കേരള ബ്ലാസ്റ്റേഴ്‌സുമായി സമനില
പങ്കിട്ടു,
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത
സെമിഫൈനലില്‍
(1-1)
നവംബര്‍ 29, 2016
കൊല്‍ക്കത്ത:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍
ലീഗില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസറ്റേഴ്‌സും ഓരോ ഗോള്‍ വീതം
അടിച്ചു സമനിലയില്‍ പിരിഞ്ഞു. ഈ സമനിലയിലൂടെ കൊല്‍ക്കത്ത സെമിഫൈനിലേക്കു യോഗ്യത
നേടി.
എട്ടാം മിനിറ്റില്‍ സി.കെ.വിനീതിന്റെ ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്
മുന്നില്‍ എത്തി. തിരിച്ചടിച്ച കൊല്‍ക്കത്ത 18 ാം മിനിറ്റില്‍ സ്‌റ്റീഫന്‍
പിയേഴ്‌സണിലൂടെ സമനില ഗോള്‍ കണ്ടെത്തി. കൊല്‍ക്കത്തയുടെ സമനില ഗോളുടമ സ്റ്റീഫന്‍
പിയേഴ്‌സണ്‍ മാന്‍ ഓഫ് ദി മാച്ചായി.
13 മത്സരങ്ങളില്‍ നിന്നും ഇരുടീമുകളും 19
പോയിന്റ് വീതം നേടി. എന്നാല്‍ മികച്ചഗോള്‍ ശരാശരിയില്‍ കൊല്‍ക്കത്ത മൂന്നാം
സ്ഥാനത്തും കേരള ബ്ലാസറ്റേഴ്‌സ് നാലാം സ്ഥാനത്തും തുടര്‍ന്നു.
ഇതോടെ
നോര്‍ത്ത് ഈസ്‌റ്റിന്റെ കാര്യം പരുങ്ങലിലായി. ഇന്ന് നോര്‍ത്ത് ഈസ്‌റ്റ് ,
ഡല്‍ഹിയോട് തോറ്റാല്‍ ഡിസംബര്‍ നാലിനു നോര്‍ത്ത് ഈസ്‌റ്റിനെതിരായ അവസാന
മത്സരത്തിനു മുന്‍പു തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമിഫൈനലില്‍ എത്തും. 15
പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്‌റ്റിനു ഇനി രണ്ടു മത്സരങ്ങളിലും ജയിക്കണം.
നേരത്തെ മുംബൈയും ഡല്‍ഹിയും സെമിയില്‍ എത്തിയിരുന്നു.
കൊല്‍ക്കത്ത
പരിശീലകന്‍ ഹോസെ മൊളിനൊ ടീമില്‍ ഒരു മാറ്റം മാത്രമാണ് വരുത്തിയത് 4-2-3-1
ഫോര്‍മേഷനില്‍ നാല് പ്രതിരോധനിരക്കാരുടെ മുന്നില്‍ ബോര്‍ഹ ഫെര്‍ണാണ്ടസിനെയും
പിയേഴ്‌സണേയും ഡിഫെന്‍സീവ് മിഡ്‌ഫീല്‍ഡില്‍ വിന്യസിച്ചു. ഹാവി ലാറ, ഹെല്‍ഡര്‍
പോസ്‌റ്റിഗ, റൂയിദാസ് എന്നിവരെ അറ്റാക്കിങ്ങ് മിഡ്‌ഫീല്‍ഡിലും ഏക അറ്റാക്കറായി
ഇയാന്‍ ഹ്യൂമും ഇറങ്ങി. ബെലെലന്‍കോസയ്‌ക്കു പകരമാണ് ഇയാന്‍ ഹ്യൂം ആദ്യ ഇലവനില്‍
എത്തിയത്‌്.
മറുവശത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ അല്‍പ്പം
പ്രതിരോധത്തിനാണ് മുന്‍തൂക്കം നല്‍കിയത്. ആദ്യമായി 4-1-4-1 എന്ന ഫോര്‍മേഷനിലാണ്
കോപ്പല്‍ ആദ്യ ഇലവനെ അണിനിരത്തിയത്. ഗോള്‍ കീപ്പര്‍ സന്ദീപ് നന്ദിയെ മാറ്റി
ഗ്രഹാം സ്റ്റാക്കിനെയും ഡങ്കന്‍സ് നാസന്‍, അസ്രാക്ക് മെഹ്‌്‌മത് എന്നിവര്‍ക്കു
പകരം ഇഷ്‌ഫാഖ് അഹമ്മദിനേയും എല്‍ഹാജി എന്‍ഡോയെയും കൊണ്ടുവന്നു.
