Chennaiyin return to winning ways with easy 2-0 win over Pune City
Chennaiyin FC had a happy homecoming as they beat FC Pune City 2-0 at the Jawaharlal Nehru Stadium in Chennai on Tuesday evening. Jeje Lalphekhlua put the home team ahead in the 44th minute before Davide Succi doubled the lead in the 51st minute to bring back the smiles on the faces of almost 20,000 home fans in attendance as the Super Machans bounced back from two consecutive defeats to move up to fifth with 13 points from ten games.
The match kicked off with the teams trying to launch successful attacks down the flanks. Raphael Augusto unleashed a shot from the right but it went wide. The home side finally started to dominate possession. However, despite creating many chances they failed to hit the back of the net. Pune too missed an opportunity as Anibal Rodriguez failed to find the target with his free-kick.
The deadlock was finally broken in the 44th minute with some brilliance from Chennai. Hans Mulder brilliantly turned past his man to find Jerry Lalrinzuala, who crossed it into the box. Succi guided it towards Jeje, who headed it past Edel Bete to ensure the Super Machans went into the break leading 1-0.
The second half began with Pune bringing on their last-match hero Eugeneson Lyngdoh. The move brought on a positive change with the Stallions keeping Chennaiyin goalkeeper Karanjit Singh on his toes. Jonatan Lucca’s shot was barely scraped away by the custodian before another deflected shot was kept at bay. Just as Pune seemed to be knocking on the door, Chennai struck again to double their lead.
Augusto ran down the right and then combined with Jeje to put a cross into the box only for Succi to head it home and make it 2-0 six minutes into the second half. The goal forced Pune into desperation mode. Narayan Das and Yumnam Raju tried to find the target but failed in their efforts. Chennai’s hold on the game tightened with Augusto putting on view his incredible dribbling skills.
The game continued in the same vein as both teams made a couple of changes. Jesus Tato and Momar Ndoye were brought on with Pune looking desperately for goals. But Chennai didn’t give them an inch as they dictated play, making the opposition run around without the ball. John Arne Riise was brought on to keep the clean sheet as Augusto got a standing ovation while coming off.
The final minutes saw substitute Ndoye cutting in to put a ball through a defender's legs to find Dramane Traore but the Malian’s shot went over the crossbar and that summed up Pune’s evening. The resolute Chennai defence held on as the Super Machans gained all three points and kept a clean sheet in the process.
Match Awards:
Club award: Chennaiyin FC
Amul Fittest Player of the Match: Davide Succi
DHL Winning Pass of the Match: Raphael Augusto
Maruti Suzuki Swift Moment of the Match: Jeje Lalpekhlua
ISL Emerging Player of the Match: Jerry Lalrinzuala
Hero of the Match: Raphael Augusto
ചെന്നൈയിന്‍ എഫ്.സിക്ക്
രണ്ട് ഗോള്‍
ജയം
ചെന്നൈ:
ചെന്നൈ മരീന അരീനയില്‍ നടന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍
ലീഗില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സി മറുപടി ഇല്ലാത്ത രണ്ട്
ഗോളുകള്‍ക്ക് പൂനെ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി.
44 ാം മിനിറ്റില്‍
മിസോറാമില്‍ നി്‌ന്നുള്ള മുന്‍നിര താരം ജെജെ ലാല്‍പെക്യുല നേടിയ ഗോളില്‍ ചെന്നൈ
എഫ്.സി 1-0നു ആദ്യപകുതിയില്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 51 ാം
മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഡേവിഡ് സൂചി ചെന്നൈയുടെ ലീഡ് 2-0 ആയി ഉയര്‍ത്തി.
ഹെഡ്ഡറിലൂടെയാണ് രണ്ട് ഗോളും വലയിലെത്തിയത്.
പൂനെക്കെതിരെ ഇതുവരെ
തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ചെന്നൈയിന്‍ എഫ്.സി കാത്തുസൂക്ഷിച്ചു.
