Thursday, December 1, 2016

Match 53 FC Goa 5 - 4 Chennaiyin FC


ഗോള്‍ മഴപെയ്‌ത ഫൈനലിസ്റ്റുകളുടെ 
പോരാട്ടത്തില്‍ ഗോവയ്‌ക്ക്‌ ജയം (5-4)

ഗോവ:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഗോള്‍ മഴ. പെയ്‌തിറങ്ങി. 
ഒന്‍പത്‌ ഗോളുകള്‍ വന്ന മത്സരത്തില്‍ ആതിഥേയരും നിലവിലെ റണ്ണര്‍ അപ്പുമായ എഫ്‌.സി ഗോവ നാലിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌.സിയെ പരാജയപ്പെടുത്തി.
സെമിഫൈനല്‍ കാണാതെ പുറത്തായതിനെ തുടര്‍ന്നു. രണ്ടു ടീമുകള്‍ക്കും ഈ മത്സരം അക്കാദമിക്‌ താല്‍പ്പര്യത്തില്‍ മാത്രമായി ചുരുങ്ങിയിരുന്നു.
എഫ്‌.സി ഗോവയ്‌്‌ക്കു വേണ്ടി റാഫേല്‍ കൊയ്‌ലോ ( 6, 76 മിനിറ്റുകളില്‍ )യും രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന സാഹില്‍ ടവോറെയും ( 68 ാം മിനിറ്റില്‍) രണ്ടു ഗോളുകള്‍ വീതം നേടി. പെനാല്‍ട്ടിയിലൂടെ ജോഫ്രെ ( 21 ാം മിനിറ്റില്‍)യും ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. 

ചെന്നൈയിന്‍ എഫ്‌.സിക്കു വേണ്ടി ജെറി ലാല്‍റിന്‍സുവാവല (4 ാം മിനിറ്റില്‍) ഡുഡു (28 ാം മിനിറ്റില്‍ എന്നിവരുടെ ഗോളുകളും ഗ്രിഗറി അര്‍ണോളിന്റെ സെല്‍ഫ്‌ ഗോളും ( 13 ാം മിനിറ്റില്‍ ) ജോണ്‍ ആര്‍ണെ റിസയുട പെനാാല്‍ട്ടിയും ( 88 ാം മിനിറ്റില്‍) വലയിലെത്തി. 

ഐഎസ്‌എല്‍ മൂന്നാം സീസണില്‍ ഏറ്റവും അധികം ഗോളുകള്‍ ഒന്നാം പകുതിയില്‍ വന്ന മത്സരത്തില്‍ ഇരുടീമുകളും പ്രതിരോധം മറന്നു പരമാവധി ഗോളുകള്‍ നേടുവാനുള്ള ശ്രമത്തിലായിരുന്നു. ആദ്യ 28 മിനിറ്റിനുള്ളിലായിരുന്നു അഞ്ചു ഗോളുകളും. നാല്‌ ഗോളുകള്‍ രണ്ടാം പകുതിയിലും. ഇതോടെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരം ആയി റെക്കോര്‍ഡ്‌ ബുക്കി്‌ല്‍ ഇടംതേടി. 
ഈ മത്സരത്തോടെ 14 മത്സരങ്ങളും ഇരു ടീമുകളും പൂര്‍ത്തിയാക്കി. ചെന്നൈയിന്‍ എഫ്‌.സി 15 പോയിന്റോടെ ഏഴാം സ്ഥാനത്തും എഫ്‌.സിഗോവ 14 പോയിന്റോടെ എട്ടാം സ്ഥാനത്തും ഫിനീഷ്‌ ചെയ്‌തു

