Hume’s brace gives ATK a slender first-leg advantage over Mumbai
Atlético de Kolkata beat Mumbai City FC 3-2 in the first leg of the first semi-final of Hero Indian Super League 2016 in front of 12,500 spectators at the Rabindra Sarobar Stadium in Kolkata on Saturday. Lalrindika Ralte gave Kolkata the lead three minutes into the game before falling behind to a Leo Costa strike and a Gerson Vieira header in the 10th and 19th minutes respectively. Two goals in quick succession by Iain Hume re-established ATK’s leading at half-time. Neither team managed to find the back of the net in the second period, however, Diego Forlan received a red card 16 minutes before full-time, meaning Mumbai will have to overturn a 3-2 aggregate deficit on Tuesday without the services of the legendary Uruguayan..
Kolkata took the lead in unusual fashion in the third minute after a Borja Fernandez ball into the box was helped goal-wards by Lalrindika. His header looped over former ATK custodian Amrinder Singh in goal and found the back of the net to make it 1-0 for the hosts. It was the first goal by a domestic player from Kolkata this year and the fastest of the season at two minutes and eight seconds.
Mumbai equalised seven minutes later through Costa, who was quickest to react after a Forlan free-kick fell invitingly for him in the wake of a scramble for the ball between Sunil Chhetri and Henrique Sereno in the box. The Brazilian kept his cool and calmly slotted the ball beyond ATK goalkeeper Dani Mallo to make it all square at 1-1.
The visitors took the lead in the 19th minute courtesy of another Forlan free-kick from the right into the danger area. Vieira got in front of his marker inside the six-yard box and powered his header beyond Mallo to give Mumbai a 2-1 lead.
Amrinder was called into action 10 minutes later as a Sameehg Doutie shot from near the box took a deflection off Lucian Goian before forcing the Mumbai goalkeeper into a reflex save between the sticks to keep his side’s lead intact.
ATK levelled things up six minutes before half-time thanks to some brilliant link-up play. Lalrindika’s cross from the left was cushioned by Doutie towards Hume, who finished in clinical fashion to make it 2-2. They got their noses in front for the second time at the end of first half stoppage-time after Sena Ralte conceded a penalty for a block on Helder Postiga in the box. Hume stepped up to the spot and sent Amrinder the wrong way with a confident finish.
Kolkata could have extended their lead eight minutes after the restart when a Prabir Das cross from the right was headed on target by Hume. Amrinder though came to his side’s rescue and put the ball behind for an ATK corner. The Canadian striker had another chance just before the hour mark as Doutie crossed from the right into the near post. Hume managed to get his left foot to the ball but couldn’t keep his effort on target.
Things took a turn for the worse for Mumbai in the 74th minute as they found themselves not just a goal down but also a man down after Forlan picked up a second yellow for a foul on Jewel Raja and was sent for an early shower with 16 minutes still to play.
Kolkata tried to stretch the play and make their man advantage count as Mumbai sat deep, desperate not to concede another goal. Hume could have made it 4-2 in the last minute of injury time but dragged his shot wide of target to the relief of Mumbai.
Match Awards:
Club award: Atlético de Kolkata
Amul Fittest Player of the Match: Sameehg Doutie
DHL Winning Pass of the Match: Sameehg Doutie
Maruti Suzuki Swift Moment of the Match: Gerson Vieira
ISL Emerging Player of the Match: Lalrindika Ralte
Hero of the Match: Iain Hume
മുംബൈക്കെതിരെ ആദ്യപാദ സെമിയില്‍
കൊല്‍ക്കത്തയക്ക്‌്
ജയം (3-2)
ഡിസംബര്‍ 10, 2016
കൊല്‍ക്കത്ത:
ഹീറോ ഇന്ത്യന്‍
സൂ്‌പ്പര്‍ ലീഗിന്റെ രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ സെമി ഫൈനലിന്റെ
ആദ്യ പാദത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്
മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി.
അതല്‌റ്റിക്കോ ഡി
കൊല്‍ക്കത്തയ്‌ക്കു വേണ്ടി ഇയാന്‍ ഹ്യൂം രണ്ട് ഗോളുകളും ( 39, 45 പെനാല്‍ട്ടി) ,
ഡിഡിക്ക ( മൂന്നാം മിിനിറ്റില്‍ )ഒരു ഗോളും നേടി.