ചെന്നൈയുടെ ആക്രമണങ്ങളുടെ സൂത്രധാരന്‍ റാഫേല്‍ അഗസ്‌റ്റോയാണ് മാന്‍ ഓഫ് ദി
മാച്ച്
ഈ ജയത്തോടെ ചെന്നൈയിന്‍ എഫ്.സി 10 മത്സരങ്ങളില്‍ നിന്നും 13
പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 12 പോയിന്റോടെ പൂനെ സിറ്റിയാണ് ആറാമത്.
അവസാന സ്ഥാനങ്ങളില്‍ നോര്‍ത്ത് ഈസ്‌റ്റും എഫ്.സി ഗോവയും.
ചെന്നൈയിന്‍
എഫ്.സി യുടെ പരിശീലകന്‍ മാര്‍ക്കോ മറ്റെരാസി ഇന്നലെയും ടീമില്‍ വന്‍ അഴിച്ചുപണി
നടത്തി. അഞ്ച് മാറ്റങ്ങള്‍ മറ്റെരാസി വരുത്തി. ഈ സീസണില്‍ മാറ്റെരാസി വരുത്തുന്ന
40 ാമത്തെ മാറ്റം ആയിരുന്നു ഇന്നലെ കണ്ടത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ
പകരക്കാരനായി ഇറങ്ങിയ സൂചിയും ഹാന്‍സ് മോള്‍ഡറും ഇന്നലെ ആദ്യ ഇലവനില്‍ എത്തി ഗോള്‍
കീപ്പര്‍ സ്ഥാനം കെറിനു പകരം കരണ്‍ജിതിനാണ് ഇന്നലെ ലഭിച്ചത്. ജോണ്‍ ആര്‍ണെ
റിസയുടെ പൊസിഷനില്‍ ബ്രസീല്‍ താരം എഡെര്‍ ഫെര്‍ണാണ്ടസും ആദ്യ ഇലവനില്‍ എത്തി.
ചെന്നൈ 4-4-2 ഫോര്‍മേഷനിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെതിരെ അറ്റാക്കിങ്ങ്
മിഡ്‌ഫീല്‍ഡില്‍ വന്ന ബെര്‍ണാര്‍ഡ് മെന്‍ഡി ഇന്നലെ തന്റെ സ്ഥിരം സെന്റര്‍ ബാക്ക്
പൊസിഷനിലേക്കു മടങ്ങിയെത്തി.
മറുവശത്ത് ആന്റോണിയോ ലോപ്പസ് ഹബാസ് പൂനെ
സിറ്റിയുടെ ആദ്യ ഇലവനില്‍ ഒരു മാറ്റം മാത്രം വരുത്തി. രാഹൂല്‍ ബെക്കെയ്‌ക്കു പകരം
രാജു യുംനാം ഇറങ്ങി. 3-4-3 ഫോര്‍മേഷനിലായിരുന്നു പൂനെ.
കളിതുടങ്ങി രണ്ടാം
മിനിറ്റില്‍ പുനെയ്‌ക്ക് അനുകൂലമായി ആദ്യ കോര്‍ണര്‍ ജോനാഥന്‍ ലൂക്ക എടുക്കുന്നതു
കണ്ടുകൊണ്ടാണ് തുടക്കം. ഒന്‍പതാം മിനിറ്റില്‍ ചെന്നൈ ഗോളിനു തൊട്ടടുത്തെത്തി.
