കൊച്ചി ഇന്ന് ഇളകിമറിയും,എന്നാല്‍
ചരിത്രം
കൊല്‍ക്കത്തയോടൊപ്പം
ഡിസംബര്‍ 17, 2016
കൊച്ചി
ഹീറോ ഇന്ത്യന്‍
സൂപ്പര്‍ ലീഗിന്റെ കലാശക്കൊട്ട് ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു
സ്റ്റേഡിയത്തില്‍ ഇന്ന് ജനസമുദ്രം കളികാണാനെത്തും. സ്വന്തം തട്ടകത്തില്‍ കഴിഞ്ഞ
ആറ് ജയങ്ങളുമായി ജൈത്രയാത്ര നടത്തുന്ന കേരള ബ്ലാസറ്റേഴ്‌സിന്റെ കൊമ്പന്മാരെ ഇന്ന്
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കു തളക്കാനാകുമോ കാത്തിരുന്നു കാണാം.
ബ്ലാസറ്റേഴ്‌സിന്റെ ഈ ആറ് ജയങ്ങള്‍ക്കു പിന്നില്‍ ടീമിനു ലഭിക്കുന്ന കാണികളുടെ
വന്‍ പിന്തുണയാണ്. ട്വല്‍ത്ത് മാന്‍െ റോളിലാണ് കാണികള്‍ ടീമിനു പിന്തുണ നല്‍കി
വരുന്നത്. ഇവിടെ കളിച്ച മത്സരങ്ങളില്‍ പകുതിയിലും ക്ലീന്‍ ഷീറ്റ് ആയിരുന്നു.
സ്വന്തം തട്ടകത്തില്‍ ആകെ നാല് ഗോളുകള്‍ മാത്രമെ വഴങ്ങിയിട്ടുള്ളു.സ്വന്തം
ഗ്രൗണ്ടില്‍ കപ്പ് നേടുക എന്നതില്‍ കുറഞ്ഞ് മറ്റൊന്നും ആരാധകര്‍
ആഗ്രഹിക്കുന്നില്ലെന്നു കോച്ച് സ്‌റ്റീവ് കോപ്പലിനു നന്നായി
അറിയാം.
ബ്ലാസ്റ്റേഴ്‌സിനു ഏറ്റവും അനുകൂലമായ അന്തരീക്ഷം ആണ്
ഒരുങ്ങിയിരിക്കുന്നത്. സ്വന്തം ആരാധകരുടെ പിന്തുണ ഏറെ ഗുണകരാമാണെങ്കിലും ആരാധകര്‍
കളിക്കാനിറങ്ങരുതെന്നും കോപ്പല്‍ മുന്നറിയിപ്പ് നല്‍കി. നന്നായി കളിക്കുന്ന
ടീമിന് ആയിരിക്കും ഇന്ന ജയിക്കാനും കപ്പ് സ്വന്തമാക്കാനും കഴിയുക. ഇരു
ടീമുകള്‍ക്കും ഈ യാഥാര്‍ത്ഥ്യം തീര്‍ച്ചായായുും ഉള്‍ക്കൊണ്ടാണ് ഇന്ന്
കളിക്കാനിറങ്ങുക. എന്നാല്‍ കാണികളുടെ നിര്‍ലോഭമായ പിന്തുണ കൊണ്ട് ഗോള്‍ നേടാന്‍
കഴിയില്ല. അതേപോലെ ഗോള്‍ എതിരെ വീഴുന്നതു തടയാനും കഴിയില്ല.
കഴിഞ്ഞ സീസണില്‍
ഗോവയുടെ തോല്‍വി ഇതിനുദാഹരണമാണ്. സ്വന്തം ഗ്രൗണ്ടില്‍ തിങ്ങി നിറഞ്ഞ ആരാധകരുടെ
മുന്നില്‍ ഗോവ ഫൈനലില്‍ ചെന്നൈയിന്‍ എഫ്.സിയോട് തോല്‍ക്കുകയായിരുന്നു. ആദ്യ
സീസണില്‍ ഫൈനലില്‍ കൊല്‍ക്കത്തയോട് ഫൈനലില്‍ തോല്‍ക്കേണ്ടി വന്നതിന്റെ ഓര്‍മ്മകളും
ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. ഈ തോല്‍വിക്ക് ഒരു പ്രതീകാരം ആണ് ബ്ലാസറ്റേഴ്‌സിന്റെ
ആാാധകര്‍ പ്രതീക്ഷിക്കുന്നത്.
നിക്ഷപക്ഷവേദിയായ മുംബൈ ഡി.വൈ പാട്ടില്‍
സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു അന്നത്തെ ബ്ലാസ്റ്റഴ്‌സിന്റെ തോല്‍വി.
നിക്ഷപക്ഷവേദി എന്നതിനപ്പുറം കിക്കോഫിനു ശേഷം ഗാലറിക്ക് മത്സരത്തില്‍ ഒരു
സ്വാധീനവും ഇല്ലെന്നും സ്‌റ്റീവ് കോപ്പല്‍ പറഞ്ഞു.
