Kerala enter the final after nerve-racking
shootout against Delhi
Delhi Dynamos FC beat Kerala Blasters FC 2-1 in the second leg of the second semi-final of Hero Indian Super League 2016 at the Jawaharlal Nehru Stadium in New Delhi on Wednesday but went out 3-0 nonetheless in penalty shootout after the tie ended 2-2 on aggregate following extra time. All three goals on the night came in the first half with Marcelinho scoring the opener for Delhi before Duckens Nazon equalised for Kerala. Milan Singh then received a direct red card shortly before the half hour mark but Ruben Rocha scored for the Lions at the end of the first period to take the game to extra time and beyond. Delhi missed all three of their penalties in the shootout, allowing Mohammed Rafique to hit the winning penalty to enter the final of Hero ISL 2016.Delhi were on the front foot straight from the start as they looked to level things on aggregate, while Kerala looked threatening on the counter, breaking at pace and looking to catch out the Dynamos, who were over-committing in attack.
The game burst into life in the 21st minute when a half-clearance of a Marcos Tebar ball by Didier Boris Kadio fell to Marcelinho. Delhi’s Brazilian talisman made no mistake as he composed himself before placing the ball past Sandip Nandy in goal to make it 1-0 for the Lions and 1-1 on aggregate.
Kerala responded immediately courtesy of some individual brilliance by Nazon three minutes later. The Haitian forward ran at Delhi’s defence, cut in from the left and belted a thunderous effort beyond a helpless Antonio Doblas in goal, making it 1-1 on the night and 2-1 on aggregate in favour of the Blasters.
The match took another turn in favour of the visitors in the 28th minute when the referee produced a direct red for Milan Singh after a foul on Mehtab Hossain. However, Delhi didn’t let the sending-off affect them too much as they continued to press forward and nearly retook the lead four minutes from half-time when Richard Gadze tried his luck from range. Nandy though was well positioned in goal to make a comfortable save.
The Lions weren’t done yet, however, and got their equaliser on the stroke of half-time when Tebar floated in a free-kick into the box. Rocha rose the highest and directed his header into the back of the net to make it 2-1 to Delhi on the night and 2-2 on aggregate.
The first opportunity of the second period went the Dynamos’ way when Florent Malouda danced past Kerala’s defence before shooting over the crossbar in the 53rd minute. Rocha attempted another header on goal from a Tebar free-kick six minutes later but this time Nandy made the save.
Nazon nearly got his second of the night shortly after the hour mark but the Haitian’s shot this time around was well blocked by Delhi’s defence. Marcelinho then tried to extend the lead for the Dynamos in the 68th minute with a powerful shot from distance that was fractions over the crossbar.
Substitute Antonio German came on to have an immediate impact on the game in the 72nd minute after running at Delhi’s defence and sending a fizzing effort inches above goal. Up the other end only a goal-line clearance kept the men in yellow in the game after Tebar’s free-kick in the 78th minute was headed on by Malouda and was goal-bound, requiring Sandesh Jhingan to make a spectacular clearance off the line.
Brilliant link-up play between Malouda and Marcelinho led to another opening for Delhi five minutes from full-time only for the Brazilian to place his effort wide of the target. German had Kerala’s last shot on goal in stoppage-time at the end of the second half, which went wide of the target as it ended 2-1 to Delhi in normal time and 2-2 on aggregate, meaning extra-time was required to separate the two sides.
Delhi had a massive chance of taking the lead on aggregate three minutes into extra time after Marcelinho followed up on a save by Nandy from a Malouda shot only for the Brazilian to blaze over the crossbar. Malouda then forced Nandy into conceding a corner with a stinging shot from just outside the box in the 100th minute. Neither side managed to create any clear-cut chances in the second half of extra-time as the match headed to penalties.