ജെജെ-റാഫേല്‍ അഗസ്റ്റോ എന്നിവരുടെ ആസൂത്രിത നീക്കം ഗോളിനു വഴിമരുന്നിട്ടു. എന്നാല്‍
ബോക്‌സിനു പുറത്തുവെച്ച് അഗസ്റ്റോയുടെ ഡയഗണല്‍ പാസ് സൂചിയ്‌ക്കു കണക്ട്
ചെയ്യാന്‍ കഴിയാതെപോയി. 21 ാം മിനിറ്റില്‍ റാഫേല്‍ അഗസ്റ്റോയുടെ സോളോ അറ്റാക്കും
തുടര്‍ന്നു വന്ന ലോങ് റേഞ്ചറും ലക്ഷ്യം തെറ്റി അകന്നുപോയി. 26 ാം മിനിറ്റില്‍
ബോക്‌സിനു തൊട്ടുമുന്നില്‍ വെച്ചു പൂനെയുടെ അനിബാല്‍ എടുത്ത ഫ്രികിക്കും നേരിയ
വ്യത്യാസത്തിനു പുറത്തേക്ക്. 39 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്.സിക്ക്
അനുകൂലമായി ആദ്യ കോര്‍ണര്‍. മലയാളി താരം സക്കീര്‍ എടുത്ത കോര്‍ണരില്‍ ബെര്‍ണാര്‍ഡ്
മെന്‍ഡിയുടെ ശ്രമം റീബൗണ്ടില്‍ വീണ്ടും സക്കിറിന്റെ പക്കല്‍ . സക്കീറിന്റെ ഷോട്ട്
എഡെല്‍ ബെറ്റെ കുത്തിയകറ്റി.
ആദ്യപകുതി ഗോള്‍ രഹിതമായി സമാപിക്കുമെന്നു കരുതിയ
നിമിഷത്തിലായിരുന്നു ചെന്നൈയുടെ ഗോള്‍. റാഫേല്‍ അഗസ്റ്റോയില്‍ നിന്നും ഹാന്‍സ്
മോള്‍ഡറിലേക്ക്. മോള്‍ഡറില്‍ നിന്നും ഡേവിഡ് സൂചിയിലേക്ക് സൂചിയുടെ ഹാഫ് വോളി
ലക്ഷ്യമാക്കി പറന്നുയര്‍ന്ന ജെജെ ലാല്‍പെക്യുല ഹെഡ്ഡറിലൂടെ നെറ്റിലേക്ക് പന്ത്
തിരിച്ചുവിട്ടു (1-0). ഗുരുമാങി സിംഗിന്റെ ക്ലിയര്‍ ചെയ്യാനുള്ള ശ്രമം
പരാജയപ്പെടുകയും മാര്‍ക്ക് ചെയ്യാന്‍ ആളില്ലാതിരുന്നതും ജെജെയ്‌ക്ക് ഗോള്‍
നേടുന്നതിനു സഹായമായി. ഐഎസ്‌എല്ലില്‍ ജെജെ നേടുന്ന 13 ാമത്തെ ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ കോച്ച് ആന്റോണിയോ ഹബാസ് മിഡ്‌ഫീല്‍ഡില്‍ ലെനി റോഡ്രിഗസിനു
പകരം കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി വന്നു വിജയഗോള്‍ നേടിയ യൂജിന്‍സണ്‍
ലിങ്‌ദോയെ ഇറക്കി.
48 ാം മിനിറ്റില്‍ ചെന്നൈയുടെ ബോക്‌സിനു വലത്തെ മൂലയില്‍
നിന്നും ജോനാഥന്‍ ലൂക്കയുടെ ലോങ് റെഞ്ചര്‍ ചെന്നൈ ഗോളിയെ പരീക്ഷിച്ചു. കോര്‍ണര്‍
വഴങ്ങി ചെന്നൈ രക്ഷപ്പെട്ടു. 50 ാം മിനിറ്റില്‍ ജോനാഥന്‍ ലൂക്കയുടെ മറ്റൊരു ഷോട്ട്
ചെന്നൈയിന്‍ താരങ്ങളുടെ ദേഹത്തു തട്ടി പോസ്‌റ്റിനരുകിലൂടെ അകത്തേക്കു കയറുന്നതിനു
മുന്‍പ് ചെന്നൈ ഗോളി ഡൈവ് ചെയ്‌തു രക്ഷപ്പെടുത്തി.