മുംബൈ സിറ്റിക്കു വേണ്ടി ലിയോ
കോസ്‌റ്റ (10 ാം മിനിറ്റില്‍), ജേര്‍സണ്‍ വിയേര ( 19 ാം മിനിറ്റില്‍), എന്നിവരും
ഗോള്‍ നേടി.
ആദ്യ പകുതിയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത 3-2നു മുന്നിട്ടു
നിന്നിരുന്നു. ഈ ആദ്യ പകുതിയിലായിരുന്നു കളിയുടെ മുഴുവന്‍ ആവേശവും . ഈ മാര്‍ജിന്‍
കൊല്‍ക്കത്ത രണ്ടാംപകുതിയിലും നിലനിര്‌ത്തി.
രണ്ടാം പകുതിയില്‍ ചുവപ്പ്
കാര്‍ഡ് ലഭിച്ചു ഡീഗോ ഫോര്‍ലാന്‍ പുറത്തായതോടെ 10 പേരുമായി മുംബൈ സിറ്റിക്ക്
അവസാന 14 മിനിറ്റ് കളിക്കേണ്ടി വന്നു. ഇതോടെ കൊല്‍ക്കത്ത ആദ്യ പകുതിയില്‍ നേടിയ
ലീഡിന്റെ മുന്‍തൂക്കത്തില്‍ വിജയം ഉറപ്പിക്കുകയായിരുന്നു.
ലീഗ് റൗണ്ടില്‍
പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായ കൊല്‍ക്കത്ത ആദ്യ സ്ഥാനക്കാരായ മുംബൈ
സിറ്റിക്കെതിരെ നേടിയ ഈ വിജയത്തോടെ സെമിഫൈനലില്‍ കളിയുടെ ഗതി പാടെ മാറി മറിയുമെന്ന
സൂചനയും നല്‍കി. ലീ്‌ഗ് റൗണ്ടില്‍ കൊല്‍ക്കത്തയ്‌ക്കു മുംബൈയെ തോല്‍്‌പ്പിക്കാന്‍
കഴിഞ്ഞിരുന്നില്ലെങ്കില്‍ ഇന്നലെ സ്ഥിതിഗതികള്‍ മാറി മറിഞ്ഞു. രണ്ടാം പാദ മത്സരം
13നു മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടക്കും.
.
കിക്കോഫിനു പിന്നാലെ ഇയാന്‍
ഹ്യൂമിലൂടെ കൊല്‍ക്കത്തയുടെ ആദ്യ കുതിപ്പ്. പക്ഷേ, ഓഫ് സൈഡില്‍. അടുത്ത
മിനിറ്റില്‍ കൊല്‍ക്കത്തയ്‌ക്ക് അനുകൂലമായ കോര്‍ണര്‍.തൊട്ടുപിന്നാലെ ഗോള്‍.
മൂന്നാം മിനിറ്റിലെ ഈ ഗോള്‍ ഐഎസ്‌എല്ലിന്റെ 450 ാം ഗോളും ഈ സീസണിലെ 135 ാം ഗോളും
ആയി മാറി.
കോര്‍ണര്‍ കിക്ക് ആയിരുന്നു മൂന്നാം മിനിറ്റിലെ ഗോളിനു
വഴിമരുന്നിട്ടത്. മുംബൈ പന്ത് ക്ലിയര്‍ ചെയ്യാന്‍ വൈകിച്ചു. ബോര്‍ഹ
ഫെര്‍ണാണ്ടസിനു കിട്ടിയ പന്ത് നേരെ ബോക്‌സിനകത്തേക്കു ഉയര്‍ത്തി ലോബ് . ബോക്‌സിനു
പുറത്തു നിന്ന ഡിഡിക്ക പോസ്‌റ്റിനു പുറം തിരിഞ്ഞുകൊണ്ട് പോസ്‌റ്റിലേക്കു ബാക്ക്
ഹെഡ്ഡര്‍. പന്ത് ക്രോസ് ബാറിനു തൊട്ടുരുമി വന്നത് മുംബൈ ഗോളി രക്ഷപ്പെടുത്താന്‍
ശ്രമിച്ചുവെങ്കിലും പന്തും ഗോളി അമരീന്ദറും കൂടി വലയിലേക്ക് (1-0).
