ഗോള്‍രഹിത സമനില പങ്കുവെച്ചു
കൊല്‍ക്കത്ത:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒന്‍പത് ഗോള്‍ പിറന്ന ഗോവയിലെ ഗോല്‍ മഴക്കു ശേഷം കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയത്തില്‍ എത്തിയപ്പോള്‍ ഗോള്‍ ദാരിദ്ര്യം.
ആതിഥേയരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും സന്ദര്‍ശകരായ എഫ്.സി പൂനെയും ഗോള്‍ രഹിത സമനില പങ്കുവെച്ചു പിരിഞ്ഞു.
ഇതോടെ 14 മത്സരങ്ങളും പൂര്‍ത്തിയാക്കി മൂന്നാം സ്ഥാനം തുടരുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ മൊത്തം പോയിന്റ് 20 ആയി ഉയര്‍ന്നു. പുറത്തേക്കു പോയ പൂനെ 14 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 16 പോയിന്റോടെ ആറാം സ്ഥാനത്തും നിലയുറപ്പിച്ചു. ഗോവ ചെന്നൈയിന്‍, എന്നീ ടീമുകളോടൊപ്പം പൂനെയുടെയും ഈ സീസണ്‍ അവസാനിച്ചു.
സെമിഫൈനല്‍ ഉറപ്പായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ടീമില്‍ എട്ട് മാറ്റങ്ങള്‍ വരുത്തി. സെമി ഫൈനല്‍ ലക്ഷ്യമാക്കി വിദേശകളിക്കാര്‍ക്ക് കോച്ച് ഹൊസെ മൊളിനൊ വിശ്രമം അനുവദിച്ചു. ഗോളി മജുംദാറിനു പകരം സ്‌പാനീഷ് ഗോളി ഡാനി മാലോയ്‌ക്കായിരുന്നു കൊല്‍ക്കത്തയുടെ വലയം കാക്കുവാനുള്ള ചുമതല നല്‍കിയത്. മറുവശത്ത് പൂനെ സിറ്റിയും ഗോള്‍കീപ്പറിനെ അടക്കംംഅഞ്ച് മാറ്റങ്ങള്‍ വരുത്തി. അപ്പോളോ എഡെല്‍ ബെറ്റെയ്‌ക്കു പകരം ആദ്യമായി അരിന്ദം ഭട്ടാചാര്യ ഗോള്‍ കീപ്പറായി എത്തി. 4-2-3-1 എന്ന ഫോര്‍മേഷനിലായിരുന്നു ഇരുടീമുകളും ടീമിനെ വിന്യസിച്ചത്.
അഞ്ചാം മിനിറ്റില്‍ കൊല്‍ക്കത്തയ്‌ക്ക് അനുകൂലമായി കിട്ടിയ ഫ്രീ കിക്കില്‍ ഹാവി ലാറയുടെ മനോഹരമായി ഗോള്‍ മുഖത്തേക്കു വളഞ്ഞു വന്ന പന്ത് പൂനെയുടെ ഗോളി കുത്തിയകറ്റി. 17 ാം മിനിറ്റില്‍ ജോനാഥന്‍ ലൂക്കയുടെ ആക്രമണത്തിനു മറുപടിയായി വന്ന കൗണ്ടര്‍ അറ്റാക്കില്‍ ഹാവി ലാറയുടെ 30 വാര അകലെ നിന്നുള്ള കൂറ്റനടി. ഇത്തവണയും അരിന്ദം ഭട്ടാചാര്യ കുത്തിയകറ്റി രക്ഷകനായി. 20 ാ മിനിറ്റില്‍ റൂയിദാസിന്റെ കോര്‍ണര്‍ ഫ്‌ളാഗിനു സമീപത്തു നിന്നും വന്ന ക്രോസില്‍ ബെലന്‍കോസയുടെ ഹെഡ്ഡര്‍ ഇഞ്ച് വ്യത്യാസത്തില്‍ പുറത്തേക്ക്. 22 ാംമിനിറ്റില്‍ റൂയിദാസിന്റെ പാസ് കീഗന്‍ പെരേരയിലേക്കും തുടര്‍ന്നു ബെലന്‍കോസോയിലേക്കും. ബോക്‌സിനകത്തു കിട്ടിയ അവസരം ഇത്തവണയും ബെലന്‍കോസോ പാഴാക്കി. 25 ാം മിനിറ്റില്‍ പൂനെയുടെ ആദ്യ ഷോട്ട് കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്തെത്തി.. സിസോക്കോയുടെ ലോങ് റേഞ്ചര്‍ ഗോളി ഡാനിയുടെ കരങ്ങളിലേക്ക്. 35 ാം മിനിറ്റില്‍ എന്‍ഡോയുടെ സോളോ അറ്റാക്കും ലോങ് റേഞ്ചറും. ഇത്തവണ പന്ത് സെഡ് നെറ്റിലേക്ക്. പൂനെയുടെ ഒറ്റപ്പെട്ട ചിലനീക്കങ്ങള്‍ ഒഴിച്ചാല്‍ കൊല്‍ത്തയ്‌ക്കായിരുന്നു ആദ്യപകുതിയിലുടനീളം ആധിപത്യം.
