Belfort’s solitary goal gives Kerala
first-leg advantage over Delhi
Kerala Blasters FC beat Delhi Dynamos FC 1-0 in the first leg of the second semi-final of Hero Indian Super League 2016 in front of almost 50,000 fans at the Jawaharlal Nehru Stadium in Kochi on Sunday. Kervens Belfort scored the only goal of the game in the 65th minute to give the Blasters a goal advantage heading into second leg in New Delhi on Wednesday.
The game got off to an electric start with both sides having chances of taking the lead inside the opening two minutes. Kean Lewis had the first shot of the game in the first minute when he took control of a loose ball near Kerala’s penalty area before forcing Sandip Nandy into conceding a corner. The hosts hit Delhi on the counter from the subsequent corner as Belfort set up CK Vineeth to finish beyond Antonio Doblas in goal. Vineeth’s shot, however, was off target and went into the side-netting.
Both sides settled down soon after the initial flurry, keeping their defensive shape and making it difficult for the opposition to find an opening. Delhi were looking more threatening in attack, especially on Kerala’s left hand side with Marcelinho giving the Blasters’ Josu Currais all sorts of problems on the wing.
The Brazilian’s trickery even forced Kerala head coach Steve Coppell into an early change as he opted to bring on Didier Boris Kadio for Josu in the 31st minute after the Spaniard had already picked up a yellow card and looked to be a tackle away from being sent off.
The substitution didn’t prevent Marcelinho from continuing to wreak havoc on Kerala’s defence though with the Brazilian calling Nandy into action after gliding past Kerala’s backline in nonchalant fashion in the 35th minute. Kerala had the last few opportunities of the half just before the break as Belfort cut the ball back from the left for Duckens Nazon, whose finish was blocked and went behind for a corner.
Nazon headed wide off the target from the resulting corner, while Belfort managed to put the ball into the back of the net shortly after. However, the assistant referee had his flag up for handball as the sides went into the break goalless.
Nazon was at it again in the second half and nearly broke the deadlock in the 64th minute. The Haitian cut in from the right side and tried to finish from an acute angle but couldn’t get the breakthrough for the men in yellow.
They took the lead a minute later though, through Belfort, who went past Ruben Rocha effortlessly coming in from the left before seeing his shot deflect off Delhi centre-back Anas Edathodika and go beyond Doblas in goal to make it 1-0 for the hosts.
Florent Malouda registered Delhi’s first shot on target in the second half three minutes later with an attempt from range that Nandy saved comfortably. The Lions came close to a leveller again in the 75th minute courtesy of a Marcelinho header that had beaten Nandy but was cleared off the goal-line by Cedric Hengbart.
Vineeth tried to extend Kerala’s lead six minutes from full-time with a stinging shot from the right that Doblas got down low to save. Substitute Kim Kima came closest to finding an equaliser for Delhi in stoppage-time but his ambitious volley from distance went wide of the target as Kerala kept their lead intact going into the second leg in the capital city on Wednesday.
Match Awards:
Club award: Kerala Blasters FC
Amul Fittest Player of the Match: Aaron Hughes
DHL Winning Pass of the Match: Cedric Hengbart
Maruti Suzuki Swift Moment of the Match: Kervens Belfort
ISL Emerging Player of the Match: Souvik Chakraborty
Hero of the Match: Cedric Hengbart
ബെല്‍ഫോര്‍ട്ടിന്റ ഗോളില്‍
ബ്ലാസ്‌റ്റേഴ്‌സിനു ജയം
(1-0)
ഡിസംബര്‍ 11, 2016
കൊച്ചി:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിഫൈനലിന്റെ ആദ്യ
പാദത്തില്‍ ആതിഥേയരായ കേരള ്‌ബ്ലാസ്റ്റേഴ്‌സ് ഏക ഗോളിനു ഡല്‍ഹി ഡൈനാമോസിനെ
പരാജയപ്പെടുത്തി.
65 ാം മിനിറ്റില്‍ ഹെയ്‌ത്തിയില്‍ നിന്നുള്ള മധ്യനിരക്കാരന്‍
കെവന്‍സ് ബെല്‍ഫോര്‍ട്ടിന്റെ ബൂട്ടില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റ വിജയ
ഗോള്‍.
കൊച്ചിയുടെ ഭാഗ്യവേദി ഒരിക്കല്‍ കൂടി കേരള ബ്ലാസറ്റേഴ്‌സിനെ തുണച്ചു.
ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ ആറാം ജയം ആണിത്.
