Raja scores winning penalty to make ATK two-time champions
Atlético de Kolkata beat Kerala Blasters FC 4-3 on penalties in front of more than 54,000 fans at the Jawaharlal Nehru Stadium in Kochi on Sunday to win the final of the Hero Indian Super League for a second time. The match ended 1-1 in normal time courtesy of a Mohammed Rafi goal in the 37th minute for Kerala and a Henrique Sereno goal in the 44th minute for ATK. Jewel Raja hit the winning penalty for Jose Molina’s men after Cedric Hengbart missed for Kerala to set up a 4-3 shootout win for Kolkata.
Kerala had the first big chance of the match in the 10th minute after Kervens Belfort set up Rafi for a shot on goal with an intelligent pass. The Indian striker’s side-footed finish was on target but Tiri put in a brilliant sliding tackle to get a block in and deny the Blasters.
The visitors’ first clear cut opportunity came five minutes later with Iain Hume and Helder Postiga linking up to good effect. Hume played ATK’s marquee man through on goal only for the former Portuguese international to fire wide of the target with his weaker left foot.
Kolkata had another shot on goal moments later after a Lalrindika Ralte cross from the left found Sameehg Doutie in the box. The South African’s shot from an acute angle was straight at Kerala’s goalkeeper Graham Stack, who made a regulation save at the near post.
Postiga then had two chances in quick succession around about the 22nd-minute mark but the Portuguese star failed to hit the target on both occasions. The trend continued for ATK with Ralte shooting high and wide from just outside the penalty area soon after. Kolkata finally managed to get a shot on target in the 35th minute through Postiga but Stack had his near post covered again to make the save.
The hosts broke the deadlock eight minutes before the break from a corner. Mehtab Hossain delivered a quality ball into the area for Rafi, who rose high and produced an emphatic header to give his side the lead as the stadium erupted with a roar of approval.
TK weren’t behind for long, however, equalising from a corner of their own in the 44th minute. Doutie put in an inch-perfect corner to find Sereno, who outmuscled Sandesh Jhingan before heading the ball into the back of the net to make it 1-1 at half-time.
Both sides struggled to create any proper openings at the start of the second period with the first shot on target coming in the 64th minute and going Kerala’s way. Duckens Nazon exhibited some nice flashes of individual brilliance to bamboozle two ATK defenders before seeing his goal-bound attempt from range saved comfortably by Debjit Majumder in goal.
Kolkata responded with a deflected shot from range through Postiga, which forced Stack into conceding a corner. The next chance of the game fell Kerala’s way as Nazon collected a loose ball on the edge of the penalty box. The Haitian unleashed a powerful left-footed shot on goal that was wide of the target.
The last chance of the match in normal time belonged to Kolkata after some brilliant teamwork nearly helped them find a late winner with Ralte putting in a dangerous low cross from the left across the six-yard box. None of Kolkata’s attackers managed to get on the end of the cross though as it ended 1-1 after 90 minutes.
The visitors had the best opportunity in extra-time in the 110th minute with the game getting increasingly stretched. Ralte again delivered a good low cross into the six-yard box from the left but no one was on hand to apply the finishing touch.
Belfort had the Blasters’ biggest chance of extra-time eight minutes later. However, the Haitian’s left-footed attempt was blocked by Raja as it ended all square after the additional 30 minutes, meaning penalties were required to separate the two teams.
Antonio German converted the first penalty of the nigh for Kerala while Hume missed Kolkata’s first to give the Blasters the advantage. Belfort consolidated Kerala’s advantage with a confident strike from the spot before Doutie scored ATK’s first spot-kick of the night to make it 2-1 in the shootout. Elhadji Ndoye then stepped up for Kerala and shot over the crossbar.
Kolkata captain Borja Fernandez then stepped up to the plate and converted successfully to even things out. Mohammed Rafique was next for Kerala and made no mistake with a composed finish into the corner. Javi Lara also converted for ATK in confident fashion to make it 3-3. Blasters’ skipper Hengbart then missed Kerala’s second of the night before Raja hit the winning penalty to make Kolkata two-time champions of the Hero ISL.
Match Awards:
Club award: Atlético de Kolkata
Amul Fittest Player of the Match: Kervens Belfort
DHL Winning Pass of the Match: Duckens Nazon
Maruti Suzuki Swift Moment of the Match: Debjit Majumder
ISL Emerging Player of the Match: Lalrindika Ralte
Hero of the Match: Henrique Sereno Fonseca
മഞ്ഞക്കടൽ തേങ്ങി
കൊച്ചി: ഇരമ്പിയാർത്ത മഞ്ഞക്കടലിനും ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചുറപ്പു വർധിപ്പിക്കാനായില്ല. തുടർച്ചയായി രണ്ടാം മത്സരത്തിലും പെനാൽറ്റിയുടെ സമ്മർദമളന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു ഹൃദയാഘാതം. അത്ലറ്റിക്കോ ഡി കോൽക്കത്തയോടു തോൽക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. ഷൂട്ടൗട്ടിന്റെ ആകാംക്ഷയ്ക്കു കണ്ണീരിന്റെയും ആഹ്ലാദത്തിന്റെയും കയറ്റിറക്കങ്ങൾ സമ്മാനിച്ച മത്സരത്തിൽ 4–3നാണ് കേരളം തോറ്റത്. നിശ്ചിത സമത്തും അധികസമയത്തും ഇരുടീമും 1–1 സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്.
ഷൂട്ടൗട്ടിൽ കേരളത്തിനുവേണ്ടി അന്റോണിയോ ജർമനും ബെൽഫോർട്ടും മുഹമ്മദ് റഫീക്കും ഗോൾ നേടിയപ്പോൾ എന്റോയോയും ഹെംഗ്ബർട്ടും ഷോട്ടുകൾ പാഴാക്കി. കോൽക്കത്തയ്ക്കുവേണ്ടി ദൗത്തി, ബോർഹ ഫെർണാണ്ടസ്, ഹാവി ലാറ, ജുവൽ രാജ എന്നിവർ പെനാൽറ്റി സ്കോർ ചെയ്തു.
ആദ്യപകുതിയിലായിരുന്നു രണ്ടു ഗോളും പിറന്നത്. കേരളത്തിനു വേണ്ടി മലയാളി താരം മുഹമ്മദ് റാഫിയും (37) കോൽക്കത്തയ്ക്കുവേണ്ടി ഹെൻറിക് സെറീനോയുമാണ് (44) ഗോളുകൾ നേടിയത്. ഇതു രണ്ടാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് അത്ലറ്റിക്കോ ഡി കോൽക്കത്തയോട് കലാശപ്പോരിൽ പരാജയപ്പെടുന്നത്. ഈ സീസണിൽ സ്വന്തം മൈതാനത്ത് കോൽക്കത്തയോടു കളിച്ച രണ്ടു മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോറ്റു.
മഞ്ഞലയുടെ ആരവത്തിൽ തുടക്കം
പോറ്റിവളർത്തിയ തട്ടകത്തിൽ സ്വപ്നങ്ങളുടെ വലിയ ഭാണ്ഡവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മഞ്ഞക്കടലിൽ അലകളുയർത്തി ആരാധകൾ നിറഞ്ഞുതുളുമ്പിയ വേദിയിൽ മോഹച്ചിറകുകളുമായി ബ്ലാസ്റ്റേഴ്സ് മത്സരം തുടങ്ങി. പതിഞ്ഞ താളത്തിൽ അല്പം സഭാകമ്പത്തോടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. എന്നാൽ, തുടക്കത്തിൽ ലഭിച്ച ഫ്രീകിക്കുകൾ ബ്ലാസ്റ്റേഴ്സിന് ആവേശമായി. രണ്ടാം മിനിറ്റിൽത്തന്നെ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക്. തൊട്ടുപിന്നാലെ വിനീതിന്റെ മികച്ച ഒരു ഇടതുവിംഗ് ആക്രമണം.
