ഇഞ്ചുറി ടൈം ഗോളില്‍
കൊല്‍ക്കത്തയ്‌ക്ക്
സമനില
കൊല്‍ക്കത്ത:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രബീന്ദ്ര സരോബര്‍
്‌സ്‌റ്റേഡിയത്തില്‍ ആതിഥേയരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും സന്ദര്‍ശകരായ
നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു.
ആദ്യപകുതിയുടെ അഞ്ചാം മിനിറ്റില്‍ നിക്കോളാസ് വെലസ് നേടിയ ഗോളില്‍
നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് മുന്നിട്ടു നിന്നു ഇഞ്ചുറി ടൈമിന്റെ ആദ്യ
മിനിറ്റില്‍ ഇയാന്‍ ഹ്യൂം കൊല്‍ക്കത്തയ്‌ക്കു വേണ്ടി സമനില ഗോള്‍ നേടി.
അവസാന 90
മിനിറ്റുവരെ ജയം തൊട്ടുമുന്നില്‍ നിന്നശേഷമായിരുന്നു നോര്‍ത്ത് ഈസ്‌റ്റിനു സമനില
ഗോള്‍ വഴങ്ങേണ്ടിവന്നത്. ഇതോടെ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനു വിജയം കൂടാതെ
ആറാമത്തെ മത്സരവും പൂര്‍ത്തിയാക്കേണ്ടതായും വന്നു.
ഈ സമനിലയോടെ അത്‌ലറ്റിക്കോ
ഡി കൊല്‍ക്കത്ത 14 പോയിന്റോടെ നാലാം സ്ഥാനത്തും , നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ്
11 പോയിന്റോടെ ഏഴാം സ്ഥാനത്തും തുടര്‍ന്നു.
നോര്‍ത്ത് ഈസ്‌റ്റിന്റെ
നിക്കോളാസ് വെലസ് ആണ് മാന്‍ ഓഫ് ദി മാച്ച്
കളി തുടങ്ങി അഞ്ചാം
മിനറ്റില്‍ തന്നെ നോര്‍ത്ത് ഈസ്‌റ്റ് അപ്രതീക്ഷിതമായി ഗോള്‍ നേടി. തുടക്കം മുതല്‍
നോര്‍ത്ത് ഈസ്‌റ്റിന്റെ ഗോള്‍ മുഖം ആക്രമിച്ചു കളിച്ചിരുന്ന കൊല്‍ക്കത്ത ഒരിക്കലും
ഇത്തരത്തില്‍ ഒരു തിരിച്ചടി പ്രതീക്ഷിച്ചില്ല. ഇരന്നുവാങ്ങിയ ഗോള്‍ എന്നു
വിശേഷിപ്പക്കുന്നതാകും ശരി. കൊല്‍ക്കത്തയുടെ രണ്ട് സെന്റര്‍ ബാക്കുകള്‍ വരുത്തിയ
പിഴവ് നോര്‍ത്ത് ഈസ്‌റ്റ് മുതലെടുത്തു. സെറീനോ, അര്‍ണാബ് മൊണ്ടലിനു ഒട്ടും
ശ്രദ്ധിക്കാതെ ലാഘവത്തോടെ സ്‌ക്വയര്‍ പാസ് കൊടുക്കുന്നതിനിടെ കുതിച്ചു അകത്തേക്കു
വന്ന നിക്കോളാസ് വെലസ് , മൊണ്ടലിന്റെ പുറകില്‍ നിന്നും ഓടിവന്നു പന്ത്
തട്ടിയെടുത്തു ബോക്‌സിനകത്തു കൊല്‍ക്കത്ത ഗോളി ദേബജിത്തിനു ഒരു ചാന്‍സും നല്‍കാതെ
ആയാസരഹിതമായി വെലസ് പന്ത് വലയിലലേക്കു പ്ലേസ് ചെയ്‌തു. (1-0)..
