Saturday, December 3, 2016

Match 55 Mumbai City FC 0 - 0 Delhi Dynamos FC

Mumbai cement pole position after 0-0 against Delhi

Mumbai City FC and Delhi Dynamos FC played out a 0-0 draw in their last league stage game of Hero Indian Super League 2016 in front of more than 7,000 fans at the Mumbai Football Arena on Saturday. The draw saw Mumbai cement top spot with 23 points from 14 games, while Delhi are currently second with 21 points from 14 games and will now have to wait for the result of the game between Kerala Blasters FC and NorthEast United FC to find out in which position they will qualify for the semis.
It was a slow start to the game with the first shot on goal coming in the 22nd minute courtesy of Mumbai’s marquee player Diego Forlan. A good crossfield pass by Cafu found the Uruguayan striker on the left with time and space to attack. His shot though was punched away by Toni Doblas from the danger area. Cafu then cut in from the right flank before having a go at goal himself soon after but his shot flew over the crossbar.
Delhi started to see more of the ball and grow into the game as the match approached the half hour mark but couldn’t create any clear-cut chances on goal. Mumbai’s Krisztian Vadocz tried his luck from distance in the 36th minute but the Hungarian dragged his effort wide of goal.
Bruno Pelissari tried to curl one in at the near post from a direct free-kick six minutes before half-time but the Brazilian’s attempt for the Lions went over the crossbar. Sehnaj Singh had the last chance of the half in stoppage-time. His shot, however, was tipped over the crossbar by Doblas as both teams headed into the tunnel after a goalless half.
Pelissari had Delhi’s first attempt of the second half in the 53rd minute but his shot was blocked by Mumbai’s defence and went behind for a corner. Forlan took a shot with his weaker left-foot from distance 12 minutes later to no avail as it went over the crossbar for a Mumbai corner.
The hosts came closest to taking the lead in the 72nd minute when Cafu unleashed a shot from range that rattled the crossbar. Delhi went straight up the other end seconds later and hit the woodwork themselves as Pelissari’s shot struck the post.
Sony Norde came off the bench and found himself in a good position with the ball at his feet inside the box after a scuffed shot by Forlan found its way to the Haitian winger. Norde though couldn’t steady himself and make a proper connection with the ball, allowing Delhi to clear the danger.
Mumbai had a glorious chance of winning the game seven minutes from full-time after a well-worked free-kick by Forlan made its way to Gerson Vieira, who was inside the six-yard box with the goal at his mercy. Delhi’s defence, however, did just about enough to thwart the threat. Udanta Singh had the last chance of the game in the final minute of normal time after cutting in from the right and firing a low left-footed effort. His shot though was wide of the target as the penultimate league stage match of Hero ISL 2016 ended goalless.
Match Awards:
Club award: Shared by both clubs
Amul Fittest Player of the Match: David Addy
DHL Winning Pass of the Match: Cafu
Maruti Suzuki Swift Moment of the Match: Tony Doblas
ISL Emerging Player of the Match: Udanta Singh
Hero of the Match: Gerson Vieira








മുംബൈ സിറ്റിയും ഡല്‍ഹി ഡൈനാമോസും
ഗോള്‍ രഹിത സമനിലയില്‍ 


മുംബൈ:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ആതിഥേയരായ മുംബൈ സിറ്റിയും സന്ദര്‍ശകരായ ഡല്‍ഹി ഡൈനാമോസും ഗോള്‍ രഹിത സമനില പങ്കുവെച്ചു പിരിഞ്ഞു.
മൂംബൈ സിറ്റി 14 മത്സരങ്ങളും പൂര്‍ത്തിയാക്കുമ്പോള്‍ ഈ സമനിലയോടെ 23 പോയിന്റോടെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. മറുവശത്ത്‌ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഡല്‍ഹിക്ക്‌ 21 പോയിന്റാണ്‌. ഇന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ജയിച്ചാല്‍ ഡല്‍ഹിയുടെ രണ്ടാം സ്ഥാനം നഷ്ടമാകും.
ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടം തീപാറുമെന്ന പ്രതീക്ഷ തെറ്റി. മുംബൈ സിറ്റിയ്‌ക്കായിരുന്നു ആദ്യപകുതിയില്‍ മുന്‍തൂക്കമെങ്കിലും ഡല്‍ഹി ഗോള്‍കീപ്പര്‍ ആന്റോണിയോ ഡോബ്ലാസ്‌ വീറോടെ വലകാത്തു.
മുംബൈ ഒരു മാറ്റവുമായാണ്‌ അവസാന ലീഗ്‌ മത്സരത്തിന്‌ ഇറങ്ങിയത്‌. സുനില്‍ ഛെത്രിക്കു പകരം ബാംഗ്ലൂര്‍ എഫ്‌.സിയുടെ വിംഗര്‍ ഉദാന്ത സിംഗ്‌ ഇറങ്ങി. മറുവശത്ത്‌ ഡല്‍ഹി ഡൈനാമോസ്‌ കഴിഞ്ഞ നോര്‍ത്ത്‌ ഈസ്‌റ്റിനെതിരെ 1-2നു തോറ്റ ടീമില്‍ നിന്ന്‌ കീന്‍ ലൂയിസ്‌, ഗോള്‍ കീപ്പര്‍ ഡോബ്ലാസ്‌,സൗവിക്‌ ചക്രവര്‍ത്തി എന്നിവരെ മാത്രം നിലനിര്‍ത്തി എട്ടുമാറ്റങ്ങളുമായിട്ടാണ്‌ ഇറങ്ങിയത്‌. 
10 ാം മിനിറ്റില്‍ മുബൈയുടെ ഗോള്‍ മുഖത്ത്‌ എത്തിയ ആദ്യനീക്കം വന്നത്‌ ഉദാന്ത സിംഗിലൂടെയാണ്‌. ഗോള്‍ മുഖത്തുവെച്ച്‌ മാല്‍സ്വാന്‍സുവാല പന്ത്‌ തടഞ്ഞു രക്ഷപ്പെടുത്തി. 15 ാം മിനിറ്റില്‍ മൂംബൈയുടെ വീണ്ടും ഒരു ശ്രമം. ഡെഫെഡറിക്കോ ഒരുക്കിയ അവസരം ഡീഗോ ഫോര്‍ലാനും ഉദാന്തസിംഗിനും കണക്ട്‌ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഈ നീക്കത്തിന്റെയും മുനയൊടിഞ്ഞു. 
എട്ട്‌ പേരെ ഒറ്റയടിക്ക്‌ മാറ്റിയത്‌ ഡല്‍ഹിയുടെ കളിയില്‍ താളപ്പൊരുത്തം ഇല്ലാതെ പോയി. 21 ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ ബുള്ളറ്റ്‌ ഷോട്ടും അടുത്ത മിനിറ്റില്‍ കഫുവിന്റെ മറ്റൊരു എണ്ണം പറഞ്ഞ ഷോട്ടും ഡല്‍ഹിയുടെ ഗോള്‍ മുഖത്തു ഭീഷണി ഉയര്‍ത്തി കടന്നുപോയി. ഫോര്‍ലാന്റെ ഷോട്ട്‌ ഗോളി ഡോബ്ലാസ്‌ രക്ഷിച്ചുവെങ്കില്‍ , കഫുവിന്റെ അടി പോസ്‌റ്റില്‍ ഉരുമിയാണ്‌ പുറത്തേക്കു പോയത്‌. 
