Wednesday, December 14, 2016

Semi-Final 1 (2nd Leg) Mumbai City FC 0 - 0 Atlético de Kolkata

Ten-man ATK hold Mumbai City to enter the final


tlético de Kolkata played out a 0-0 draw with Mumbai City FC at the Mumbai Football Arena on Tuesday evening to enter the final of Hero Indian Super League 2016. Robert Lalthlamuana was sent off towards the end of the first half but Mumbai couldn’t breakdown ATK’s stubborn resistance as Jose Molina’s men held on with 10 men to win the tie 3-2 on aggregate.
Mumbai had the first chance of the evening when skipper Sunil Chhetri found himself through on goal with just ATK goalkeeper Debjit Majumder to beat. The Indian international delayed his shot before firing straight at Majumder to the disappointment of the home crowd.
Kolkata had a difficult opportunity in the 20th minute when Abinash Ruidas put in a quality cross from the left. The cross found the diminutive Bidyananda Singh in the box but he couldn’t make a proper connection with the ball. It turned out to be his last involvement in the game as he picked up an injury and was replaced by Lalrindika Ralte.
The substitute nearly made instant impact just before the half hour mark when another Ruidas cross from the left wasn’t convincingly cleared by Mumbai’s defence. The ball came to Lalrindika, who volleyed straight into Sena Ralte.
The game took a huge twist three minutes before half-time when Lalthlamuana received a second yellow card and was given his marching orders, making it 10-v-11 for the entire the second period as the first half ended goalless with ATK still ahead in the tie, leading 3-2 on aggregate.
Sony Norde took Mumbai’s first shot within a minute of the restart but he failed to test Majumder in goal. Matias Defederico was next to have a go at goal a minute later and the Argentine’s shot did manage to force Majumder into a save.

ATK had a big chance to break the deadlock on the hour mark when Javi Lara got the better of Sena Ralte on the right and put in a good cross. However, Juan Belencoso wasn’t on the same wavelength with his Spanish compatriot and failed to read the cross.
Kolkata had another huge opportunity to kill off the tie in the 76th minute after a Lara free-kick from the right was met in the box by Stephen Pearson, who sent his attempt over the crossbar. Defederico took a shot from range six minutes later but he couldn’t keep his effort on target.
Lalrindika had two attempts on goal soon after in the space of two minutes but hit both his efforts over the crossbar with his weaker right foot. Mumbai then had two huge opportunities of getting the breakthrough in the 88th minute after Norde set up Lucian Goian inside the box only for the Romanian to scuff his shot with Jackichand Singh blazing his shot over the bar as well on the follow-up.
Goian volleyed on goal from distance in the second minute of extra time but Majumder was perfectly positioned in goal to make the save and help Kolkata over the line as they entered their second final in three years.
Match Awards:
Club award: Shared by both clubs
Amul Fittest Player of the Match: Borja Fernandez
DHL Winning Pass of the Match: Lucian Goian
Maruti Suzuki Swift Moment of the Match: Debjit Majumder
ISL Emerging Player of the Match: Pritam Kotal