Josu Currais scored the first penalty for Kerala, while Malouda missed Delhi’s first of the night. German then missed Kerala’s second spot-kick but so did the Dynamos’ Bruno Pelissari as the Blasters maintained their 1-0 advantage in the shootout. Belfort then made it 2-0 in the shootout for Kerala and Nandy saved Memo’s shot to make it 2-0 after three penalties each. Rafique then stepped up to convert his spot-kick as Kerala set up a final date with Atlético de Kolkata on Sunday.
Match Awards:Club award: Delhi Dynamos FC
Amul Fittest Player of the Match: Cedric Hengbart
DHL Winning Pass of the Match: Marcos Tebar
Maruti Suzuki Swift Moment of the Match: Sandip Nandy
ISL Emerging Player of the Match: Kim Kima
Hero of the Match: Ruben Rocha
കാണികളുടെ കരുത്തില്‍ കേരള ബ്ലാസറ്റേഴ്‌സ്‌ഡിസംബര്‍ 10, 2016
കൊച്ചി:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഡല്‍ഹി ഡൈനാമോസിനെ നേരിടാന്‍ ഒരുങ്ങുന്ന കേരള ബ്ലാസറ്റേഴ്‌സിനു കോച്ച് സ്‌റ്റീവ് കോപ്പല്‍ മുന്നറിയിപ്പ് നല്‍കി. ഗാലറി തിങ്ങി നിറയുന്ന കാണികളുടെ കരുത്തില്‍ വിജയിക്കാമെന്ന മോഹം ഉപേക്ഷിക്കണമെന്നും ഡല്‍ഹിയുടെ വെല്ലുവിളി നേരിടാന്‍ വേണ്ടി തയ്യാറാകണമെന്നും കോച്ച് സ്‌റ്റീവ് കോപ്പല്‍ ടീമംഗങ്ങളോട് പറഞ്ഞു.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗാലറിയുടെ പൂര്‍ണ പിന്തുണയുണ്ടെങ്കിലും ടീം വളരെ ഫ്രഷ് ആയി ആദ്യം മുതല്‍ മത്സരത്തിനൊരുങ്ങണമെന്നും കോപ്പല്‍ പറഞ്ഞു.
ഇതിനു മുന്‍പ് നടന്നതുമായി ഇനി വരുവാനിരിക്കുന്ന മത്സരങ്ങളെ അതിനോട് തുല്യമായി കാണരുത്. വിജയിക്കാന്‍ കഴിഞ്ഞത് കഠിനമായി അധ്വാനിക്കുകയും അതോടൊപ്പം ശരിയായ സമയത്ത് ഗോള്‍ നേടുവാനും കഴിഞ്ഞതുകൊണ്ടാണ്. കഴിഞ്ഞ മത്സരങ്ങളില്‍ സംഭവിച്ചതുപോലെ ഇനിയും സംഭവിക്കുമെന്നു കരുതരുതെന്നും ഇക്കാര്യത്തില്‍ ഒരു ഗ്യാരണ്ടിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറ്റവും രസകരമായ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കൊച്ചിയില്‍ വെച്ച് ഡല്‍ഹി ഡൈനാമോസിനെ തോല്‍്‌പ്പിച്ചട്ടില്ല.
ഡല്‍ഹി ഡൈനാമോസും കേരള ബ്ലാസ്‌റ്റേഴ്‌സും ഇതുവരെ കഴിഞ്ഞ ആറ് മത്സരങ്ങളില്‍ പരസ്‌പരം ഏറ്റുമുട്ടിയതില്‍ രണ്ടുതവണ ഡല്‍ഹി ജയിച്ചു. ഒരു തവണ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിനു ജയിക്കാനായത്. മൂന്നു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
ഈ സീസണില്‍ കൊച്ചിയില്‍ നടന്ന മത്സരം 0-0നു സമനിലയില്‍ പിരഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ ആതിഥേയര്‍ 2-0നു ജയിച്ചു.
ഇത്തവണ കൊച്ചിയില്‍ ആരാധകരുടെ പ്രവചനങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. മൂന്നു പ്രവചനങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജയം ആണ് സൂചിപ്പിക്കുന്നത്.
