍ എത്തി.
ഫൗളുകളുടെ കാര്യത്തില്‍ ഡല്‍ഹി ആയിരുന്നു മുന്നില്‍ ഒന്‍പതെണ്ണം. നോര്‍ത്ത്‌ ഈസ്‌റ്റ്‌ ആറ്‌ ഫൗളുകളും വരുത്തി. ഡല്‍ഹിക്ക്‌ മൂന്നു കോര്‍ണറുകളും നോര്‍ത്ത്‌ ഈസ്‌റ്റിനു നാല്‌ കോര്‍ണറുകളും ലഭിച്ചു. 
ഡല്‍ഹിയുടെ ആശ്വാസഗോള്‍ നേടുന്നതിനു മുന്‍പ്‌ മഞ്ഞക്കാര്‍ഡ്‌ വാങ്ങിയ മാഴ്‌സിലീഞ്ഞ്യോയ്‌ക്ക്‌ ഇനി മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ കളിക്കാനാവില്ല
നോര്‍ത്ത്‌ ഈസ്‌റ്റിന്റെ റോമറിക്‌, വെലസ്‌, സൊക്കോറ, കാത്‌്‌സുമി എന്നിവര്‍ക്ക്‌ കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ്‌ ലഭിച്ചതിനാല്‍ ഇന്നലെ ഇവര്‍ക്ക്‌ ഡല്‍ഹിക്കെതിരെ മാന്യത കാത്തു സൂക്ഷിച്ചു തന്നെ കളിച്ചു 

No comments:

Post a Comment