കൊച്ചിയിലെ നെഹ്‌റു
സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച ചരിത്രവും
കൊല്‍ക്കത്തയ്‌ക്കുണ്ട്. ഈ സീസണിലെ ലീഗ് റൗണ്ടിലെ ആദ്യ പാദത്തില്‍ ഹാവി ലാറയുടെ
53 ാം മിനിറ്റിലെ ഗോളില്‍ ആയിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. അതേപോലെ
ഇരുടീമുകളും തമ്മില്‍ പരസ്‌പരം പോരാടിയ കഴിഞ്ഞ അഞ്ച് മത്സരങ്ങളുടെ കണക്ക്
എടുത്താലും കൊല്‍ക്കത്തയാണ് മുന്നില്‍. ഒരു ജയം പോലും ബ്ലാസറ്റേഴ്‌സിനു
അവകാശപ്പെടാനില്ല.അതേസമയം നാല് മത്സരങ്ങളില്‍ കൊല്‍ക്കത്ത ജയിച്ചു.ഒരു മത്സരം
1-1നുസമനിലയിലും (ഈ സീസണിലെ ലീഗ് റൗണ്ടിലെ രണ്ടാം പാദം)
പര്യവസാനിച്ചു
കണക്കുകള്‍ കൊല്‍ക്കത്തയ്‌ക്ക് ഒപ്പമാണെങ്കിലും പ്രവചനങ്ങള്‍
ബ്ലാസറ്റേഴ്‌സിനൊപ്പമാണ്. മൂന്നു പ്രവചനങ്ങളില്‍ രണ്ടെണ്ണത്തില്‍ ബ്ലാസറ്റേഴ്‌സ്
2-1, 1-0നുജയിക്കുമെന്നും ഒരു പ്രവചനം നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയുമാണ്
സൂചിപ്പിക്കുന്നത്,
കാണികളുടെ വന്‍ പിന്തുണ സന്ദര്‍ശക ടീമിനു തലവേദന
ഉണ്ടാക്കുമെന്ന കാര്യത്തില്‍ കൊല്‍ക്കത്തയുടെ അറ്റാക്കര്‍ ഹെല്‍ഡര്‍ പോസ്‌റ്റിഗയും
സമ്മതിക്കുന്നു.ഫൈനല്‍ കാണുന്നതിനു വന്‍ ജനസമുദ്രത്തിനെ തന്നെ പ്രതീക്ഷിക്കുന്നു.
ഐഎസ്‌എല്ലിലെ ഏറ്റവും ഗംഭീര അന്തരീക്ഷമാണ് കൊച്ചിയിലേതെന്നും ഇവിടെ
കളിക്കുമ്പോഴാണ് ബ്ലാസറ്റേഴ്‌സ് എത്ര കടുപ്പമേറിയ ടീമാണെന്നും
കാണുവാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സീസണില്‍ ഏറ്റവും കൂടുതല്‍ സ്ഥിരത
കാണിച്ച ടീമാണ് കൊല്‍ക്കത്ത. ആകെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് തോറ്റത്.
എങ്കിലും എല്ലാ ടീമുകളോടും തനിക്ക ബഹുമാനമാണെന്നും എടികെയുടെ പരിശീലകന്‍ ഹോസെ
മൊളിനൊ പറഞ്ഞു. കേരള ബ്ലാസറ്റേഴ്‌സിനു മികച്ച സീസണ്‍ ആയിരുന്നു ഇത്യ പക്ഷേ ഞങ്ങള്‍
വിജയിക്കാന്‍ വേണ്ടി ശ്രമിക്കും. കിരീടം നേടിയെടുക്കണം. മൊളിനൊ തുടര്‍ന്നു.
പക്ഷേ,, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത നോക്കൗട്ട റൗണ്ടിലെ എവേ മത്സരങ്ങളില്‍
ആകെ നാലെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. അതില്‍ ഒരെണ്ണത്തിലാണ് 2014ലെ മുംബൈയിലെ
ബ്ലാസറ്റേഴ്‌സിനെ തോല്‍പ്പിച്ച ഫൈനല്‍.
ഇന്ന് തിങ്ങിനിറഞ്ഞ കൊച്ചിയിലെ
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഈ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത.
സൂപ്പര്‍ സണ്‍ഡേ- ഹ്യൂമേട്ടനില്‍
കൊല്‍ക്കത്തയുടെ
പ്രതീക്ഷ
ഡിസംബര്‍ 16, 2016
കൊച്ചി:
ഐഎസ്‌എല്‍ ഹീറോ ഇന്ത്യന്‍
സൂപ്പര്‍ ലീഗിന്റെ 18നു നടക്കുന്ന സൂപ്പര്‍ സണ്‍ഡേ ഗ്രാന്റ് ഫിനാലെയില്‍
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ പ്രതീക്ഷ മുഴുവനും ഇയാന്‍ ഹ്യൂം എന്ന മലയാളികളുടെ
പ്രിയപ്പെട്ട ഹ്യൂമേട്ടനില്‍.
ഐഎസ്‌എല്‍ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ
ഫൈനല്‍ വരെ കൊണ്ടു ചെന്നെത്തിച്ചതിന്റെ ക്രെഡിറ്റ് ഇയാന്‍
ഹ്യൂമിനായിരുന്നുവെങ്കില്‍ ഇപ്പോള്‍ ശത്രുപാളയത്തിലെ
മുഖ്യപോരാളി.
സ്‌കോട്ട്‌ലാണ്ടിലെ എഡിന്‍ബറോയില്‍ ജനിച്ച കനേഡിയന്‍ പൗരനായ ഈ 33
കാരനിലാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കിരീട മോഹം. രണ്ടുവര്‍ഷം മുന്‍പ്
ഇയാന്‍ ഹ്യൂം അടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെയാണ് മുംബൈ ഡി.വൈ പാട്ടില്‍
സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത റഫീഖിന്റെ ഗോളില്‍
തോല്‍പ്പിച്ചത്.
ആദ്യ സീസണില്‍ ബ്ലാസറ്റേഴ്‌സിനു വേണ്ടി കളിച്ചു അതിനുശേഷം
രണ്ടു സീസണുകളിലായി ഇയാന്‍ ഹ്യം കൊല്‍ക്കത്തയ്‌ക്കു വേണ്ടി
ജേഴസിയണിയുന്നു.ഒളിമങ്ങാത്ത ശുഭാപ്‌തി വിശ്വാസമാണ് തനിക്കുള്ളതെന്നും ഇന്ത്യയില്‍
തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്ന
വിശ്വാസം തനിക്കുണ്ടെന്നും ഹ്യൂം പറഞ്ഞു. പലര്‍ക്കും ഈ സീസണില്‍ പാളിച്ചകള്‍
സംഭവിച്ചു. എന്നാല്‍ തീര്‍ത്തും അര്‍ഹിച്ച നിലയിലാണ് കലാശക്കളിക്ക് തന്റെ ടീം
അര്‍ഹത നേടിയതെന്നും ഇയാന്‍ ഹ്യൂം കൂട്ടിച്ചേര്‍ത്തു.