അവസാന മത്സരത്തില്‍ ഇരുടീമുകളും ഇതുവരെ അവസരങ്ങള്‍ ലഭിക്കാതിരുന്ന കളിക്കാര്‍ക്ക്‌ അവസരം നല്‍കിയാണ്‌ അവസാന അങ്കത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്‌. ഗോവയുടെ പരിശീലകന്‍ സീക്കോ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും എട്ടു കളിക്കാരെ പുതിയതായി ഉള്‍പ്പെടുത്തി. ഗോവന്‍ നിരയില്‍ ജോഫ്രെ, റോബിന്‍സിംഗ്‌, റാഫേല്‍ കൊയ്‌ലോ എന്നിവര്‍ മടങ്ങിയെത്തി. മറുവശത്ത്‌ മാര്‍ക്കോ മറ്റെരാസി ചെന്നൈ ടീമില്‍ ഏഴ്‌ മാറ്റങ്ങളും വരുത്തി. 
അനിരുദ്ധ്‌ താപ്പ എന്ന യുവതാരത്തിനു ചെന്നൈയിന്‍ എഫ്‌.സി ആദ്യമായി കളിക്കാന്‍ അവസരം കൊടുത്തു. കളി മൂന്നാം മിനിറ്റില്‍ തന്നെ ഗോവയുടെ പെനാല്‍ട്ടി ഏരിയക്കു മുന്നില്‍ വെച്ചചു റിച്ചാര്‍ലിസണ്‍ ചെന്നൈയുടെ അനിരുദ്ധ്‌ താപ്പയെ ഫൗള്‍ ചെയ്‌തു വീഴ്‌ത്തി. ഇതേ തുടര്‍ന്നു ലഭിച്ച ഫ്രീ കിക്കാണ്‌ ജെറി നാലാം മിനിറ്റില്‍ ഗോളാക്കി മാറ്റിയത്‌. റിച്ചാര്‍ലിസണ്‍, റോബിന്‍സിംഗ്‌, ഗ്രിഗറി അര്‍ണോളിന്‍ എന്നിവരുടെ തലയ്‌ക്കു മുകളിലൂടെ തൊടുത്തുവിട്ട ജെറിയുടെ ഷോട്ട്‌ ഗോവയുടെ ഗോളി കട്ടിമണിക്കു യാതൊരു അവസരവും നല്‍കാതെ ക്രോസ്‌ ബാറിനു തൊട്ടുതാഴെക്കൂടി വലയിലെത്തി (1-0). ഐഎസ്‌എല്‍ മൂന്നാം സീസണിലെ 125 ാമത്തെ ഗോള്‍ കൂടിയായി ഇത്‌.
അടുത്ത മിനിറ്റില്‍ തന്നെ ഗോവ തിരിച്ചടിച്ചു. രണ്ട്‌ ചെന്നൈയിന്‍ ഡിഫെന്‍ഡര്‍മാര്‍ക്കിടിയിലൂടെ ജോഫ്രെ ഇട്ടുകൊടുത്ത പാസുമായി മുന്നേറിയ റാഫേല്‍ കൊയ്‌ലോ ഓടി വന്ന ചെന്നൈയിന്‍ ഗോളിയെ മറികടന്നു പന്ത്‌ നെറ്റിലേക്കു പ്ലേസ്‌ ചെയ്‌്‌തു (1-1). 
പത്താം മിനിറ്റില്‍ ചെന്നൈക്ക്‌ വീണ്ടും മുന്നില്‍ എത്തുവാന്‍ കിട്ടിയ അവസരം ഇഞ്ച്‌ വ്യത്യസത്തില്‍ അകന്നുപോയി. ഡാനിയേലിന്റെ പാസില്‍ ബോക്‌സിനകത്തു കയറിയ ഡുഡുവിന്റെ ഉശിരന്‍ ഷോട്ട്‌ പക്ഷേ, പോസ്‌റ്റില്‍ ഇടിച്ചു റീബൗണ്ട്‌. എന്നാല്‍ വീണ്ടും ലീഡ്‌ നേടുവാന്‍ ചെന്നൈയിന്‌്‌ ഏറെ നേരം കാത്തിരിക്കേണ്ടിവന്നില്ല. 13 ാം മിനിറ്റില്‍ മിസോറാം താരങ്ങളുടെ സംഭവനയാണ്‌ ഗ്രിഗറി അര്‍ണോളിന്റെ സെല്‍ഫ്‌ ഗോളിനു