കൊല്‍ക്കത്ത ഫൈനലില്‍ 

ഡിസംബര്‍ 13, 2016
മുംബൈ:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ അരീനയില്‍ ആതിഥേയരായ മുംബൈ സിറ്റി എഫ്‌.സിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചുകൊണ്ട്‌ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മൂന്നാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചു.
കൊല്‍ക്കത്തയില്‍ നടന്ന ആദ്യ സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ നേടിയ 3-2 വിജയത്തിന്റെ മാര്‍ജിനിലാണ്‌ കൊല്‍ക്കത്ത ഫൈനലിലേക്കു കുതിച്ചത്‌. ഞായറാഴ്‌ച കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത ഇന്ന്‌ നടക്കുന്ന ഡല്‍ഹി-കേരള ബ്ലാസ്റ്റേഴ്‌സ്‌ മത്സര ജേതാക്കളെ നേരിടും. 
ഈ തോല്‍വിയില്‍ മുംബൈയ്‌ക്കും അവരുടെ നായകന്‍ സുനില്‍ ഛെത്രിക്കും സ്വയം പഴിക്കാം. 
43 ാം മിനിറ്റില്‍ റോബര്‍ട്ട്‌ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടുപുറത്തു പോയതിനെ തുടര്‍ന്നു കൊല്‍ക്കത്തയ്‌ക്ക്‌ ശേഷിച്ച 52 മിനിറ്റും 10 പേരുമായി കളിക്കേണ്ടി വന്നിരുന്നു. ഈ അനുകൂല സാഹചര്യം മുതലെടുക്കാന്‍ മുംബൈയ്‌ക്കു സ്വന്തം ഗ്രൗണ്ടില്‍ സാധിച്ചില്ല. ഒന്നിനു പുറകെ ഒന്നായി അവസരങ്ങള്‍ ലഭിച്ചിട്ടും അതെല്ലാം തുലച്ച സുനില്‍ ഛെത്രയ്‌ക്കാണ്‌ ഈ തോല്‍വിയിലെ വലിയ പാപഭാരം ചുമക്കേണ്ടി വരുന്നത്‌.
മുംബൈ ഇന്നലെ അവരുടെ മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്റെ വില എന്താണെന്നറിഞ്ഞു. ഫോര്‍ലാന്‍ ഇല്ലാത്ത മുംബൈ എത്രമാത്രം പിന്നിലാണെന്നും ഇന്നലെത്ത മത്സരം അടിവരയിട്ടു തെളിയിച്ചു. 
കൊല്‍ക്കത്തയുടെ പരിശീലന്‍ ഹോസെ മൊളിനൊ ഇന്നലെ അത്ഭുതകരമായ ലൈനപ്പ്‌ ആണ്‌ നല്‍കിയത്‌. ടീമിലെ വമ്പന്മാരായ ഇയാന്‍ ഹ്യൂം, ഹെല്‍ഡര്‍ പോസ്‌റ്റിഗ,സമീഗ്‌ ഡ്യൂറ്റി .ഡിഡിക്ക എന്നിവരെ അടക്കം ഒന്‍പത്‌ മാറ്റങ്ങളാണ്‌ വരുത്തിയത്‌. ആദ്യ പാദത്തില്‍ കളിച്ച ഇലവനില്‍ ഡിഫെന്‍സില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ക്ക്‌ മാത്രമാണ്‌ ഇന്നലെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചത്‌. ബെലന്‍കോസോയെ മാത്രം മുന്നില്‍ നിര്‍ത്തി പ്രതിരോധത്തിനു ഊന്നല്‍ നല്‍കിയാണ്‌ മൊളിനോ ആദ്യ ഇലവനെ ഇറക്കിയത്‌ ഈ തന്ത്രം വിജയിച്ചു. കൊല്‍ക്കത്തയുടെ പ്രതിരോധഭിത്തി മുംബൈയ്‌ക്കു ഭേദിക്കാന്‍ കഴിഞ്ഞില്ല. 
മറുവശത്ത്‌ മുംബൈ കോച്ച്‌ ഗുയിമെറസ്‌ രണ്ടു മാറ്റങ്ങള്‍ വരുത്തി.. ആദ്യപാദത്തില്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തായ ഫോര്‍ലാനു പകരം സോണി നോര്‍ദ എത്തി. അതേപോലെ ഡെഫെഡറിക്കോയും വന്നു. 