ഐഎസ്‌എല്‍ ചരിത്രത്തില്‍
ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത താരവും ഇയാന്‍ ഹ്യൂം ആണ്. 22 ഗോളുകള്‍.
എന്നാല്‍ ഹ്യൂമിന്റെ ഗോളടിയിലെ ഏറ്റവും വലിയ സവിശേഷത . അദ്ദേഹം തന്റെ ആദ്യ
ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇതുവരെ ഗോള്‍ നേടിയട്ടില്ലെന്നതാണ്. മറ്റു
എല്ലാ ടീമുകള്‍ക്ക് എതിരായും ഇയാന്‍ ഹ്യൂം ഗോള്‍ നേടിയട്ടുണ്ട്.
ഞായറാഴ്‌ച
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിത്തില്‍ തന്നെ സ്‌നേഹിച്ചിരുന്ന ഒരു വന്‍
ഫുട്‌ബോള്‍ ആരാധകരുടെ മുന്നിലാണ് ഇയാന്‍ ഹ്യൂം കളിക്കുന്നത്.
ഫൈനലില്‍ ഏത്
ടീം ജയിക്കുമെന്നു ഒരിക്കലും പ്രവചിക്കാനാവില്ല. ആ ദിവസത്തിനെ ആശ്രയിച്ചായിരിക്കും
ഫലം. രണ്ടു ടീമുകള്‍ക്കും സാധ്യതയുണ്ട്.ആരായിരിക്കും ഇതില്‍ മുന്നില്‍ വരുക
എന്നത് കാത്തിരുന്നു കാണാം ഹ്യൂം പറഞ്ഞു.
കൊല്‍ക്കത്തയുടെ മാന്ത്രികന്‍ അവരുടെ
പരിശീലകനും തന്ത്രങ്ങളുടെ ആശാനുമായ ഹോസെ മൊളിനോ ആയിരിക്കും. മുംബൈ സിറ്റിക്കെതിരായ
സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ടീമില്‍ ഒന്‍പത് മാറ്റങ്ങള്‍ വരുത്തിയ കോച്ച്
മൊളിനോ എല്ലാ ഫുട്‌ബോള്‍ പണ്ഡിതന്മാരെയും അമ്പരപ്പിച്ചുകളഞ്ഞിരുന്നു. വളരെ
ബുദ്ധിപൂര്‍വം തന്റെ പ്രധാന കളിക്കാര്‍ക്ക് മൊളിനോ കണക്കുകൂട്ടി വിശ്രമം നല്‍കി.
മുന്‍നിര താരങ്ങള്‍ പരുക്കും കാര്‍ഡും വാങ്ങി പരുങ്ങലിലാകാതെ ഫൈനല്‍ തന്നെ
ലക്ഷ്യമാക്കിയായിരുന്നു മൊളിനൊ ടീമില്‍ ഒന്‍പത് മാറ്റങ്ങള്‍ വരുത്തിയത്. ഈ
ബുദ്ധിപൂര്‍വമായ നീക്കത്തിലൂടെ കൊല്‍ക്കത്തയ്‌ക്കു ഇനി ടെന്‍ഷന്‍ ഇല്ലാതെ
കളിക്കാനാകും.
മുംബൈയ്‌ക്കെതിരെ ഇയാന്‍ ഹ്യൂമിനും ഹെല്‍ഡര്‍ പോസ്‌റ്റിഗയുക്കും
കളിക്കേണ്ടിവന്നില്ല. മറ്റൊരു പ്രധാന താരം സമീഗ് ഡ്യൂറ്റിയെ പോലും
ബെലന്‍കോസോയ്‌ക്കു പകരം മൊളിനൊ ഇറക്കിയത് 90 ാം മിനിറ്റിലാണ്.
ഈ സീസണില്‍
ആദ്യഘട്ടത്തില്‍ ഇയാന്‍ ഹ്യൂം നിറംമങ്ങിയിരുന്നു.എന്നാല്‍ ഹ്യൂം എത്തിയതോടെയാണ്
കൊല്‍ക്കത്തയുടെ വിജയക്കുതിപ്പിനു വേഗത കൂടിയത്. സീസണിന്റെ ആദ്യഘട്ടത്തില്‍
കത്തിനില്‍ക്കുന്ന താരങ്ങളുടെ പ്രഭ മങ്ങിയതിനുശേഷമാണ് ഇയാന്‍ ഹ്യൂം ഫോമില്‍
എത്തുക. കഴിഞ്ഞ സീസണില്‍ ആദ്യഘട്ടത്തിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ ഇയാന്‍ ഹ്യൂം
മൂന്നു ഗോളുകളാണ് നേടിയതെങ്കില്‍ അടുത്ത മത്സരങ്ങളില്‍ ഇയാന്‍ ഹ്യൂം
സടകുടഞ്ഞെഴുന്നേറ്റു. ഒന്‍പത് ഗോളുകളാണ് ഹ്യൂം വലയിലെത്തിച്ചത്. ഈ സീസണിലും ആദ്യ
ഏഴ് മത്സരങ്ങളില്‍ വെറും രണ്ട് ഗോളുകളാണ് ഇയാന്‍ ഹ്യൂമിന്റെ പേരില്‍ കുറിച്ചത്.
എന്നാല്‍ അതിനുശേഷം കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ നേടി.
കൊല്‍ക്കത്ത കളിച്ച കഴിഞ്ഞ ആറ് നോക്കൗട്ട് മത്സരങ്ങള്‍ എടുത്താല്‍ ഇയാന്‍
ഹ്യൂമിന്റെ സംഭാവന വലുതാണ്. നോക്കൗട്ട് മത്സര ഘട്ടത്തില്‍ നാല് ഗോളുകളാണ് ഹ്യം
നേടിയത്. അതേപോലെ ഹ്യൂം ഗോള്‍ നേടിയ മത്സരങ്ങളില്‍ എല്ലാം കൊല്‍ക്കത്ത ജയിച്ചു.
