Saturday, November 19, 2016

Match 42 FC Pune City 4 - 3 Delhi Dynamos FC



ഗോള്‍ മഴയില്‍ പൂനെയ്‌ക്കു ജയം 

പൂനെ:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍ വര്‍ഷം കാണുവാന്‍ കഴിഞ്ഞ ബാലവാഡി ശിവ്‌ഛത്രപതി സ്റ്റേഡിയത്തില്‍ ആതിഥേയരായ പൂനെ സിറ്റി മൂന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി.
ആദ്യ.പകുതിയില്‍ 24 ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി തുലച്ച പൂനെക്കെതിരെ ഡല്‍ഹിയാണ്‌ ആദ്യ ഗോള്‍ നേടിയത്‌. 44 ാം മിനിറ്റില്‍ കീന്‍ ലൂയിസിന്റെ ഗോളില്‍ ഡല്‍ഹി മുന്നിട്ടു നിന്നു. 55 ാം മിനിറ്റില്‍ അനിബാല്‍ റോഡ്രിഗസ്‌ പൂനെയുടെ സമനില ഗോള്‍ നേടി (1-1) 62 ാം മിനിറ്റില്‍ ക്യാപ്‌റ്റന്‍ സിസോക്കോ പുനെയെ മുന്നില്‍ എത്തിച്ചു.(2-1) 63 3ം മിനിറ്റില്‍ അനിബാല്‍ തന്റെ രണ്ടാം ഗോളും പൂനെക്ക്‌്‌ 3-1 ലീഡും നേടിക്കൊടുത്തു.തിരിച്ചുവരവ്‌ നടത്തിയ ഡല്‍ഹി ഏഡ്വേര്‍ഡോയുടെ സെല്‍ഫ്‌ ഗോളിന്റെ അകമ്പടിയോടെ ലീഡ്‌ 3-2 ആക്കി വെട്ടിക്കുറച്ചു. എന്നാല്‍ ഗോള്‍ വര്‍ഷം പിന്നെയും തുടര്‍ന്നു ഇഞ്ചുറി ടൈമില്‍ രണ്ടു ഗോളുകള്‍ കൂടി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ലെനി റോഡ്രിഗസ്‌ പൂനെയുടെ ലീഡ്‌ 4-2 ആയി ഉയര്‍ത്തി. ഡല്‍ഹിയും വിട്ടുകൊടുത്തില്ല പകരക്കാരനായി വന്ന മാല്‍സാവാന്‍സുവാല ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഡല്‍ഹിയുടെ മൂന്നാം ഗോളും വലയിലെത്തിച്ചു (4-3) പെനാല്‍ട്ടി തുലച്ചതിനും ഒരു ഗോള്‍ വഴങ്ങിയതിനും ശേഷമായിരുന്നു പൂനെ വിജയത്തിലേക്കു കുതിച്ചത്‌ 
ഏഴ്‌്‌ ഗോളുകള്‍ പിറന്ന മത്സരത്തി്‌ല്‍ ഇതില്‍ ആറ്‌ ഗോളുകളും രണ്ടാം പകുതിയില്‍ ആയിരുന്നു.
സ്വന്തം ഗ്രൗണ്ടില്‍ പൂനെയുടെ അവസാന മത്സരം കൂടി ആയിരുന്നു ഇത്‌.
ഈ ജയത്തോടെ പൂനെ സിറ്റി 15 പോയിന്റോടെ നാലാം സ്ഥാനത്തേക്ക്‌ ഉയര്‍ന്നു. തോറ്റെങ്കിലും ഡല്‍ഹിയുടെ നിലവിലുള്ള ഒന്നാം സ്ഥാനത്തിനു ഇളക്കമില്ല. 