വഴിയൊരുക്കിയത്‌. ഇടതുവിംഗില്‍ അനിരുദ്ധ്‌ താപ്പയില്‍ നിന്നാണ്‌ തുടക്കം പാസ്‌ നേരെ തോയിസിംഗിലേക്ക്‌ തോയിസിംഗില്‍ നിന്നും ഡാനിയേലിലേക്ക്‌. ഡാനിയേലി്‌ന്റെ ക്രോസില്‍ ്‌ഇടതുവശത്തു നിന്നും കുതിച്ചെത്തിയ അനിരുദ്ധ്‌ താപ്പയുടെ അടി പോസ്‌റ്റില്‍ തട്ടി ഡ്‌ിഫ്‌ളെക്ട്‌ ചെയ്‌ത പന്ത്‌ ഓടിവന്ന ഗ്രിഗറി അര്‍ണോളിന്റെ കാല്‍ തട്ടി സ്വന്തം വലയിലേക്ക്‌ (2-1). 
ഇരുടീമുകളും ഗോള്‍ വലയം തുറന്നി്‌ട്ടു ഗോള്‍ മഴ സൃൃഷ്ടിക്കാന്‍ മത്സരിക്കുകയായിരുന്നു. 21 ാം മിനിറ്റില്‍ ഗോവയുടെ സമനില ഗോള്‍. മന്ദര്‍റാവു ദേശായിയും റാഫേല്‍ കൊയ്‌ലോയും കൂടിയുള്ള നീക്കത്തിനെ പ്രതിരോധിക്കാന്‍ പുറത്തെടുത്ത കടുത്ത ടാക്ലിങിനെ തുടര്‍ന്നു വന്ന പെനാല്‍ട്ടിയാണ്‌ ഗോവയ്‌ക്ക്‌ സമനില ഗോള്‍ നേടിക്കൊടുത്തത്‌. പെനാല്‍ട്ടി ബോക്‌സിനകത്തേക്കു പന്തുമായി കയറിയ റാഫേല്‍ കൊയ്‌ലോയെ പുറകില്‍ നിന്നും വന്ന കാബ്രെ വെ്‌ട്ടി വീഴ്‌ത്തിയ ഉടനെ സിംഗപ്പൂര്‍കാരനായ റഫ്‌റി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത ജോഫ്രെയ്‌ക്ക്‌ ഉന്നം പിഴച്ചില്ല (2-2). 
ഈ സമനില ചെന്നൈയി്‌ന്‍ അധികനേരം നീട്ടിക്കൊണ്ടുപോയില്ല.കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ്‌ 28 ാം മിനിറ്റിലെ ചെന്നൈയിന്റെ മൂന്നാംഗോളിനു വഴിമരുന്ന്‌ ഇട്ടത്‌ . ജെറിയില്‍ നിന്നും വന്ന പന്ത്‌ ഡാനിയേലിലേക്കും തുടര്‍ന്നു ബോക്‌സിനു മുന്നില്‍ ഓടിയെത്തിയ ഡുഡുവിലേക്കും. പന്തുമായി ഡുഡു മുന്നേറുമ്പോള്‍ അവസാന ശ്രമത്തിനായി ഓടിവന്ന ഗോവന്‍ ഗോളിയേയും മറികടന്നു ഡുഡു ഗോളിയില്ലാത്ത പോസ്‌റ്റിലേക്കു പന്ത്‌ തട്ടിയിടുകയായിരുന്നു (3-2). 28 മിനിറ്റിനുള്ളില്‍ അഞ്ച്‌ ഗോള്‍ വന്നതിനു ശേഷമായിരുന്നു ഗോവയുടെ ആദ്യ കോര്‍ണര്‍
37 ാം മിനിറ്റില്‍ ഗോവയുടെ റാഫേല്‍ കൊയ്‌ലോയ്‌ക്ക്‌ ഇഞ്ച്‌ വ്യത്യാസത്തില്‍ ഗോള്‍ അകന്നുപോയി. ട്രിന്‍ഡാഡെ ചിപ്പ്‌ ചെയ്‌തു കൊടുത്ത പന്ത്‌ നെഞ്ചില്‍ ട്രാപ്പ്‌ ചെയ്‌താന്‍ വരുത്തിയ ചെറിയ പിഴവില്‍ ചെന്നൈയിന്‍ ഗോളി കരണ്‍ജിത്‌ പന്ത്‌ കരങ്ങളിലൊതുക്കി. 