മൂന്നാം മിനിറ്റില്‍ സോണി നോര്‍ദയുടെ പാര്‍ശ്വങ്ങളിലൂടെ കുതിപ്പും തുടര്‍ന്നു മുംബൈയ്‌ക്ക്‌ അനുകൂലമായി കോര്‍ണറും ലഭിച്ചതോടെയാണ്‌ തുടക്കം .
ആറാം മിനിറ്റില്‍ സുനില്‍ ഛെത്രിക്കു സുവര്‍ണാവസരം. ഗോള്‍ മുഖത്തു നിന്നും 45 വാര അകലെ നിന്നും പന്തുമായി കുതിച്ച സുനില്‍ ഛെത്രി ഗോള്‍ കീപ്പര്‍ ദേബജിത്‌ മാത്രം നില്‍ക്കെ പന്ത്‌ അടിച്ചു കൊടുത്തത്‌ ദേബജിതിന്റെ കൈകളിലേക്ക്‌ . ബോര്‍ഹ ഫെര്‍ണാണ്ടസിനും പ്രീതം കോട്ടാലിനും വിശ്രമം ഇല്ലാത്ത നിമിഷങ്ങളായിരുന്നു ഇരുപാര്‍ശ്വങ്ങളില്‍ നിന്നും മുംബൈ പുറത്തെടുത്തത്‌. മുംബൈയുടെ ആക്രമണവും കൊല്‍ക്കത്തയുടെ പ്രതീരോധവും പരസ്‌പരം മാറ്റുരച്ചു. ആദ്യ മഞ്ഞക്കാര്‍ഡും കൊല്‍ക്കത്തയുടെ ബോര്‍ഹ ഫെര്‍ണാണ്ടസിന്‌. 29 ാം മിനിറ്റിലാണ്‌ കൊല്‍ക്കത്തയുടെ ശ്രദ്ധേയമായ ആദ്യ നീക്കം. പകരക്കാരനായി വന്ന ഡിഡിക്കയുടെ ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ എടുത്ത ഷോട്ട്‌ സെന റാല്‍്‌ട്ടെ ബ്ലോക്ക്‌ ചെയ്‌തോടെ അവസാനിച്ചു. തുടക്കത്തിലെ ആധിപത്യം മെല്ലെ മുംബൈയ്‌ക്കു നഷ്ടപ്പെട്ടു. 35 ാം മിനിറ്റില്‍ മൂംബൈ വീണ്ടും ഗോളിനരുകിലെത്തി കോര്‍ണറിനെ തുടര്‍ന്നു വന്ന ഹെഡ്ഡര്‍ ക്രോസ്‌ ബാറിനു മുകളിലൂടെ പുറത്തേക്ക്‌. അടുത്ത മിനിറ്റില്‍ കിട്ടിയ നാലാമത്തെ കോര്‍ണറില്‍ ക്രിസ്‌ത്യന്‍ വാഡോക്‌സിന്റെ ഹെഡ്ഡറും ലക്ഷ്യം തെറ്റി. 43 ാം മിനിറ്റില്‍ ഡെഫെഡറിക്കോയെ ഫൗള്‍ ചെയ്‌തതിനു കൊല്‍ക്കത്തയുടെ റോബര്‍ട്ടിനു രണ്ടാമത്തെ മഞ്ഞക്കാര്‍ഡും തുടര്‍ന്നു ചുവപ്പ്‌ കാര്‍ഡും റഫ്‌റി പുറത്തെടുത്തു. തുടര്‍ന്നു ലഭിച്ച ഫ്രീ കിക്ക്‌ എടുത്ത ഡെഫെഡറിക്കോ ബോക്‌സിലേക്കു അളന്നുകുറിച്ച പന്തില്‍ സുനില്‍ ഛെത്രിയുടെ ഹെഡ്ഡര്‍ പുറത്തേക്ക്‌ .ഈ സീസണില്‍ മോശം ഫോമില്‍ തുടരുന്ന സുനില്‍ ഛെത്രി വീണ്ടും മുംബൈയ്‌ക്ക്‌ നിരാശ സമ്മാനിക്കുന്നതു കണ്ടുകൊണ്ട്‌ ആദ്യ പകുതിയ്‌ക്കു വിസിലൂതി. 
സോണി നോര്‍ദ കൊല്‍ക്കത്തയുടെ ഒന്നാം പോസ്‌റ്റിലേക്കു പന്തുപായിക്കാന്‍ ശ്രമം നടത്തിയതു കണ്ടുകൊണ്ടാണ്‌ രണ്ടാം പകുതിക്കു തുടക്കം. പത്തുപേരുമായി കളിക്കേണ്ടി വന്ന കൊല്‍ക്കത്തയ്‌ക്കു മേല്‍ മുംബൈ കനത്ത സമ്മര്‍ദ്ദം ചെലുത്തി തുടങ്ങി. പക്ഷേ, ഫോര്‍ലാന്റെ അഭാവം ഈ അനുകൂല സാഹചര്യം മുതലെടുക്കുന്നതില്‍ നിന്നും മുംബൈയെ തടഞ്ഞു. 
60 ാം മിനിറ്റില്‍ ഹാവി ലാറ കൊല്‍ക്കത്തയ്‌ക്കു സുന്ദരമായ അവസരം സമ്മാനിച്ചു. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലാറയുടെ ക്രോസ്‌ ബെലന്‍കോസോയ്‌ക്കു കണ്‌ക്ട്‌ ചെയ്യാനായില്ല. 
മുംബൈയ്‌ക്ക്‌ അനൂകൂലമായി ഒന്നിനു പുറകെ ഒന്നായി കോര്‍ണറുകള്‍ ലഭിച്ചുവെങ്കിലും ഒന്നുപോലും ഗോളാക്കി മാറ്റുവാന്‍ കഴിഞ്ഞില്ല . പന്ത്‌ നഷ്ടപ്പെട്ടാല്‍ ഉടന്‍ സ്വന്തം ഗോള്‍ ഏരിയയിലേക്കു കൂട്ടം കൂടി എത്തുന്ന കൊല്‍ക്കത്തക്കാര്‍ ഒരുവിടവ്‌ പോലും നല്‍കാതെ മുംബൈയെ ഗോള്‍ അടിക്കുന്നതില്‍ നിന്നും വിദഗ്‌ധമായി തടഞ്ഞു. 
76 ാ മിനിറ്റില്‍ കൊല്‍ക്കത്തയ്‌ക്കു അനുകൂലമായി മുംബൈ ബോക്‌സിനു സമീപത്തു കിട്ടിയ ഫ്രീ കിക്ക്‌്‌ എടുത്ത ഹാവി ലാറ ബോക്‌സിനകത്തേക്കു നല്‍കി. എന്നാല്‍ സ്‌റ്റീഫന്‍ പിയേഴ്‌സന്റെ ഷോട്ട്‌ പുറത്തേക്ക്‌. 87 ാം മിനിറ്റില്‍ സോണി നോര്‍ദ ഇട്ടുകൊടുത്ത പന്ത്‌ ലൂസിയാന്‍ ഗോയന്‍ തുലച്ചതോടെ മുംബൈ തോല്‍വി സമ്മതിച്ചനിലയിലായി.സുനില്‍ ഛെത്രിയുടെ 90 ാം മിനിറ്റിലെ ശ്രമവും പാളി. 
ഇഞ്ചുറി ടൈമില്‍ ലൂസിയാന്‍ ഗോയന്റെ ദൂര്‍ബലമായ ഷോട്ട്‌ കൊല്‍ക്കത്ത ഗോളി ദേബജിത്‌ കരങ്ങളിലൊതുക്കിയതോടെ മുംബൈയുടെ തോല്‍വിക്കു വിസിലൂതി. 
കളികഴിഞ്ഞതിനു പിന്നാലെ ഗ്രൗണ്ടില്‍ സംഘര്‍ഷം മുംബൈയുടെ തിയാഗോ ഡിക്കൂഞ്ഞ കൊല്‍ക്കത്ത കളിക്കാരുടെ നേരെ ചീറിയടക്കുന്നതും സംഘര്‍ഷഭരിതമായ നിമിഷങ്ങളില്‍ പ്രീതം കോട്ടാലിന്റെ കണ്ണിനു താഴെ പരുക്കേറ്റതും കൂടി കണ്ടതോടെ ഗോള്‍ രഹിതമായ മത്സരത്തിനെ ഒന്നുകൂടി നാണംകെടുത്തി. 
മൊത്തം കളി മിടുക്കില്‍ മുംബൈ സിറ്റിയ്‌ക്കായിരുന്നു മുന്‍തൂക്കം 55 ശതമാനം, എന്നാല്‍ മുംബൈ 13 ഷോട്ടുകള്‍ പായിച്ചതില്‍ കേവലം രണ്ട്‌ ഷോട്ടുകള്‍ മാത്രമെ ഓണ്‍ ടാര്‍ജറ്റില്‍ വന്നുള്ളു. കൊല്‍ക്കത്തയുടെ ആര്‌ ഷോട്ടുകളില്‍ ഒരെണ്ണവും മുംബൈക്ക്‌ അനുകൂലമായി കിട്ടിയ ഒന്‍പത്‌ കോര്‍ണറുകളും മുതലാക്കാന്‍ കഴിഞ്ഞില്ല. കൊല്‍ക്കത്തയ്‌ക്ക്‌ കേവലം ഒരു കോര്‍ണര്‍ മാത്രമാണ്‌ ലഭിച്ചത്‌. 
മാറ്റങ്ങള്‍: കൊല്‍ക്കത്ത - ബിദ്യാനന്ദസിംഗ്‌ (ഡിഡിക്ക 22 ാംമിനിറ്റ്‌),റൂയിദാസ്‌ ( കീഗന്‍ പെരേര 45 ാം മിനിറ്റ്‌), ഹാവി ലാറ (90 ാം മിനിറ്റില്‍ സമീഗ്‌ ഡ്യൂറ്റി) 

