Thursday, November 24, 2016

Match 47 FC Goa 1 - 2 Atlético de Kolkata

Atlético strike late to edge closer to the semis

Atlético de Kolkata registered a last-gasp 2-1 victory over FC Goa as over 18,000 home fans looked on at the Jawaharlal Nehru Stadium in Fatorda on Thursday evening. Juan Belencoso’s header put the visitors ahead in the first half before Mandar Rao Dessai equalised with a cool finish 10 minutes from time. But it was Stephen Pearson who ensured all three points with a stoppage time goal to take ATK to second place on the table, leaving Goa hanging with a mathematical chance of qualifying for the semis.
ATK were strong off the blocks with Pritam Kotal putting in a cross as early as the first minute but Pearson failed to connect properly. Pearson again had a crack at the goal with the rebound falling to Javi Lara but goalkeeper Laxmikanth Kattimani was alert enough to save it with his legs. It was replay minutes later and this time Kattimani dove to his right to palm away Lara’s attempt to keep the scores level.
The visitors settled down well passing the ball around with ease as Goa failed to produce proper chances. The pressure intensified with Kolkata winning back-to-back corners. Goa came close though soon after with Rafael Coelho’s volley flying just past the top corner. Just as it seemed that Goa were coming back into the game Kolkata struck home as Abinash Ruidas sent in the perfect ball for Belencoso to put ATK ahead in the 28th minute.
Kolkata kept control of the ball and shut out the hosts completely. It seemed the visitors would double their lead any moment and marquee man Helder Postiga almost delivered. Lara’s corner was well guided towards the goal but the crossbar came in the way of the Portuguese striker. The half ended with some positivity for the Gaurs with three back-to-back corners but they failed to take advantage of any of them.Both teams were a bit cautious in the beginning of the second half before Dessai’s ball caused a flutter in the ATK box. Robert Lalthlamuana’s mistimed clearance hit the post in what could have been an embarrassing own goal for Kolkata. Postiga had a look-in at the goal minutes later but Kattimani was once again on hand to make the save.
Frustration crept in but Goa slowly made their way back into the game with Romeo Fernandes being the driving force. His shot from distance curved inches away from the goal. Robin Singh too made an attempt with his header going straight into Debjit Majumder’s hands. A goal was always on the cards and Dessai was the man who got the equaliser in the 80th minute, his low shot going through Kotal’s legs into the bottom right corner to set up a tense finish.
The pace picked up as both teams went for the winner. Joffre shot it over on the counter, while Pearson produced a weak shot after Sameehg Doutie had set him up. Doutie soon almost got the winner but his shot hit the crossbar as a draw seemed imminent but Pearson struck in the second minute of added time to snatch victory for the visitors.
Match Awards:
Club award: Atlético de Kolkata
Amul Fittest Player of the Match: Romeo Fernandes
DHL Winning Pass of the Match: Sameehg Doutie
Maruti Suzuki Swift Moment of the Match: Laxmikanth Kattimani
ISL Emerging Player of the Match: Abinash Ruidas
Hero of the Match: Mandar Rao Dessai


കൊല്‍ക്കത്ത രണ്ടാം സ്ഥാനത്ത്‌, ഗോവ പുറത്തേക്ക്‌

ഗോവ
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആതിഥേയരായ എഫ്‌.സി ഗോവയെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത പരാജയപ്പെടുത്തി.
ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആദ്യ പകുതിയുടെ 28 ാം മിനിറ്റില്‍ ബെലന്‍കോസയിലൂടെ കൊല്‍ക്കത്തയാണ്‌ ആദ്യം മുന്നില്‍ എത്തിയത്‌. 80 ാം മിനിറ്റില്‍ ്‌മന്ദര്‍റാവു ദേശായി ഗോവയക്ക്‌ സമനില ഗോള്‍ നേടിക്കൊടുത്തു. എന്നാല്‍ നിശ്ചിത സമയത്തിനു ശേഷം ലഭിച്ച ഇഞ്ചുറി ടൈമില്‍ കൊല്‍ക്കത്ത പിയേഴ്‌സണ്‍ നേടിയ ഗോളില്‍ (90 ാം മിനിറ്റില്‍) വിജയം നേടി.