കൊല്‍ക്കത്ത ആദ്യ സീസണില്‍ ചാമ്പ്യന്മര്‍ ആയപ്പോള്‍ കിരീടത്തില്‍ മുത്തമിടാന്‍
ലഭിക്കാതെ പോയ അവസരം ഇത്തവണ ലഭിക്കുമെന്നാണ് ഇയാന്‍ ഹ്യൂമിന്റെ ഉറച്ച വിശ്വാസം.
മത്സര സവിശേഷതകള്‍
. കേരള ബ്ലാസറ്റേഴ്‌സ് നോക്കൗട്ട് ഘട്ടത്തില്‍ കൊച്ചിയില്‍ നടന്ന ഒരു മത്സരത്തിലും ഗോള്‍ വഴങ്ങിയട്ടില്ല.(ആകെ രണ്ട് മത്സരങ്ങളാണ് നടന്നിട്ടുള്ളത്).
കൊല്‍ക്കത്തയ്‌ക്കു പുറത്ത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കളിച്ച നാല് നോക്കൗട്ട് മത്സരങ്ങളില്‍ ജയിച്ചത് കേവലം ഒരു മത്സരത്തില്‍ മാത്രം. കേരള ബ്ലാസറ്റേഴ്‌സിനെ തിരെ മുംബൈ ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ നടന്ന 2014 ഫൈനലില്‍ ആയിരുന്നു ഈ ജയം.
ഈ സീസണിലെ എവേ മത്സരങ്ങളില്‍ കൊല്‍ക്കത്ത ആകെ ഒരു മത്സരത്തില്‍ മാത്രമെ തോറ്റിട്ടുള്ളു.
കേരള ബ്ലാസറ്റേഴ്‌സ് ആണ് ഗോള്‍വ്യത്യാസത്തില്‍ നെഗറ്റീവ് ആയി ഫൈനലില്‍ രണ്ടു തവണ ഫൈനില്‍ എത്തിയ ടീം. 2014ലും ഇത്തവണയും ആദ്യ ഘട്ടം കഴിയുമ്പോള്‍ വഴങ്ങിയ ഗോള്‍ ആയിരുന്നു അടിച്ച ഗോളിനേക്കാള്‍ കടുതല്‍ . ഇത്തവണ 13 ഗോള്‍ അടിച്ചവെങ്കില്‍ 15 ഗോള്‍ വാങ്ങി.
കേരള ബ്ലാസറ്റേഴ്‌സ് ഇത്തവണ ആദ്യ ഘട്ടത്തില്‍ നേടിയ 15 ഗോളുകളില്‍ 11ഉം റിട്ടേണ്‍ ലെഗ് മത്സരങ്ങളില്‍ നിന്നാണ്.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത വഴങ്ങിയ 16 ഗോളുകളില്‍ എട്ടെണ്ണവും അവസാന 30 മിനിറ്റില്‍ എതിരെ വീണതാണ്.
കേരള ബ്ലാസറ്റേഴ്‌സ് ഈ സീസണില്‍ നേടിയ 10 ഗോളുകള്‍ രണ്ടാം പകുതിയിലാണ് (90 ശതമാനം)
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കൊച്ചിയില്‍ നേടിയ അഞ്ച് ഗോളുകളില്‍ നാലും രണ്ടാം പകുതിയിലാണ് (80 ശതമാനം)
രണ്ടു ടീമുകളും ഇത്തവണ ലീഡ് നേടിയശേഷം തോറ്റിട്ടില്ല,
ഐഎസ്‌എല്‍ മൂന്നാം സീസണില്‍ കളിക്കാര്‍ തമമില്‍ പന്ത് പാസ് ചെയ്യുന്നതില്‍ ഏറ്റവും മോശം കൃത്യത കേരള ബ്ലാസറ്റേഴ്‌സിനാണ്. 65.68 ശതമാനം
ഇംഗ്ലീഷ് കണക്ഷന്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആന്റോണിയോ ജെര്‍മെന്‍ ( ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ്) 2009-10 സീസണില്‍ ഇയാന്‍ ഹ്യൂമിനെതിരെ (ബാണ്‍സ്‌്‌ലി) കളിച്ചിട്ടുണ്ട്.
ഇയാന്‍ ഹ്യൂം (ലെസെസ്റ്റര്‍ സിറ്റി) 2006-07 സീസണില്‍ മൈക്കല്‍ ചോപ്രയ്‌ക്കെതിരായി (കാര്‍ഡിഫ്) കളിച്ചു.
സ്റ്റീഫന്‍ പിയേഴ്‌സണ്‍ (ബ്രിസ്റ്റോള്‍ സിറ്റി) 2011-12 സീസണില്‍ മൈക്കല്‍ ചോപ്രയ്‌ക്ക് (ഇപ്‌സ് വിച്ച് ടൗണ്‍) എതിരെയും കളിച്ചു
ഹെല്‍ഡര്‍ പോസ്‌റ്റിഗ (ടോട്ടണ്‍ഹാം ഹോട്ട്‌സ്‌പര്‍0 2003-04 സീസണില്‍ ആരോണ്‍ ഹ്യൂസിനെതിരെ (ന്യൂകാസില്‍ യൂണൈറ്റഡ്)യും കളിച്ചു.