ആദ്യ
മിനിറ്റില്‍ തന്നെ മലൂദയും കീന്‍ ലൂയിസും ചേര്‍ന്ന് ഒരുക്കിയ ഡല്‍ഹിയുടെ ആക്രമണം
കോര്‍ണര്‍ വഴങ്ങി ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടു. കൗണ്ടര്‍ അറ്റാക്കില്‍ സി.കെ
വിനീതിലൂടെ കിട്ടിയ സുവര്‍ണ അവസരം ബ്ലാസറ്റേഴ്‌സും തുലച്ചു. ബോക്‌സിനകത്തേക്കു
കുതിച്ച വിനീത് അഡ്വാന്‍സ് ചെയ്‌തുവന്ന ഡല്‍ഹി ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍
നില്‍ക്കെ സൈഡ് നെറ്റിലേക്കു അടിച്ചു നഷ്ടപ്പെടുത്തി.
അടുത്ത മിനിറ്റില്‍
ഫ്‌ളോറന്റ് മലൂദയെ ഫൗള്‍ ചെയ്‌തതിനു മെഹ്‌താബ് ഹൂസൈനു മഞ്ഞക്കാര്‍ഡ്.
ബ്ലാസ്‌റ്റേഴ്‌സിന്റെ കളി അല്‍പ്പം പരുക്കനായി ഡല്‍ഹി ഗോള്‍ മുഖത്ത് നടന്ന
കൂട്ടപ്പൊരിച്ചില്‍ ഉന്തും തള്ളിലും കലാശിച്ചു. 24 ാം മിനിറ്റില്‍ ഹോസുവിനും
മഞ്ഞക്കാര്‍ഡ്. 26 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ ഗോള്‍ മുഖത്തിനു സമീപം
കിട്ടിയ ഫൗള്‍ കിക്ക് റാഫി ഹെഡ്ഡറിലൂടെ രക്ഷപ്പെടുത്തി. . ഹോസു അപകടകരമായ വിധം
മഞ്ഞക്കാര്‍ഡ് വാങ്ങിയതോടെ 30 ാം മിനിറ്റില്‍ ഹോസുവിനു പകരം കാഡിയോയെ
ഇറക്കി.
31 ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദിയുടെ ഗോള്‍
കിക്ക് പിടിച്ചെടുത്ത മാഴ്‌സിലീഞ്ഞ്യോയും ഗാഡ്‌സെയും ചേര്‍ന്നു നടത്തിയ
ആക്രമണത്തില്‍ നിന്നും കഷ്ടിച്ചു ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടു.
43 ാം
മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിന്റെ ഇടത്തെ വിംഗിലൂടെ ഡ്രിബിള്‍ ചെയ്‌തു നടത്തിയ
കുതിപ്പും നാസനിലേക്കുള്ള പാസും. പാസ് ലഭിച്ച ഡങ്കന്‍്‌സ് നാസന്റെ ഷോട്ട് ഡല്‍ഹി
ഡിഫെന്‍ഡര്‍ അനസിന്റെ കയ്യില്‍ തട്ടിയെങ്കിലും റഫ്‌റി പെനല്‍ട്ടി അനുവദിച്ചില്ല.
തുടര്‍ന്നു കിട്ടിയ കോര്‍ണറിലും നാസന്റെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി. ആദ്യപകുതിയുടെ 45
ാം മിനിറ്റില്‍ ഡല്‍ഹി ബോക്‌്‌സിനകത്തു ഡല്‍ഹിയുടെ പ്രതിരോധനിരക്കാരില്‍ നിന്നും
കിട്ടിയ പന്ത് ബെല്‍ഫോര്‍ട്ട് നെഞ്ചില്‍ എടുത്തു പന്ത് വലയിലെത്തിച്ചുവെങ്കിലും
ലൈന്‍സ് റഫ്‌റി ഹാന്‍ഡ് ബോള്‍ വിധിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ അര്‍ഹിച്ച
പെനാല്‍ട്ടിയും അവസാന മിനിറ്റിലെ ഗോളും അനുവദിക്കാതെ പോയ നിരാശയിലാണ്
ബ്ലാസറ്റേഴ്‌സ് ഇടവെളയ്‌ക്കു പിരിഞ്ഞത്.
രണ്ടാം പകുതിയുടെ ആദ്യമിനിറ്റുകളില്‍
ബ്ലാസറ്റേഴ്‌സ് ഡല്‍ഹിയുടെ ഗോള്‍ മുഖത്ത് തുടരെ സമ്മര്‍ദ്ദം ചെലുത്തി
തുടങ്ങി.എന്നാല്‍ വിനീതും ആരോണ്‍ ഹ്യൂസും കിട്ടിയ അവസരങ്ങല്‍ ലക്ഷ്യബോധം ഇല്ലാതെ
തുലച്ചു. റാഫിയെ ഫൗള്‍ ചെയ്‌തതിനു അനസിനു 53 ാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ്. ഇതേ
തുടര്‍ന്നു ലഭിച്ച ഫ്രീകിക്ക് ഡല്‍ഹി ഗോള്‍ മുഖത്ത് അപകടമണി മുഴക്കി കടന്നുപോയി.