മൂന്നാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കെടുത്ത മെഹ്താബ് ഹുസൈനും ഉന്നം പിഴച്ചു. പന്ത് പുറത്ത്. ആറാം മിനിറ്റിലാണ് കോൽക്കത്തയുടെ മികച്ച ഒരു മുന്നേറ്റം കണ്ടത്. മൈതാനമധ്യത്തുനിന്ന് മിഡ്ഫീൽഡ് ജനറൽ ബോർഹ ഫെർണാണ്ടസിന്റെ തകർപ്പൻ പാസ് ഇയാൻ ഹ്യൂമിലേക്ക്. എന്നാൽ, ഹ്യൂമിന്റെ ദുർബല ഷോട്ട് ഗോളി സ്റ്റാക് കൈപ്പിടിയിലൊതുക്കി. പിന്നീട് കോൽക്കത്തയുടെ തുടർ ആക്രമണങ്ങൾക്കാണ് ഫുട്ബോളിന്റെ വൈകാരിക ഭൂമിക സാക്ഷ്യം വഹിച്ചത്. എട്ടാം മിനിറ്റിൽ അത്ലറ്റിക്കോയ്ക്ക് അനുകൂലമായി കോർണർ. എന്നാൽ, ദൗത്തിയെടുത്ത കിക്ക് അപകടമുണ്ടാക്കാതെ ബ്ലാസ്റ്റേഴ്സ് ഗോൾമുഖം വിട്ടു. പിന്നാലെ കേരളത്തിന്റെ കൗണ്ടർ അറ്റാക്ക്. 10–ാം മിനിറ്റിൽ കേരളത്തിന്റെ മുന്നേറ്റം. ബെൽഫോർട്ടിന്റെ സമർഥമായ ഡ്രിബ്ലിംഗിനിടെ പന്ത് റാഫിയിലേക്ക്. എന്നാൽ, റാഫിയുടെ ഷോട്ട് കോൽക്കത്തൻ പ്രതിരോധത്തെ തട്ടി തകർന്നു. കോൽക്കത്ത മത്സരത്തിൽ പതിയെ താളം കണ്ടെത്തി. പൊസഷൻ കാത്തു മുന്നേറിയ അവർ അർധാവസരങ്ങളൊരുക്കി.
ഇതിനിടെ, നാസോണിനെ ഫൗൾ ചെയ്തതിന് കേരളത്തിനു ലഭിച്ച ഫ്രീകിക്കിൽ ബെൽഫോർട്ടിന്റെ എക്സിക്യൂഷൻ. 25 വാര അകലെനിന്നു തൊടുത്ത ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക്. 32–ാം മിനിറ്റിൽ കോൽക്കത്തയ്ക്ക് വീണ്ടും കോർണർ ലഭിച്ചുവെങ്കിലും മുതലാക്കാനായില്ല. 35–ാം മിനിറ്റിൽ കേരളത്തിന്റെ വൻമതിലും മാർക്വീ താരവുമായ ആരോൺ ഹ്യൂസ് പരിക്കേറ്റു പിന്മാറി. പകരം ഹെയ്തിയൻ താരം എൻഡോയെയാണ് കളത്തിലെത്തിയത്.
ഗോൾ വരുന്നു
എഴുപതിനായിരത്തിലേറെ ആരാധകര്‍ കാത്തിരുന്ന മുഹൂര്‍ത്തം
സമാഗതമായി . ഗോള്‍
വീഴാത്തതിന്റെ നിരാശയിൽ മൗനക്കടലായ നെഹ്റു സ്റ്റേഡിയം പൊട്ടിത്തെറിച്ച നിമിഷമായിരുന്നു അത്. 36–ാം മിനിറ്റിൽ വിനീതിന്റെ ഷോട്ടിൽനിന്നാണ് ഗോളിന്റെ ആരംഭം. വിനീതിന്റെ ദുർബലമായ ഷോട്ട് ഗോളി തടുത്തു. റീബൗണ്ടായി വന്ന പന്തിൽ ബെൽഫോർട്ടിന്റെ മുന്നേറ്റം. കോർണർ. കേരളത്തിനു ലഭിച്ച ആദ്യ കോർണറായിരുന്നു ഇത്. ഹോസുവിന്റെ അഭാവത്തിൽ വിശ്വസ്ത പാദുകമായത് മെഹ്താബ് ഹുസൈനായിരുന്നു. മൈതാനത്തിന്റെ വലതുമൂലയിൽനിന്നെടുത്ത കിക്കിൽ മലയാളിച്ചന്തമുള്ള ഗോൾ. ഒന്നിലധികം കേരള താരങ്ങളും കോൽക്കത്തൻ പ്രതിരോധവും ഉയർന്നു ചാടിയെങ്കിലും പന്തിനു ചങ്ങാത്തം റാഫിയുടെ തലയോടായിരുന്നു. ഉയർന്നുതാണ പന്തിൽ അതിശക്‌തമായ പഞ്ച്. പന്ത് ദേവ്ജിത് മജുംദാറിനെ കാഴ്ചക്കാരനാക്കി വലയുടെ ഇടതുമൂലയിൽ തറച്ചു. സ്റ്റേഡിയം ഇളകി മറിഞ്ഞു. ആവേശം അലകടലായി ഉയർന്നു. ഗോളാഘോഷം അതിന്റെ മൂർധന്യാവസ്‌ഥയിൽ. ബ്ലാസ്റ്റേഴ്സ് പിന്നീട് ചില മികച്ച മുന്നേറ്റങ്ങൾ നടത്തി.
എന്നാൽ, ബ്ലാസ്റ്റേഴ്സ് ഗോളിന്റെ തനിയാവർത്തനമെന്നോണം കോൽക്കത്തയും ഗോൾ നേടി. 44–ാം മിനിറ്റിലായിരുന്നു സ്റ്റേഡിയം അമ്പരന്ന ഗോൾ. സമീഗ് ദൗത്തിയെടുത്ത കോർണറിൽ, മാർക്ക് ചെയ്യപ്പെടാതെ നിന്ന പ്രതിരോധതാരം ഹെൻറിക് സെറീനോയുടെ തലയിടി. ഗ്രഹാം സ്റ്റാക്ക് കണ്ണടച്ചു തുറക്കുംമുമ്പ് പന്ത് വലയിൽ, 1–1. ഇതോടെ ആദ്യപകുതി അവസാനിച്ചു.
സമനില തെറ്റാതെ രണ്ടാം പകുതി
ആവേശം നിറഞ്ഞുതുളുമ്പിയ ആദ്യപകുതിക്കു നേർവിപരീതമായിരുന്നു രണ്ടാംപാതി. കളിച്ചും കളിപ്പിച്ചും ഇരുടീമും മുന്നേറി. എന്നാൽ, ബോക്സിനു വെളിയിൽ അവയത്രയും അവസാനിച്ചു. ഇടയ്ക്കു ലഭിച്ച ഒന്നോ രണ്ടോ കോർണറുകൾ മാത്രമാണ് ആവേശമുണ്ടാക്കിയത്. മികച്ച ചില സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തിയ ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റീവ് കോപ്പൽ നാസോണിനെ പിൻവലിച്ച് അന്റോണിയോ ജർമെയ്നെ കളത്തിലെത്തിച്ചു. കേരളത്തിന്റെ സ്കോറർ മുഹമ്മദ് റാഫിയെ പിൻവലിച്ച് സെമിയിൽ ഗോൾ നേടിയ മുഹമ്മദ് റഫീക്കിനെയും ഇറക്കി. 77–ാം മിനിറ്റിലായിരുന്നു രണ്ടു മാറ്റങ്ങളും കോപ്പൽ വരുത്തിയത്. എന്നാൽ, ഈ നീക്കത്തിൽ കാര്യമായ ഫലമുണ്ടാക്കാൻ കോപ്പലിനായില്ല.
മത്സരം അവസാന മിനിറ്റിലേക്കു പ്രവേശിക്കുമ്പോഴും സ്കോർ ലൈൻ 1–1ൽ തുടർന്നു. അഞ്ചു മിനിറ്റ് ഇഞ്ചുറി സമയത്ത് കേരളത്തെ ഭയപ്പെടുത്തിക്കൊണ്ട് കോൽക്കത്തയ്ക്ക് ഒരു കോർണർ ലഭിച്ചെങ്കിലും അപകടമൊഴിവാക്കാനായി.
അധികസമയത്തെ കോൽക്കത്തൻ വെല്ലുവിളി
അധിക സമയത്തിന്റെ മൂന്നാം മിനിറ്റില്‍ കേരളത്തിന്റെ ഉജ്ജ്വ
മുന്നേറ്റം. ബെല്‍ഫോര്‍ട്ടും
ജർമെയ്നും ചേർന്നു നടത്തിയ കടന്നുകയറ്റം വളരെ ബദ്ധപ്പെട്ട് ഗോളി തട്ടിയകറ്റി. ഇതോടെ മത്സരം ചൂടായി. ആക്രമണ–പ്രത്യാക്രമണങ്ങൾ സ്റ്റേഡിയത്തെ ഹരം കൊള്ളിച്ചു. കേരളത്തെ ഭയപ്പെടുത്തി കോൽക്കത്തയ്ക്കു ലഭിച്ച കോർണർ ശല്യമുണ്ടാക്കാതെ ഒഴിവായി. തുടർ കോർണറുകൾ കേരളത്തിന്റെ ഗോൾമുഖത്ത് സംഘർഷമുണ്ടാക്കി. അധികസമയത്തിന്റെ ആദ്യപാതിയിലെ ഇഞ്ചുറി സമയത്ത് മികച്ച ഒരു മുന്നേറ്റം നടത്താനായി എന്നതൊഴിച്ചാൽ കാര്യമായ മികവ് ബ്ലാസ്റ്റേഴ്സിന് ഉണ്ടാക്കാനായില്ല. രണ്ടാം പകുതിയിലും കാര്യങ്ങൾ വ്യത്യസ്തമായില്ല. ബെൽഫോർട്ടിന് ഒരവസരം ലഭിച്ചതൊഴിച്ചാൽ ഗോൾരഹിതം. മത്സരം ഷൂട്ടൗട്ടിലേക്ക്.