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ പുനെ സുവര്‍ണാവസരം നഷ്ടപ്പെടുത്തി. ത്രോ ഇന്നിനെ തുടര്‌ന്നു ക്യാപ്‌റ്റന്‍ സിസോക്കോ ഒരുക്കി കൊടുത്ത അവസരം പെനാല്‍ട്ടി ബോക്‌സിനകത്തു കയറിയ എഡ്വേര്‍ഡോ ഫെരേര ഓഫ്‌ സൈഡ്‌ ആണന്നു ഡല്‍ഹി താരങ്ങള്‍ സംശയിച്ചു നില്‍ക്കുന്നതിനിടെ എഡ്വേര്‍ഡോ ഫെരേര ഡല്‍ഹിയുടെ മിസോറാം ഗോള്‍ കീപ്പര്‍ സോറം പൊയിറെയുടെ ദേഹത്തിലേക്കു അടിച്ചു നഷ്ടപ്പെടുത്തി. 
15 ാം മിനിറ്റില്‍ പൂനെയുടെ ഗോള്‍കീപ്പര്‍ അപോളോ എഡലിന്റെ വക മനോഹരമായ സേവ്‌. സൗവെിക്‌ ചക്രവര്‍ത്തിയുടെ സോളോ അറ്റാക്കില്‍ പന്ത്‌ ലഭിച്ച ഫ്‌്‌ളോറന്റ്‌ മലൂദ പെനാല്‍ട്ടി ബോക്‌സിനുവെച്ച്‌ എടുത്ത ഷോട്ട്‌ എഡെല്‍ നേരിട്ട്‌ തടഞ്ഞിട്ടു. പൂനെയുടെ ബോക്‌സികത്ത്‌ മലൂദ വീണ്ടും അപകട മണി തുടരെ മുഴക്കിക്കൊണ്ടിരുന്നു. 
20 ാം മിനിറ്റില്‍ മോമര്‍ എന്‍ഡോയുടെ ഇടതുവശത്തുകൂടിയുള്ള സോളോ ആക്രമണം. പെനാല്‍ട്ടി ബോക്‌സിനകത്തു കയറിയ എന്‍ഡോയക്കു മുന്നില്‍ കിം കിമയും ഡല്‍ഹിയുടെ ഗോളി സോറവും മാത്രം . മറ്റു പൂനതാരങ്ങള്‍ ആരും ഇല്ലാത്തതിനാല്‍ എന്‍ഡോയക്ക്‌ നേരെ സോറമിന്റെ കൈകളിലേക്കു അടിച്ചുകൊടുക്കാനെ കഴിഞ്ഞുള്ളു. 
24 ാം മിനിറ്റില്‍ ബോക്‌സിനകത്തു വെച്ച്‌ പൂനെയുടെ അറ്റാക്കര്‍ അനിബാലിനെ കിംകിമ ഫൗള്‍ ചെയ്‌തതിനു ന്യൂസിലാണ്ടുകാരന്‍ റഫ്‌റി പെനാല്‍ട്ടി അനുവദിച്ചു. കിക്കെടുത്ത പൂനെയുടെ ക്യാപ്‌റ്റന്‍ സിസോക്കോയുടെ ദുര്‍ബലമായ ഷോട്ട്‌ ഡല്‍ഹി ഗോളി സോറം കണക്കുകൂട്ടി ദിശയിലേക്കു തന്നെ വന്നു അതുകൊണ്ടു തന്നെ ഡൈവിലൂടെ തടയാനും കഴിഞ്ഞു. റീബൗണ്ട്‌ ആയി വന്ന ഡല്‍ഹി താരങ്ങള്‍ പുറത്തേക്കു അടിച്ചുകളഞ്ഞു. 
അടുത്ത മിനിറ്റില്‍ അനിബാലിന്റെ പാസില്‍ എന്‍ഡോയെ ഗോള്‍ കീപ്പര്‍ മാത്രം മുന്നി്‌ല്‍ നില്‍ക്കെ മറ്റൊരു ദുര്‍ബലമായ കാര്‍പ്പറ്റ്‌ ഡ്രൈവ്‌ .ഇത്തവണയും സോറം പൊയിറെ ഡൈവ്‌ ചെയ്‌തു രക്ഷപ്പെടുത്തി. 35 ാം മിനറ്റില്‍ നാരായണ്‍ ദാസിന്റെ കോര്‍ണറില്‍ എഡ്വേര്‍ഡോ ഫെരേര ട്രാപ്പ്‌ ചെയ്യാന്‍ കഴിയാതെ നഷ്ടപ്പെടുത്തി. ഒന്നിനു പിന്നാലെ മറ്റൊന്നായി ലഭിച്ച അവസരങ്ങള്‍ പു.െ നയുടെ എന്‍ഡോയെയും എഡ്വേര്‍ഡോയും മത്സരിച്ചു കളഞ്ഞുകുളിച്ചു