രണ്ടാം പകുതിയിലും കിട്ടിയ അവസരങ്ങള്‍ കൊല്‍ക്കത്ത തുടരെ നഷ്ടപ്പെടുത്തി. 52 ാം മിനിറ്റില്‍ ഹാവി ലാറയില്‍ നിന്നും ബിന്ദ്യനന്ദ സിംഗിലേക്കും തുടര്‍ന്നു ബിദ്യാനന്ദ സിംഗ് അളന്നുകുറി്‌ച്ചു നല്‍കിയ പാസ് ഗോള്‍ മുഖത്തുവെച്ച് ബെലന്‍കോസോ പുറത്തേക്ക് അടിച്ചു നഷ്ടപ്പെടുത്തി. 55 ാം മിനിറ്റില്‍ പൂനെയ്‌ക്കു അനുകൂലമായി ലഭിച്ച കോര്‍ണറില്‍ രാഹുല്‍ ബെക്കയുടെ ഗോള്‍ മുഖത്തുവെച്ചുള്ള ശ്രമം ബെലന്‍കോസോയുടെ കാലില്‍ തട്ടി പുറത്തേക്ക് .64 ാം മിനിറ്റില്‍ പൂനെ ലെനി റോഡ്രിഗസിനു പകരം പിറ്റുവിനെയം എന്‍ഡോയ്‌ക്കു പകരം ടവോറയെയും കൊണ്ടുവന്നു.
വന്ന ഉടനെ ടവോറയുടെ വെടിയുണ്ട ഷോട്ട്. കൊല്‍ക്കത്ത ഗോളി ഡാനി മെലോ ഡൈവിലൂടെ രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ സഞ്‌ജു പ്രധാന്റെ ശ്രമം മെലോ ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റി. കൊല്‍ക്കത്ത ആദ്യ മാറ്റത്തില്‍ ജുവല്‍ രാജയ്‌ക്കു പകരം സ്റ്റീഫന്‍ പിയേഴ്‌സണും വന്നു.
78 ാം മിനിറ്റില്‍ ബെലന്‍കോസ വീണ്ടും കിട്ടിയ അവസരം നഷ്ടപ്പെടുത്തി. ഹാവി ലാറയുടെ നെടുനീളന്‍ ക്രോസ് പിയേഴ്‌സണിലേക്ക്. സ്റ്റീഫന്‍ പിയേഴസന്റെ ഇടംകാലന്‍ അടി അരിന്ദം ബ്ലോക്ക് ചെയ്‌തു കിട്ടിയ പന്ത് ഗോള്‍ കീപ്പര്‍ മുന്നില്‍ നില്‍ക്കെ ബെലന്‍കോസോ അവിശ്വസനീയമായി അടിച്ചു പുറത്തേക്കു കളഞ്ഞു. ഇന്നലത്തെ ഏറ്റവും മികച്ച ഗോള്‍ ്‌അവസരമാണ് ബെലന്‍കോസോ തുലച്ചത്
അരഡസന്‍ അവസരങ്ങളാണ് ബെലന്‍കോസോ മാത്രം നഷ്ടപ്പെടുത്തിയത്. 83 ാം മിനിറ്റില്‍ നാറ്റോയ്‌ക്കു പകരം ഇയാന്‍ ഹ്യുമും ബിദ്യാനന്ദ സിംഗിനു പകരം ബിക്രംജിത്തും ഇറങ്ങി.