സ്വന്തം ഗ്രൗണ്ടില്‍ അഞ്ച് വിജയങ്ങള്‍ തുടര്‍ച്ചയായി ലഭിച്ചിട്ടുണ്ടെങ്കിലും ഈ സീസണിലെ ഏറ്റവും കുറവ് ഗോളുകള്‍ നേടിയ ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. അടിച്ച ഗോളുകളേക്കാള്‍ വഴങ്ങിയ ഗോളുകളാണ് കൂടുതല്‍.
മറവശത്ത് ഈ സീസണിലെ ഏറ്റവും മികച്ച ടീമാണ് ഡല്‍ഹി, എവേ മ്‌ത്സരങ്ങളില്‍ മുന്ന ക്ലീന്‍ ഷീറ്റുകളും ഡല്‍ഹിയുടെ പേരിലുണ്ട്. നാല് ക്ലീന്‍ ഷീറ്റുകളോടെ മുംബൈ സിറ്റിയാണ് ഒന്നാമത്.
കേരള ബ്ലാസറ്റേഴ്‌സിനെതിരായ മത്സരം വളരെ കടുപ്പം ആയിരിക്കുമെന്നും ഡല്‍ഹിയുടെ കോച്ച് ജിയാന്‍ ലൂക്ക സാംബ്രോട്ട പറഞ്ഞു. ഗാലറി തിങ്ങിനിറയുന്ന ആരാധകരാണ് ബ്ലാസറ്റേഴ്‌സിന്റെ പ്രധാന കരുത്ത്. എന്നാല്‍ ടീം എന്ന നിലയില്‍ ഏറ്റവും നന്നായി കേരള ബ്ലാസറ്റേഴ്‌സിനെതിരെ കളിക്കുമെന്നും സാംബ്രോട്ട പറഞ്ഞു. അതേപോലെ രണ്ടാം പാദം ഡല്‍ഹിയിലാണ് കളിക്കുന്നതെന്ന നേട്ടവും ടീമിനുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
രണ്ടു ടീമുകളുടേയും കളിക്കാര്‍ക്ക് ഒന്നും പരുക്ക് ഇല്ല എന്നതാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കു ആഹ്ലാദകരമായ വാര്‍ത്ത.. അതേപോലെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന താരമായ ഹോസുവിന്റെ കാര്യ്‌തതിലുള്ള സംശയം കോച്ച് സ്‌റ്റീവ് കോപ്പല്‍ തള്ളിക്കളഞ്ഞു.
മാഴ്‌സിലിഞ്ഞ്യോയുടെ പ്രഭാവമാണ് ഡല്‍ഹിയുടെ കരുത്ത്. മധ്യനിരയും സാരസമ്പന്നം. മുന്‍ നിരയില്‍ റിച്ചാര്‍ഡ് ഗാഡ്‌സെയും സൂപ്പര്‍ സബ് ബാദ്രെ ബാജിയും വരുന്നു. മധ്യനിരയില്‍ എണ്ണയിട്ട യന്ത്രം പോലെ ഗ്രൗണ്ടിന്റെ ഏത് മൂലയിലും എത്തുന്ന കീന്‍ ലൂയിസ് ആണ് കളി മെനയുന്നതിലെ വിദഗ്‌ധന്‍. പ്രതിരോധനിരയുടെ ചുമതല കൂടി ഏറ്റെടുക്കുന്ന സൗവിക് ചക്രവര്‍ത്തി, മിഡ് ഫീല്‍ഡര്‍ ജനറല്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഫ്‌ളോറന്റ് മലൂദ, മാര്‍ക്കോസ് ടെബാര്‍, മിലന്‍സിംഗ് , മിലന്‍സിംഗ്, മെമോ,ബ്രൂണോ പെല്ലിസാരി എന്നിങ്ങനെ പോകുന്നു ഡല്‍ഹിയുടെ ഡ്രീം മിഡ്‌ഫീല്‍ഡ് ലൈനപ്പ്
പ്രതിരോധനിരയില്‍ മലയാളി താരം അനസ് എടത്തൊടികയുടെ സാന്നിധ്യം ബ്ലാസറ്റേഴ്‌സിന്റെ മുന്‍ നിരക്കാര്‍ക്ക് കടുത്ത വെല്ലുവിളിയാകും. ഡേവിഡ് അഡി, റൂബന്‍ റോക്ക, എന്നിവര്‍ ഒഴിച്ചാല്‍ ഡല്‍ഹിയുടെ പ്രതിരോധനിര മാത്രമാണ് അല്‍പ്പം ദുര്‍ബലം എന്നു കരുതാവുന്നത്.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ഡിസംബര്‍ 14, 2016ഡല്‍ഹി:ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിഫൈനലിന്റെ റണ്ടാം പാദത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍.നിശ്ചിത സമയത്തും എക്‌സ്‌ട്ര ടൈമിലും ഡല്‍ഹി 2-1നു മുന്നില്‍ നിന്നിരുുന്നു. എന്നാല്‍ ആദ്യ പാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് 1-0നു ജയിച്ചതിനാല്‍ മത്സരം രണ്ടു പാദങ്ങളിലുമായി 2-2 നു ഒപ്പത്തിനൊപ്പം..
ഇതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിധിയെഴുതി കേരള ബ്ലാസ്‌റ്റേുഴ്‌സിന്റെഹോസു ,ബെല്‍ഫോര്‍ട്ട്, റഫീഖ് എന്നിവര്‍ പന്ത് വലയിലാക്കി. ഡല്‍ഹിയുടെ ആര്‍ക്കും ഗോള്‍ നേടാനായില്ല. ഇതോടെ കേരള ബ്ലാസറ്റേഴ്‌സ് മൊത്തം 5-2 ലീഡില്‍ ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ കേരള ബ്ലാസറ്റേഴ്‌സ് ,അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. ഐഎസ്‌എല്‍ ആദ്യ സീസ്‌ണ്‍ ഫൈനലിന്റെ തനിയാവര്‍്‌ത്തനം ഇതോടെ ഉരിത്തിരിഞ്ഞു.ഡല്‍ഹിക്കു വേണ്ടി 21 ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോ ആദ്യ ഗോള്‍ നേടി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ (ആറാം മിനിറ്റില്‍) റൂബന്‍ റോക്ക രണ്ടാം ഗോളും നേടി.കേരള ബ്ലാസറ്റേഴ്‌സിനുവേണ്ടി 24 ാം മിനിറ്റില്‍ ഡങ്കന്‍സ് നാസനും നിശ്ചിത സമയത്ത് ഗോള്‍ നേടി.28 ാം മിനിറ്റില്‍ മിലന്‍ സിംഗ് ചുവപ്പ് കാര്‍ഡ് ലഭിച്ചു പുറത്തായതിനെ തുടര്‍ന്നു ആദ്യ പകുതിയുടെ 17 മിനിറ്റും രണ്ടാം പകുതിയിലും ഡല്‍ഹിക്കു പത്തുപേരുമായി കളിക്കേണ്ടി വന്നു. പത്തുപേരുമായാണ് ഡല്‍ഹി ഒന്നാം പകുതിയില്‍ വീണ്ടും മുന്നില്‍ എത്തിയത്. രണ്ടാം പകുതിയില്‍ ഇരുടീമുകളും ഗോള്‍ ഒന്നും അടിക്കാതിരുന്നതോടെ രണ്ടുപാദങ്ങളിലുമായി സ്‌കോര്‍ 2-2 ഇതോടെ മത്സരം എക്‌സ്‌ട്രൈ ടൈമിലേക്കും തുടര്‍ന്നു പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീങ്ങി.ആദ്യ കിക്കെടുത്ത ഹോസു അനായാസം വലയിലാക്കി. ഡല്‍ഹിയുടെ ആദ്യ കിക്കെടുത്ത മലൂദയുടെ ഷോട്ട് പുറത്തേക്ക്. ജെര്‍മെന്‍ എടുത്ത രണ്ടാം കിക്ക് . ഡല്‍ഹി ഗോളി ഡോബ്ലാസ് തടുത്തു. ഡല്‍ഹിയുടെ രണ്ടാം കിക്കെടുത്ത പെലിസാരിയും അടിച്ചു പുറത്തേക്കു കളഞ്ഞു. ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം കിക്ക് ബെല്‍ഫോര്‍ട്ട് വലയിലാക്കി. ഡല്‍ഹിയുടെ മൂന്നാമത്തെ കിക്ക് എടുത്തത് മെമോ. എന്നാല്‍ മെമോയുടെ കിക്ക് സന്ദീപ് നന്ദി തടുത്തു. മൂന്നാം കിക്കെടുത്ത മുഹമ്മദ് റഫീഖ് ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലില്‍ എത്തിച്ചുകൊണ്ട് പന്ത് വലയിലാക്കി .ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് 3-0നു മുന്നില്‍ എത്തി.