കൊല്‍ക്കത്തയുടെ ഗോളിനു അതേ വേഗതയില്‍ തന്നെ മുംബൈയുടെ മറുപടി. 10 ാം
മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ അളന്നുകുറിച്ച ഫ്രീ കിക്കാണ് ഗോളിനു
വഴിയൊരുക്കിയത്. ബോക്‌സിനകത്തെ കൂട്ടപ്പോരിച്ചിലിനിടെ ബ്രസീലിയന്‍ മിഡ് ഫീല്‍ഡര്‍
ലിയോ കോസ്‌റ്റ രണ്ടാം പോസ്‌റ്റിലേക്കു കാര്‍പ്പെറ്റ് ഡ്രൈവിലൂടെ വലകുലുക്കി (1-1).
ഈ സീസണിലെ ലിയോ കോസ്‌റ്റയുടെ രണ്ടാം ഗോള്‍ കൂടിയായി ഈ സമനില ഗോള്‍.
ഗോളുകള്‍ക്ക് ഒരു ക്ഷാമവും ഉണ്ടാകില്ലെന്നു ഇതോടെ ഉറപ്പായി. ലിയോ കോസ്‌റ്റയും
സുനില്‍ ഛെത്രിയും ഇരച്ചുപാഞ്ഞു. 19 ാം മിനിറ്റില്‍ മുംബൈ മുന്നില്‍. ജെര്‍സണ്‍
വിയേരയെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്ക് മുംബൈയുടെ ആദ്യ ഗോളിന്റെ
തനിയാവര്‍ത്തനം ആയി. ഫോര്‍ലാന്‍ ഫ്രീ കിക്ക് എടുക്കുന്ന നിമിഷത്തില്‍
കൊല്‍ക്കത്തയുടെ പ്രതിരോധനിരക്കാരെ കബളിപ്പിച്ചു ബോക്‌സിനകത്തു കൂടി വെട്ടിമാറിയ
മുംബൈ താരങ്ങളെ മാര്‍ക്ക് ചെയ്യാന്‍ കൊല്‍ക്കത്തയ്‌ക്കു കഴിഞ്ഞില്ല. ഫോര്‍ലാന്റെ
കൃത്യമായി രണ്ടാം പോസ്‌റ്റിലേക്കു വന്ന പന്ത് ബ്രസീലിയന്‍ ഡിഫെന്‍ഡര്‍ ജെര്‍സണ്‍
വിയേര തല കൊണ്ടു ചെത്തി വലയിലാക്കി. (2-1).
30 ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ
സമനില ഗോള്‍ നേടാനുള്ള ശ്രമം സമീഗ് ഡ്യൂറ്റിയിലൂടെ .എന്നാല്‍ ഈ ഉശരന്‍ ഷോട്ട്
മുംബൈ ഗോളി അമരീന്ദര്‍ തടഞ്ഞു. കൊല്‍ക്കത്തയുടെ സമനില ഗോളിനുള്ള സൂചനയായിരുന്നു
ഡ്യൂറ്റിയുടെ വകയായി വന്നത്. ഇരട്ട ഗോളിന്റെ പ്രഹരത്തിന്‍െ ആഘാതത്തില്‍ നിന്നും
കൊല്‍ക്കത്ത മെല്ലെ മോചനം നേടുകയായിരുന്നു. 39 ാം മിനിറ്റില്‍ കൊല്‍ക്കത്ത
നിറയൊഴിച്ചു. ഫ്‌ളാഗ് കോര്‍ണറിനു മുന്നില്‍ നിന്നും ഡിഡിക്കയുടെ ഗോള്‌ഡ മുഖത്തിനു
മുന്നിലേക്കു വന്ന പന്ത് സമീഗ് ഡ്യൂറ്റി ബോക്‌സിനകത്തേക്കു കുതിച്ചുവന്ന ഇയാന്‍
ഹ്യൂമിലേക്ക്. കുതിച്ചെത്തിയ ഹ്യൂമിന്റെ വെടിയുണ്ടപോലുള്ള ഷോട്ട് നെറ്റ് തുളച്ചു
(2-2).