ഷൂട്ട് ആൻഡ് ഷോ
തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ ഹൃദയമിടിപ്പു നിലച്ച ഷൂട്ടൗട്ട്. ആദ്യഷോട്ട് തന്നെ കേരളത്തിന്. അന്റോണിയോ ജർമന്റെ കാലുകൾ വിശ്വാസം കാത്തു; പന്ത് അനായാസം വലയുടെ വലതുമൂലയിൽ. ആരാധകർ ഇരമ്പിയാർത്ത നിമിഷമായിരുന്നു അടുത്തത്. ഹ്യൂമേട്ടനു പിഴച്ചു. സ്റ്റാക് മുകളിലുയർത്തിയ കൈയിൽ തട്ടി പന്ത് തെറിച്ചു. ഇതോടെ കേരളം പ്രതീക്ഷയിലായി. ബെൽഫോർട്ടും അനായാസം പന്ത് വലയിലെത്തിച്ചു. കോൽക്കത്തയുടെ രണ്ടാം ഷോട്ടെടുത്ത ദൗത്തിക്കു പിഴച്ചില്ല. പക്ഷേ, ദൗത്തിയുടെ ഷോട്ട് വലയിൽ. എന്നാൽ, കേരളത്തെ നിരാശയിലാഴ്ത്തി എൻഡോയ പന്ത് പോസ്റ്റിനു മുകളിലൂടെ പുറത്തേക്കടിച്ചു കളഞ്ഞു. സ്റ്റേഡിയം തരിച്ചിരുന്നു. കോൽക്കത്തയുടെ വിശ്വസ്തനായ മിഡ്ഫീൽഡർ ബോർഹ ഫെർണാണ്ടസിന്റെ ഷോട്ട് സ്റ്റാക്കിനെ കടന്ന് വലതുമൂലയിൽ. കേരളത്തിന്റെ മുഹമ്മദ് റഫീക് അടിച്ച പന്ത് വലയുടെ വലതുമൂലയിൽ. ഇതോടെ സ്കോർ 3–2. ഹാവിയർ ജാറ ഷോട്ട് വലയുടെ ഇടതുമൂലയിൽ പതിച്ചതോടെ സ്കോർ സമനിലയിൽ. ആരാധകരെ മുഴുവൻ നിരാശരാക്കിക്കൊണ്ടായിരുന്നു വിശ്വസ്ത പ്രതിരോധ ഭടനായ ഹെംഗ്ബർട്ട് നിരാശപ്പെടുത്തിയത്.
ഹെംഹ്ബർട്ടിന്റെ ഷോട്ട് ദേവ്ജിത് മജുംദാർ തടുക്കാനായി വലത്തേക്കു ചാടി. ഗോളെന്നുറച്ച പന്ത് മജുംദാറുടെ കാലിൽ കൊണ്ട് പുറത്തേക്ക്. ഇതോടെ കോൽക്കത്തയ്ക്കു ലീഡ്. അവസാന കിക്കെടുത്ത ജുവൽരാജയുടെ കാലിൽ സ്വർണഖനിയായിരുന്നു. അദ്ദേഹം തൊടുത്ത ഷോട്ട് വലയിൽ ജുവലിന്റെ പാദുകം കോൽക്കയ്ക്ക് രണ്ടാം കിരീടം സമ്മാനിച്ചു.
സെമിയിൽ കേരളത്തിന്റെ രക്ഷകനായ സന്ദീപ് നന്ദിക്കു പകരം ഗ്രഹാം സ്റ്റാക്കാണ് വല കാത്തത്. ഒളിമ്പിക്സ് അടക്കം നിയന്ത്രിച്ചിട്ടുള്ള ഇറാനിൽനിന്നുള്ള അലിറേസലഫാഗാനിയായിരുന്നു മത്സരത്തിലെ ഒന്നാം റഫറി. സെമിഫൈനലിലെ മത്സരങ്ങൾ മോശം അമ്പയറിംഗിന്റെ പഴികേട്ട പശ്ചാത്തലത്തിലാണ് മികച്ച റഫറിയെ കൊണ്ടുവരാൻ സംഘാടകർ തീരുമാനിച്ചത്.
കൊച്ചി
ദേബ്‌ജിത് മജുംദാറിന്റെ കാലുകള്‍ തടഞ്ഞു. 120 മിനിറ്റുംകഴിഞ്ഞ് ഭാഗ്യനിര്‍ഭാഗ്യത്തിന്റെ വേദിയായ ഷൂട്ടൌട്ടില്‍ ദേബ്‌ജിത് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ കിരീടം ഉറപ്പിച്ചു. കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ കണ്ണീരില്‍ചവുട്ടി കൊല്‍ക്കത്ത ഒരിക്കല്‍ക്കൂടി ഐഎസ്‌എല്‍ കിരീടം മാറോടണച്ചു. ബ്‌ളാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ നിറഞ്ഞുകളിച്ച സെഡ്രിക് ഹെങ്‌ബര്‍ട്ടിന്റെ നിര്‍ണായകമായ കിക്കാണ് ദേബ്‌ജിത് തടുത്തിട്ടത്. അതവരുടെ കിരീടത്തിലേക്കുള്ള വഴിയായിരുന്നു. പിന്നാലെ ജൂവല്‍ രാജയുടെ കിക്ക് ഗ്രഹാം സ്റ്റാക്കിന്റെ ചാട്ടവുംകടന്ന് വലയില്‍ കുരുങ്ങി. മൌനംകൊണ്ട് ഉറഞ്ഞുപോയ സ്‌റ്റേഡയത്തിനുനടുവില്‍ കൊല്‍ക്കത്തക്കാര്‍ ആഹ്‌ളാദനൃത്തം ചവുട്ടി; ബ്‌ളാസ്‌റ്റേഴ്‌സ് വിതുമ്പി. എങ്കിലും ഒന്നുമില്ലായ്‌മയില്‍നിന്ന് ഈ പോരാട്ടംവരെയെത്തിയ സ്റ്റീവ് കൊപ്പലിന്റെ സംഘം തല ഉയര്‍ത്തിത്തന്നെയാണ് മടങ്ങുന്നത്.
ഷൂട്ടൌട്ടില്‍ ഇയാന്‍ ഹ്യൂമിന്റെ കിക്ക് ബ്‌ളാസ്‌റ്റേഴ്‌സ് ഗോളി ഗ്രഹാം സ്റ്റാക്ക് തടുത്തപ്പോള്‍ സ്‌റ്റേഡിയം ത്രസിച്ചതാണ്. അന്റോണിയോ ജര്‍മനും കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും പ്രതീക്ഷ ഉയര്‍ത്തി. പക്ഷേ, എന്‍ഡോയെയുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നപ്പോള്‍ ബ്‌ളാസ്‌റ്റേഴ്‌സിന്റെ നെഞ്ച് തകര്‍ന്നു. മുഹമ്മദ് റഫീഖ് അടുത്ത അടിയില്‍ പ്രതീക്ഷ പകര്‍ന്നു. ബ്‌ളാസ്‌റ്റേഴ്‌സിന്റെ അഞ്ചാമത്തെ അടി. നായകന്റെ ആംബാന്‍ഡ് അണിഞ്ഞ് മുന്നില്‍വന്ന ഹെങ്‌ബര്‍ട്ട്. ബ്‌ളാസ്‌റ്റേഴ്‌സിന്റെ വിശ്വസ്‌തന് സമ്മര്‍ദ്ദം അതിജീവിക്കാനായില്ല. ആ അടി ദേബ്‌ജിതിന്റെ കാലുകള്‍ തടഞ്ഞിട്ടപ്പോള്‍ ഹെങ്‌ബര്‍ട്ടിനൊപ്പം തടിച്ചുകൂടിയ പതിനായിരങ്ങളും മുഖംതാഴ്‌ത്തി. ഹ്യൂമിന് പിഴച്ചെങ്കിലും സമീഗ് ഡൂട്ടിയും ബോര്‍ഹ ഫെര്‍ണ്ടാസും ഹാവി ലാറയും ഒടുവില്‍ വിജയത്തിലേക്ക് അടിതൊടുത്ത ജൂവല്‍ രാജയും സമ്മര്‍ദ്ദത്തെ അതിജീവിച്ചു. കൊല്‍ക്കത്ത ആള്‍ക്കൂട്ടത്തിന്റെ ആരവത്തെ മറികടന്നു.
