Tuesday, November 8, 2016

Match 27 FC Goa 0 - 2 Delhi Dynamos FC

Super-sub Marcelinho inspires Delhi to a 2-0 win over Goa


Delhi Dynamos FC secured their second win of Hero Indian Super League 2016 after a 2-0 triumph against FC Goa in front of almost 18,000 fans at the Jawaharlal Nehru Stadium in Fatorda on Sunday evening. Both the goals came in the second half, following the introduction of Marcelinho. The winger scored first in the 72nd minute before setting up Richard Gadze four minutes later for a comfortably victory against last season’s runners-up.
Goa came desperately close to taking the lead in the 5th minute after Rafael Coelho went in on goal, but Toni Doblas just managed to get his finger-tips on the Brazilian’s attempted chip, which was still heading towards goal until Anas Edathodika headed heroically off the line to concede a corner.
Julio Cesar was next to try his luck for Goa after a delightful pass by Coelho found him in a good position. He dragged his shot wide and failed to test Doblas this time around. Delhi had three quick attempts on goal soon after through Gadze. The Ghanaian’s first two shots were blocked by the Gaurs’ defence, while his third effort was safely collected by Subhasish Roy Chowdhury in goal.
Mandar Rao Dessai came closest to breaking the deadlock in 26th minute when a thunderous left-footed shot from distance nearly took the paint off the post. Gadze had another shot on goal three minutes later after Florent Malouda set him up. This time the 22-year-old missed the target to Delhi’s despair.


Delhi’s last chance of the half also fell to Gadze. The Ghanaian drove at the Gaurs’ defence before forcing Chowdhury into a save. Romeo Fernandes had Goa’s last shot of the half, which required Doblas’ intervention to keep it 0-0 at half-time.
It was a slow start to the second period with the first shot of the half coming in the 56th minute through Bruno Pelissari, whose effort from range was straight down Chowdhury’s throat. Cesar flicked on a Dessai cross from the left into a dangerous area two minutes later. A desperate stretch by Luciano Sobrosa wasn’t enough to meet the 36-year-old’s flick-on, however, as the ball trickled across the six-yard box and went behind for a goal-kick.
Marcelinho came off the bench for Delhi shortly after the hour mark and made his presence felt immediately with two quick attempts. Sobrosa then had a cheeky effort on goal tipped over the bar by Doblas in the 66th minute.
The opening goal came six minutes later after some individual brilliance by Marcelinho. Delhi’s super-sub expertly controlled a long ball from Doblas before gliding past Goa’s defenders and unleashing a venomous shot into the back of the net to make it 1-0.
The Lions sealed the result in the 76th minute after Marcelinho headed a Malouda cross that found him at the far post towards Gadze, who was on the edge of the six-yard box. This time the Ghanaian striker made no mistake as he buried the ball into the bottom corner to give the Dynamos a two-goal cushion.
Delhi kept their shape and possession well in the final 10 minutes to run down the clock as Goa struggled to get in on goal. The Gaurs failed to create anything of note as Delhi picked up their second win of the season, against rock-bottom Goa.
Match Awards:
Club Award - Delhi Dynamos FC
Maruti Suzuki Swift Moment of the Match - Marcelinho
Amul Fittest Player of the Match - Luciano Sobrosa
DHL Winning Pass of the Match - Toni Doblas
ISL Emerging Player of the Match - Chinglesana Singh
Hero of the Match - Anas Edathodika

ഗോവയ്‌ക്ക്‌ ഇനി സെമി ഫൈനല്‍ അകലെ.. അകലെ

കൊച്ചി
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ സീസണിലെ സെമി ഫൈനലിസ്‌റ്റുകളും നിലവിലുള്ള റണ്ണേഴ്‌സ്‌ അപ്പുമായ ഇതഹാസ താരം സീക്കോ പരിശിലിപ്പിക്കുന്ന ഗോവയ്‌ക്ക്‌്‌ ഇനി ഈ സീസണില്‍ അവസാന നാല്‌ സ്ഥാനങ്ങളില്‍ എത്തണമെങ്കില്‍ അത്ഭുതം വിരുന്നു വരേണ്ടി വരും.
ഗോവ മികച്ച ടീം ആണെങ്കിലും നിര്‍ണായകമായ വിജയം മാത്രം അകന്നുപോയതോടെ ഈ സീസണില്‍ കേവലം നാല്‌ പോയിന്റുമായി ഗോവ ആദ്യ പകുതി പൂര്‍ത്തിയാക്കി. 