64 ാം മിനിറ്റില്‍ വിനീത് എടുത്ത ത്രോ ഇന്നില്‍ ഡങ്കന്‍സ് നാസന്റെ മുന്നേറ്റം
ഡല്‍ഹി ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ ഈ ആശ്വാസം നീണ്ടുനിന്നില്ല. 65 ാം
മിനിറ്റില്‍ ബ്ലാസറ്റേഴ്‌സ് അര്‍ഹിച്ച ഗോള്‍ നേടി. സ്വന്തം ഹാഫില്‍ വെച്ചു ഹെങ്ക്
ബെര്‍ട്ടിന്റെ പാസില്‍ ഒറ്റയ്‌ക്കു കുതിച്ച ഹെയ്‌തി ഇന്റര്‍നാഷണല്‍ കെവന്‍സ്
ബെല്‍ഫോര്‍ട്ട് മുന്നില്‍ തടയാന്‍ എത്തിയ റൂബന്‍ റോക്കോയെയും ഡ്രിബിള്‍ ചെയ്‌തു
അവസാന ശ്രമം നടത്തിയ അനസിനെയും വെട്ടിച്ചുപന്ത് വലയിലാക്കി.(1-0).
ബെല്‍ഫോര്‍ട്ടിന്റെ ഈ സീസണിലെ മൂന്നാം ഗോള്‍ ആണിത്.
68 ാം മിനിറ്റില്‍
ഫ്‌ളോറന്റ് മലൂദയുടെ സോളോ ആക്രമണം. മുന്നില്‍ വന്ന ഹെങ്ക്‌ബര്‍ട്ടിനെയും മറികടന്നു
മലൂദ പന്ത് നെറ്റ് ലക്ഷ്യമാക്കിയെങ്കിലും ബ്ലാസറ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി
കിടന്നു വീണു രക്ഷപ്പെടുത്തി. 71 ാം മിനിറ്റില്‍ ഡല്‍ഹി ടീമില്‍ മിലന്‍ സിംഗിനു
പകരം സ്വാന്റി എത്തി. തൊട്ടുപിന്നാലെ സ്വാന്റിയുടെ പാസില്‍ കീന്‍ ലൂയിസിന്റെ
മുന്നേറ്റം ഓഫ് സൈഡില്‍ കുടുങ്ങി. 75 ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോയുടെ ഗോള്‍
മുഖത്തേക്കുള്ള ഹെഡ്ഡര്‍ ഗോളി സന്ദീപ് നന്ദി പോസീഷന്‍ തെറ്റി നില്‍ക്കെ സെഡ്രിക്
ഹെങ്‌ബര്‍ട്ട് ഗോള്‍ ലൈന്‍ സേവ് എന്നുവിശേഷിപ്പിക്കാവുന്ന ഹെഡ്ഡറിലൂടെ
ബ്ലാസറ്റേഴ്‌സിനെ രക്ഷിച്ചു അടുത്ത മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിനു പകരം ആന്റോണിയോ
ജെര്‍മെന്‍ എത്തി. 79 ാം മിനിറ്റില്‍ ജെര്‍മെന്റെ ഗോള്‍ മുഖത്തേക്കു കൊടുത്ത
മനോഹരമായ പാസ് നാസന്‍ മിസ് കിക്കിലൂടെ തുലച്ചു. 81 ാം മിനിറ്റില്‍ ഗാഡ്‌സെയുടെ
പാസില്‍ മലൂദയുടെ ഗോള്‍ മുഖത്തു നടത്തിയ ശ്രമം ചാടി വീണ ഹെങ്‌ബെര്‍ട്ട്
തട്ടിയകറ്റി. ഡല്‍ഹി ടെബാറിനു പകരം എമേഴ്‌സണേയും ബ്ലാസ്റ്റേഴ്‌സ് നാസനു പകരം
മൈക്കില്‍ ചോപ്രയേടും ഇറക്കി.
84 ാം മിനിറ്റില്‍ ഹെ്‌ങ്ക്‌ബാര്‍ട്ടിന്റെ
അളന്നുകുറിച്ച ഫ്രീ കിക്കില്‍ വിനീതിന്റെ ഷോട്ട് ഫുള്‍ലെങ്‌ത് ഡൈവില്‍
ഡോബ്ലാ്‌സ് രക്ഷിച്ചു. അവസാന മിനിറ്റുകളില്‍ ജെര്‍മെന് മഞ്ഞക്കാര്‍ഡ്. ഡല്‍ഹി
സാനയ്‌ക്കു പകരം കിംകിമയെ കൊണ്ടുവന്നു ഗോള്‍ മടക്കാനുള്ള അവസാന ശ്രമം നടത്തി..