കൊല്‍ക്കത്ത മുന്നേറ്റവും ബ്‌ളാസ്‌റ്റേഴ്‌സ് പ്രതിരോധവും തമ്മിലായിരുന്നു തുടക്കത്തില്‍ കളി. ആദ്യനിമിഷങ്ങളില്‍ ആരവമുണ്ടാക്കിയെങ്കിലും കളി പുരോഗമിക്കുംതോറും ബ്‌ളാസ്‌റ്റേഴ്‌സ്‌മുന്നേറ്റം പിന്‍വാങ്ങി. കൊല്‍ക്കത്ത ചടുലമായ നീക്കങ്ങള്‍കൊണ്ട് പെട്ടെന്നുതന്നെ ബ്‌ളാസ്‌റ്റേഴ്‌സ് ഗോള്‍മേഖലയില്‍ കയറിയിറങ്ങി. ഇടതുവശത്ത് സമീഗ് ഡൂട്ടി വേഗംകൊണ്ട് ഇഷ്‌ഫാഖിനെ തളര്‍ത്തി. ഇരുവരും തമ്മിലുള്ള പോരില്‍ ഡൂട്ടിക്കായിരുന്നു ആധിപത്യം. ഹൊസുവിന്റെ സ്ഥാനത്ത് ഇഷ്‌ഫാഖ് പാകമായില്ല. ഡൂട്ടിയുടെ വേഗത്തിനൊപ്പം ഓടിയെത്താന്‍ ഇഷ്‌ഫാഖ് പലപ്പോഴും ബുദ്ധിമുട്ടി. ഇടതുഭാഗത്തുള്ള നീക്കങ്ങളില്‍ ഇയാന്‍ ഹ്യൂമും ഹെല്‍ദര്‍ പോസ്റ്റിഗയും കണ്ണിചേര്‍ന്നു. ബ്‌ളാസ്‌റ്റേഴ്‌സ് പ്രതിരോധം പിടിച്ചുനിന്നു. 15ാംമിനിറ്റിലായിരുന്നു കൊല്‍ക്കത്തയുടെ ഏറ്റവും അപകടകരമായ നീക്കം. ആക്രമണം പതിവുപോലെ ഇടതുഭാഗത്തുനിന്ന്. ഡൂട്ടി പന്തുമായി ബോക്‌സില്‍ കയറി. വരയ്‌ക്കരികെവച്ച് അടിപായിച്ചു. ബ്‌ളാസ്‌റ്റേഴ്‌സ് ഗോളി ഗ്രഹാം സ്റ്റാക്ക് തടുത്തു. കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ബ്‌ളാസ്‌റ്റേഴ്‌സ് മേഖലയില്‍നിന്ന് തെറിച്ചു.
ബെല്‍ഫോര്‍ട്ട് ബ്‌ളാസ്‌റ്റേഴ്‌സ് മുന്നേറ്റത്തിന്റെ വീര്യം വീണ്ടെടുക്കാന്‍ ശ്രമിച്ചു. കളംനിറഞ്ഞുകളിച്ചു ഈ ഹെയ്‌തിക്കാരന്‍. ഇടതുവശത്ത് നടത്തിയ നീക്കങ്ങള്‍ പിന്തുണ കിട്ടിയില്ല ബെല്‍ഫോര്‍ട്ടിന്. ഡക്കന്‍സ് നാസണിന് അര്‍ധാവസരങ്ങളെ മുതലാക്കാനായില്ല. നാസണിനെ ബോക്‌സിന് പുറത്തുവച്ച് അറോയോ വീഴ്‌ത്തിയതിന് ബ്‌ളാസ്‌റ്റേഴ്‌സിന് ഫ്രീകിക്ക് കിട്ടി. വലതുവശത്തുനിന്ന് ബെല്‍ഫോര്‍ട്ട് തൊടുത്ത അടി ബാറിനു മുകളിലൂടെ പറന്നു. കൊല്‍ക്കത്ത പ്രതിരോധം കടുപ്പിച്ചു, ആക്രമണം മൂര്‍ച്ചയുള്ളതാക്കി. ഹ്യൂസും സംഘവും വഴങ്ങാതെ പിടിച്ചു.
36ാം മിനിറ്റില്‍ ബ്‌ളാസ്‌റ്റേഴ്‌സിന് തിരിച്ചടി. നായകന്‍ ഹ്യൂസ് പരിക്കേറ്റ് പുറത്ത്. പ്രതിരോധം വിളറി. എന്‍ഡോയെയാണ് പകരമെത്തിയത്. അടുത്തനിമിഷം ഡൂട്ടി ഇടതുവശത്തിലൂടെ മിന്നല്‍വേഗത്തില്‍ കുതിക്കുന്നതാണ് കണ്ടത്. മുന്നില്‍ ഇഷ്‌ഫാഖ്. പലതവണ ഡൂട്ടിയുടെ വേഗത്തില്‍ പരിഭ്രമിച്ച ഇഷ്‌ഫാഖിന് ആ നിമിഷം പിഴച്ചില്ല. മുന്നോട്ടാഞ്ഞ് ഡൂട്ടിയുടെ കുതിപ്പ് തടഞ്ഞു. ഡൂട്ടി വീണു. പന്തുമായി ഇഷ്‌ഫാഖ് മുന്നിലേക്ക്. മധ്യവരയ്‌ക്കപ്പുറംവച്ച് ബെല്‍ഫോര്‍ട്ട് അത് ഏറ്റുവാങ്ങി. `തഴുകി, കൊല്‍ക്കത്ത ബോക്‌സിലേക്ക്. അറോയോയും പ്രീതം കോട്ടലും ആഞ്ഞുശ്രമിച്ചു. ബെല്‍ഫോര്‍ട്ടിനെ തടഞ്ഞു. പക്ഷേ, പന്ത് പ്രതിരോധത്തില്‍തട്ടി പുറത്ത്. കോര്‍ണര്‍കിക്കിന് റഫറി കൈ ചൂണ്ടിയപ്പോള്‍ ബെല്‍ഫോര്‍ട്ട് വിജയിയെപ്പോലെ കൈകളുയര്‍ത്തി.
ഇടതുഭാഗത്തുനിന്ന് മെഹ്‌താബ് അടിതൊടുത്തു. ബ്‌ളാസ്‌റ്റേഴ്‌സിന്റെ ആദ്യ കോര്‍ണറായിരുന്നു അത്. മെഹ്‌താബ് കൃത്യതയോടെ പന്തിനെ ഗോള്‍മുഖത്തേക്കു പായിച്ചു. മുഹമ്മദ് റാഫി മനോഹരമായി തലവച്ചു. ഒപ്പംചാടിയ കോട്ടലിന് ഒന്നും മനസിലായില്ല. പന്ത് വലയിലേക്കിറങ്ങുമ്പോള്‍ ഗോളി ദേബ്‌ജിത് മജുംദാറും നിഷ്‌പ്രഭനായി. ഹ്യൂസ് കരയ്‌ക്കിരുന്ന് പുഞ്ചിരിച്ചു.
ഇരട്ടിവീര്യമായിരുന്നു ബ്‌ളാസ്‌റ്റേഴ്‌സിന് ആ ഗോള്‍ നല്‍കിയത്. മുന്നേറ്റത്തില്‍ ബെല്‍ഫോര്‍ട്ടും നാസണും ഉശിരോടെ പന്ത് തട്ടി. പക്ഷേ, പ്രതിരോധത്തില്‍ ഹ്യൂസ് ഉണ്ടാക്കിയ വിടവ് ഏതാനും മിനിറ്റുകള്‍കൊണ്ട് ബ്‌ളാസ്‌റ്റേഴ്‌സിന് മനസിലായി. ഒരിക്കല്‍ക്കൂടി ഇടതുവശം ചേര്‍ന്നുള്ള കൊല്‍ക്കത്തയുടെ മുന്നേറ്റം. തട്ടിത്തെറിച്ച പന്ത് കോര്‍ണറില്‍ കലാശിച്ചു. ഡൂട്ടിയുടെ കോര്‍ണര്‍. വലയുടെ വലതുഭാഗത്ത് സെറോനോ പന്തിനെ തലകൊണ്ട് ചെത്തിയിട്ടു. ഒപ്പംചാടിയ സന്ദേശ് ജിങ്കന് സെറോനോയുടെ കൃത്യതയ്‌ക്കുമുന്നില്‍ തലകുനിക്കേണ്ടിവന്നു. ആദ്യപകുതിയുടെ പരിക്കുസമയത്ത് ബ്‌ളാസ്‌റ്റേഴ്‌സിന് സുവര്‍ണാവസരം കിട്ടി. മെഹ്‌താബ് ബോക്‌സിലേക്കു തള്ളിയിട്ട പന്ത് ഗോളിമാത്രം മുന്നില്‍നില്‍ക്കെ നാസണിന് കാലില്‍കൊരുക്കാന്‍ കഴിഞ്ഞില്ല.