ഡല്‍ഹിക്ക്‌ ഗോവന്‍ മണ്ണില്‍ ദീപാവലി. മര്‍ഗാവിലെ ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ഗോവയെ മറുപടി ഇല്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ഡല്‍ഹി പരാജയപ്പെടുത്തിയതോടെ ഗോവയുട സെമിഫൈനല്‍ പ്രതീക്ഷ അകലെയായി
ആദ്യമായാണ്‌ ഡല്‍ഹി ഗോവന്‍ മണ്ണില്‍ ഗോവയെ കീഴടക്കുന്നത്‌. 
ഗോള്‍ രഹിതമായ ഒന്നാം പകുതിക്കുശേഷം 72 ാം മിനിറ്റില്‍ മാഴ്‌സിലിഞ്ഞ്യോ പെരേരയും 76 ാം മിനിറ്റില്‍ റിച്ചാര്‍ഡ്‌ ഗാഡ്‌സെയും ഡല്‍ഹിക്കുവേണ്ടി ഗോള്‍ നേടി. ആദ്യപകുതിയില്‍ ബെഞ്ചില്‍ ഇരുന്ന മാഴ്‌സിലീഞ്ഞ്യോ രണ്ടാം പകുതിയില്‍ ഇറങ്ങിയാണ്‌ ഡല്‍ക്കു ചരിത്രവിജയം നേടിക്കൊടുത്തത്‌. 
ഈ ജയത്തോടെ ഡല്‍ഹി ഏഴ്‌ മത്സരങ്ങളില്‍ നിന്നും 10 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കും കുതിച്ചു. ഗോവ നാലു പോയിന്റുമായി അവസാന സ്ഥാനത്തു തുടര്‍ന്നു. 