കൊല്‍ക്കത്ത ഈ ആവേശം കാത്തു സൂക്ഷിച്ചു ഒന്നാം പകുതിയുടെ ഇഞ്ചുറി
സമയത്ത് ലീഡുയര്‍ത്തി. സമീ്‌ഗ് ഡ്യൂറ്റിയില്‍ നിന്നും ലഭിച്ച പാസ് സ്വീകരിച്ചു
ബോക്‌സിനകത്ത് എത്തിയ ഹെല്‍ഡര്‍ പോസ്‌റ്റിഗയെ സെന റാല്‍ട്ടെ ഫൗള്‍ ചെയ്‌തു
വീഴ്‌ത്തി. ഉടനെ ശ്രീലങ്കന്‍ റഫ്‌റി പെനാല്‍ട്ടി അനുവദിച്ചു കിക്കെടുത്ത ഇയാന്‍
ഹ്യൂം ഒരിക്കല്‍ കൂടി പെനാല്‍ട്ടി സ്‌പെഷ്യലിസ്റ്റ് ആണെന്നു തെളിയിച്ചുകൊണ്ട്
മുംബൈ ഗോളി അമരീന്ദറിനു ഒരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു (3-2). ഇതോടെ
ഹ്യൂമിന്റെ സമ്പാദ്യം ഏഴ് ഗോളുകളായി ഉയര്‍ന്നു. മൊത്തം ഐഎസ്‌എല്ലില്‍ 23 ഗോളുകള്‍.
അഞ്ച് ഗോളുകള്‍ വന്ന ആദ്യ പകുതിക്കു ശേഷം മത്സരം ആവേശകരവും ഒപ്പം
സംഘര്‍ഷഭരിതവുമാക്കി. 51 ാം മിനിറ്റില്‍ മുംബൈയുടെ ക്യാപ്‌റ്റന്‍ ഡീഗോ ഫോര്‍ലാന്
മഞ്ഞക്കാര്‍ഡ്. 58 ാം മിനിറ്റില്‍ ലിയോ കോസറ്റയുടെ ഇടങ്കാലന്‍ അടി കൊല്‍ക്കത്ത
ഗോളി തടഞ്ഞു . പ്രത്യാക്രമണത്തില്‍ സമീഗ് ഡ്യൂറ്റിയുടെ പാസില്‍ ഇയാന്‍ ഹ്യൂമിന്റെ
ഷോട്ട് സൈഡ് നെറ്റിലേക്ക് .ഇയാന്‍ ഹ്യൂം ഈ നിമിഷങ്ങളില്‍ കളിക്കളം അടക്കി
വാഴുകയായിരുന്നു. മറുവശത്ത് ഡീഗോ ഫോര്‍ലാനിലൂടെ മെല്ലെ കളിക്കളം പിടിച്ചെടുക്കാന്‍
മുംബൈ നടത്തിയ ശ്രമങ്ങള്‍ പാതിവഴിയല്‍ അവസാനിച്ചു 74 ാം മിനിറ്റില്‍ ജൂവല്‍ രാജയെ
ഫൗള്‍ ചെയതതിനു ഡീഗോ ഫോര്‍ലാനു മഞ്ഞക്കാര്‍ഡ്. രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കിട്ടി
ഫോര്‍ലാന്‍ പുറത്തായതോടെ മുംബൈയുടെ അംഗബലം 10 പേരായി ചുരുങ്ങി. ഡീഗോ ഫോര്‍ലാനു ഇനി
അടുത്ത മത്സരം കളിക്കാന്‍ കഴിയില്ല.