ആദ്യത്തെ
ശ്രദ്ധേയമായ നീക്കം ആറാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കോര്‍ണറില്‍ നിന്നും
വന്നു. മെഹ്‌താബിന്റെ കോര്‍ണറില്‍ . സന്ദേശ് ജിങ്കന്റെ ഹെഡ്ഡര്‍ കൊല്‍ക്കത്ത ഗോളി
കരങ്ങളിലൊതുക്കി. തുടര്‍ന്നു കൗണ്ടര്‍ അറ്റാക്കില്‍ ഹ്യൂമിന്റെ പാസ് ഹാവി ലാറ
അതിവേഗത്തില്‍ വലയിലാക്കിയെങ്കിലും അതിനുമുന്‍പ് തന്നെ ഓഫ് സൈഡ് കൊടി
ഉയര്‍ന്നിരുന്നു.
വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിനു അനുകൂലമായി വന്ന കോര്‍ണര്‍
എട്ടാം മിനിറ്റില്‍ ഗോളിനു വഴിയൊരുക്കി. മെഹ്‌്‌താബിന്റെ കോര്‍ണറിനെ തുടര്‍ന്നു
വന്ന ഹോസുവിന്റെ പന്ത് കൊല്‍ക്കത്തയുടെ പ്രീതം കോട്ടാലിനു ക്ലിയര്‍ ചെയ്യാന്‍
കഴിഞ്ഞില്ല. പന്ത് പിടിച്ചെടുത്ത മെഹ്‌താബ് ഹൂസൈനില്‍ നിന്നും കൊല്‍ക്കത്തയുടെ
ഗോള്‍ മുഖത്ത്‌് എത്തിയ പന്ത് ഗോളി മജുംദാറിന്റെ കൈകളില്‍ നിന്നും വഴുതി. പന്ത്
ലഭിച്ച സന്ദേശ് ജിങ്കന്‍ കോരിയിട്ടുകൊടുത്ത ഫ്‌ളിപ്പ് പാസില്‍ പന്ത്
സി.കെ.വിനീത് ഹെഡ്ഡറിലൂടെ വല കുലുക്കി (1-0). രണ്ടു പേരുടെ പിഴവ്
ബ്ലാസറ്റേഴ്‌സിനു അനുകൂലമായ ഗോളായി മാറി. വിനീതിന്റെ ഐഎസ്‌എല്ലിലെ നാലാം ഗോളാണിത്.
18 ാം മിനിറ്റില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചു. സ്റ്റീഫന്‍ പിയേഴസണ്‍, ഹെല്‍ഡര്‍
പോസ്‌റ്റിഗ, ഇയാന്‍ ഹ്യം എന്നിവരുടെ കൂട്ടായ ശ്രമം ബ്ലാസറ്റേഴ്‌സിന്റെ പ്രതിരോധം
കീറി മുറിച്ചാണ് ഗോള്‍ നേടിയത്. ഇയാന്‍ ഹ്യൂമില്‍ നിന്നും ബോക്‌സിനു മുന്നില്‍
നിന്ന ഹെല്‍ഡര്‍ പോസ്‌റ്റിഗയിലേക്കും, തുടര്‍ന്നു പോസ്‌റ്റിഗയുടെ അളന്നു കുറിച്ച
പാസില്‍ സ്റ്റീഫന്‍ പിയേഴ്‌സണ്‍ ഇടംകാലന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു (1-1).
വണ്‍ ടച്ച് പാസുകളിലായിരുന്നു കൊല്‍ക്കത്തയുടെ ഗോള്‍.
27 ാം മിനിറ്റില്‍
എന്‍ഡോയുടെ പാസില്‍ ബെല്‍ഫോര്‍ട്ടിനു കിട്ടിയ പന്ത് വലത്തെ പോസ്‌റ്റിനരികിലൂടെ
ഗോളാക്കാന്‍ നടത്തിയ ശ്രമം ദുര്‍ബലമായി. ഗോളി മജുംദാറിനു ഈ നീക്കം കാര്യമായ ഭീഷണി
ഉണ്ടാക്കിയില്ല. 30 ാം മിനിറ്റില്‍ റാഫിയുടെ നെഞ്ചില്‍ എടുത്ത് നല്‍കിയ പന്തില്‍
വിനീതിന്റെ ബൈസിക്കിള്‍ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് .