സെമിയിലിറങ്ങിയ ടീമില്‍ വലിയ മാറ്റം വരുത്തിയില്ല സ്റ്റീവ് കൊപ്പല്‍ മുന്നേറ്റത്തില്‍ ഡക്കന്‍സ് നാസണും മുഹമ്മദ് റാഫിയും. ഇരുവശങ്ങളിലുമായി സി കെ വിനീതും കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും. അസ്‌റാക്ക് മഹ്മതും മെഹ്‌താബ് ഹുസൈനും മധ്യനിരയുടെ ഹൃദയത്തില്‍ നിലകൊണ്ടു. സസ്‌പെന്‍ഷനിലുള്ള ഹൊസു കുറിയാസുവിനുപകരം ഇഷ്‌ഫാഖ് അഹമ്മദാണ് കളത്തിലെത്തിയത്. ഇഷ്‌ഫാഖ് പ്രതിരോധത്തിന്റെ വലതുവശം കാത്തു. ഇടതുവശം സന്ദേശ് ജിങ്കനും. ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്‌ബര്‍ട്ടും പ്രതിരോധകോട്ടയുടെ മുന്നില്‍. ഗോള്‍വലയ്‌ക്കുമുന്നില്‍ സന്ദീപ് നന്ദിക്കുപകരം ഗ്രഹാം സ്റ്റാക്കെത്തി.
ഹൊസെ മൊളീന തന്ത്രപരമായ മാറ്റങ്ങള്‍ വരുത്തി. മുന്നേറ്റത്തില്‍ ഇയാന്‍ ഹ്യൂമും സമീഗ് ഡൂട്ടിയെയും ആക്രമണനിരയിലേക്കു തിരികെ കൊണ്ടുവന്നു. പ്രതിരോധത്തില്‍ അറോയോസൊറേന സഖ്യം.
ആക്രമണ പ്രത്യാക്രമണങ്ങള്‍ ഏറെ കണ്ടു രണ്ടാംപകുതിയില്‍. അവസരങ്ങള്‍ കൊല്‍ക്കത്തയ്‌ക്കായിരുന്നു. പോസ്റ്റിഗയുടെ ഒരു അടി സ്റ്റാക്ക് തട്ടിയകറ്റി. ഹ്യൂംഡൂട്ടി സഖ്യം ബ്‌ളാസ്‌റ്റേഴ്‌സ് പ്രതിരോധവാതിലില്‍ നിരന്തരം മുട്ടി. ഹെങ്‌ബര്‍ട്ടും ഇഷ്‌ഫാഖും അധ്വാനിച്ചു. ഹ്യൂസിനുപകരമെത്തിയ എന്‍ഡോയെ മികച്ചകളി പുറത്തെടുത്തു. മധ്യനിരയിലെ നീക്കങ്ങളെ മെഹ്‌താബ് നുള്ളിയെറിഞ്ഞു. ഡൂട്ടിയെ ഇഷ്‌ഫാഖ് തളച്ചു. ഇതിനിടെ, പോസ്റ്റിഗയെ പിന്‍വലിച്ച് മൊളീന ഹാവി ലാറയെ ഇറക്കി. ബ്‌ളാസ്‌റ്റേഴ്‌സ് നാസണിനുപകരം അന്റോണിയോ ജര്‍മനനെ കൊണ്ടുവന്നു. റാഫിക്കുപകരം മുഹമ്മദ് റഫീഖും ഇറങ്ങി. അവസാന നിമിഷങ്ങളില്‍ ബ്‌ളാസ്‌റ്റേഴ്‌സ് കൊല്‍ക്കത്ത ഗോള്‍മുഖത്ത് നിലയുറപ്പിച്ചു. ഗോള്‍വന്നില്ല. കൊല്‍ക്കത്ത നടത്തിയ രണ്ട് മികച്ച പ്രത്യാക്രമണങ്ങളെ ഹെങ്‌ബര്‍ട്ട് നിര്‍വീര്യമാക്കി. കളി അധികസമയത്തേക്ക്.
അധികസമയത്തെ ആദ്യപകുതി തണുത്തുറഞ്ഞു. രണ്ടാംപകുതി കൊല്‍ക്കത്തയുടെ കിടയറ്റ ആക്രമണം കണ്ടു. ഡൂട്ടിഹ്യൂംലാറ കൂട്ടുകെട്ട് അപകടകരമായി മുന്നേറി. ബോക്‌സിനുള്ളില്‍ ഹെങ്‌ബര്‍ട്ട് രക്ഷകനായി. തളരാതെപൊരുതി ഈ ഫ്രഞ്ചുകാരന്‍. കളി പെനല്‍റ്റി ഷൂട്ടൌട്ടിലേക്കു നീങ്ങി.
ഷൂട്ടൗട്ട്,കണ്ണീര്‍, കൊല്‍ക്കത്ത

കൊച്ചിയെ മഞ്ഞക്കടലാക്കി ആരാധകർ
വി.ആർ. ശ്രീജിത്ത്
കൊച്ചി: കൊച്ചി നഗരത്തെ ഇളക്കിമറിച്ച് ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഫൈനൽ ആവേശം. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കോൽക്കത്തയും തമ്മിലുള്ള പോരാട്ടം വീക്ഷിക്കാൻ ഇന്നലെ പുലർച്ചെ മുതൽ തന്നെ ആരാധകർ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയപ്പോൾ കൊച്ചി നഗരം അക്ഷരാർഥത്തിൽ മഞ്ഞക്കടലായി.
പുലർച്ചെ മുതൽ തന്നെ വിവിധ ട്രെയിനുകളിലും ബസുകളിലുമായി ആരാധകർ കൊച്ചിയിലേക്കെത്തിക്കൊണ്ടിരുന്നു. ശനിയാഴ്ച തന്നെ നഗരത്തിലെത്തി ലോഡ്ജുകളിലും ഹോട്ടലുകളിലും മുറിയെടുത്തു താമസിച്ചവരും കുറവല്ല. ഇവരെല്ലാം ഒഴുകിയെത്തിയപ്പോൾ ഇന്നലെ പുലർച്ചെ മുതൽതന്നെ സ്റ്റേഡിയം പരിസരത്ത് ഉത്സവപ്രതീതിയായിരുന്നു. ആവേശപ്രകടനങ്ങളുമായി തിങ്ങിനിറഞ്ഞ ആരാധകർ, താരങ്ങൾക്ക് അഭിവാദ്യമർപ്പിച്ചും ബ്ലാസ്റ്റേഴ്സ് പതാക വീശിയും മഞ്ഞപ്പടയുടെ ഹൃദയതാളമായി മാറി. സ്റ്റേഡിയത്തിലേക്കുള്ള വഴികളെല്ലാം മഞ്ഞക്കുപ്പായക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു.
വാദ്യോപകരണങ്ങൾ ഒന്നും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ചെറിയ വിസിലുകൾ മുതൽ വുവുസേലകൾ വരെ വില്പനയ്ക്കുണ്ടായിരുന്നു. മുഖത്ത് ചായം പൂശുന്നവരും ജേഴ്സി വിൽക്കുന്നവരുമെല്ലാം രംഗം കൊഴുപ്പിച്ചതോടെ ആകെ ജഗപൊക. മുഖത്തും ദേഹത്തും ചായം പൂശാനും ജേഴ്സിയും ക്ലബ്ബിന്റെ പതാകയും വാങ്ങാനും ആരാധകരുടെ തിരക്കേറിയതോടെ കച്ചവടവും പൊടിപൊടിച്ചു. മലബാർ ഭാഗത്തുനിന്നു ബസുകളിലാണ് ആരാധകർ കൊച്ചിയിലേക്കെത്തിയത്. മലപ്പുറത്തുനിന്നു മാത്രം ഒട്ടേറെ ബസുകൾ എത്തി. കേരളം ഫൈനലിൽ എത്തുന്നതിനു മുമ്പേതന്നെ ഇവർ ടിക്കറ്റ് ഓൺലൈനിൽ സ്വന്തമാക്കിയിരുന്നു. ടിക്കറ്റ് ലഭിച്ചവർ പ്രവേശനകവാടത്തിലൂടെ അകത്തേക്ക് കടക്കുന്നതിനു തിരക്കു കൂട്ടിയപ്പോൾ, ടിക്കറ്റ് ലഭിക്കാത്തവർ പ്രതീക്ഷയോടെ സ്റ്റേഡിയത്തിനു സമീപങ്ങളിൽ ചുറ്റിപ്പറ്റി നിന്നെങ്കിലും നിരാശയായിരുന്നു ഫലം. സ്റ്റേഡിയത്തിന് ചുറ്റും കൂടിയവരെ നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു.