ഇരുടീമുകളും ഇന്നലെ ഓരോ മാറ്റങ്ങള്‍ വീതം വരുത്തി.കേരള ബ്ലാസറ്റേഴ്‌സ് ഇന്നലെ ആദ്യ പാദത്തില്‍ ഗോള്‍ നേടിയ കെവന്‍സ് ബെല്‍ഫോര്‍ട്ടിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. പകരം ലെഫ്‌റ്റ് ബാക്കില്‍ കാഡിയോ ഇറങ്ങി. 4-3-3 ഫോര്‍മേഷനില്‍ ലെഫ്‌റ്റ് വിംഗില്‍ കാഡിയോ എത്തിയതോടെ ഹോസു തന്റെ ഇഷ്ട പോസീഷനായ ലെഫ്‌റ്റ് വിംഗിലേക്കു വന്നു. ഡല്‍ഹി 4-1-4-1 ഫോര്‍മേഷനില്‍ ചിങ്‌ലെന്‍സാനെയ്‌ക്കു പകരം കിംകിമയാണ് ഇറക്കിയത്.വലത്തെ വിംഗില്‍ സൗവിക് ചക്രവര്‍ത്തിയുടെ കടുകട്ടിയായ പ്രതിരോധത്തിനെ വിള്ളല്‍ വീഴ്‌ത്തുവാന്‍ പ്രയാസമാണെന്നു വ്യക്തമായതോടെ ഇടത്തെ വിംഗില്‍ കിംകിമയുടെ ദൗര്‍ബല്യം മുതലെടുക്കാനായിരുന്നു ബ്ലാസ്റ്റേഴസിന്റെ ശ്രമം. ഡല്‍ഹിയുടെ നീക്കങ്ങള്‍ ചെറുക്കാനുള്ള പ്രധാന ദൗത്യം മെഹ്‌താബ് ഹൂസൈനും അസ്രാക്ക് മെഹ്‌്‌മ്മതിനുമായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും കാര്യമായ ചെറുത്ത് നില്‍പ്പ് നടത്താനായില്ല.ഏഴാം മിനിറ്റില്‍ മലൂദയുടെ ഫ്രീ കിക്ക് ബ്ലാസര്‌റേഴ്‌സിനു ഭീഷണി ഉയര്‍ത്തി, എന്നാല്‍ കൗണ്ടര്‍ അറ്റക്കില്‍ സി.കെ വിനീതിനു സുവര്‍ണാവസരം. പക്ഷേ, ഓണ്‍ടാര്‍ജറ്റില്‍ പന്ത് എത്തിക്കാന്‍ വിനീതിനു കഴിഞ്ഞില്ല. 12 ാം മിനിറ്റില്‍ വിനീതിന്റെ മറ്റൊരു കുതിപ്പും തുടര്‍ന്നു എടുത്ത ഷോട്ട് റൂബന്‍ റോക്ക തടഞ്ഞു.22 ാം മിനിറ്റില്‍ ഡല്‍ഹി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധയിലെ പിഴവും ഗോള്‍ കീപ്പര്‍ സന്ദീപ് നന്തിയുടെ അശ്രദ്ധയും മുതലെടുത്തു ഡല്‍ഹി ഗോള്‍ നേടി. ബോക്‌സിനു മുന്നിലേക്കു വന്ന പന്ത്‌ക്ലിയര്‍ ചെയ്യാനുള്ള കാഡിയോയുടെ ബാക്ക്‌് കിക്കിലൂടെയുള്ള ശ്രമം . പക്ഷേ പന്ത് കിട്ടിയത് ഓടിയെത്തിയ മാഴ്‌സിലിഞ്ഞ്യോയ്‌ക്കാണ്. അഡ്വാന്‍്‌സ് ചെയ്‌തു വന്ന ഗോളി സന്ദീപ് നന്ദി പോസീഷന്‍ തെറ്റി നില്‍ക്കെ മാഴ്‌സിലീഞ്ഞ്യോ വലകുലുക്കി (1-0).