നോര്‍ത്ത്
ഈസ്‌റ്റിന്റെ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ നിക്കോളാസ് വെലസിന്റെ ഈ സീസണിലെ ആദ്യ
ഗോള്‍ കൂടിയായിരുന്നു ഇത്. കഴിഞ്ഞസീസണില്‍നോര്‍ത്ത് ഈസ്‌റ്റിനുവേണ്ടി അഞ്ച്
ഗോള്‍ അടിച്ചു ടോപ് സ്‌കോറര്‍ ആയിരുന്ന വെലസ് ഈ സീസണില്‍ അല്‍ഫാരോയുടെ
നിഴലിലേക്കു മാറുകയായിരുന്നു. അതുകൊണ്ടു തന്നെ വെലസിനു ഈ ഗോള്‍ ഒരു മോചനം കൂടിയായി.
സ്വന്തം ഗ്രൗണ്ടില്‍ എതിരായി ഗോള്‍ വീണതോടെ കൊല്‍ക്കത്ത ഉണര്‍ന്നു. 27 ാം
മിനിറ്റില്‍ പ്രബീര്‍ ദാസ് വലത്തെ വിംഗില്‍ നിന്നും നല്‍കിയ പാസ് ഹെല്‍ഡര്‍
പോസ്‌റ്റിഗയുടെ ബോക്‌സിനു മുന്നില്‍ നിന്നുള്ള ബുള്ളറ്റ് ഷോട്ട് ഇഞ്ച്
വ്യത്യാസത്തില്‍ വലത്തെ പോസ്‌റ്റിനരുകിലൂടെ പുറത്തേക്ക് 39 ാം മിനിറ്റില്‍
ഹെല്‍ഡര്‍ പോസ്‌റ്റിഗയുടെ മറ്റൊരു ഉശിരന്‍ ഷോട്ടും നോര്‍ത്ത് ഈസ്‌റ്റ് ഗോളി
സുബ്രതോ പോളിനു വെല്ലുവിളി ആയില്ല.
ആക്രമണം ഒരുവശത്ത് നടക്കുമ്പോള്‍
കൊല്‍ക്കത്തയുടെ പ്രതിരോധനിരയില്‍ വീണ്ടും അബദ്ധങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
രണ്ടാം പകുതിയില്‍ 53 ാം മിനിറ്റില്‍ കൊല്‍ക്കത്ത നേടിയ ആദ്യ കോര്‍ണര്‍
മനോഹരമായ ഒരുഗോള്‍ ആയി മാറുമായിരുന്നു. ഹാവി ലാറ എടുത്ത ഉശിരന്‍ കോര്‍ണര്‍
കിക്കില്‍ മനോഹരമായി താഴ്‌ന്നിറങ്ങിയ പന്ത് രണ്ടാം പോസ്‌റ്റിനകത്തേക്ക്
നീങ്ങുന്നു. . നോര്‍ത്ത് ഈസ്‌റ്റ് ഗോളി സുബ്രതോയെയും മറികടന്നു വന്ന പന്ത്
റോബിന്‍ ഗുരുങ്ങ് മിന്നല്‍പോലെ ഗോള്‍ ലൈനില്‍ നിന്നും ചാടി ഉയര്‍ന്നു ഹെഡ്ഡ്
ചെയ്‌തു അപകടം ഒഴിവാക്കി.
രണ്ടാം പകുതിയുടെ ആദ്യ മിനുറ്റുകള്‍ക്കു ശേഷം രണ്ടു
ടീമുകളും കളി മൈതാന മധ്യത്തിലേക്കു ഒതുക്കി. ലോങ് റേഞ്ചറുകളിലൂടെയാണ് ഇരുകൂട്ടരും
ഗോള്‍മുഖം പരീക്ഷിച്ചത്. 72 ാം മിനിറ്റില്‍ കാത്‌്‌സുമി യൂസയുടെ
ബോക്‌സിനകത്തേക്കുള്ള ക്രോസ് ചാടി ഉയര്‍ന്ന എമിലിയാനോ അല്‍ഫാരോയുടെ ഹെഡ്ഡ്രര്‍
കൃത്യമായി ചാടി ഉയര്‍ന്ന കൊല്‍ക്കത്ത ഗോളി ദേബജിത് മജുംദാര്‍ രക്ഷകനായി.
83 ാം
മിനിറ്റില്‍ കൊല്‍ക്കത്ത അത്ഭുതരമായി മറ്റൊരുഗോളില്‍ നിന്നും രക്ഷപ്പെട്ടു.