40 ാ മിനിറ്റിലാണ്‌ ഡല്‍ഹിയുടെ ആദ്യത്തെ മുബൈ ഗോള്‍ മുഖത്ത്‌ എത്തിയ ഷോട്ട്‌. ഫൗളിനെ തുടര്‍ന്നു മുംബൈ പെനാല്‍ട്ടി ബോക്‌സിനു സമീപകിട്ടിയ ഫ്രീ കിക്കില്‍ ബ്രൂണോ പെലിസാരിയുടെ ഷോട്ട്‌ ക്രോസ്‌ ബാറിനു മുകളിലൂടെ അകന്നുപോയി. 45 ാം മിനിറ്റില്‍ കാഫുവിന്റെ പാസില്‍ സെഹ്‌്‌നാജ്‌ സിംഗിന്റെ മറ്റൊരു കനത്ത അടി. ഡല്‍ഹി ഗോള്‍ കീപ്പര്‍ കുത്തിയകറ്റി. തുടര്‍ന്നു ലഭിച്ച കോര്‍ണറും മുംബൈയ്‌ക്ക്‌ മുതലെടുക്കാന്‍ കഴിയാതെ വന്നതോടെ ആദ്യ പകുതി ഗോള്‍ രഹിതം. 
മഞ്ഞക്കാര്‍ഡ്‌ ലഭിച്ച സെഹ്‌്‌നാജ്‌ സിംഗിനു പകരം രണ്ടാം പകുതിയില്‍ അശുതോഷ്‌ മെഹ്‌തയെ ഇറക്കി. രണ്ടാം പകുതിയില്‍ ഡ്‌ല്‍ഹി അലസത വിട്ടു ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. ആല്‍വിന്‍ ജോര്‍ജും ബ്രൂണോ പെലിസാരിയും ഇടതുവിംഗില്‍ നിന്നും കീന്‍ ലൂയിസും മുംബൈ ഗോള്‍ മുഖത്ത്‌ വട്ടമിട്ടു അവസരം തേടിക്കൊണ്ടിരുന്നു. അന്‍വര്‍ അലി,ലൂസിയാന്‍ ഗോയന്‍, എന്നിവരെ പ്രതിരോധ ഭിത്തിയില്‍ ജാഗ്രതയോടെ അണിനിരത്തി മുംബൈ കളി ഡിഫെന്‍ഡ്‌ ചെയ്യന്‍ തുടങ്ങി. മുംബൈ മിഡ്‌ഫീല്‍ഡില്‍ ക്രിസ്‌ത്യന്‍ വാഡോക്‌സിനു പകരം ബ്രസീലിയന്‍ താരം ലിയോ കോസ്‌റ്റയെ ഇറക്കി. 



രണ്ടാംപകുതിയില്‍ ഡീഗോ ഫോര്‍ലാന്റെ ബോക്‌സിനു വെളിയില്‍ നിന്നും 65 ാം മിനിറ്റില്‍ തൊടുത്തുവിട്ട മറ്റൊരു വെടിയുണ്ട ഷോട്ട്‌ ചിങ്‌ലെന്‍സാന സിംഗിന്റെ തലയില്‍ തട്ടി ലക്ഷ്യം തെറ്റി. 
കോച്ച്‌ ജിയാന്‍ ലൂക്ക സാംബ്രോട്ട രണ്ടാം പകുതിയില്‍ തന്ത്രം പാടെ മാറ്റിയെന്നു തെളിയിച്ചുകൊണ്ട്‌ ബാദ്ര ബാജിക്കു പകരം മാര്‍ക്വിതാരം ഫ്‌ളോറന്റ്‌ മലൂദയെയും മാല്‍സ്വാംസുവാലയെ മാറ്റി മിലന്‍ സിംഗിനെയും കൊണ്ടുവന്നു.
72 ാം മിനിറ്റില്‍ രണ്ടു ടീമുകളുടേയും ഗോള്‍ മുഖം വിറകൊണ്ടു. ആദ്യശ്രമം കഫുവിന്റെ ബോക്‌സിനു പുറത്തു നിന്നുള്ള ഷോട്ട്‌ . ക്രോസ്‌ ബാറില്‍ തട്ടിത്തെറിച്ചു. കൗണ്ടര്‍ അറ്റാക്കില്‍ ഡല്‍ഹിയുടെ പെലിസാരിയുടെ ഷോട്ട്‌. ഇത്‌ പോസ്‌റ്റില്‍ തട്ടിയും ലക്ഷ്യം തെറ്റി. രണ്ടു ടീമുകള്‍ക്കും ഗോള്‍ നേടേണ്ട അവസരം ഇഞ്ച്‌ വ്യത്യാസ്‌തതില്‍ നഷ്ടപ്പെട്ടു.അവസാന മിനിറ്റുകളില്‍ മുംബൈ ഡെഫെഡറിക്കോയ്‌ക്കു പകരം സോണി നോര്‍ദയെയും ഇറക്കിയെങ്കിലും ഗോള്‍ രഹിത ഡെഡ്‌ ലോ്‌ക്ക്‌ പൊളിക്കാന്‍ നോര്‍ദയ്‌ക്കു കഴിഞ്ഞില്ല.