മുംബൈ സിറ്റിയുടെ ഈ സീസണിലെ ഏറ്റവും വലിയ
കനത്ത പ്രഹരമായി ഫോര്‍ലാനു കിട്ടിയ ചുവപ്പ് കാര്‍്‌ഡ്. എന്നാല്‍ ഈ അനുകൂല
സാഹചര്യം ഗോള്‍ ആക്കി മാറ്റുവാന്‍ കൊല്‍ക്കത്തയ്‌ക്കു കഴിഞ്ഞില്ല. ഫോര്‍ലാന്‍
പുറത്തായതിനു ശേഷം കൊല്‍ക്കത്ത വിജയം ഉറപ്പിച്ച നിലയിലാണ് കളി പൂര്‍ത്തിയാക്കിയത്
.രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇയാന്‍ ഹ്യൂമിന്റെ ഒരു ശ്രമം ഒഴിച്ചാല്‍
മുംബൈക്കെതിര ലീഡ് ഉയര്‍ത്താനുള്ള കാര്യമായ ഒരു നീക്കവും വന്നില്ല.
കൊല്‍ക്കത്തയുടെ പരിശീലകന്‍ ഹെസെ മൊളിനൊ ആദ്യ ഇലവനില്‍ ആറ് മാറ്റങ്ങളാണ്
വരുത്തിയത്. ഗോളി ഡാനി മെല്ലോ കാസ്‌ട്രോ, സെറിനോ, ഇയാന്‍ ഹ്യൂം , ഹെല്‍ഡര്‍
പോസ്‌റ്റിഗ, ബോര്‍ഹ ഫെര്‍ണാണ്ടസ്, സമീഗ് ഡ്യൂറ്റി എന്നിവര്‍ ടീമില്‍
തിരിച്ചെത്തി.മുംബൈ കോച്ച് ഗുയിമെറസ് രണ്ടു മാറ്റങ്ങള്‍ വരുത്തി. ലിയോ
കോസ്‌റ്റയും സുനില്‍ ഛെത്രിയും ടീമില്‍ മടങ്ങിയെത്തി.
ഇന്നലെ ഗോളുകള്‍ക്ക്
ക്ഷാമം ഉണ്ടാകാത്ത മത്സരത്തില്‍ ലാല്‍മാന്‍ഹാന്‍സാങ് റാള്‍ട്ട ,കാഫു,,സെഹ്‌്‌നാജ്
സിംഗ് (മുംബൈ) ലാല്‍റിന്‍ഡിക റാല്‍ട്ടെ ( കൊല്‍ക്കത്ത) എന്നിവര്‍ മഞ്ഞക്കാര്‍ഡ്
വാങ്ങി.
മുംബൈ രണ്ടാം പകുതിയില്‍ സെന റാല്‍ട്ടെയ്‌ക്കു പകരം ഖോന്‍ജിയെയും ലിയോ
കോസ്‌റ്റയ്‌ക്കു പകരം കാര്‍ഡോസയെയും കൊല്‍ക്കത്ത ഡിഡിക്കയ്‌ക്കു പകരം റൂയി
ദാസിനെയും പോസ്‌റ്റിഗയ്‌ക്കു പകരം ഹാവി ലാറയെയും ഡ്യൂറ്റിക്കു പകരം ബെലന്‍കോസോയെയും
കൊണ്ടുവന്നു.
കളിയില്‍ മൊത്തം മുന്‍തൂക്കം കൊല്‍ക്കത്തയ്‌ക്കായിരുന്നു 54
ശതമാനം. ഇരുകൂട്ടരും 10 ഷോട്ടുകള്‍ വീതം തൊടുത്തതില്‍ കൊല്‍ക്കത്തയുടെ ആറ്
ഷോട്ടുകളും മുംബൈയുടെ അഞ്ച് ഷോട്ടുകളും ഓണ്‍ ടാര്‍ജറ്റില്‍ എത്തി. ഫൗളുകള്‍ക്ക്
ഒട്ടും പഞ്ഞമില്ലായിരുന്നു. കൊല്‍ക്കത്തയുടെ ഭാഗത്തു നിന്നും 20 എണ്ണവും മുംബൈ
സിറ്റിയുടെ 15 ഫൗളുകളും രേഖപ്പെടുത്തി. കൊല്‍ക്കത്തയ്‌ക്ക് ആറ് കോര്‍ണകള്‍
ലഭിച്ചപ്പോള്‍ മുംബൈയ്‌ക്ക് ഒന്നുപോലും ലഭിച്ചില്ല.
No comments:
Post a Comment