ഡല്‍ഹിയുടെ സ്വാന്റിയുടെ ലോങ് റേഞ്ചര്‍ അവസാന മിനിറ്റില്‍ അപകടം ഉണ്ടാക്കാതെ
അകന്നുപോയതോടെ ബ്ലാസറ്റേഴസ് ഒരു ഗോളിന്റെ ലീഡില്‍ വിജയം ഉറപ്പിച്ചു. ഇഞ്ചുറി
ടൈമില്‍ ജിങ്കന്റെ കാല്‍ തട്ടി വീണ മാഴ്‌സിലീഞ്ഞ്യോ പെനാല്‍ട്ടിയ്‌ക്കു വേണ്ടി
വാദിച്ചുവെങ്കിലും റഫ്‌റി അനുവദിച്ചില്ല. തുടര്‍ന്നു റഫ്‌റിയെ ചോദ്യം ചെയ്‌തതിനു
ഗാഡ്‌സെയ്‌ക്കു മഞ്ഞക്കാര്‍ഡ് ഇതിനു പിന്നാലെ റഫ്‌റി ഫൈനല്‍ വിസിലൂതി.
കേരള
ബ്ലാസറ്റേഴ്‌സ് ഇന്നലെ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയിരുന്നു. പരുക്കുമാറിയ
ഹോസു ഇടത്തെ വിംഗിലും മെഹ്‌താബ് മധ്യനിരയിലും എത്തി. ഗോള്‍ കീപ്പര്‍ സ്ഥാനത്ത്
സന്ദീപ് നന്ദിയും ഇടംപിടിച്ചു.ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച ടീമിനെ
തന്നെയാണ് ഇന്നലെ ഇറക്കിയത്. ഹൂസും ഹെങ്‌ബാര്‍ട്ടും ജിങ്കനും ഹോസുവും
ഡിഫെന്‍സില്‍ എത്തിയതോടെ പ്രതിരോധത്തിനു ഇരട്ടി കരുത്താര്‍ജ്ജിച്ചു.
മറുവശത്ത്
ഡല്‍ഹി ഡൈനാമോസ് ഏഴ് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. റൂബന്‍സ് റോക്ക,
മാഴ്‌സിലീഞ്ഞ്യോ, മിലന്‍സിംഗ്, ടെബാര്‍,മലൂദ,അനസ്, ഗാഡ്‌സെ എന്നിവര്‍ ടീമില്‍
തിരിച്ചെത്തി.
ഡിഫെന്‍സില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നട്ടെല്ല് ആയി പ്രവര്‍ത്തിച്ച
സെഡ്രിക് ഹെങ്‌ബെര്‍ട്ട് ആണ് മാന്‍ ഓഫ് ദി മാച്ച്. ഇന്നലെ 49, 659 പേരാണ്
കളികാണാനെത്തിയത്
മൊത്തം കളിമിടുക്കില്‍ ഡല്‍ഹിയാണ് മുന്നില്‍ 55 ശതമാനം.
ഡല്‍ഹിയുടെ ഒന്‍പത് ഷോട്ടുകളില്‍ അഞ്ച് എണ്ണം ഓണ്‍ ടാര്‍ജറ്റില്‍ എത്തി.
ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴ് ഷോട്ടുകളില്‍ നാലെണ്ണവും. ഫൗളുകളുടെ കാര്യത്തില്‍
ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു മുന്നില്‍ 16 എണ്ണം. ഡല്‍ഹിയുടെ ഭാഗത്തു നിന്നും 10
ഫൗളുകളും വന്നു. രണ്ടു ടീമുകള്‍ക്കും ഏഴ് കോര്‍ണറുകള്‍ വീതവും ലഭിച്ചു.
ചൊവ്വാഴ്‌ച മുംബൈ അരീനയില്‍ ആദ്യ സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ മുംബൈ
സിറ്റി,അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയേയും ബുധനാഴ്‌ച ഡല്‍ഹിയില്‍ ആതിഥേയരായ ഡല്‍ഹി
ഡൈനാമോസ് ,കേരള ബ്ലാസ്‌റ്റേഴ്‌സിനെയും നേരിടും.
Delhi Dynamos XI: Doblas (gk), Konsham, Rocha, Anas, Souvik, Tebar, Marcelinho, Milan, Malouda (c), Lewis, Gadze
Kerala Blasters XI: Nandy (gk), Jhingan, Hengbart, Hughes (c), Josu, Vineeth, Mahamat, Hossain, Belfort, Rafi, Nazon
Delhi subs: Anganba (gk), Nongrum, Niasse, Pelissari, Emerson, Alwyn, Denson, Lachhawnkima, Malsawmzuala, Addy, Badji
Kerala subs: Stack (gk), Pratik, Rafique, German, Ishfaq, Gurwinder, Ndoye, Sawant, Chopra, Anto, Kadio
No comments:
Post a Comment