അവസാന മിനിറ്റിലെ പ്രധാന അവസരം 83 ാം മിനിറ്റിലാണ്‌. ഡീഗോ ഫോര്‍ലാന്റെ ഫ്രീ കിക്കിലൂടെ അളന്നുകുറിച്ചു നല്‍കിയ പന്ത്‌ ഉദാന്ത സിംഗ്‌, ജേര്‍സണ്‍ വിയേര,ലൂസിയാന്‍ ഗോയന്‍ എന്നിവരുടെ ശ്രമം വിഫലം. ആദ്യം ഗോയന്റെ ഹെഡ്ഡര്‍ ഉദാന്തയിലേക്കും തുടര്‍ന്നു ജേര്‍സനെ ലക്ഷ്യമാക്കിയും . എന്നാല്‍ ചാടി വീണ ഡോബ്ലാസ്‌ ജേര്‍സന്റെ തലയില്‍ എത്തുന്നതിനു മുന്‍പ്‌ തന്നെ കരങ്ങളിലൊതുക്കി. ഇതോടെ രണ്ടു ടീമുകളും ഗോള്‍ രഹിത സമനിലയക്കു ധാരണയായി.
കളി മൊത്തം എടുത്താല്‍ ഡല്‍ഹിക്കായിരുന്നു മുന്‍തൂക്കം. 54 ശതമാനം. മുംബൈ ഒന്‍പത്‌ ഷോട്ടുകള്‍ പായിച്ചതില്‍ മൂന്നെണ്ണം ഓണ്‍ ടാര്‍ജറ്റില്‍ വന്നുവെങ്കില്‍ ഡല്‍ഹിയുടെ അഞ്ച്‌ ഷോട്ടുകളില്‍ ഒന്നും ടാര്‍ജറ്റില്‍ എത്തിയില്ല. ഡല്‍ഹിയായിരുന്നു ഫൗളുകളില്‍ മുന്നില്‍ 14 തവണ. മുംബൈയുടെ ഭാഗത്തു നിന്നും എട്ട്‌ ഫൗളുകളും രേഖപ്പെടുത്തി. മുംബൈയ്‌ക്ക്‌ രണ്ട്‌ കോര്‍ണറുകളും ഡല്‍ഹിക്ക്‌ ഒരു കോര്‍ണറും ലഭിച്ചുവെങ്കിലും ഒന്നും പ്രയോജനപ്പെട്ടില്ല. 
ഗോള്‍രഹിതമായ മത്സരത്തില്‍ മുംബൈയുടെ ബ്രസീലിയന്‍ താരം ജേര്‍സണ്‍ വിയേരയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. 
ഐഎസ്‌എല്ലിലെ സൂപ്പര്‍ സണ്‍ഡേ എന്നുവിശേഷിപ്പിക്കാവുന്ന ലീഗിലെ അവസാന മത്സരത്തില്‍ ഇന്ന്‌ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സെമി ഫൈനല്‍ സ്ഥാനത്തിനു വേണ്ടി നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെ നേരിടും.