ഈ ജയത്തോടെ കൊല്‍ക്കത്ത 12 മത്സരങ്ങളില്‍ നിന്ന്‌ 18 പോയിന്റ്‌ നേടി രണ്ടാം സ്ഥാനത്തെത്തി. ഗോവ ഇതോടെ ഏകദേശം പുറത്തായി. എട്ടാം സ്ഥാനക്കാരായ ഗോവയ്‌ക്ക്‌ 12 മത്സരങ്ങളില്‍ നിന്ന്‌ 11 പോയിന്റ്‌ മാത്രമെ നേടാന്‍ കഴിഞ്ഞിട്ടുള്ളു. ഇനി ശേഷിക്കുന്ന രണ്ട്‌ മത്സരങ്ങളില്‍ ജയിച്ചാലും ഫലം ഉണ്ടാകില്ല.
്‌
ഗോവ ഇന്നലെ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. ഗോള്‍ വലയത്തിലേക്ക്‌ കട്ടിമണിയെ തിരിച്ചെത്തിച്ചുകൊണ്ട്‌ മൂന്ന്‌ വിദേശ കളിക്കാര്‍ക്ക്‌ സീക്കോ ഇന്നലെ ആദ്യ ഇലവനില്‍ ഇടം നല്‍കി. റാഫേല്‍ ഡൂമാസ്‌, ട്രിന്‍ഡാഡെ, ജോഫ്രെ എന്നിവര്‍ തിരിച്ചെത്തി. രാജു ഗെയ്‌ക്ക്‌വാദ്‌, റോബിന്‍സിംഗ്‌, സഞ്‌ജയ്‌ ബാല്‍മുചു എന്നിവരെ ഒഴിവാക്കി.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ നിരയില്‍ വലത്തെ വിംഗില്‍ സമീഗ്‌ ഡ്യൂറ്റിയുടെ അഭാവം ശ്രദ്ധേയമായി.
ഗോവ ആദ്യ മിനിറ്റില്‍ ചാന്‍സ്‌ നഷ്ടപ്പെടുത്തുന്നതു കണ്ടുകൊണ്ടാണ്‌ കളിയുടെ തുടക്കം .റാഫേല്‍ കൊയ്‌ലോയില്‍ നിന്നും കിട്ടിയ പാസ്‌ ജോഫ്രക്കു പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്നതിനു മുന്‍പ്‌ തന്നെ കൊല്‍ക്കത്തയുടെ പ്രതിരോധനിരക്കാര്‍ പന്ത്‌ തട്ടിയെടുത്തു. ഏഴാം മിനിറ്റില്‍ കൊല്‍ക്കത്തയ്‌ക്കു ലഭിച്ച ആദ്യ കോര്‍ണറിനെ തുടര്‍ന്നു ലഭിച്ച അവസരം പ്രീതം കോട്ടാലിലേക്കും തുടര്‍ന്നു റൂയി ദാസിലേക്കും വന്നു. ദാസിന്റെ ബോക്‌സിനകത്തു നിന്ന പിയേഴ്‌സന്റെ പാസില്‍ ഹാവി ലാറയുടെ ഷോട്ട്‌ ഗോവന്‍ ഗോള്‍ കീപ്പര്‍ കട്ടിമണി ക്ലോസ്‌ റേഞ്ചില്‍ രക്ഷപ്പെടുത്തി. 11 ാം മിനിറ്റില്‍ വീണ്ടും ബോക്‌സിനു വലത്തുവശത്തു നിന്നും ഹാവി ലാറയുടെ മറ്റൊരു വലംകാലനടി ഗോവന്‍ പ്രതിരോധത്തിനെ മറികടന്നുവെങ്കിലും കട്ടിമണി വീണ്ടും രക്ഷകനായി.
അറ്റാക്കിങ്ങ്‌ മിഡ്‌ഫീല്‍ഡില്‍ നിന്നും റോമിയോ ഫേര്‍ണാണ്ടസും മന്ദര്‍ റാവുവും റാഫേല്‍ കൊയ്‌ലോയ്‌ക്കും ജോഫ്രിയ്‌ക്കും അവസരങ്ങള്‍ ഒരുക്കിക്കൊടുത്തുകൊണ്ടിരുന്നു. എന്നാല്‍ മധ്യനിരയില്‍ നി്‌ന്നും മുന്നേറ്റം ഗോള്‍മുഖത്തേക്കു എത്താതെ പാഴായിക്കൊണ്ടിരുന്നു.