മുംബൈ സിറ്റി- സെഹ്‌്‌നാജ്‌ സിംഗ്‌ ( 56 ാം മിനിറ്റില്‍ ജാക്കി ചാന്ദ്‌സിംഗ്‌) ,ക്രിസ്‌ത്യന്‍ വാഡോക്‌സ്‌ (69 തിയാഗോ ഡിക്കൂഞ്ഞ),ഡിഫെഡറിക്കോ (82 ാം മിനിറ്റില്‍ കാഫു), 

മഞ്ഞക്കാര്‍ഡ്‌ : കൊല്‍ക്കത്ത - ബോര്‍ഹ ഫെര്‍ണാണ്ടസ്‌ , റൂയിദാസ്‌ (45 ാംമിനിറ്റ്‌) .
മുംബൈ സിറ്റി - 
ചുവപ്പ്‌ കാര്‍ഡ്‌ - റോബര്‍ട്ട്‌ ( 43 ാം മിനിറ്റില്‍, കൊല്‍ക്കത്ത) 


ATLETICO DE KOLKATA XI: Debjit Majumder (GK); Pritam Kotal, Tiri, Henrique Sereno, Robert Lalthlamuana; Stephen Pearson, Borja Fernandez(C); Bidyananda Singh, Javier Lara, Abhinash Ruidas; Juan Belencoso.

MUMBAI CITY FC XI: Amrinder Singh(GK); Sehnaj Singh, Anwar Ali, Lucian Goian, Sena Ralte; Gerson Vieira, Krisztian Vadocz, Leo Costa; Sony Norde, Matias Defederico, Sunil Chhetri(C).




No comments:

Post a Comment