ആദ്യസ്ഥാനക്കാരുടെ ഫൈനല്‍

ഡിസംബര്‍ 2, 2016
മുംബൈ
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന്‌ ലീഗിലെ ആദ്യസ്ഥാനത്തിനു വേണ്ടിയുള്ള ഫൈനല്‍. മൂംബൈ അരീനയില്‍ ആതിഥേയരും നിലവില്‍ ഒന്നാം സ്ഥാനക്കാരുമായ മുംബൈ ബൈ സിറ്റി ഇന്ന്‌്‌ രണ്ടാം സ്ഥാക്കാരായ ഡല്‍ഹി ഡൈനാമോസിനെ നേരിടും. പതിമുന്നു മത്സരങ്ങളില്‍ നിന്ന്‌ മൂംബൈ സിറ്റി 22 പോയിന്റും (ആറ്‌ ജയം, നാല്‌ സമനില, മൂന്നു തോല്‍വി) ഡല്‍ഹി 20 പോയിന്റും ( അഞ്ച്‌ ജയം, അഞ്ച്‌ സമനില, മൂന്നു സമനില) നേടിയട്ടുണ്ട്‌. ഇന്ന്‌ ജയിക്കുന്ന ടീം പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാകും .അതിനുപുറമെ പോയിന്റ്‌ നിലയിലെ നാലാം സ്ഥാനക്കാരെ സെമി ഫൈനലില്‍ നേരി ട്ടാല്‍ മതിയെന്ന അനുകൂലഘടകവും ഇതോടൊപ്പം ലഭിക്കും.
നിലവില്‍ മുംബൈ സിറ്റിക്ക്‌ ഒന്നാം സ്ഥാനം നിലനിര്‍ത്തിയാല്‍ കേരള ബ്ലാസറ്റേഴ്‌സിനെ അല്ലെങ്കില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെ നേരിട്ടാല്‍ മതി. എന്നാല്‍ രണ്ടാം സ്ഥാനക്കാരായി മാറിയാല്‍ മൂന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടേണ്ടിവരും . എന്നാല്‍ ലീഗിലെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ -ബ്ലാസ്‌റ്റേഴ്‌സ്‌ മത്സരത്തില്‍ പോയിന്റ്‌ നിലയില്‍ മാറ്റം വരും. ഇന്ന്‌ ഡല്‍ഹി തോറ്റാല്‍ അവര്‍ നാലാം സ്ഥാനത്തേക്കു വരെ പിന്തള്ളപ്പെടാന്‍ ഇടയുണ്ട്‌.
ഡല്‍ഹിയില്‍ നടന്ന ആദ്യ പാദത്തില്‍ ഡല്‍ഹിയും മുംബൈയും പരസ്‌പരം മൂന്നുു ഗോളുകള്‍ വീതം അടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു. ഒന്നാം സ്ഥാന നിലനിര്‍ത്തുക എന്നത്‌ വളരെ പ്രധാനമാണെന്ന്‌ മുംബൈ സിറ്റി കോച്ച്‌ അലക്‌സണ്ടര്‍ ഗുയിമെറസ്‌ പറഞ്ഞു. മത്സരം ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ്‌ കഴിഞ്ഞ ദിവസം നടന്ന ചെന്നൈയിന്‍ -എഫ്‌.സി.ഗോവ മത്സരം പോലെ ആയിരിക്കും ഡല്‍ഹി- മുംബൈ മത്സരവുമെന്ന്‌ ഗുയിമെറസ്‌ പ്രവചിച്ചു. മത്സരത്തില്‍ തോല്‍വിയും ജയവും ഒന്നും ഇനി സെമിഫൈനലിലേക്കുള്ള വിധി നിര്‍ണയിക്കാത്ത സാഹചര്യത്തില്‍ കളിക്കാര്‍ തീര്‍ത്തും സ്വതന്ത്രരാണ്‌. മുംബൈ സിറ്റിയുടെ ആരാധകരുടെ അകമഴിഞ്ഞ പിന്തുണയാണ്‌ ടീം ആഗ്രഹിക്കുന്നതെന്നും ഗ്യാലറി നിറയെ കാണികള്‍ വരുന്ന മത്സരത്തില്‍ കളിക്കാര്‍ക്ക്‌ നല്ല പ്രകടനം പുറത്തെടുക്കാനാകുമെന്നും ഗുയിമെറസ്‌ പറഞ്ഞു.