ആക്രമണ
പ്രത്യാക്രമണങ്ങളില്‍ ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിന്റെ 51 ാം മിനിറ്റില്‍
ഇറ്റാലിയന്‍ താരം ഡേവിഡ് സൂചി ചെന്നൈയുടെ ലീഡുയര്‍ത്തി. റാഫേല്‍ അഗസ്റ്റോയില്‍
നിന്നും ജെജെയിലേക്കും തുടര്‍ന്നു ജെജെ തിരിച്ചു അഗസ്‌റ്റോയിലേക്കും. അളന്നു
കുറിച്ച അഗസ്‌റ്റോയുടെ സുചിയുടെ തലയ്‌ക്കു പാകമായ വിധത്തിലുള്ള പാസ് . സമയോചിതമായി
ഉയര്‍ന്നു ചാടിയ സുചി ആംഗുലര്‍ ഹെഡ്ഡറിലൂടെ പുനെയുടെ ഗോളി എഡെല്‍ ബെറ്റെയ്‌ക്കു
രക്ഷപ്പെടുത്താന്‍ കഴിയാത്ത വിധം പോസ്‌റ്റിന്റെ ഇടത്തെ മൂലയില്‍ നിക്ഷേപിച്ചു
(2-0).
പുനെ സിറ്റി 68 ാം മിനിറ്റില്‍ എഡ്വേര്‍ഡോ ഫെരേരയ്‌ക്കു പകരം ജീസസ്
ടാറ്റോയെയും തുടര്‍ന്നു അനിബാലിനു പകരം മോമാര്‍ എന്‍ഡോയും എത്തി. ചെന്നൈ കോച്ച്
മറ്റെരാസി പ്രതിരോധം ശക്തമാക്കിക്കൊണ്ട് ബ്ലാസിക്കു പകരം ബല്‍ജിത് സാഹ്‌്‌നിയെയും
റാഫേല്‍ അഗസ്റ്റോയ്‌ക്കു പകരം ജോണ്‍ ആര്‍ണെ റീസയേയും സുചിയ്‌ക്കു പകരം എല്‍
സാബിയെയും ഇറക്കി.
84 ാം മിനിറ്റില്‍ പൂനെ സുവര്‍ണാവസരം തുലച്ചു.സിസോക്കോ
ഇടത്തെ വിംഗില്‍ ഓടിയെത്തിയ എന്‍ഡോയ്‌ക്ക്‌ു നല്‍കിയ പന്ത് എന്‍ഡോയ രണ്ട്
ചെന്നൈയിന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്‌തു അകത്തേക്കു നല്‍കി. ഗോളി മാത്രം നില്‍ക്കെ
മുന്നിലെത്തിയ പന്ത് ട്രവോറ ക്രോസ് ബാറിനു മുകളിലൂടെ അടിച്ചുകളഞ്ഞു. ഇതോടെ
പൂനെയുടെ ആശ്വാസ ഗോള്‍ അവസരവും നഷ്ടപ്പെട്ടു. ആറ് കോര്‍ണറുകള്‍ പൂനെ സിറ്റിക്കു
ലഭിച്ചിരുന്നു. ചെന്നൈയുടെ പേരില്‍ 16 ഫൗളുകളും പൂനെയുടെ പേരില്‍ 12 ഫൗളുകളും
രേഖപ്പെടുത്തി. ഇരുടീമുകളും കളി മിടുക്കില്‍ വച്ചതില്‍ ഒപ്പത്തിനൊപ്പം നിന്നു.
ഇന്ന് മര്‍ഗാവില്‍ എഫ്.സി ഗോവ, മൂംബൈ സിറ്റി എഫ്.സിയെ നേരിടും.
No comments:
Post a Comment