രാവിലെ മുതൽ സ്റ്റേഡിയത്തിലേക്കുള്ള വഴികളിൽ പോലീസ് ബാരിക്കേഡുകൾ വച്ച് ഗതാഗതം നിയന്ത്രിച്ചു. പോലീസിന് നിയന്ത്രിക്കാൻ പറ്റാത്തവിധം സ്റ്റേഡിയത്തിനു പുറത്ത് ആരാധകർ തടിച്ചുകൂടിയതോടെ പ്രവേശനകവാടങ്ങൾ അര മണിക്കൂർ നേരത്തേ തുറന്നു. 3.30 മുതൽ കാണികളെ പ്രവേശിപ്പിച്ചുതുടങ്ങുമെന്നാണ് സംഘാടകർ നേരത്തേ അറിയിച്ചത്. എന്നാൽ, മൂന്നോടെ ഗേറ്റുകൾ തുറന്നു. നാലരയ്ക്കു മുമ്പുതന്നെ സ്റ്റേഡിയം നിറഞ്ഞു. ഐഎസ്എൽ സംഘാടകർ നേരിട്ട് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തകിടംമറിച്ച് ആരാധകർ നാണക്കേടുണ്ടാക്കി. പ്രവേശനം നിരോധിച്ച ഗേറ്റിന്റെ പൂട്ട് തല്ലിപ്പൊള്ളിച്ച് നിരവധി ആരാധകർ സ്റ്റേഡിയത്തിലേക്ക് പാഞ്ഞുകയറി. പ്രവേശനകവാടങ്ങൾ തുറക്കാൻ ഔദ്യോഗിക അറിയിപ്പ് വരുന്നതിനു മുമ്പായിരുന്നു അത്. പോലീസിന്റെ സഹായത്തോടെ ആളുകളെ ഗേറ്റിന് മുന്നിൽനിന്നു പണിപ്പെട്ട് മാറ്റിയാണ് സംഘാടകർക്ക് ഗേറ്റ് പൂട്ടാൻ കഴിഞ്ഞത്.
ഫൈനൽ മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽപ്പന തകൃതിയായി നടന്നു. ടിക്കറ്റിനുവേണ്ടി നെട്ടോട്ടമോടിയവർ വലിയ വില കൊടുത്താണ് ടിക്കറ്റ് സ്വന്തമാക്കിയത്. 300 രൂപ മാത്രമുള്ള ടിക്കറ്റുകൾ ഇന്നലെ കരിഞ്ചന്തയിൽ വിറ്റുപോയത് 3000 രൂപയ്ക്ക്. അതിലും കൂട്ടി വിറ്റവരുമുണ്ട്.
ബ്ലാസ്റ്റേഴ്സിന് ആറു ലക്ഷം രൂപ പിഴ
കൊച്ചി: നോർത്ത് ഈസ്റ്റിനെതിരായ അവസാന ലീഗ് മത്സരത്തിനിടെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആറു ലക്ഷം രൂപ പിഴ ചുമത്തി. അച്ചടക്ക സമിതി ചട്ടങ്ങളിലെ ആർട്ടിക്കിൾ 53 എ, 68 വകുപ്പുകൾ പ്രകാരമാണ് നടപടി. പത്തു ദിവസത്തിനകം പിഴ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
മത്സരം കാണാൻ പ്രമുഖർ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കോൽക്കത്തയും തമ്മിലുള്ള ഫൈനൽ കാണാൻ പ്രമുഖർ ഇന്നലെ കൊച്ചിയിലെത്തി. ബ്ലാസ്റ്റേഴ്സിന്റെയും കോൽക്കത്തയുടെയും ഉടമസ്‌ഥരായ സച്ചിൻ തെണ്ടുൽക്കർക്കും സൗരവ് ഗാംഗുലിക്കും പുറമേ നടന്മാരായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐഎസ്എൽ ചെയർമാൻ നിതാ അംബാനി, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ എന്നിവരും മത്സരം വീക്ഷിക്കാനുണ്ടായിരുന്നു.
ആരാധകരുടെ തള്ളിക്കയറ്റം: പോലീസ് പല തവണ ലാത്തി വീശി
കൊച്ചി: ഐഎസ്എൽ ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് ലഭിക്കാത്ത ആരാധകർ പ്രവേശന കവാടം തകർത്ത് സ്റ്റേഡിയത്തിനുള്ളിലേക്ക് തളളിക്കയറാൻ ശ്രമിച്ചതിനെത്തുടർന്ന് പോലീസ് ലാത്തി വീശി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫൈനൽ വീക്ഷിക്കാൻ നിറഞ്ഞൊഴുകിയ ആരാധകരെ നിയന്ത്രിക്കാനാവാതെ പോലീസ് നിരവധി തവണയാണ് ലാത്തിവീശിയത്. 55,000 പേർക്കുള്ള സീറ്റിംഗ് കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനുളളതെങ്കിലും ഒരു ലക്ഷത്തോളം ആരാധകരാണ് ഇന്നലെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലേക്കെത്തിയത്. എന്നാൽ ടിക്കറ്റ് ലഭിക്കാത്തതിനാൽ ഇവരിൽ പകുതിയിലധികം പേരും നിരാശരായി സ്റ്റേഡിയത്തിനു പുറത്ത് ആരവംതീർത്തു.
ചിലർ പ്രതിഷേധ പ്ലക്കാർഡുകളുമായും നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാരെ ഭയന്ന് രാവിലെ മുതൽ തന്നെ പോലീസ് സന്നാഹം സ്റ്റേഡിയത്തിലുണ്ടായിരുന്നു. നിരവധി തവണ പറഞ്ഞുവിട്ടെങ്കിലും പോലീസ് മാറിക്കഴിയുമ്പോൾ ഇവർ വീണ്ടും കൂട്ടത്തോടെ മടങ്ങിവന്നു. ടിക്കറ്റ് ലഭിക്കാത്തവർ സ്റ്റേഡിയത്തിനു സമീപത്തു നിന്നും പോകണമെന്നാവശ്യപ്പെട്ട് പോലീസിന്റെ നേതൃത്വത്തിൽ നിരവധി തവണ വാഹനത്തിലും അല്ലാതെയും അനൗൺസ് ചെയ്തു. ഇത് കേൾക്കാതെ വീണ്ടും തടിച്ചുകൂടിയവരെ പോലീസ് വിരട്ടിയോടിച്ചു. എന്നാൽ ഈ സമയത്തും സ്റ്റേഡിയത്തിനു സമീപം തന്നെ കരിഞ്ചന്തയിൽ ടിക്കറ്റ് വില്പന തകൃതിയായിരുന്നു.
രാത്രി ഏഴിനാരംഭിക്കുന്ന മൽസരം കാണാൻ വൈകുന്നേരം 3.30 മുതൽ സ്റ്റേഡിയത്തിലേക്ക് ടിക്കറ്റുള്ള കാണികളെ പ്രവേശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തിരക്ക് ക്രമാതീതമായി വർധിച്ചതോടെ മൂന്നു മണി മുതൽ തന്നെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു. ഇതിനിടെ എട്ടാം നമ്പർ കവാടം തകർത്ത് വലിയകൂട്ടം ആരാധകർ സ്റ്റേഡിയത്തിനുളളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി. ചിതറിയോടിയ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നീട് ഈ കവാടത്തിലൂടെയുള്ള പ്രവേശനം പോലീസ് അവസാനിപ്പിച്ചു. വ്യജ ടിക്കറ്റുമായി കളികാണാൻ എത്തിയവരുമുണ്ടായിരുന്നു. ബാർ കോഡില്ലാത്തതും ഒറിജിനൽ ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റുമായി നിരവധി പേരാണ് സ്റ്റേഡിയത്തിനുള്ളിൽ കടക്കാൻ ശ്രമിച്ചു. കരിഞ്ചന്തയിൽനിന്നു വൻ തുക നൽകി ആരാധാകർ വാങ്ങിയവയുടെ കൂട്ടത്തിലും ഇത്തരം വ്യാജ ടിക്കറ്റുകൾ ഉണ്ടായിരുന്നു.
ബ്ലാസ്റ്റേഴ്‌സിനു പെനാല്‍ട്ടി ദുരന്തം
അത്‌ലറ്റിക്കോ
ഡി കൊല്‍ക്കത്തയക്ക് കിരീടം
ഡിസംബര്‍ 18, 2016
കൊച്ചി:ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പെനാല്‍ട്ടിയില്‍ തട്ടി കേരള ബ്ലാസറ്റേഴ്‌സിന്റെ കിരീട മോഹം പൊലിഞ്ഞു.
ആദ്യ സീസണിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-3നു കേരള ബ്ലാസറ്റേഴ്‌സിനെ പരാജയപ്പെടുത്തി.
നിശ്ചിത സമയത്തും എക്‌സ്‌ട്രാ സമയത്തും 1-1നു സമനില പാലിച്ചതിനെ തുടര്‍ന്നു പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിധിയെഴുതുകയായിരുന്നു.