മാഴ്‌സിലീഞ്ഞ്യോയുടെ ഐഎസ്‌എല്ലിലെ പത്താം ഗോള്‍ ആയി മാറി.,അടിക്കു തിരിച്ചടിപോലെ ബ്ലാസറ്റേഴ്‌സ് 24 ാം മിനിറ്റില്‍ ഡൈനാമോസിന്റെ വലകുലുക്കി. ഹോസുവിന്റെ പാസില്‍ ഡങ്കന്‍സ് നാസന്റെ സോളോ അറ്റാക്കില്‍ അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ട ഗോള്‍ ആയിരുന്നു അത്. റോക്കയേയും അനസിനേയും ഡ്രിബിള്‍ ചെയ്‌ത ഡങ്കന്‍സ് നാസന്‍ ഉജ്ജ്വല ഷോട്ടില്‍ രണ്ടാം പോസിറ്റിലേക്കു പന്ത് തൊടുത്തുവിട്ടു (1-1).ബ്ലാസറ്റേഴ്‌സ് ഗോള്‍ നേടിയതോടെ കളി പരുക്കാനായി. 28 ാം മിനിറ്റില്‍ മെഹ്‌താബ് ഹൂസൈനെ അപകടകരമായ വിധം ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നു മിലന്‍ സിംഗിനു ചുവപ്പ് കാര്‍ഡ് അതോടെ ഡല്‍ഹിയുടെ ആള്‍ ബലം 10 പേരായി ചുരുങ്ങി. ചുവപ്പ് കാര്‍ഡ് വന്നതിനു ശേഷവും ശ്രീലങ്കന്‍ റഫ്‌റിക്കു മഞ്ഞക്കാര്‍ഡുകള്‍ തുടരെ പുറത്തെടുക്കേണ്ടിവന്നു.അ മഞ്ഞക്കാര്‍ഡുകള്‍ക്കു പഞ്ഞമുണ്ടായില്ല ആരോണ്‍ ഹ്യൂസിനും ഹോസുവിനും മഞ്ഞക്കാര്‍ഡ്. ഹോസു ആദ്യ പാദത്തില്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയതോടെ ഇനി ഫൈനില്‍ ഹോസുവിനു കളിക്കാനാവില്ല. ബ്ലാസ്റ്റേഴ്‌സ് കളിക്കാര്‍ തുടരെ പരുക്കേറ്റു വീണു തുടങ്ങി.34 ാം മിനിറ്റില്‍ കാഡിയോയുടെ 30 വാര അകലെ നിന്നുള്ള വലത് പാര്‍ശ്വത്തിലൂടെ വന്ന ഷോട്ട് കഷ്ടിച്ചു പോസ്‌റ്റിനരുകിലൂടെ പാഞ്ഞു.37 ാം മിനിറ്റില്‍ റാഫി പരുക്കേറ്റു പുറത്തായതോടെ മുഹമ്മദ് റഫീഖ് വന്നു. 41 ാം മിനിറ്റില്‍ ഡല്‍ഹി റിച്ചാര്‍ഡ് ഗാഡ്‌സെയിലൂടെ അപകടമണി മുഴക്കി.ആദ്യപകുതിയില്‍ കേരള ബ്ലാസറ്റേഴ്‌സ് അഞ്ച് തവണയാണ് ഡല്‍ഹിയുടെ ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ാര്‍ക്കോസ് ടെബറിന്റെ വെടിയുണ്ട ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പറന്നു. അടുത്ത ഡല്‍ഹിയുടെ ശ്രമം മാഴ്‌സിലീഞ്ഞ്യോയുടെ ഫ്രീ കിക്കില്‍. ഗാഡ്‌സോയ്‌ക്കു ഹെഡ്ഡ് ചെയ്യാന്‍ അവസരം നല്‍കാതെ സന്ദീപ് നന്ദി പന്ത് കുത്തിയകറ്റി.