രണ്ടാം പകുതിയില്‍ ഇരുടീമുകളും പ്രതിരോധം അല്‍്‌പ്പം ശ്‌ക്തമാക്കി. 61 ാം മിനിറ്റില്‍ ഡാനിയേലിന്റെ പാസില്‍ ഹങ്കലും 65 ാം മിനിറ്റില്‍ ട്രിന്‍ഡാഡെയുടെ ഷോട്ടും ലക്ഷ്യം തെറ്റി. 68 ാം മിനിറ്റില്‍ ഗോവ സമനില നേടി. സെന്റര്‍ സര്‍്‌ക്കിളിനുള്ളില്‍ നിന്നും ഉയര്‍ത്തിവിട്ട പന്ത്‌ എടുത്ത റാഫേല്‍ കൊയ്‌ലോയുടെ ആദ്യ ശ്രമം എല്‍ഡറിന്റെ കാലില്‍ തട്ടി ഡിഫ്‌ളെക്ട്‌ ചെയ്‌തു ഉയര്‍ന്നു വന്ന പന്ത്‌ രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന സാഹില്‍ ടവോറയ്‌ക്കു തട്ടിയിടേണ്ട ദൗത്യം മാത്രമെ ഉണ്ടായിരുന്നുള്ളു (3-3). 
77 ാം മിനിറ്റില്‍ ഗോവ മുന്നിലെത്തി. കൗണ്ടര്‍ അറ്റാക്കിലൂടെയാണ്‌ ഈ ഗോള്‍. സെന്റര്‍ സര്‍ക്കിളിനുള്ളില്‍ നിന്നും കിട്ടിയ പന്തുമായി കുതിച്ച റാഫേല്‍ കൊയ്‌ലോ ചെന്നൈയിന്റെ മെന്‍ഡി, എഡെര്‍ എന്നിവര്‌ക്കിടയിലൂടെ കട്ട്‌ ചെയ്‌തു അകത്തുകയറി ഗോളി കരണ്‍ജിത്തിനെ നിസഹായനാക്കി നിറയൊഴിച്ചു (4-3). 
82 ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്നും ചെന്നൈയിന്റെ ബെര്‍ണാര്‍ഡ്‌ മെന്‍ഡിയുടെ ഹെഡ്ഡര്‍ കഷ്ടിച്ചു പുറത്തേക്ക്‌. ഇതിനു പിന്നാലെ ആയിരുന്നു ചെന്നൈയിനെ സമനിലയില്‍ എത്തിച്ച പെനാല്‍ട്ടി . ജോണ്‍ ആര്‍ണെ റിസയുടെ പെനാല്‍ട്ടി ബോക്‌സിനകത്തേക്കുള്ള നെടുനീളന്‍ ത്രോ ഇന്‍ ഹെഡ്‌ ചെയ്‌തകറ്റാനുള്ള രാജു ഗെയ്‌ക്ക്‌ വാദിന്റെ ശ്രമത്തിനിടെ പന്ത്‌ ഇടത്തെ കയ്യില്‍ തട്ടി. ഉടനെ റഫ്‌റി പെനാല്‍ട്ടി അനുവദിച്ചു.കിക്കെടുത്ത ജോണ്‍ ആര്‍ണെ റീസയ്‌ക്കു പിഴച്ചില്ല (4-4). ആവേശകരമായ മത്സരം അന്ത്യത്തിലേക്ക്‌ അടുത്തതോടെ ഗോവ മിന്നില്‍ വേഗത്തില്‍ മുന്നില്‍ എത്തി. സഞ്‌ജയ്‌ ബാല്‍മുചു സ്വന്തം ഏരിയയില്‍ നിന്നും വിലങ്ങനെ നല്‍കിയ നീണ്ട പാസ്‌ എടുത്ത സാഹില്‍ ടവോറയുടെ ബോക്‌സിനു 30 വാര അകലെ നിന്നുള്ള വെടിയുണ്ട ഷോട്ട്‌ ചെന്നൈയുടെ പോസ്‌റ്റില്‍ ഇടിച്ചു വല തുളച്ചു ( 5-4). ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ വന്ന ഈ ഗോള്‍ ഗോവന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കു ആശ്വാസത്തിനു വഴിയൊരുക്കി.