ഗോവ അഞ്ച്‌ മാറ്റങ്ങള്‍ വരുത്തി. ലൂസിയാനോ സാംബ്രോസ , സഞ്‌ജയ്‌ ബാല്‍മുചു, റോമിയോ ഫെര്‍ണാണ്ടസ്‌, മന്ദര്‍റാവു ദേശായി, റാഫേല്‍ കൊയ്‌ലോ എന്നിവര്‍ ആദ്യ ഇലവനില്‍ എത്തി. മന്ദര്‍റാവു ദേശായിയെയും റോമിയോ ഫെര്‍ണാണ്ടസിനെയും വിംഗിലേക്കും കൊണ്ടുവന്നു.
ഡല്‍ഹി നാല്‌ മാറ്റങ്ങള്‍ വരുത്തി. . ഗോള്‍ പോസ്‌റ്റില്‍ ഡോബ്ലാസ്‌ തിരിച്ചെത്തി. മലയാളി താരം അനസ്‌ എടത്തൊടിക, റൂബന്‍സ്‌ റോക്കോയ്‌ക്ക്‌ ഒപ്പം ഡിഫെന്‍സില്‍ സെന്റര്‍ ബാക്ക്‌ സ്ഥാനം നിലനിര്‍ത്തി.സൗമിക്കും സെനയും വിംഗിലും ടെബാര്‍ ഡിഫെന്‍സിലും എത്തി. ഇവര്‍ക്ക്‌ മുന്നില്‍ നാല്‌ അറ്റാക്കിങ്ങ്‌ മിഡ്‌ഫീല്‍ഡര്‍മാരും എത്തിയപ്പോള്‍ മാഴ്‌സലീഞ്ഞ്യോ എന്ന ഗോളടി യന്ത്രത്തിനെ ജിയാന്‍ ലൂക്ക സാംബ്രോട്ട പുറത്തിരുത്തി. മുന്‍ നിരയില്‍ ഗാഡ്‌സെ മാത്രം. മറുവശത്ത്‌ ഗോവ ജൂലിയോ സീസര്‍, ജോഫ്രെ,റാഫയേല്‍ കോയ്‌ലോ എന്നിവരെ മുന്നില്‍ അണിനിരത്തി. 
ആദ്യ മിനിറ്റുകളില്‍ മിലന്‍സിംഗിലൂടെ ഡല്‍ഹി ആക്രമണത്തിനു തുടക്കം കുറിച്ചു.അഞ്ചാം മിനിറ്റില്‍ അനസ്‌ എടത്തൊടിക ഗോള്‍ ലൈന്‍ സേവിലൂടെ ഡല്‍ഹിയെ രക്ഷിച്ചു ജൂലിയോ സീസറിന്റെ ക്രോസില്‍ റാഫേല്‍ കൊയ്‌ലയുടെ ഹെഡര്‍ ഡല്‍ഹിയുടെ അഡ്വാന്‍സ്‌ ചെയ്‌ത ഡല്‍ഹിയുടെ കയ്യില്‍ തട്ടി ഗോള്‍ വലയത്തിലേക്കു വന്ന പന്തിനെ അനസ്‌ ഗോള്‍ ലൈനില്‍ വെച്ചു ഹെഡ്ഡ്‌ ചെയ്‌തു രക്ഷപ്പെടുത്തി. തൊട്ടുപുറകെ വന്ന മന്ദര്‍റാവു ദേശായിയെയും മറികടന്നായിരുന്നു അനസിന്റെ ഗോള്‍പോസിറ്റിനകത്തു നടത്തിയ ഒന്നാം നമ്പര്‍ സേവ്‌. 
16 ാം മിനിറ്റില്‍ ബോക്‌സിനകത്തു ഗോവയുടെ ജൂലിയോ സീസര്‍ അടുത്ത അപകടമണി മുഴക്കി. ഒറ്റയ്‌ക്കു കുതിച്ച ജൂലിയോ സീസറിന്റെ ഇടംകാലനടി രണ്ടാം പോസിറ്റിനെ ലക്ഷ്യമാക്കി തൊട്ടു മുന്നില്‍ അനസ്‌ പ്രതിരോധ ഭിത്തി മറ സൃഷ്ടിച്ചതിനാല്‍ പന്ത്‌ അകന്നുപോയി. 20 ാം മിനിറ്റില്‍ ഡല്‍ഹി കോര്‍ണറില്‍ നിന്നും ഗോവന്‍ ഗോള്‍ മുഖത്ത്‌ ഉയര്‍ത്തിയ കൂട്ടപ്പൊരിച്ചിലിനിടെ ലൂസിയാനോയും രക്ഷകനായി. 26 ാം മിനിറ്റില്‍ മന്ദര്‍റാവുവിന്റെ 30 വാര അകലെ നിന്നുള്ള കൂറ്റനടി ഡല്‍ഹിയുടെ ഗോളിയെയും മറികടന്നു പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. 45 ാം മിനിറ്റില്‍ ഗാഡ്‌സെ ഡ്രിബ്ലിങ്ങിലൂടെ രണ്ട്‌ ഗോവന്‍ താരങ്ങളെ മറികടന്നു അടിച്ച പന്ത്‌ ഗോവന്‍ ഗോളി സുബാഷിഷ്‌ റോയ്‌ ചൗധരി രക്ഷപ്പെടുത്തി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസിന്റെ കൂറ്റനടി ഡല്‍ഹി ഗോളി ഡോബ്ലാാസ്‌ ഫുള്‍ ലെങ്‌ത്‌ ഡൈവിലൂടെ അപകടം ഒഴിവാക്കി.
രണ്ടു ടീമുകളും എണ്ണയിട്ട യന്ത്രം പോലെ ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തിയ ആദ്യപകുതി ഇതോടെ ഗോള്‍ രഹിതമായി അവസാനിച്ചു. ്‌