ആദ്യ പകുതിയില്‍ 37 ാം മിനിറ്റില്‍ കോര്‍ണര്‍ മുതലാക്കി ഹെഡ്ഡറിലൂടെ മുഹമ്മദ് റാഫി കേരളത്തിനെ മുന്നിലെത്തിച്ചു. തിരിച്ചടിച്ച കൊല്‍ക്കത്ത 44 ാം മിനിറ്റില്‍ സെറീനോയുടെ ഹെഡ്ഡറിലൂടെ ഗോള്‍ മടക്കി. ഒന്നാം പകുതിയില്‍ നേടിയ ഓരോ ഗോളുകളില്‍ തുങ്ങി രണ്ടു ടീമുകളും പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു മത്സരത്തിനെ കൊണ്ടുചെന്നെത്തിക്കുയായിരുന്നു.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത ആന്റോണിയോ ജെര്‍മന്‍ പന്ത് വലയിലാക്കി. 1-0 കൊല്‍ക്കത്തയുടെ ആദ്യ കിക്കെടുത്ത ഇയാന്‍ ഹ്യൂമിന്റെ ഷോട്ട് ഗ്രഹാം സ്‌റ്റാക്ക് തടഞ്ഞു. അടുത്ത കിക്കെടുത്ത ബെല്‍ഫോര്‍ട്ട് പന്ത് വലയിലാക്കി ബ്ലാസറ്റേഴ്‌സിനെ 2-0നു മുന്നില്‍ എത്തിച്ചു. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കു സമീഗ് ഡ്യൂറ്റി ഗോള്‍ നേടി ലീഡ് കുറച്ചു (2-1). ബ്ലാസറ്റേഴ്‌സിനു വേണ്ടി അടുത്ത കിക്കെടുത്ത എല്‍ഹാജി എന്‍ഡോയ ആണ് പെനാല്‍ട്ടി ഷൂട്ടൗട്ടിലെ വഴിത്തിരിവ് ഉണ്ടാക്കിയത് എന്‍ഡോയയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നകന്നു. അടുത്ത കിക്കെടുത്ത കൊല്‍ക്കത്തയുടെ ബോര്‍ഹ ഫെര്‍ണാണ്ടസ് പന്ത് ലക്ഷ്യത്തിലെത്തിച്ചു (2-2). ബ്ലാസ്റ്റേഴ്‌സിനു വിജയ ്‌പ്രതീഷ നല്‍കികൊണ്ട് മുഹമ്മദ് റഫീഖ് ലീഡ് വീണ്ടും ഉയര്‍ത്തി (3-2). എന്നാല്‍ ഹാവി ലാറ കൊല്‍ക്കത്തെയക്ക് സമനിലനേടിക്കൊടുത്തു. (3-3). തുടര്‍ന്നു അടുത്ത കിക്കെടുത്ത ബ്ലാസ്റ്റേഴസിന്റെ സെഡ്രിക് ഹെങ്‌ബര്‍ട്ടിന്റെ ഷോട്ടാണ് വിധിയെഴുതിയത്. ഗോളി മജുംദാറിന്റെ കാലില്‍ തട്ടി പന്ത് അകന്നു ഇതോടെ നിര്‍ണായകമായ അവസാന കിക്കെടുത്ത ജുവല്‍ രാജ പന്ത് വലയിലാക്കി (4-3) കൊല്‍ക്കത്തയ്‌ക്കു കിരീടം നേടിക്കൊടുത്തു.
പെനാല്‍ട്ടിയിലൂടെ ഫൈനലില്‍ എത്തിയ കേരള ബ്ലാസ്‌്‌റ്റേഴ്‌സിന്റെ കിരീട മോഹവും മറ്റൊരു പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പൊലിഞ്ഞു. പെനാല്‍ട്ടി ഷൂട്ടൗട്ടിലെ രസകരമായ വസ്‌തുത ഇയാന്‍ ഹ്യൂമിനു ഇന്നലെയും കേരള ബ്ലാസറ്റേഴ്‌സിനെതിരെ ഗോള്‍ നേടാനായില്ല.
കോച്ച് സ്‌റ്റീവ് കോപ്പല്‍ പ്രതീക്ഷിച്ച പോലെ ഗോള്‍ കീപ്പറായി ഗ്രഹാം സ്റ്റാക്കിനെ തന്നെ ഇറക്കി. 4-4-1- ഫോര്‍മേഷനിലായിരുന്നു കോപ്പര്‍ ടീമിനെ വിന്യസിച്ചത് മുന്‍നിരയില്‍ നാസനും റാഫിക്കും പി്‌ന്നില്‍ ബെല്‍ഫോര്‍ട്ട്, മെഹ്‌താബ് മെഹ്‌താബ് ഹൂസൈന്‍,സി.കെ.വിനീത് എന്നിവരെ മധ്യനിരയിലേക്കു പിന്‍വലിച്ചു അറ്റാക്കിങ്ങ് മിഡ്‌്‌ഫീല്‍ഡിലായിരുന്നു ബെല്‍ഫോര്‍ട്ടും വിനീതും. പ്രതിരോധത്തില്‍ വലതുപാര്‍ശ്വത്തില്‍ ഇഷ്‌ഫാഖും വലതു പാര്‍ശ്വത്തില്‍ ജിങ്കനും സെന്റര്‍ ബാക്കായി ഹൂസും ഹെങ്ക്‌ബെര്‍ട്ടും പ്രതിരോധ കോട്ട ചമച്ചു.
മറുവശത്ത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത4-2-3-1 ഫോര്‍മേഷനില്‍ ഇയാന്‍ ഹ്യൂമിനു പിന്നില്‍ ഹെല്‍ഡര്‍ പോസറ്റിഗ, സമീഗ് ഡ്യൂറ്റി എന്നിവരും മിഡ്‌ഫീല്‍ഡില്‍ ലാല്‍റിന്‍ഡ്‌ക റാല്‍ട്ട.ജൂവല്‍ രാജ,ബോര്‍ജ ഫെര്‍ണാണ്ടസ്, എന്നിവരെയും പ്രതിരോധത്തില്‍ കീഗന്‍ പെരേര, സെറീനോ,തിരി,പ്രീതം കോട്ടാല്‍ എന്നിവരെയും കൊണ്ടുവന്നു. കഴിഞ്ഞ മത്സരത്തില്‍ ഒന്‍പത് മാറ്റങ്ങള്‍ വരുത്തിയ ഹോസെ മൊളിനോ ഇന്നലെ ടീമില്‍ വീണ്ടും അടിമുടി അഴിച്ചുപണി നടത്തി.
കേരളബ്ലാസ്‌റ്റേഴ്‌സിനു അനുകൂലമായ ഫ്രി കിക്കും വലത്തെ പാര്‍ശ്വത്തിലൂടെയുള്ള വിനിതിന്റെ മുന്നേറ്റവും കണ്ടുകൊണ്ടായിരുന്നു കലാശപ്പോരാട്ടത്തിനു തുടക്കം. ആദ്യ മൂന്നു മിനിറ്റിനുള്ളില്‍ നാസന്‍ രണ്ടു തവണ ഫൗളിനു വിധേയനായി. മൂന്നാം മിനിറ്റില്‍ ബോക്‌സിനു മുന്നില്‍ വച്ചു ലഭിച്ച ഫ്രീ കിക്ക് എടുത്ത മെഹ്‌താബിനു കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഏഴാം മിനറ്റില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കു അനുകൂലമായി ലഭിച്ച ആദ്യ കോര്‍ണര്‍ കിക്കും ലക്ഷ്യം തെറ്റി.