26 ാം മിനിറ്റില്‍ ഗോവയ്‌ക്കു അനുകൂലമായി ലഭിച്ച കോര്‍ണറില്‍ ജോഫ്രിയുടെ കിക്കില്‍ റാഫേല്‍ കൊയ്‌ലോ അക്രോബാറ്റിക്‌ ഷോട്ടിനു ശ്രമിച്ചുവെങ്കിലും കൊല്‍ക്കത്ത ഗോളിക്കു ഭീഷണി ഉയര്‍ത്താതെ പന്ത്‌ അകന്നുപോയി.
28 ാം മിനിറ്റില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ആദ്യ ഗോള്‍ നേടി . ഗോവന്‍ ഗോള്‍ മുഖത്തു നിന്നും റിച്ചാര്‍ലിസണ്‍ ഒഴിവാക്കിയ അപകടം ഗോളായി തിരിച്ചുവരുകയായിരുന്നു. പന്ത്‌ കിട്ടിയ അഭിനാസ്‌ റൂയിദാസ്‌ നേരെ ബോക്‌സിനകത്തേക്കു തിരിച്ചയച്ചു. കാത്തു നിന്ന ബെലന്‍കോസ മനോഹരമായ ഹെഡ്ഡറിലൂടെ ഗോള്‍ മുഖം ലക്ഷ്യമാക്കി. രണ്ടാം പോസ്‌റ്റില്‍ തട്ടി പന്ത്‌ നേരെ നെറ്റിനകത്തേക്ക്‌ (1-0).
32 ാം മിനിറ്റില്‍ ഹെല്‍ഡര്‍ പോസ്‌റ്റിഗ മറ്റൊരു റൂയി ദാസ്‌ പാസിലുടെ ഗോവന്‍ ഗോള്‍മുഖത്ത്‌ എത്തിച്ച പന്ത്‌ ദേബ്രത റോയ്‌ ക്ലിയര്‍ചെയ്‌തു അപകടം ഒഴിവാക്കി. 41 ാം മിനിറ്റില്‍ കൊല്‍ക്കത്ത വീണ്ടും ഗോളിന്റെ തോട്ടരുകില്‍, .ഇത്തവണ ഹാവി ലാറ എടുത്ത കോര്‍ണറില്‍ നിന്നായിരുന്നു അവസരം. ലാറയുടെ അളന്നുകുറിച്ച പന്ത്‌ പോസ്‌റ്റിഗ ഗോള്‍മുഖം ലക്ഷ്യമാക്കി. പന്ത്‌ നേരെ ഗോള്‍കീപ്പറേയും മറികടന്നു .എന്നാല്‍ ഇത്തവണ ക്രോസ്‌ ബാര്‍ ഗോവയെ രക്ഷിച്ചു. അടുത്ത മിനിറ്റില്‍ റൂയിദാസിന്റെ മറ്റൊരു ക്രോസില്‍ ബെലന്‍കോസയുടെ കാര്‍പ്പറ്റ്‌ ഡ്രൈവ്‌ .ഇത്തവണ ചാടിവീണ ഗോവന്‍ ഗോളി കട്ടിമണി പന്ത്‌ തടഞ്ഞിട്ടു. ഓടിവന്ന ഗോവന്‍ ഡിഫെന്‍ഡര്‍ പന്ത്‌ തട്ടിയകറ്റി. ഒന്നാം പകുതിയില്‍ ഗോവന്‍ ഗോളി കട്ടിമണി ഗോള്‍ എന്നുറപ്പിച്ച കാല്‍ഡസന്‍ അവസരങ്ങളിലാണ്‌ രക്ഷകനായത്‌.
ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ്‌ ഗോവയ്‌ക്കു അനുകൂലമായി കിട്ടിയ രണ്ട്‌ കോര്‍ണറുകള്‍ കൊല്‍ക്കത്ത ഗോളി ദേബജിത്‌ മജുംദാറും രക്ഷപ്പെടുത്തി. 51 ാം മിനിറ്റില്‍ കൊല്‍ക്കത്ത സെല്‍ഫ്‌ ഗോളില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. വലത്തെ വിംഗില്‍ നി്‌ന്നും കോല്‍ക്കത്തയുടെ ഗോള്‍ മുഖത്തേക്കു നീട്ടിക്കൊടുത്ത പന്ത്‌ റോബര്‍ട്ട്‌ ലെയ്‌തിയാമുന അടിച്ചകറ്റാന്‍ ശ്രമിച്ചു. പക്ഷേ പന്ത്‌ നേരെ സ്വന്തം ഗോള്‍ മുഖത്തേക്കു തിരിഞ്ഞെങ്കിലും ഭാഗ്യത്തിനു ക്രോസ്‌ ബാറിനു മുകളിലൂടെ അകന്നുപോയി.
61 ാം മിനിറ്റില്‍ ഗോവന്‍ ഗോള്‍മുഖത്തു നടന്ന കൂട്ടപ്പോരിച്ചിലിനിടെ കൊല്‍ക്കത്തയുടെ ബെലന്‍കോസയുടെ കാലുകളില്‍ നിന്നും പന്ത്‌്‌ പിടിച്ചെടുത്തു കട്ടിമണി വീണ്ടും രക്ഷകനായി. 68 ാം മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസിന്റെ ലോങ്‌ റേഞ്ചര്‍ കൊല്‍ക്കത്ത ഗോളിയെ പരീക്ഷിച്ചുവെങ്കിലും ഗോള്‍ മുഖത്തു നിന്നും അകന്നുപോയി. രണ്ടാം പകുതിയില്‍ ഗോവ തുടരെ രണ്ടുമാറ്റങ്ങള്‍ വരുത്തി. കീനന്‍ അല്‍മെയ്‌ഡക്കു പകരം റോബിന്‍ സിംഗും ദേബ്രത റോയിക്കു പകരം രാജു ഗെയ്‌ക്ക്‌ വാദും വന്നു.
ഇതോടെ ഗോവയുടെ സമനില ഗോളിനു വേണ്ടിയുള്ള ശ്രമം കൂടുതല്‍ ശക്തമായി മാറി. മന്ദര്‍റാവു ദേശായി, രാജു ഗെയ്‌ക്ക്‌ വാദ്‌ എന്നിവര്‍ അളന്നുകുറിച്ച ക്രോസുകളിലുടെ അവസരങ്ങല്‍ ഒരുക്കിക്കൊടുത്തിരുന്നു. എന്നാല്‍ ഭാഗ്യം റാഫേല്‍ കൊയ്‌ലോയെയും ഗോവയെയും അനുഗ്രഹിച്ചില്ല. ട്രിിന്‍ഡാഡയക്കു പകരം ജൂലിയോ സീസര്‍ വന്നതോടെ ഗോവയുടെ ആക്രമണം കൂടുതല്‍ ശക്തമായി..
80 ാം മിനിറ്റില്‍ ഗോവ ലക്ഷ്യം കണ്ടു. റാഫേല്‍ കൊയ്‌ലോയുടെ പാസില്‍ നിന്നാണ്‌ ഗോള്‍. ബബോക്‌സിനു തൊട്ടു മുന്നില്‍ നിന്നുള്ള മന്ദര്‍ റാവുവിന്റെ ഷോട്ട്‌ കൊല്‍ക്കത്ത ഗോളി പ്രതീക്ഷിച്ചില്ല. മുന്നില്‍ നിന്ന്‌ പ്രീതം കോട്ടാലിന്റെ കാലുകല്‍ക്കിടയിലൂടെ വന്ന പന്ത്‌ നേരെ നെറ്റ്‌ തുളച്ചു (1-1).
ഇതോടെ ഗോവയുടെ ലീഡ്‌ നേടാനുള്ള ശ്രമങ്ങള്‍ ശക്തിപ്രാപിച്ചു. ഇതിനു തടയിടാന്‍ കൊല്‍ക്കത്ത പോസ്‌റ്റിഗയ്‌ക്കു പകരം സമീഗ്‌ ഡ്യൂറ്റിയേയും ഹാവിയര്‍ ലാറയ്‌ക്കു പകരം ഐഎസ്‌എല്‍ ടോ്‌പ്‌ സ്‌കോറര്‍ ഇയാന്‍ഹ്യൂമിനെയും കൊണ്ടുവന്നു. ഇതിന്റെ ഫലം കണ്ടു.