22 പോയിന്റോടെ സെമിഫൈനലില്‍ പ്രവേശിച്ച നിലയില്‍ ഇന്നു നടക്കുന്ന അവസാന മത്സരത്തില്‍ പ്രധാന കളിക്കാര്‍ക്ക്‌ വിശ്രമം നല്‍കുമോ എന്ന ചോദ്യത്തിനു മുംബൈയുടെ കോസ്‌റ്ററിക്കന്‍ പരിശീലകന്‍ ഗുയിമെറസ്‌ ഒരു സൂചനയും നല്‍കിയില്ല.
നിലവിലുള്ള മെച്ചപ്പെട്ട നില തുടരുകയാണ ടീമിന്റെ ലക്ഷ്യമെന്നും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടിയുള്ള പ്രധാന പോരാട്ടം ആണിതെന്നും ഗുയിമെറസ്‌ കൂട്ടിച്ചേര്‍ത്തു. കളിക്കാരില്‍ ആര്‍ക്കും വിശ്രമം അനുവദിച്ചിട്ടില്ലെന്നും നൂറു ശതമാനം ഫിറ്റ്‌ ആയ കളിക്കാരെ ആയിരിക്കും ഇറക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പോയിന്റ്‌ പട്ടികയില്‍ ഏറെ ദിവസം ഒന്നാം സ്ഥാനത്തു തുടര്‍ന്ന ഡല്‍ഹി ഡൈനാമോസിന്‌ തങ്ങളുടെ സ്ഥാനം തിരിച്ചുപിടിക്കുവാന്‍ കിട്ടിയിരിക്കുന്ന അവസരം ആണിത്‌. കഴിഞ്ഞ നോര്‍ത്ത്‌ ഈസ്‌റ്റിനെതിരായ ഡല്‍ഹിയുടെ മത്സരം വളരെ താഴ്‌ന്ന നിലവാരത്തിലായിരുന്നു. നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഒരുഘട്ടത്തില്‍ 2-0നു മുന്നിലെത്തുകയും. ചെയ്‌തിരുന്നു. നോര്‍ത്ത്‌ ഈസ്‌റ്റിനെതിരായ മത്സരത്തിനെ വിലയിരുത്തിയ ഡല്‍ഹി കോച്ച്‌ ജിയാന്‍ ലൂക്ക സാംബ്രോട്ടയ്‌ക്കും ഇതിനെ തള്ളിപ്പറയാന്‍ കഴിഞ്ഞില്ല. നോര്‍ത്ത്‌ ഈസ്‌റ്റിനെതിരായ മത്സരത്തില്‍ വീറും വാശിയും വളരെ കുറവായിരുന്നുവെന്ന ആക്ഷേപം്‌ സാംബ്രോട്ട സമ്മതിച്ചു. ആദ്യ പകുതയിലെ ടീമിന്റെ കളി തനിക്ക്‌ ഇഷപ്പെട്ടില്ലെന്നും എതിരെ രണ്ടു ഗോള്‍ വീണതിനു ശേഷം ടീം ഉണര്‍ന്നു കളിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുംബൈ സിറ്റിക്കെതിരായ മത്സരത്തിനെ വളരെ ഗൗരവത്തോടെയാണ്‌ സമീപിക്കുകയെന്നും തങ്ങളുടെ കേളീ ശൈലയില്‍ മാറ്റമൊന്നും വരുത്തുന്നില്ലെന്നും ഒന്നാം സ്ഥാനം ലക്ഷ്യമാക്കിയായിരിക്കും പോരാട്ടമെന്നും ,സെമിഫൈനലിനു തയ്യാറെടുത്തു കഴിഞ്ഞതായും സാംബ്രോട്ട പറഞ്ഞു
ഇരുടീമുകളും കഴിഞ്ഞ അഞ്ച്‌ തവണ പരസ്‌പരം ഏറ്റുമുട്ടിയതില്‍ മുംബൈ സിറ്റി രണ്ടു തവണയും ഡല്‍ഹി ഒരു തവണയും ജയിച്ചു. രണ്ടു തവണ സമനില പങ്കുവെച്ചു. 

No comments:

Post a Comment