38 ാം മിനിറ്റല്‍ ഡല്‍ഹിയും വാശിയോടെ മറ്റൊരു അവസരം തുലച്ചു. മാഴ്‌സിലിഞ്ഞ്യോക്കാണ്‌ ഇതിനു പഴി കേള്‍ക്കേണ്ടി വന്നത്‌. പൂനെ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ മാഴ്‌സിലിഞ്ഞ്യോയ്‌ക്ക്‌ കാലിടറി. പന്ത്‌ എഡല്‍ ആയാസ രഹിതമായി കരങ്ങളിലോതുക്കി. അവസരം പാഴാക്കിയ ഡല്‍ഹിക്ക്‌ അധികനേരം നിരാശപ്പെടേണ്ടിവന്നില്ല. 44 ാം മിനിറ്റില്‍ ഡേവിഡ്‌ അഡിയില്‍ നിന്നും ബോക്‌സില്‍ മാഴ്‌സിലീഞ്ഞ്യോയിലേക്ക്‌ തുടര്‍ന്നു മാഴ്‌സിലിഞ്ഞ്യോയുടെ ഹീല്‍പാസ്‌ മെമോയിലേക്കും എമേഴ്‌സണ്‍ ഗോമസിന്റെ കണക്ഷന്‍ കീന്‍ ലൂയിസിലേക്കും. ഡല്‍ഹിയുടെ മിന്നില്‍ ആക്രമണത്തില്‍ പകച്ചുപോയ പൂനെയുടെ പ്രതിരോധനിക്കാരെ സ്‌തംഭിപ്പിച്ചുകൊണ്ട്‌ കീന്‍ ലൂയീസ്‌ വല കുലുക്കി (1-0). ഐഎസ്‌എല്ലിന്റെ ചരിത്രത്തിലെ 400 ാമത്തെ ഗോളും കീന്‍ ലൂയിസിന്റെ പേരില്‍ ഇതോടെ രേഖപ്പെടുത്തി.
മറുവശത്ത്‌ ഒന്നാം പകുതിയിലെ നഷ്ട അവസരങ്ങള്‍ ഇഞ്ചുറി സമയത്തും പൂനെ ആവര്‍ത്തിച്ചു.ഇത്തവണയും ഡല്‍ഹിയുടെ രക്ഷകന്‍ ഗോളി സോറം പോയെറെ. അനസിന്റെയും കീമയുടെയും ഇടയിലൂടെ കുതിച്ച എന്‍ഡോയെക്കു അനിബാല്‍ ഇട്ടുകൊടുത്ത പന്തുമായി കുതിച്ച എന്‍ഡോയുടെ ഷോട്ട്‌ അഡ്വാന്‍സ്‌ ചെയ്‌തു വന്ന സോറം ചാടിവീണു രക്ഷപ്പെടുത്തി. ആദ്യപകുതിയില്‍ നാലു ഗോള്‍ എങ്കിലും നേടേണ്ട അവസരങ്ങളാണ്‌ എന്‍ഡോയ തുലച്ചത്‌. 
രണ്ടാം പകുതി തുടങ്ങി പത്തുമിനിറ്റിനുള്ളില്‍ പൂനെ ഗോള്‍ മടക്കി. 54 ാം മിനിറ്റില്‍ മാര്‍ക്കോസ്‌ ടെബാര്‍ അനിബാലിനെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീകിക്കാണ്‌ ഗോളിനു വഴിയോരുക്കിയത്‌. പെനാല്‍ട്ടി ബോക്‌സിനു വലത്തുവശത്തു നിന്നും കിക്കെടുത്ത ജോനാഥന്‍ ലൂക്ക അളന്നുകുറിച്ച ഫ്രീ കിക്ക ്‌ ബോക്‌സിനകത്തു നടന്ന കൂട്ടപ്പോരിച്ചിലിനിടെ അനിബാല്‍ രണ്ട്‌ ഡല്‍ഹി പ്രതിരോധനിര്‌കാരുടെ ഇടയില്‍ നിന്നും ഹെഡ്ഡറിലൂടെ ചെത്തി വലയിലാക്കി (1-1). 