42
ാം മിനിറ്റില്‍ വലത്തെ വിംഗില്‍ നിന്നും പ്രീതം കോട്ടിലിന്റെ പാസില്‍ ബോക്‌സിനകത്തു
നിന്നും റൂയിദാസിന്റെ ഡ്രൈവ് ഹെഡ്ഡറിലൂടെ പോസ്‌റ്റിഗയുടെ ഗോള്‍ മുഖത്തേക്കു
തിരിച്ചുവിടാനുള്ള ശ്രമം. .പക്ഷേ പന്ത് ലക്ഷ്യം തെറ്റി പുറത്തേക്ക് . ഒന്നാം
പകുതിയുടെ അവസാന മിനിറ്റുകളില്‍ ഹോസുവിന്റെ ഫ്രീ കിക്കില്‍ റാഫിയുടെ ഹെഡ്ഡറും
ഹോസുവിന്റെ പാസില്‍ എന്‍ഡോയുടെ ഹെഡ്ഡറും ലക്ഷ്യം തെറ്റിയതോടെ ആദ്യ പകുതി 1-1നു
സമനിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത റോബര്‍ട്ടിനു പകരം
കീഗന്‍ പെരേരയെ ഇറക്കി.
55 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനു ലഭിച്ച
ഫ്രീകിക്കില്‍ കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്ത് നടന്ന കൂട്ടപ്പോരിച്ചിലിനിടെ ഹ്യൂം
ഹെഡ്ഡ് ചെയ്‌തു അപകടം ഒഴിവാക്കി. ഇതിനു പിന്നാലെ അനാവശ്യമായി പന്ത് അടിച്ചു
പുറത്തേക്കു കളിച്ചതിനു മെഹ്‌താബിനു മഞ്ഞക്കാര്‍ഡ്. തുടര്‍ച്ചയായ നാലാം
മഞ്ഞക്കാര്‍ഡ് വാങ്ങിയതോടെ മെഹ്‌താബിനു ഇനി അടുത്ത മത്സരം കളിക്കാനാവില്ല. 59 ാം
മിനിറ്റില്‍ പന്തുമായി കുതിച്ച റൂയിദാസിനെ ഒപ്പം ഓടിവന്ന സന്ദേശ് ജിങ്കന്‍
ദാസിന്റെ കാലുകളില്‍ നിന്നും പന്ത തട്ടിയകറ്റി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 63
ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന് പന്ത് കൈകൊണ്ടു തടുത്തതിനു മഞ്ഞക്കാര്‍ഡ്. സി.കെ
വിനീതിനെ ഫൗള്‍ ചെയ്‌തതിനു ഉടനടി കീഗന്‍ പെരേരയ്‌ക്കും മഞ്ഞക്കാര്‍ഡ്. രണ്ടാം
പകുതിയുടെ ആദ്യ പകുതിയില്‍ രണ്ടു ടീമുകളും കൂടുതല്‍ അധ്വാനിക്കാതെ ഊര്‍ജ്ജം അവസാന
മിനറ്റുകളിലേക്കു മാറ്റിവെച്ചായിരുന്നു കളിച്ചത്.
77 ാം മിനിറ്റില്‍
കോര്‍ണറിനെ തുടര്‍ന്നു റാഫിയുടെ ഷോട്ട് പ്രീതം കോട്ടാല്‍ തടഞ്ഞു. ഇതിനിടെ
കോട്ടാലിന്റെ കൈകളില്‍ പന്ത് തട്ടിയതിനു പെനാല്‍ട്ടിക്കു ബ്ലാസ്റ്റേഴ്‌സ്
അപ്പീല്‍ ചെയ്‌തുവെങ്കിലും റഫ്‌റി അനുവദിച്ചില്ല. ഒരു പക്ഷേ, ബ്ലാസ്റ്റേഴ്‌സ്
ജയിക്കാനുള്ള അവസാരമാണ് ഇതോടെ നഷ്ടമായത്
79 ാം മിനിറ്റില്‍ കൊല്‍ക്കത്ത
ഹ്യൂമിനു പകരം ബെലന്‍കോസയെയും അവസാന മിനിറ്റില്‍ ഹാവി ലാറയ്‌ക്കു പകരം സമീഗ്
ഡ്യുറ്റിയേയും കൊണ്ടുവന്നു. ബ്ലാസറ്റേഴ്‌സ് പരുക്കേറ്റ ഇഷ്‌ഫാഖ് അഹമ്മദിനു പകരം
ഡിഫെന്‍സീവ് മിഡ്‌ഫീല്‍ഡര്‍ വിനീത് റായിയെ ഇറക്കി. ഒപ്പത്തിനൊപ്പമായ മത്സരം
സമനിലയില്‍ അവസാനിപ്പിക്കാനായിരുന്നു രണ്ടു ടീമുകളും രണ്ടാം പകുതില്‍ കൂടുതല്‍
ശ്രമിച്ചത്.