സാധ്യതാ ലൈനപ്പ്
കേരള ബ്ലാസറ്റേഴ്‌സ്
ഫോര്‍മേഷന്‍ :4-4-2
മുന്‍നിര :ബെല്‍ഫോര്‍ട്ട്, ഡങ്കന്‍സ് നാസന്‍
മധ്യനിര :സി.കെ.വിനീത് (ഇടത്) , അസ്രാക് മെഹ്‌്‌മ്മത് (സെന്റര്‍),മെഹ്‌താബ് (സെന്റര്‍), റഫീഖ് (വലത്ത്‌്)
പ്രതിരോധം : ജിങ്കന്‍ (ഇടത്ത്) ഹ്യൂസ് (സെന്റര്‍), ഹെങ്‌ബെര്‍ട്ട് (സെന്റര്‍),റിനോ ആന്റോ (വലത്ത്)
ഗോള്‍ കീപ്പര്‍ : ഗ്രഹാം സ്റ്റാക്ക്
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത
ഫോര്‍മേഷന്‍ : 4-2-3-1
മുന്‍ നിര : ഇയാന്‍ ഹ്യം (അറ്റാക്കര്‍,സെന്റര്‍)
ഹെല്‍ഡര്‍ പോസ്‌റ്റിഗ (അറ്റാക്കര്‍,സെന്റര്‍), ഡിഡിക്ക (അറ്റക്കര്‍ ഇടത്‌്), ഹാവി ലാറ (അറ്റാക്കര്‍ വലത് )
മധ്യനിര : പിയേഴ്‌സണ്‍ (സെന്റര്‍), ബോര്‍ഹ (സെന്റര്‍0
പ്രതിരോധം : കീഗന്‍ (ഇടത്ത്), സെറീനോ ( സെന്റര്‍),മൊണ്ടാല്‍ (സെന്റര്‍), പ്രീതം കോട്ടാല്‍ (വലത്ത്)
ഗോള്‍കീപ്പര്‍ : ദേബജിത് മജുംദാര്‍
. കേരള ബ്ലാസറ്റേഴ്‌സ് നോക്കൗട്ട് ഘട്ടത്തില്‍ കൊച്ചിയില്‍ നടന്ന ഒരു മത്സരത്തിലും ഗോള്‍ വഴങ്ങിയട്ടില്ല.(ആകെ രണ്ട് മത്സരങ്ങളാണ് നടന്നിട്ടുള്ളത്).
കൊല്‍ക്കത്തയ്‌ക്കു പുറത്ത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കളിച്ച നാല് നോക്കൗട്ട് മത്സരങ്ങളില്‍ ജയിച്ചത് കേവലം ഒരു മത്സരത്തില്‍ മാത്രം. കേരള ബ്ലാസറ്റേഴ്‌സിനെ തിരെ മുംബൈ ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ നടന്ന 2014 ഫൈനലില്‍ ആയിരുന്നു ഈ ജയം.
ഈ സീസണിലെ എവേ മത്സരങ്ങളില്‍ കൊല്‍ക്കത്ത ആകെ ഒരു മത്സരത്തില്‍ മാത്രമെ തോറ്റിട്ടുള്ളു.
കേരള ബ്ലാസറ്റേഴ്‌സ് ആണ് ഗോള്‍വ്യത്യാസത്തില്‍ നെഗറ്റീവ് ആയി ഫൈനലില്‍ രണ്ടു തവണ ഫൈനില്‍ എത്തിയ ടീം. 2014ലും ഇത്തവണയും ആദ്യ ഘട്ടം കഴിയുമ്പോള്‍ വഴങ്ങിയ ഗോള്‍ ആയിരുന്നു അടിച്ച ഗോളിനേക്കാള്‍ കടുതല്‍ . ഇത്തവണ 13 ഗോള്‍ അടിച്ചവെങ്കില്‍ 15 ഗോള്‍ വാങ്ങി.
കേരള ബ്ലാസറ്റേഴ്‌സ് ഇത്തവണ ആദ്യ ഘട്ടത്തില്‍ നേടിയ 15 ഗോളുകളില്‍ 11ഉം റിട്ടേണ്‍ ലെഗ് മത്സരങ്ങളില്‍ നിന്നാണ്.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത വഴങ്ങിയ 16 ഗോളുകളില്‍ എട്ടെണ്ണവും അവസാന 30 മിനിറ്റില്‍ എതിരെ വീണതാണ്.
കേരള ബ്ലാസറ്റേഴ്‌സ് ഈ സീസണില്‍ നേടിയ 10 ഗോളുകള്‍ രണ്ടാം പകുതിയിലാണ് (90 ശതമാനം)
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കൊച്ചിയില്‍ നേടിയ അഞ്ച് ഗോളുകളില്‍ നാലും രണ്ടാം പകുതിയിലാണ് (80 ശതമാനം)
രണ്ടു ടീമുകളും ഇത്തവണ ലീഡ് നേടിയശേഷം തോറ്റിട്ടില്ല,
ഐഎസ്‌എല്‍ മൂന്നാം സീസണില്‍ കളിക്കാര്‍ തമമില്‍ പന്ത് പാസ് ചെയ്യുന്നതില്‍ ഏറ്റവും മോശം കൃത്യത കേരള ബ്ലാസറ്റേഴ്‌സിനാണ്. 65.68 ശതമാനം
ഇംഗ്ലീഷ് കണക്ഷന്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആന്റോണിയോ ജെര്‍മെന്‍ ( ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ്) 2009-10 സീസണില്‍ ഇയാന്‍ ഹ്യൂമിനെതിരെ (ബാണ്‍സ്‌്‌ലി) കളിച്ചിട്ടുണ്ട്.
ഇയാന്‍ ഹ്യൂം (ലെസെസ്റ്റര്‍ സിറ്റി) 2006-07 സീസണില്‍ മൈക്കല്‍ ചോപ്രയ്‌ക്കെതിരായി (കാര്‍ഡിഫ്) കളിച്ചു.
സ്റ്റീഫന്‍ പിയേഴ്‌സണ്‍ (ബ്രിസ്റ്റോള്‍ സിറ്റി) 2011-12 സീസണില്‍ മൈക്കല്‍ ചോപ്രയ്‌ക്ക് (ഇപ്‌സ് വിച്ച് ടൗണ്‍) എതിരെയും കളിച്ചു
ഹെല്‍ഡര്‍ പോസ്‌റ്റിഗ (ടോട്ടണ്‍ഹാം ഹോട്ട്‌സ്‌പര്‍0 2003-04 സീസണില്‍ ആരോണ്‍ ഹ്യൂസിനെതിരെ (ന്യൂകാസില്‍ യൂണൈറ്റഡ്)യും കളിച്ചു.