Goa win nine-goal thriller against Chennaiyin

FC Goa edged Chennaiyin FC 5-4 in a goal-fest at the Jawaharlal Nehru Stadium in Fatorda in front of almost 15,000 spectators on Thursday evening. It was the highest-scoring game in the history of the league as FC Goa bowed out of the 2016 Hero ISL on a high.
Jerry Lalrinzuala gave Chennaiyin the lead through a free kick just four minutes into the game, while Rafael Coelho equalised two minutes later. A Gregory Arnolin own goal saw Chennaiyin go up 2-1 in the 14th minute before Joffre scored from the spot seven minutes later to make it 2-2. Dudu scored Chennaiyin’s third goal of the night in the 28th minute before Goa got their third through Sahil Tavora in the 68th minute. Goa then took the lead for the first time through Coelho in the 76th minute. The Super Machans got their equaliser through John Arne Riise’s penalty in the 88th minute. Tavora then scored the winner for the Gaurs in the 94th minute.
Chennaiyin FC took the lead through a lovely left-footed free kick by Lalrinzuala. Although the free kick was not far from the box, he managed to get it over the wall and curl it into the net with some skill. The lead, however, lasted only two minutes as FC Goa midfielder Joffre put in a defence-splitting pass for Coelho in the sixth minute and Chennaiyin goalkeeper Karanjit Singh got a hand to the Brazilian’s shot but could not keep it out.
Chennaiyin almost regained the lead four minutes later as Dudu’s rasping left-footed effort came off the inside of Kattimani’s left-hand post. The Super Machans did regain the lead in the 14th minute when Thoi Singh came in from the right and shot at goal from an angle. Kattimani could not do enough to keep it out of danger and Anrirudh Thapa was at hand to pounce on the loose ball, which hit the post and then deflected off Arnolin into the net.
Goa then got a penalty when Coelho, who had dribbled his way through, was brought down in the penalty box by Harmanjot Khabra, and Joffre converted the resulting spot kick to hand Goa’s second equaliser in the 21st minute.
hennai got the lead for the third time in the half as Daniel Lalhlimpuia put Dudu through on goal and last match’s hat trick-hero for Chennaiyin showed great composure to round off Kattimani and score in the 28th minute.
Chennaiyin should have really got a two-goal advantage in the 42nd minute, as Dudu laid the ball for Lalhlimpuia with Kattimani out of position, but the Indian’s shot was headed off the line by Arnolin. The score-line remained 3-2 in favour of Chennai at half-time.
FC Goa started the second half on the up as they went in search for a third equaliser. However, the first chance of the half fell to Chennaiyin’s Siam Hanghal in the 61st minute but his shot from just outside the box was deflected away for a corner.
Goa continued putting pressure on the visitors and finally made it count in the 68th minute as Coelho, who tried to put in a cross from the right, saw the ball loop towards Tavora courtesy of a deflection, and Tavora helped it into the net. With that, Goa got themselves on level terms for the third time on the night.
The Gaurs finally grabbed the lead for the first time in the 76th minute, when Coelho was put through on goal with a long ball from Trindade Goncalves and the Brazilian beat Karanjit exquisitely to score Goa’s fourth for the night.
Goa then gifted Chennaiyin a penalty when Raju Gaikwad handled the ball in the box while dealing with a long-ball from Riise. The marquee man himself stepped up and smashed the ball into net with his left foot to make it 4-4 in the 88th minute.
Goa had the last say though as Tavora cut in from the left and unleashed an unstoppable shot in the fourth minute of injury time that went in off Karanjit’s left-hand post to make it 5-4 towards the home team.
That was how things ended, although the result did not improve Goa’s position (eighth) in the standings.
Match Awards:
Club award: FC Goa
Amul Fittest Player of the Match: Siam Hanghal
DHL Winning Pass of the Match: Sanjay Balmuchu
Maruti Suzuki Swift Moment of the Match: Sahil Tavora
ISL Emerging Player of the Match: Jerry Lalrinzuala
Hero of the Match: Rafael Coelho


ി. 

No comments:

Post a Comment