എന്നാല്‍ സന്ദീപ് നന്ദി വീണ്ടും പിഴവ് ആവര്‍ത്തിച്ചു. ഡല്‍ഹി ഗോള്‍ അടിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയം നിശ്ചിത ആറ് മിനിറ്റിനു ശേഷം ജിങ്കന്റെ ഫൗളിനെ തുടര്‍ന്നു വന്ന ഫ്രീകിക്ക് എടുത്ത മാര്‍ക്കോസ് ടെബാര്‍ പന്ത് മനോഹരമായി ഗോള്‍ മുഖത്ത് എത്തിച്ചു. അഡ്വാന്‍സ് ചെയ്‌തു വന്ന പന്ത് റൂബന്‍ റോക്കയുടെ പുറകില്‍ ഇടിച്ചു തുടര്‍ന്നു കാഡിയോയുടെ തലയിലും തട്ടിയശേഷം വലയില്‍. (2-1). ഗോള്‍ വലയില്‍ എത്തുമ്പോള്‍ ബ്ലാസറ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി ഈ ഘട്ടത്തില്‍ പൊസിഷന്‍ തെറ്റി മുന്നില്‍ നില്‍ക്കുകയായിരുന്നു.
ര്‌ണ്ടാം പകുതയില്‍ 52 ാം മിനിറ്റില്‍ ഫ്‌ളോറന്റ് മലൂദ നാല് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ ഡ്രിബിള്‍ ചെയ്‌തു നടത്തിയ നീക്കം ഗോള്‍ മുഖത്തുവെച്ച് ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു നഷ്ടപ്പെടുത്തി. 56 ാം മിനിറ്റില്‍ വിനീതിനു സുവര്‍ണാവസരം .ഗോള്‍ കീപ്പര്‍ മ്‌നോട്ടു കയറി വന്നതോടെ അനാഥമായ പോസറ്റിലേക്കു പന്ത് പായിക്കാന്‍ വിനീതിനു കഴിഞ്ഞില്ല. 57 ാം മിനിറ്റില്‍ കാഡിയോയെ മാറ്റി പകരം ബെല്‍ഫോര്‍ട്ട് എത്തി. 58 ാം മിനിറ്റില്‍ ഫ്രീകിക്കില്‍ റൂബന്‍ റോക്കയുടെ ഹെഡ്ഡര്‍ ഇത്തവണ സന്ദീപ് നന്ദി പന്ത് കരങ്ങളിലൊതുക്കി. 69 ാം മിനിറ്റില്‍ നാസനു പകരം ജെര്‍മെന്‍ എത്തി. 71 ാം മിനിറ്റില്‍ റഫീഖിന്റെ ക്രോസില്‍ വിനീതിന്റെ ഹെ്‌ഡ്ഡര്‍ പുറത്തേക്ക്. 72 ാം മിനിറ്റില്‍ ജെര്‍മെന്റെ ലോങ് റേഞ്ചറും ലക്ഷ്യം തെറ്റി.അടുത്ത മിനിറ്റില്‍ ഡല്‍ഹിയുടെ ഗാഡ്‌സെയ്‌ക്കു പകരം മെമോ എത്തി. 