സാധ്യതാ ലൈനപ്പ്
കേരള ബ്ലാസറ്റേഴ്‌സ്
ഫോര്‍മേഷന്‍ :4-4-2
മുന്‍നിര :ബെല്‍ഫോര്‍ട്ട്, ഡങ്കന്‍സ് നാസന്‍
മധ്യനിര :സി.കെ.വിനീത് (ഇടത്) , അസ്രാക് മെഹ്‌്‌മ്മത് (സെന്റര്‍),മെഹ്‌താബ് (സെന്റര്‍), റഫീഖ് (വലത്ത്‌്)
പ്രതിരോധം : ജിങ്കന്‍ (ഇടത്ത്) ഹ്യൂസ് (സെന്റര്‍), ഹെങ്‌ബെര്‍ട്ട് (സെന്റര്‍),റിനോ ആന്റോ (വലത്ത്)
ഗോള്‍ കീപ്പര്‍ : ഗ്രഹാം സ്റ്റാക്ക്
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത
ഫോര്‍മേഷന്‍ : 4-2-3-1
മുന്‍ നിര : ഇയാന്‍ ഹ്യം (അറ്റാക്കര്‍,സെന്റര്‍)
ഹെല്‍ഡര്‍ പോസ്‌റ്റിഗ (അറ്റാക്കര്‍,സെന്റര്‍), ഡിഡിക്ക (അറ്റക്കര്‍ ഇടത്‌്), ഹാവി ലാറ (അറ്റാക്കര്‍ വലത് )
മധ്യനിര : പിയേഴ്‌സണ്‍ (സെന്റര്‍), ബോര്‍ഹ (സെന്റര്‍0
പ്രതിരോധം : കീഗന്‍ (ഇടത്ത്), സെറീനോ ( സെന്റര്‍),മൊണ്ടാല്‍ (സെന്റര്‍), പ്രീതം കോട്ടാല്‍ (വലത്ത്)
ഗോള്‍കീപ്പര്‍ : ദേബജിത് മജുംദാര്‍
കപ്പില്‍ മുത്തമിടാന്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ മൂന്നില്‍ ആരാകും ജേതാക്കള്‍ . കൊല്‍ക്കത്ത ?. കേരള ബ്ലാസറ്റേ്‌സ് ?. ഇന്നറിയാം.
ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരിക്കുന്നത് കേരള ബ്ലാസറ്റേഴ്‌സിന്റെ മഞ്ഞപ്പട കിരീടത്തില്‍ മുത്തമിടുന്നതു കാണാനാണ്. എന്നാല്‍ ചുണ്ടിനും കപ്പിനും ഇടയിലുള്ള ദൂരം വളരെ വലുതാണ്. മലയാളിയുടെ ഹൃദയമിടിപ്പിന്റെ താളത്തില്‍ കൊല്‍ക്കത്ത എന്ന മഹാസമുദ്രം കടന്നുവേണം ലക്ഷ്യത്തിലെത്താന്‍.
ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം കൊമ്പന്മാരുടെ ഫൈനലിലേക്കുള്ള പ്രവേശനം ഒട്ടും എളുപ്പമായിരുന്നില്ല. കല്ലും മുള്ളും വിരിച്ച പാതയില്‍ ക്ലേശങ്ങളും ദുരിതങ്ങളും അപകടങ്ങളും തരണം ചെയ്‌താണ് ഈ നിലയില്‍ എത്തിയത്. അതേസമയം അനായാസം മുന്നില്‍ കയറിപോയവര്‍ പലരുംപാതി വഴി എത്തുന്നതിനു മുന്‍പ് യാത്രമതിയാക്കി.
. സീക്കോ, മാര്‍ക്കോ മറ്റെരാസി, ജിയാന്‍ ലൂക്ക സാംബ്രോട്ട, എന്നീ വമ്പന്‍ പരിശീലകരും കോടികള്‍ വിലപിടിപ്പുള്ള കളിക്കാരും അടങ്ങിയ ടീമുകളും പരാജയമായി മാറിയ നിലയിലാണ് സറ്റീവ കോപ്പലിന്റെ വില അറിയുന്നത്‌്. കിട്ടിയ സമ്പത്ത് വളരെ കാര്യക്ഷമായി ഉപയോഗിക്കുവാന്‍ കോപ്പലിനു കഴിഞ്ഞു. ഉയര്‍ച്ച താഴ്‌ചകള്‍ നിറ്‌ഞ്ഞതായിരുന്നു ഈ സീസണില്‍ കേരള ബ്ലാസറ്റേഴ്‌സിന്റെ ഫൈനല്‍ വരെ എത്തിയ പോരാട്ട വഴി.
ഗുവഹാട്ടിയിലെ ഉദ്‌ഘാടന മത്സരത്തില്‍ തന്നെ തോല്‍വി. നോര്‍ത്ത് ഈസ്‌റ്റി യൂണൈറ്റഡിനോട് (0-1), രണ്ടാം മത്സരത്തിലും തോല്‍വി കൊല്‍ക്കട്ടയോട് (0-1). ഒക്ടോബര്‍ ഒന്‍പതിനു ഡല്‍ഹിയോട് കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗോള്‍ രഹിത സമനില പിടിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ പോയിന്റ് നേടുന്നത് . കരുത്തരായ ഡല്‍ഹിയെ സ്വന്തം തട്ടകത്തില്‍ സമനിലയില്‍ പിടിച്ചുനിര്‍ത്താനായതിന്റെ ആത്മവിശ്വാസം കൊച്ചിയിലെ അടുത്ത മത്സരത്തില്‍ മുംബൈ സിറ്റിയെ 1-0നു തോല്‍പ്പിക്കാന്‍ സഹായമായി. കൊച്ചിയിലെ ഹോം മത്സരങ്ങള്‍ക്കു ശേഷം പുനെയിലേക്കു തിരച്ച ബ്ലാസറ്റേഴസിനു അവിടെ 1-1നു സമനില സമ്മതിക്കേണ്ടി വന്നു. എന്നാല്‍ കേരള ബ്ലാസറ്റേഴസിന്റെ ആദ്യഘട്ട മത്സരങ്ങളിലെ ടേണിംഗ് പോയിന്റ് എന്നു വിശേഷിപ്പിക്കാവുന്ന നേട്ടം ഗോവയിലാണ്. റാഫി,ബെല്‍ഫോര്‍ട്ട് എന്നിവരുടെ ഗോളുകളില്‍ നിലവിലുള്ള രണ്ടാം സ്ഥാനക്കാരും ഇന്ത്യന്‍ ഫുട്‌ബോളിലെ പവര്‍ ഹൗസുമായ ഗോവയെ അവരുടെ തട്ടകത്തില്‍ 2-1നു തോല്‍പ്പിക്കാന്‍ കഴിഞ്ഞതാണ്.