10 ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിന്റെ വലത്തു പാര്‍ശ്വത്തിലുടെയുള്ള മുന്നേറ്റവും റാഫിയുടെ ഗോള്‍ ശ്രമവും ഗോളി ദേബജിത് നിസഹായനായി നില്‍ക്കെ പോസ്‌റ്റിനു മുന്നില്‍ തിരി മനോഹരമായ സ്ലെഡിങ് ടാക്ലിങ്ങിലൂടെ റാഫിയെ തടഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കത്തിലെ മുന്‍തൂക്കത്തിനു ശേഷം കൊല്‍ക്കത്ത മെല്ലെ കളി കയ്യടക്കുവാന്‍ തുടങ്ങി. ഇയാന്‍ ഹ്യൂമും ഹെല്‍ഡര്‍ പോസ്‌റ്റിഗയും ഗോള്‍മുഖത്തു വട്ടമിട്ടുപറന്നു തുടങ്ങി. 15 ാം മിനിറ്റില്‍ പോസ്‌റ്റിഗയും അടുത്ത മിനിറ്റില്‍ സമീഗ് ഡ്യൂറ്റിയും ഗ്രഹാം സറ്റാക്കിനെ പരീക്ഷിച്ചു,. 20 ാം മിനിറ്റില്‍ ബോക്‌സിനു മുന്നില്‍ വെച്ചു നാസനെ ഫൗള്‍ചെയ്‌തതിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത ബെല്‍ഫോര്‍ട്ട് പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറത്തിവിട്ടു. കൊല്‍ക്കത്തയുടെ കൗണ്ടര്‍ അറ്റാക്കില്‍ സമീഗ് ഡ്യൂറ്റിയുടെ ഷോട്ട് ഭീഷണി ഉയര്‍ത്തി പോസ്‌റ്റിനരികിലൂടെ കടന്നുപോയി 32 ാം മിനിറ്റില്‍ ഇടത്തെ ഫ്‌ളാഗ് കോര്‍ണറിനു മുന്നില്‍ നി്‌ന്നും ഗോള്‍ മുഖത്തിനു മുന്നിലേക്കു നല്‍കിയ സമീഗ് ഡ്യൂറ്റിയുടെ ഡയഗണല്‍ പാസ് ഇയാന്‍ ഹ്യൂമിനു തൊട്ടുകൊടുത്താല്‍ അകത്താവുന്ന നിലയില്‍ കണക്ട് ചെയ്യാനാകാതെ അകന്നും
36 ാം മിനിറ്റില്‍ പരുക്കേറ്റ ആരോണ്‍ ഹ്യൂസിനു പകരം എല്‍ഹാജി എന്‍ഡോയ വന്നു. ഇതിനു പിന്നാലെ കേരള ബ്ലാസ്റ്റേ്‌ഴ്‌സ് ഗോള്‍ നേടി. 37 ാം മിനിറ്റില്‍ കേരളത്തിനു അനൂകൂലമായി കോര്‍ണര്‍ കിക്ക് എടുത്തത് മെഹ്‌താബ് ഹൂസൈന്‍ . ബോക്‌സിനു അകത്തേക്കു വന്ന മെഹ്‌താബിന്റെ പന്ത് ഒന്നാം പോസ്‌റ്റില്‍ കേരളത്തിന്റെ ഹെഡ്‌മാസ്‌റ്റര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് റാഫി ഹെഡ്ഡറിലൂടെ വലയിലേക്കു ചെത്തിയിട്ടു. (1-0).
ഗോളിനു ഗോള്‍. തലയ്‌ക്കു തല എന്ന നിലയില്‍ ഉടനടി കൊല്‍ക്കത്ത സ്‌റ്റേഡിയം തിങ്ങിനിറഞ്ഞ ഗാലറിയെ നിശബ്ദമാക്കി ഗോള്‍ മടക്കി. 44 ാം മിനിറ്റില്‍ കൊല്‍ക്കത്തയ്‌ക്കു അനുകൂലമായി കിട്ടിയ കോര്‍ണറില്‍ സെറീനോ രണ്ടാം പോസ്‌റ്റില്‍ ഹെഡ്ഡര്‍ ഗോളില്‍ കൊല്‍ക്കത്തയെ ഒപ്പമെത്തിച്ചു (1-1). ഒന്നാംപകുതിയുടെ അവസാന മിനിറ്റില്‍ കൊല്‍ക്കത്ത കീഗന്‍ പെരേരയ്‌ക്കു പകം പ്രബീര്‍ ദാസിനെ ഇറക്കി.
രണ്ടാം പകുതിയില്‍ തുടക്കം തന്നെ കൊല്‍ക്കത്തയുടെ ഗോളുടമ സെറീനോയ്‌ക്ക് കോര്‍ണറിനെ തുടര്‍ന്നു ഗോള്‍ മുഖത്തെ കൂട്ടപ്പൊരിച്ചിലിനിടെ തലയ്‌ക്കു പരുക്കേറ്റു. ഹെഡ് ബാന്‍ഡ് ഇട്ടായിരുന്നു തുടര്‍ന്നു സെറിനോ കളിച്ചത്. 62 ാം മിനിറ്റില്‍ ത്രോ ഇന്നിനെ തുടര്‍ന്നു ബോര്‍ഹ ഫെര്‍ണാണ്ടസിന്റെ ഹെഡ്ഡര്‍ ഹ്യുമില്‍ എത്താതെ നാസന്‍ ക്ലിയര്‍ ചെയ്‌തു അപകടം ഒഴിവാക്കി. 66 ാം മിനിറ്റില്‍ പോസ്‌റ്റിഗയുടെ ലോങ് റേഞ്ചര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ഗ്രഹാംസ്‌റ്റാക്ക് ഡൈവിലൂടെ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ പോസ്‌റ്റിഗയെ പിന്‍വലിച്ചു ഹാവി ലാറയെ കൊണ്ടുവന്നു.
രണ്ടാംപകുതി മെല്ലെ വിരസതയിലേക്കു നീങ്ങി. മത്സരം സമനിലയിലേക്കു നീങ്ങുകയാണെങ്കില്‍ ഊര്‍ജ്ജം സമാഹരിച്ചു നിര്‍ത്താനുള്ള തന്ത്രങ്ങളാണ് ഇരുകൂട്ടരും പുറത്തെടുത്തത്. 76 ാം മിനിറ്റില്‍ സന്ദേശ് ജിങ്കന്റെ വലത്തെ പാര്‍ശ്വത്തില്‍ നിന്നു നാസനിലേക്കു വന്ന ക്രോസ് സ്വീകരിച്ച നാസന്റെ ഇടങ്കാലന്‍ അടി പോസ്‌റ്റിനരികിലൂടെ അകന്നു.
തൊട്ടുപിന്നാലെ നാസനു പകരം ജെര്‍മനും റാഫിക്കു പകരം മുഹമ്മദ് റഫീഖും എത്തി. 81 ാം മിനിറ്റില്‍ റാല്‍ട്ടെയുടെ രണ്ടാം പോസ്‌റ്റ് ലക്ഷ്യമാക്കിയുള്ള ഗ്രൗണ്ട് ഷോട്ട് അകന്നുപോയതെടെ ഗാലറി ആശ്വസിച്ചു. കൗണ്ടര്‍ അറ്റാക്കില്‍ ജിങ്കനില്‍ നിന്നും റഫീഖിനു ലഭിച്ച പന്ത് ഗോള്‍ മുഖത്തുവെച്ച്‌് കോര്‍ണര്‍ വഴങ്ങി ബോര്‍ഹ ഫെര്‍ണാണ്ടസ് രക്ഷിച്ചു. 86 ാം മിനിറ്റില്‍ ബോര്‍ഹ ഫെര്‍ണാണ്ടസിന്റെ ലോങ് റേഞ്ചര്‍ ഇത്തവണയും ഷോട്ട് ലക്ഷ്യം തെറ്റി അകന്നു.
രണ്ടാംപകുതിയുടെ ഇഞ്ചുറി സമയത്ത് റാല്‍ട്ടെ യുടെ ഗോള്‍ മുഖത്തേക്കുള്ള പാസ് ഇയാന്‍ ഹ്യുമിനു എത്തിപ്പിടിക്കാന്‍ കഴിയുന്നതിനു മുന്‍പ് ഹെങ്‌ബര്‍ട്ട് ക്ലിയര്‍ ചെയ്‌തു അപകടം ഒഴിവാക്കി. മത്സരം ഇതോടെ എക്‌സ്‌ട്രാ ടൈമിലേക്കു നീങ്ങി.
എക്‌സ്‌ട്രാ സമയത്തിന്റെ ആദ്യപകുതിയില്‍ 95 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിനു സുവര്‍ണാവസരം . ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ കെവന്‍സ് ബെല്‍ഫോര്‍ട്ട് പന്ത് കൊല്‍ക്കത്ത ഗോളിയുടെ കൈകളിലേക്കു അടിച്ചു കൊടുത്തു. ഫൈനലിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മഞ്ഞക്കാര്‍ഡ് ഇഷ്‌ഫാഖിനും രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് ജിങ്കനും ലഭിച്ചു. കൊല്‍ക്കത്തയുടെ ബോര്‍ഹ ഫെര്‍ണാണ്ടസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.
പരുക്കേറ്റ സെറീനോയ്‌ക്കു പകരം നാറ്റോയും ഇറങ്ങി.109 ാം മിനിറ്റില്‍ സമീഗ് ഡ്യൂറ്റിയെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നു ബ്ലാസറ്റേഴ്‌സിന്റെ ഗോള്‍ മുഖത്തിനു സമീപത്തു നിന്നും കിട്ടിയ ഫ്രീ കിക്കും തുടര്‍ന്നു വന്ന കൗണ്ടര്‍ അറ്റാക്കും ഉദ്വേഗനിമിഷങ്ങള്‍ ഒരുക്കി കടന്നുപോയി. മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും നീങ്ങി.
ഇന്നലെ 54,146പേരാണ് ഫൈനല്‍ കാണുന്നതിനായി എത്തിയത്
No comments:
Post a Comment