78 ാം മിനിറ്റില്‍ ത ടെബാര്‍ എടുത്‌ഫ്രീകിക്കില്‍ ഡല്‍ഹി ഗോളിനു തൊട്ടടുത്തെത്തി. ഗോളി സന്ദീപ് നന്ദി വീണ്ടും പൊസിഷന്‍ തെറ്റി. ഫ്‌ളോറന്റ് മലൂദയുടെ ഹെഡ്ഡര്‍ ഗോള്‍ വലയത്തിലേക്കു വരുന്നതു കണ്ട ഉടനെ ഗോള്‍ മുഖത്തുവെച്ച് ഹെഡ്ഡറിലൂടെ ജിങ്കന്റെ ഗോള്‍ ലൈന്‍ സേവ്. പന്തുവീണ്ടും റൂബന്‍ റോക്കയുടെ പക്കില്‍ ഇത്തവണ ആരോണ്‍ ഹ്യൂസ് ബ്ലോക്ക് ചെയ്‌തു അപകടം ഒഴിവാക്കി. പത്തുപേരുമായി കളിക്കേണ്ടിവന്ന ഡല്‍ഹി തുടരെ ബ്ലാസ്റ്റേഴ്‌സിനെ വെള്ളം കുടിപ്പിച്ചു. വിനീതിനെ സൗവിക് ചക്രവര്‍ത്തി വിടാതെ പിന്തുടരുര്‍ന്നതോടെ ്‌ബ്ലാസ്‌റ്റേഴ്‌സിനു ഗോള്‍ അന്യമായി.ഇതോടെ കളി എക്‌സ്‌ട്രാ ടൈമിലേക്കു നീങ്ങി. എക്‌സ്‌ട്രാ ടൈമിന്റെ ആദ്യ മിനിറ്റില്‍ ആന്റോണിയോ ജെര്‍മെന്റെ ശ്രമം ലക്ഷ്യം തെറ്റി. 94 ാം മിനിറ്റില്‍ മലൂദയുടെ ഒറ്റയാള്‍ ആക്രമണം ജിങ്കനെയും ഹ്യൂസിനെയും മറികടന്നു മലൂദയുടെ ഇടങ്കാലന്‍ അടി ഗോളി സന്ദീപ് നന്ദി തടഞ്ഞു. 100 ാംമിനിറ്റില്‍ വീണ്ടും മലൂദ വീണ്ടും സന്ദീപ് നന്ദിയുടെ സേവ്. 104 ാം മിനിറ്റില്‍ ഓഫ് സൈഡ് ട്രാപ്പ് പൊട്ടിച്ചു മാഴ്‌സിലീഞ്ഞോയുടെ ഹെഡ്ഡറും അപകടം ഒഴിവാക്കി കടന്നുപോയി.അധികസമയത്തേക്കു നീങ്ങിയതോടെ ബ്ലാസ്‌റ്റേഴസിന്റെ കളിക്കാര്‍ ഓരോരുത്തരായി പരുക്കിനെ തുടര്‍ന്നു അവശരായി. മൂന്നു സബ്‌സ്റ്റിറ്റിയൂഷനും നിശ്ചിത സമയത്തു തന്നെ ബ്ലാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയതിനാല്‍ സ്‌റ്റീവ് കോപ്പലിനു വേറെ പോംവഴി ഒന്നും മുന്നില്‍ ഉണ്ടായില്ല. ഡല്‍ഹി എക്‌സ്‌ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ മാഴ്‌സിലീഞ്ഞ്യോയ്‌്‌ക്കു പകരം പെലിസാരിയെ ഇറക്കിയെങ്കിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ പെലിസാരിക്കു കഴിഞ്ഞില്ല.
ഡല്‍ഹിയുടെ റൂബന്‍ റോക്കയാണ് മാന്‍ ഓഫ് ദി മാച്ച് .
No comments:
Post a Comment