അടുത്ത മത്സരം നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയ്‌ക്കെതിരെ ചെന്നൈയിലെ നിലവിലുള്ള ചാമ്പ്യന്മാരെ സമനിലയില്‍ (0-0) തളക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസം ഉയര്‍ത്തി.
ബ്ലാസറ്റേഴ്‌സിന്റെ അമിത ആത്മവിശ്വാസത്തിനു ഏറ്റ തിരിച്ചടി ആയിരുന്നു അടുത്ത ഡല്‍ഹിയോടുള്ള തോല്‍വി. ഏഴ് മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് നിര്‍ണായകമായ എട്ടാം മത്സരത്തില്‍ ഡല്‍ഹിയോട് അവരുടെ തട്ടകത്തില്‍ രണ്ടുഗോളിനു തോറ്റത് ഞെട്ടിപ്പിക്കുന്ന രീതിയിലായിരുന്നു. മൈനസ് പാസിില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി വഴങ്ങിയ ഗോള്‍ ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആനമണ്ടത്തരങ്ങളിലെ ഒന്നാമനായി.
എന്നാല്‍ സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തിയതോടെ രൂപം മാറി. വിനിതിന്റെ വരവും ബ്ലാസ്റ്റേഴ്‌സിന്റെ മൊത്തം ഘടന തന്നെ മാറ്റി. ആവനാഴിയില്‍ ആയുധങ്ങളില്ലാതെ പതറി നിന്ന ദ്രോണാചാര്യനു കിട്ടിയ വജ്രായുധം പോലെ ആയിരുന്നു കോപ്പലിന് സി.കെ.വിനീത് എന്ന മലയാളിതാരം. ബാംഗ്ലുരു എഫ്.സി താരമായ വിനിത് ബ്ലാസറ്റേഴ്‌സിനൊപ്പം എത്തിയത് തന്റെ വരവ് അറിയിച്ചുകൊണ്ട് ചെന്നൈയ്‌ക്ക എതിരെ നേടിയ സിസര്‍കട്ട് ഗോള്‍ ഈ സീസണിലെ തന്നെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നായി.നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയുടെ വിധി കുറിച്ചതെന്നു പറയാവുന്ന മത്സരത്തില്‍ വിനീത് രണ്ടു ഗോളുകളും കാഡിയോ ഒരു ഗോളും നേടി. ചെന്നൈയ്‌ക്ക് എതിരെ കൊച്ചിയില്‍ നേടിയ 3-1 വിജയത്തിന്റെ അമിതാഹ്ലാദത്തിനു ഏറ്റ തിരിച്ചടിയായിരുന്നു മുംബൈയില്‍ നിന്നും ലഭിച്ചത്. മറുപടി പോലും നല്‍കാനാവാതെ അഞ്ച് ഗോളുകള്‍ വാങ്ങിക്കൂട്ടിയ ബ്ലാസറ്റേഴ്‌സ് ഐഎസ്‌എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്ന് സ്വന്തംപേരില്‍ രേഖപ്പെടുത്തി മടങ്ങിവന്നത് തലകുനിച്ചായിരുന്നു.
ഇതില്‍ നിന്ന് ഒരു മോചനം ലഭിച്ചത് ബ്ലാസറ്റേഴ്‌സിനു പൂനെ സിറ്റിയെ 2-1നു തോല്‍പ്പിക്കാനായതോടെയാണ്. പൂനെ ഏത് നിമിഷവും ഗോള്‍ മടക്കാമെന്ന ടെന്‍ഷനിലാണ് കൊച്ചിയിലെ കാണികല്‍ ഞെരമ്പ് മുറുക്കിയ നിലയില്‍ ഈ മത്സരം കണ്ടത്. പിന്നെയും ഭീഷണി ബാക്കി നിന്നു. കൊല്‍ക്കത്തയില്‍ 1-1നു സമനില പിടിക്കാന്‍ കഴിഞ്ഞതോടെയാണ് പ്ലേ ഓഫിനുള്ള പ്രതീക്ഷയ്‌ക്കു വീണ്ടും ജീവന്‍ വെച്ചത്.
ഇതിനിടെ മറ്റു മത്സരങ്ങളില്‍ കാര്യങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനു അനുകൂലമായി അവസാന സ്ഥാനക്കാരായ എഫ്.സി.ഗോവയോട് നിലവിലുള്ള ചാമ്പ്യന്മാര്‍ 4-5നു തോറ്റതും കോല്‍ക്കത്ത- പൂനെ, മുംബൈ-ഡല്‍ഹി മത്സരങ്ങള്‍ ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചതും പ്ലേ ഓഫിനുള്ള സാഹചര്യം ഒരുക്കി. അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്‌റ്റിനെ വിനീതിന്റെ ഏക ഗോളിനു തോല്‍പ്പിച്ചതോടെ സെമി ഫൈനലിലേക്ക്. പിന്നെ എല്ലാം ചരിത്രം.