മൊത്തം കളി മിടുക്കില്‍ കൊല്‍ക്കത്ത ബഹുദൂരം മുന്നില്‍
എത്തിയിരുന്നു. 61 ശതമാനം. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് 12 ഷോട്ടുകള്‍
പായിച്ചതില്‍ ആറെണ്ണവും ഓണ്‍ ടാര്‍ജറ്റില്‍ വന്നു. കൊല്‍ക്കത്തയുടെ അഞ്ച്
ഷോട്ടുകളില്‍ ഒരെണ്ണവും ഓണ്‍ ടാര്‍ജറ്റില്‍ എത്തി. . 17 ഫൗളുകള്‍
ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്തു നിന്നും 15 ഫൗളുകള്‍ കൊല്‍ക്കത്തയുടെ ഭാഗത്തു നിന്നും
വന്നു. ബ്ലാസ്റ്റേഴ്‌സിനു അനുകൂലമായി ആറ് കോര്‍ണറുകലും കൊല്‍ക്കത്ത്‌ക്ക് ഒരു
കോര്‍ണറും ലഭിച്ചു.
Kerala Blasters XI: Stack (gk), Ndoye, Hengbart, Hughes, Jhingan, Josu, Mehtab, Ishfaq, Vineeth, Rafi, Belfort
Atletico de Kolkata XI: Debjit (gk), Kotal, Arnab, Tiri, Lalthlamuana, Ruidas, Borja, Pearson, Lara, Hume, Postiga
Kerala subs: Nandy (gk), Pratik, Gurwinder, Anto, Rafique, Vinit, Kadio, Haokip, Nazon, Farukh, German
ATK subs: Mallo (gk), Shilton (gk), Prabir, Kinshuk, Keegan, Dika, Jewel, Nato, Doutie, Bikramjit, Belencoso
Kolkata book semis berth with 1-1 draw against Kerala
Atlético de Kolkata qualified for their third successive Hero Indian Super League semi-final after playing out a 1-1 draw against Kerala Blasters FC in front of more than 12,000 spectators at the Rabindra Sarobar Stadium in Kolkata on Tuesday evening. CK Vineeth gave Kerala an early lead in the eighth minute before Stephen Pearson equalised for the hosts 10 minutes later.
The match was far from eventful, but it served the home team’s purpose as well as that of rivals Delhi Dynamos FC, who also qualified with the result on the night. The first chance of the game fell to Kerala from a corner in the fifth minute but Sandesh Jhingan’s header was straight at goalkeeper Debjit Majumder, who gathered it comfortably.
The Blasters got the lead three minutes later through a mistake by Majumder. He fumbled a cross from the left that should have been gathered easily, and Cedric Hengbart was at hand to lob it towards Vineeth, who nodded home to give Kerala an early lead. It was his fourth goal of the season.
ATK though pressed forward and got their reward in the 18th minute when Helder Postiga fed Pearson with a lovely ball and the Scot slotted home first-time for his second goal in two games.
Both teams were restricted to half chances from then on as they tried to play it safe. Postiga’s glancing header in the 41st minute blazed dangerously across goal, but that was as close as it got as the teams went into the tunnel at half-time with the score-line reading 1-1.
The second half started much the same as the first had ended, with not much fluency in play as chances were few and far between. The teams played hopeful long balls and tried shots from long range but to little effect as the game dragged on.
Kerala had a great chance to go 2-1 up in the 77th minute but Mohammad Rafi, who was first to react to a ball that fell to him from a corner, lashed his shot against Pritam Kotal from close range.
There were no further chances as the game drew to a close. With the draw, ATK became the only team to qualify for the semis in all three editions of the league so far.
Match Awards:
Club award: Shared by both clubs
Amul Fittest Player of the Match: Sandesh Jhingan
DHL Winning Pass of the Match: Helder Postiga
Maruti Suzuki Swift Moment of the Match: CK Vineeth
ISL Emerging Player of the Match: Abinash Ruidas
Hero of the Match: Stephen Pearson
No comments:
Post a Comment