ഗോള്‍ നേടിയതോടെ പൂനെ ഉണര്‍ന്നു 57 ാം മിനിറ്റില്‍ ജോനാഥന്‍ ലൂക്കയുടെ വെടിയുണ്ട ഡല്‍ഹി ഗോള്‍ മുഖത്തെ വിറപ്പിച്ചുകൊണ്ട്‌ ക്രോസ്‌ ബാറിനു മുകളിലൂടെ പാഞ്ഞു. 63 ാം മിനിറ്റില്‍ പൂനെ വീണ്ടും ഗോള്‍ നേടി ആദ്യ ഗോളിന്റെ തനിയവര്‍ത്തനം. ഇത്തവണ മലയാളിതാരം അനസിന്റെ ഫൗളിനെ തുടര്‍ന്നു അതേ പൊസിഷനില്‍ നി്‌ന്നു തന്നെയായിരുന്നു ജോനാഥന്‍ ലൂക്കയുടെ ഫ്രീ കിക്ക്‌. ബോക്‌സിനകത്തെ കൂട്ടപ്പോരിച്ചിലിനിടെ മുഹമ്മദ്‌ സിസോക്കോ പന്ത്‌ വലയിലാക്കി. (2-1).
അടുത്ത മിനിറ്റില്‍ അനിബാല്‍ റോഡ്രിഗസ്‌ ലീഡുയര്‍ത്തി. ഗോളിന്റെ വരവ്‌ മിന്നില്‍ വേഗത്തിലായിരുന്നു റൂബന്‍സ്‌ റോക്കയുടെ പിഴവാണ്‌ അനിബാലിന്റെ ഗോളിനു വഴിയൊരുക്കിയത്‌. ഡി യ്‌ക്കു മുന്നില്‍ 30 വാര അകലെ നിന്നുള്ള അനിബാലിന്റെ ഷോട്ട്‌ നേരെ വലത്തെ പോസിറ്റിനരികിലൂടെ വലയില്‍ കയറി (3-1). 
പ്രത്യാക്രമണത്തില്‍ മിന്നല്‍ വേഗതയുള്ള നീക്കം 79 ാം മിനിറ്റില്‍ ഡല്‍ഹിയുടെ രണ്ടാം ഗോളിനു വഴിയൊരുക്കി. സൗവിക്‌ ,മലൂദ എന്നിവരിലൂടെ ബോക്‌സിനകത്തുവെച്ചു ലഭിച്ച സ്‌ക്വയര്‍പാസില്‍ ഫ്‌ളോറന്റ്‌# മലൂദയുടെ ഷോട്ട്‌ ഏഡ്വേര്‍ഡോ ഫെരേരയുടെ കാലില്‍ തട്ടി നെറ്റിലേക്ക്‌ (3-2) . ഒരു സെല്‍ഫ്‌ ഗോളായി ഇതു പരിണമിച്ചു.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ പൂനെ നാലാമത്തെ ഗോള്‍ നേടി. സഞ്‌ജുപ്രധാന്റെ ലോങ്‌ ബോള്‍ സ്വീകരിച്ച അരാത്ത ഇസുമിയില്‍ നിന്നുള്ള കുറിയ പാസ്‌ ജോനാഥന്‍ ലൂക്കയിലേക്കും ബോക്‌സിനകത്തേക്കു ലൂക്കയുടെ പാസ്‌ ലെനി റോഡ്രിഗസിലേക്കും ഡല്‍ഹി ഗോളിയെ നിസഹായനാക്കി ലെനി റോഡ്രിഗസ്‌ പന്ത്‌്‌ വലയിലാക്കി. (4-2). 
ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഡല്‍ഹി ലീഡ്‌ വെട്ടിക്കുറച്ചു. മലൂദയുടെ വെടിയുണ്ടപോലുള്ള നെടുനീളന്‍ ഷോട്ട്‌ പൂനെ ഗോളി എഡെല്‍ തടുത്തു പക്ഷേ ,റീബൗണ്ടായി വന്ന പന്ത്‌ പകരക്കാരനായി വന്ന മാല്‍സാവാന്‍സുവാല വലയില്‍ നിക്ഷേപിച്ചു (4-3). ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുവരെ ഉദ്വേഗഭരിതമായ മത്സരത്തില്‍ അവസാന സെക്കന്റില്‍ ഡല്‍ഹിക്ക്‌ സമനില നേടാന്‍ ബോക്‌സിനു മുന്നില്‍ വെച്ചു കിട്ടിയ അവസരം പെലിസാരി ക്രോസ്‌ ബാറിനു മുകളിലൂടെ അടിച്ചുപറത്തി.