കാത്‌്‌സുമി യൂസ എടുത്ത ഫ്രീ കിക്കിനെ തുടര്‍ന്നു ബോക്‌സിനകത്തു നടന്ന
കൂട്ടപ്പൊരിച്ചിലിനിടെ അല്‍ഫാരോയുടെ ഹെഡ്ഡര്‍ രണ്ടാം പോസ്‌റ്റിലേക്ക്. ഇവിടെ
പൊസിഷന്‍ തെറ്റി നിന്ന കൊല്‍ക്കത്ത ഗോളി ദേബജിത്തിന്റെ കരങ്ങളിലേക്കായിരുന്നു
പന്ത് വന്നത്. കൊ്‌ല്‍ക്കത്ത കഷ്ടിച്ചു എതിരായി വന്ന രണ്ടാം ഗോളില്‍ നിന്നും
രക്ഷപ്പെട്ടു.
ഈ ഭാഗ്യത്തിന്റെ അകമ്പടിക്കു പിന്നാലെ കൊല്‍ക്കത്ത സമനില ഗോള്‍
നേടി. 89 ാം മിനിറ്റില്‍ പ്രബീര്‍ ദാസിനെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നായിരുന്നു
സമനില ഗോള്‍. കിക്കെടുത്ത ഹാവിയര്‍ ലാറ ബോക്‌സിനകത്തേക്കു പന്ത്
ഉയര്‍ത്തിക്കൊടുത്തു. ഹെഡ്ഡറിലൂടെ പോസ്‌റ്റിഗ നല്‍കിയ പാസ് ഗോള്‍മുഖത്തു കാത്തു
നിന്ന ഇയാന്‍ ഹ്യൂം കൃത്യമായി വലയിലാക്കി (1-1).
ഇന്നലെ കൊല്‍ക്കത്തയുടെ
പരിശീലകന്‍ ഹോസെ മൊളിന മൂന്നു മാറ്റങ്ങള്‍ വരുത്തിയിരുന്നു. പ്രതിരോധത്തില്‍
അര്‍ണാബും, മധ്യനിരയില്‍ ഹാവിയര്‍ ലാറയും , പിഴേഴ്‌സണും വന്നു. മറുവശത്ത്
നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡിന്റെ പരിശീലകന്‍ നെലോ വിന്‍ഗാഡ നാല് മാറ്റം
വരുത്തി. മുന്‍നിരയില്‍ എമിലിയാനോ അല്‍ഫാരോ എത്തിയതാണ് സവിശേഷത. പ്രതിരോധനിരയില്‍
നിര്‍മ്മല്‍ ഛെത്രിയും റോബിന്‍ഗൂരുങ്ങ് എന്നിവരും മധ്യനിരയില്‍ റോമറിക്കും എത്തി.
രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത ഡിഡിക്കയ്‌ക്കു പകരം റൂയിദാസിനെയും സ്‌റ്റീഫന്‍
പിയേഴ്‌സണു പകരം ബെലന്‍കോസയും ബോര്‍ഹ ഫെര്‍ണാണ്ടസിന പകരം നാറ്റോയെയും നോര്‍ത്ത്
ഈസ്‌റ്റ് റോമറിക്കിനു പകരം വെല്ലിംഗടണേയും റോബിന്‍ ഗുരുങ്ങിനു പകരം സൗവിക്
ഘോഷിനെയും ലാസെറെറ്റിക്കു പകരം സൊക്കോറോയെയും ഇറക്കി.
മത്സരത്തില്‍
കൊല്‍ക്കത്തയ്‌ക്കാണ് ബോള്‍ പൊസിഷനില്‍ മുന്‍തൂക്കം. 56 ശതമാനം.
കൊല്‍ക്കത്തയ്‌ക്ക് എതിരായി 15 ഫൗളുകളും നോര്‍ത്ത് ഈസ്‌റ്റിനെതിരെ ഒന്‍പത്
ഫൗളുകളും വിളിക്കേണ്ടിവന്നു. കൊല്‍ക്കത്തയുടെ ആറ് ഷോട്ടുകളും നോര്‍ത്ത്
ഈസ്‌റ്റിന്റെ നാല് ഷോട്ടുകളും ഓണ്‍ ടാര്‍ജറ്റില്‍ വന്നു.
No comments:
Post a Comment