മറ്റു ടീമുകളുടെ കുതിപ്പും കിതപ്പും എടുത്താല്‍ ഇത്തവണ ആദ്യഘട്ടത്തില്‍ മിടുക്ക് കാണിച്ച ടീമായിരുന്നു
ആഹ്ലാദാരവങ്ങള്‍ക്ക് ഇന്ന് കൊടിയിറക്കം
കൊച്ചി്
രാജ്യമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ മൂന്നു മാസത്തോളം ആഹ്ലാദ ആരവത്തില്‍ ആറാടിച്ച ഇന്ത്യന്‍ സുപ്പര്‍ ലീഗ് മൂന്നാം സീസണിന് ഇന്ന് കൊടിയിറക്കം.
കേരള ബ്ലാസറ്റേഴ്‌സിന്റെ ഫൈനലിലേക്കുള്ള മുന്നേറ്റം കോടികള്‍ മുടക്കി വമ്പന്‍ താരങ്ങളെ സ്വന്തമാക്കിയ ടീമുകളെ ഞെട്ടിച്ചിരിക്കന്നു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ നേട്ടം കൈവരിക്കാമെന്നതിന്റെ തെളിവ് ആണ് ബ്ലാസറ്റേഴ്‌സിന്റെ കലാശക്കളി വരെ എത്തിയ മുന്നേറ്റം .ബ്ലാസറ്റ്‌േഴ്‌സിന്റെ ഈ കുതിപ്പിനു കടപ്പാട് രണ്ടു പേരോട് ആയിരിക്കും. എതു പ്രതിസന്ധിയിലും ഏത് ആഹ്ലാദ മൂഹൂര്‍ത്തത്തിലും നിശബ്ദത പാലിക്കുന്ന കോച്ച് സ്‌റ്റീവ് കോപ്പലിനോടും രണ്ടാമത് ടീമിന്റെ തോല്‍വിയിലും വിജയത്തിലും കലവറയില്ലാത്ത പിന്തുണ നല്‍കിയ ആരാധകരോടും.
കളിയുടെ ടെന്‍ഷന്‍ കോപ്പലിന്റെ മുഖത്തു നിന്നും വായിച്ചെടുക്കാനാവുമെങ്കിലും കളിക്കാരോടും ഒഫീഷ്യലുകളോടും ആക്രോശിക്കാന്‍ അദ്ദേഹം ഒരിക്കലും തുനിഞ്ഞിട്ടില്ല. രണ്ടാമത്തെ കടപ്പാട്
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സറ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരോട് ആയിരിക്കും. ഗാലറിയുടെ കലവറയില്ലാത്ത പിന്തുണ ടീമിന്റെ ട്വല്‍ത്ത്‌മാന്റെ റോളില്‍ ടീമിനു സഹായമായി . ബ്ലാസറ്റേഴ്‌സിന്റെ ആരാധകരോട് മിക്കടീമുകളുടേയും പരിശീലകര്‍ക്ക് കടുത്ത അസൂയ തോന്നിക്കാണും. ഡല്‍ഹിയുടെ കോച്ചി ജിയാന്‍ ലൂക്ക സാംബ്രോട്ട പലതവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് ഗാലറിയിലേക്കു ഒഴുകിയെത്താന്‍ ഡല്‍ഹിയുടെ ആരാധകര്‍ തയ്യാറായില്ല. മറിച്ച് ഡല്‍ഹി നെഹ്‌റു സ്‌റ്റേഡിയത്തില്‍ തിളങ്ങിയത് ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായക്കാരായ ആരാധകരായിരുന്നു. ഗുവഹാട്ടിയില്‍ ഒഴിച്ച് മറ്റു എ്‌ല്ലാ വേദികളിലും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ എത്തിയിരുന്നു. യൂറോപ്യന്‍ ലീഗുകളെ അനുസ്‌മരിപ്പിക്കുന്ന വിധം ഇഷ്ടടീമിനോടൊപ്പം സഞ്ചരിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരും എത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനു തീര്‍ച്ചയായും പ്രതീക്ഷയ്‌ക്കു വകനല്‍കുന്നു,
നല്ല ഫുട്‌ബോള്‍ കാണുവാന്‍ എന്നും മലയാളി ആഗ്രഹിക്കുന്നുവെന്നതിന്റെ സാക്ഷിപത്രം കൂടിയാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ഫുട്‌ബോള്‍ ആരാധകര്‍. ഈ ആരാധകരില്‍ നല്ലോരു ശതമാനം സ്‌ത്രീകളും അതിലേറെ യുവജനങ്ങളുമാണെന്നതാണ് ഐഎസ്‌എല്‍ സൂപ്പര്‍ ഹിറ്റ് ആയിരിക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവ്.
മലയാളിക്ക് ആസ്വദിക്കാന്‍ തന്റേതെന്നു പറയാന്‍ ഒരു ഗെയിം ആയി ഫുടബോളും കേരള ബ്ലാസറ്റേഴ്‌സും മാറിയിരിക്കുന്നു. എന്നാല്‍ ഈ ട്രെന്‍ഡ് നിലനിര്‍ത്തുക അല്‍പ്പം ദുഷ്‌കരമാണ്. വിവ കേരള , എഫ്.സി.കൊച്ചിന്‍, തുടങ്ങിയ ടീമുകളുടെ കൊഴിഞ്ഞുപോക്ക് വലിയ അനുഭവ പാഠമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയാണ് ഒരു വശത്ത് താങ്ങായി വരേണ്ടത്. എന്നാല്‍ ഫുട്‌ബോളിനും ക്രിക്കറ്റിനും നികുതിയും ബിനാലെയ്‌ക്കു സൗജന്യവും അനുവദിക്കുന്ന ഇരട്ടത്താപ്പ് ഒരിക്കലും ഇവിടെ ഒരു കായിക സംസ്‌കാരം ഉയര്‍ത്താന്‍ പര്യാപ്‌തമല്ല. ആരോഗ്യമുള്ള ജനതയാണ് രാജ്യത്തിന്റെ സമ്പത്ത് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഈ രാഷ്ട്രീയ നേതൃത്വത്തിനു കഴിയണം.
No comments:
Post a Comment