90 ാം മിനിറ്റില്‍ പൂനെയുടെ പിറ്റുവിന്റെ ലോങ് റേഞ്ചര്‍ അരിന്ദം ഭട്ടാചാര്യയുടെ കരങ്ങളില്‍ ഒതുങ്ങുകയും ഇഞ്ചുറി സമയത്ത് ഇയാന്‍ ഹ്യൂമിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പുറത്തയതോടെ മത്സരം ഗോള്‍ രഹിതമായി അവസാനിച്ചു.
കിക്കോഫ് മുതല്‍ എണ്ണയിട്ട യന്ത്രം പോലെ ഡിഫെന്‍സില്‍ നിറഞ്ഞു നിന്ന കൊല്‍ക്കത്തയുടെ ഡിഫെന്‍ഡര്‍ പ്രബീര്‍ ദാസിനാണ് മാന്‍ ഓഫ് ദി മാച്ച്.
കളി മൊത്തം എടുത്താല്‍ പൂനെ സിറ്റി രണ്ടാം പകുതയിലെ മികവില്‍ മൊത്തം കളി മിടുക്കില്‍ 53 ശതമാനം ആധിപത്യം നേടി. ഇരുടീമുകളും 11 ഷോട്ടുകള്‍ വീതം പായിച്ചതില്‍ നാലെണ്ണം വീതം ഓണ്‍ ടാര്‍ജറ്റില്‍ വന്നു. കൊല്‍കത്തയുടെ ഭാഗത്തു നിന്നും ഒന്‍പത് ഫൗളുകളും പൂനെയുടെ പേരില്‍ ആര് ഫൗളുകളും രേഖപ്പെടുത്തി. ഇരു ടീമുകള്‍ക്കും ലഭിച്ച ആറ് കോര്‍ണറുകളും പാഴായി.
ATK and Pune City play out a goalless draw
Atlético de Kolkata were held to a goalless draw by FC Pune City in front of more than 12,000 fans at the Rabindra Sarobar Stadium on Friday evening. The home team had a flurry of chances but they were wasteful in front of goal, with Juan Belencoso missing quite a few.
ATK started the game on the up and got a free kick in the fourth minute from the left-hand side. Javi Lara went directly for goal and forced a save from Pune goalkeeper Arindam Bhattacharya. Jewel Raja was next to try his luck from distance in the seventh minute but his shot went well wide as Kolkata upped the ante. Ofentse Nato then went close in the 12th minute when his shot from the edge of the penalty area went dangerously past Bhattacharya’s right hand post.
Lara again had a shot on goal in the 17th minute after a classic counter-attack, which resulted in Bhattacharya pulling off a save. Two minutes later Belencoso put his header just wide from Abinash Ruidas’ cross from the left. He then missed a golden opportunity to put Kolkata 1-0 up when he failed to turn in a cross, his miscued shot going over the goal.
Pune got their first shot on target in the 24th minute when Mohamed Sissoko’s grounded long-range effort was comfortably collected by Dani Mallo. Anibal Rodriguez then had a go at goal from the edge of Kolkata’s penalty area, but blasted his shot over as Pune tried to go on the attack. Momar Ndoye then got onto the end of a Pune counter-attack, but squeezed his shot just wide of Mallo’s near post, onto the side-netting. But in a half that struggled to get going, that was as close as it got, and the teams went into the tunnel at 0-0.
The second half started with Kolkata again the more eager of the two teams. Belencoso wasted a clear-cut goal-scoring chance in the 52nd minute when he failed to connect a low header to a Bidyananda Singh cross that flashed across an empty goal.
The pace of the game got slow from there on, with neither teams able to create any defining moments. Dramane Traore had a rasping shot saved by Mallo on the near post in the 72nd minute, and from the resulting corner Sanju Pradhan shot over the goal.
Belencoso then had another miss in the 78th minute when Stephen Pearson’s rebounded shot fell to the Spaniard, who, with the whole goal in front of him, somehow fluffed his lines. That proved to be the last goal-scoring opportunity as the match ended 0-0. With their eighth draw of the season, Kolkata remained third in the standings, while Pune finished their campaign in sixth position after 16 points from 14 games.
Match Awards:
Club award: Shared by both clubs
Amul Fittest Player of the Match: Rahul Bheke
DHL Winning Pass of the Match: Abinash Ruidas
Maruti Suzuki Swift Moment of the Match: Arindam Bhattacharya
ISL Emerging Player of the Match: Bidyananda Singh
Hero of the Match: Prabir Das
No comments:
Post a Comment