ഇന്നലെ പുനെയുടെ പരിശീലകന്‍ ആന്റോണിയോ ലോപ്പസ്‌ നാല്‌ മാറ്റങ്ങള്‍ വരുത്തി. അരാത്ത ഇസുമി, രാവണന്‍,എന്‍ഡോയെ , ലിങ്‌ദോ എന്നിവര്‍ ആദ്യ ഇലവനില്‍ വന്നു. ഡല്‍ഹിയും നാല്‌ മാറ്റങ്ങള്‍ വരുത്തി. ഗോള്‍ കീപ്പര്‍ ഡോബ്ലാസിനു പകരം സോറം പോറെയ്‌ ,കിം കിമ, അഡി, മെമോ എന്നിവര്‍ ആദ്യ ഇലവനില്‍ കളിക്കാനെത്തി. 
ഇന്ന്‌ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ആതിഥേയരായ മുംബൈ സിറ്റി എഫ്‌.സിയെ നേരിടും.  




Pune enter top-4 after thrilling win against leaders Delhi



FC Pune City beat Delhi Dynamos FC 4-3 during their 2016 Hero Indian Super League encounter in front of almost 9,000 fans at the Shree Shiv Chhatrapati Sports Complex Stadium in Balewadi on Friday. Pune’s Mohamed Sissoko missed a penalty before Kean Lewis scored to give the Lions a first-half lead. A brace from Anibal Rodriguez and Sissoko made it 3-1 for the hosts before an Eduardo Ferreira own-goal made it 3-2. Goals from substitutes Lenny Rodrigues and Malsawmzuala in stoppage time saw the match end 4-3 in favour of the hosts as leaders Delhi succumbed to their second defeat of Hero Indian Super League 2016.
The hosts had a great chance of taking the lead early on after Sissoko threaded in a delightful pass to Ferreira inside three minutes. Ferreira found himself in a one-on-one situation with Soram Poirei but his shot was straight at the Delhi custodian, who was glad to concede a corner.
Delhi’s first opportunity came in the 14th minute courtesy of a smart through-ball by Souvik Chakraborty that put Florent Malouda in behind Pune’s defence. The Frenchman managed to get his shot away but Edel Bete was quick off his line to make the save for the hosts.
Malouda had another chance five minutes later when he attempted a shot from outside the penalty area. This time Delhi’s marquee player failed to test Bete in goal as Pune countered from the very next attack through Momar Ndoye, who forced Poirei into a save at his near post after outpacing Delhi’s defence.
The Stallions should have been in front in the 25th minutes after Kim Kima conceded a penalty for a foul on Rodriguez. Sissoko stepped up to the spot and sent his effort low to Poirei’s left but the Dynamos shot-stopper got a strong hand to the ball and made the save to keep it at 0-0.
The penultimate chance of the opening period for Delhi saw Marcelinho in on goal with just the keeper to beat after a pass from deep inside their own half. However, the Lions’ top-scorer this season scuffed his shot, allowing Pune’s defence to clear the danger.
Delhi took the lead from their next attack with Memo squaring brilliantly for Lewis, who made no mistake with a controlled left-foot finish to make it 1-0 a minute from half-time. Ndoye could have equalised for the Stallions in stoppage time at the end of the first half but Poirei again came to his side’s rescue as Pune went into the break a goal down.

Pune levelled 10 minutes into the second half after Rodriguez won a free-kick on the right flank for the Stallions. Jonatan Lucca put in an inch-perfect ball from the set-piece, which Rodriguez headed into the back of the net to make it 1-1.
Antonio Habas’ men went in front in the 62nd minute thanks to another set-piece from Lucca. The Brazilian’s free-kick somehow made its way to Sissoko, who found himself unmarked inside the six-yard box. The Malian made no mistake this time around and redeemed his earlier penalty miss by slamming the ball into the net.
Rodriguez scored his second goal of the night two minutes later by capitalising on Ruben Rocha’s poor control from a Poirei pass and firing into the bottom corner from range to give his side a two-goal cushion.
Delhi tried to mount a comeback with Marcelinho going inches wide of reducing the deficit in the 68th minute. Substitute Bruno Pelissari and Malouda also went close to scoring but Bete was equal to the task to deny the Lions.
The visitors did pull one back 11 minutes from full-time after Ferreira’s attempted clearance off a David Addy cross from the left hit the back of the net for the first own goal of the season. It set up a dramatic climax to the match with the game resting on a knife-edge with score at 3-2.
Pune made it 4-2 in injury-time with Lenny side-footing a Lucca pass to send the home fans into raptures. Delhi though weren’t giving in that easy and responded soon after with substitute Malsawmzuala scoring his first goal of the season to make it 4-3. That proved to be the last goal of the match as Pune brought themselves back in semis contention.
Match Awards:
Club award: FC Pune City
Amul Fittest Player of the Match: Eduardo Ferreira
DHL Winning Pass of the Match: Jonatan Lucca
Maruti Suzuki Swift Moment of the Match: Kean Lewis
ISL Emerging Player of the Match: Kean Lewis
Hero of the Match: Anibal Rodriguez

No comments:

Post a Comment