90 ാം മിനിറ്റില്‍ സമീഗ്‌ ഡ്യൂറ്റിയുടെ ഉശിരന്‍ ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. എന്നാല്‍ കൊല്‍ക്കത്ത നിശ്ചിത ,സമയത്തിനുശേഷം തുടര്‍ന്നുവന്ന ഇഞ്ചുറി സമയത്ത്‌ വീണ്ടും മുന്നിലെത്തി.
ഗോവയുടെ പ്രതിരോധം മാറ്റിവെച്ചുള്ള അവസാന വട്ട ഗോള്‍ നേടാനുള്ള പരാക്രമം അവര്‍ക്കു തന്നെ വിനയായി. സമീഗ്‌ ഡ്യൂറ്റിയേയും സ്‌റ്റീഫന്‍ പിയേഴ്‌സണെയും തടയുവാന്‍ ഗോവയുടെ പ്രതിരോധനിരയില്‍ ആരും ഉണ്ടായില്ല. മിന്നല്‍ വേഗതയില്‍ കുതിച്ച സമീഗ്‌ ഡ്യൂറ്റിയില്‍ നിന്നുള്ള പാസ്‌ സ്‌റ്റീഫന്‍ പിയേഴ്‌സണ്‍ വലയിലാക്കുമ്പോള്‍ ഇന്നലെ ഉടനീളം ഗോവയുടെ രക്ഷകനായിരുന്ന ഗോളി കട്ടിമണിയ്‌ക്കു നിസഹായനായി നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളുു (2-1).
സമനില എന്നുറപ്പിച്ച മത്സരം അവസാനം ഒരു ആന്റി ക്ലൈമാക്‌സില്‍ സമാപിച്ചു.


പരുക്കന്‍ കളി പുറത്തെടുക്കാന്‍ യാതൊരു മടിയു കാണുവാന്‍ യാതൊരു മടിയും ഇല്ലാത്ത രണ്ടു ടീമുകളും തമ്മിലുള്ള ജീവന്മരണ പോരാട്ടത്തില്‍ കാര്‍ഡുകള്‍ക്കു പഞ്ഞമുണ്ടാകില്ലെന്നു വ്യക്തമായിരുന്നു. ആദ്യ പകുതിയില്‍ .ട്രിന്‍ഡാഡയെ ഫൗള്‍ ചെയ്‌തതിനു കൊല്‍ക്കത്തയുടെ ഹെല്‍ഡര്‍ പോസ്‌റ്റിഗയ്‌ക്കും ഇടവേളക്കു മുന്‍പ്‌ ഗോവയുടെ റോമിയോ ഫെര്‍ണാണ്ടസിനും മഞ്ഞക്കാര്‍ഡ്‌. രണ്ടാം പകുതിയില്‍ ഗോവയുടെ ജോഫ്രിക്കും കൊല്‍ക്കത്തയുടെ റോബര്‍ട്ടിനും ഗോളി മജുംദാറിനും ബോര്‍ഹ ഫെര്‍ ണാണ്ടസിനും മഞ്ഞക്കാര്‍ഡ്‌.
മൊത്തം കളിമിടുക്കില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ്‌ മുന്നില്‍ 53 ശതമാനം. കൊല്‍ക്ക്‌ത്ത 14 ഷോട്ടുകള്‍ പായിച്ചതില്‍ എട്ടെണ്ണവും ഗോവയുടെ 13 ഷോട്ടുകളില്‍ കേവലം മൂന്ന്‌ എണ്ണവും മാത്രമെ ഓണ്‍ ടാര്‍ജറ്റില്‍ വന്നുള്ളു. കൊല്‍ക്ക്‌ത്തയുടെ ഭാഗത്തു നിന്നും 10 ഫൗളുകളും ഗോവയുടെ പേരില്‍ ആറ്‌ ഫൗളുകളും കുരിച്ചു. കൊല്‍്‌ക്കത്തയ്‌ക്ക്‌ അനുകൂലമായി 11 കോര്‍ണറുകളും ഗോവയ്‌ക്ക്‌ ഒന്‍പതും ലഭിച്ചു.
ആദ്യന്തം ആവേശഭരിതമായ മത്സരത്തില്‍ ഗോവയുടെ മന്ദര്‍റാവു ദേശായി മാന്‍ ഓഫ്‌ ദി മാച്ചായി. 

No comments:

Post a Comment