രണ്ടാംപകുതിയില്‍ രണ്ടു ടീമുകളും വളരെ ആസൂത്രിതമായി പൊസിഷന്‍ ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങി. രണ്ടു ടീമുകളുടെയും പ്രതിരോധന നിരക്കാര്‍ക്കായിരുന്നു ഈ ഘട്ടത്തില്‍ മുന്‍തൂക്കം. 55 ാം മിനിറ്റില്‍ ഡല്‍ഹിയുടെ ബ്രൂണോ പെലിസാരിയുടെ 30 വാരകള്‍ക്കു മുന്നിലുള്ള കാര്‍പ്പെറ്റ്‌ ഡ്രൈവ്‌ ഗോവന്‍ ഗോളി അനായാസം കരങ്ങളിലോതുക്കി. 58 ാം മിനിറ്റില്‍ ഗോവയുടെ മന്ദര്‍റാവുവിന്റെ പാസില്‍ റാഫേല്‍ കൊയ്‌ലോ ഗോള്‍ മുഖത്തുവെച്ചു പന്ത്‌്‌ കണക്ട്‌ ചെയ്യാനാവാതെ അവസരം തുലച്ചു. ഇതോടെ കോച്ച്‌ സാംബ്രോട്ട ടീമില്‍ രണ്ട്‌ മാറ്റങ്ങള്‍ വരുത്തി. പെലിസാരിക്കു പകരം മാഴ്‌സിലീഞ്ഞ്യോയും റൂപ്പര്‍ട്ടിനു പകരം കീന്‍ ലൂയിസും എത്തി. ഗോവ ജൂലിയോ സീസറിനു പകരം റെയ്‌നാള്‍ഡോ ഒലിവേരയേയും ഇറക്കി. 
63 ാം മിനിറ്റില്‍ കീന്‍ ലൂയിസും മാഴ്‌സിലീഞ്ഞോയും ചേര്‍ന്നു അവസരം ഒരുക്കി. കീന്‍ ലൂയിസിന്റെ പാസില്‍ മാഴ്‌സിലിഞ്ഞ്യോയുടെ ഷോട്ട്‌ ഡിഫ്‌ളക്ഷനില്‍ ഗോവന്‍ ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നലെ ഗോവ രണ്ട്‌ കോര്‍ണര്‍ കിക്കുകളില്‍ സൃഷ്ടിച്ച അപകടങ്ങളില്‍ നിന്ന്‌ ഡല്‍ഹി കഷ്ടിച്ചു രക്ഷപ്പെട്ടു. 67 ാം മിനറ്റില്‍ രാജുഗെയ്‌ക്ക്‌ വാദിന്റെ ബാക്ക്‌ ഫ്‌ളിക്ക്‌ ടെബാറിന്റെ കയ്യില്‍ തട്ടി. തുടര്‍ന്നു ഗോവ പെനാല്‍ട്ടിക്കു അപ്പീല്‍ ചെയ്‌തുവെങ്കിലും റഫ്‌റി അനുവദിച്ചില്ല. ഗോവന്‍ ബെഞ്ചില്‍ നിന്നും പ്രതിഷേധ സ്വരവുമായി വന്ന ഗ്രിഗറി അര്‍ണോളിനു റഫ്‌റി മഞ്ഞക്കാര്‍ഡ്‌ നല്‍കി. 
ഗോവയുടെ തുടരെയുളള ആക്രമണങ്ങളെ ഡല്‍ഹി അപ്രതീക്ഷിതമായ ഗോളില്‍ നിഷ്‌പ്രഭമാക്കി. 72 ാം മിനിറ്റില്‍ ഗോവയുടെ കോര്‍ണര്‍ കരങ്ങളില്‍ ഒതുക്കിയ ഡോബ്ലാസ്‌ സെന്റര്‍ സര്‍ക്കിളിനുള്ളിലേക്കു ഉയര്‍ത്തിവിട്ട പന്ത്‌ ട്രാപ്പ്‌ ചെയ്‌തു കുതിച്ച മാഴ്‌സിലീഞ്ഞ്യോ വലത്തെ ബോക്‌സിനകത്തു കയറി ഇടംകാലനടിയിലൂടെ പന്ത്‌ വലയിലെത്തിച്ചു (1-0) ഐഎസ്‌എല്ലിലെ 50 ാമത്തെ ഗോളും ഇതോടെ മാഴ്‌സിലിഞ്ഞോയുടെ പേരില്‍ കുറിക്കപ്പെട്ടു. മാഴ്‌സിലിഞ്ഞ്യോയുടെ ഈ സീസണിലെ നാലാമത്തെ ഗോളും.
അധികം വൈകാതെ ഡല്‍ഹി രണ്ടാമത്തെ വെടി പൊട്ടിച്ചു. 76 ാം മിനിറ്റില്‍ പ്രത്യാക്രമണത്തില്‍ മലൂദ ബോക്‌സിന്റെ ഇടത്തു ഭാഗത്തു നിന്നും മാഴ്‌സിലിഞ്ഞോയക്ക്‌ നല്‍കി. ഹെഡറിലൂടെ മാഴ്‌സിലിഞ്ഞ്യോ നല്‍കിയ പന്ത്‌ ഗാഡ്‌സെ ഗോവന്‍ ഗോളിയെ നിസഹായനാക്കി പന്ത്‌ ലക്ഷ്യത്തിലെത്തിച്ചു (2-0).എതിരെ രണ്ട്‌ ഗോളുകള്‍ നാല്‌ മിനിറ്റിന്റെ ഇടവേളകളില്‍ വീണതോടെ ഗോവ പാടെ തകര്‍ന്നു. 

ആദ്യന്തം ആവേശമായ മത്സരത്തില്‍ മഞ്ഞക്കാര്‍ഡിനും കുറവുണ്ടായില്ല. ഡല്‍ഹിയുടെ മാര്‍ക്കോ ടെബാര്‍ ( 27 ), ഗോവയുടെ സഞ്‌ജയ്‌ ബാല്‍മുചു (36 ) ജോഫ്രെ (37)എന്നിവര്‍ക്ക്‌ മഞ്ഞക്കാര്‍ഡ്‌ ലഭിച്ചു. 
ഗോവക്ക്‌ ഏഴ്‌്‌ കോര്‍ണറുകളും ഡല്‍ഹിക്ക്‌ അഞ്ചും ലഭിച്ചു. ഗോവക്കെതിരെ 14 ഫൗളുകളും ഡല്‍ഹിക്കെതിരെ 11 ഫൗളുകളും വിളിച്ചു. കളിമിടുക്കില്‍ ഡല്‍ഹിക്കായിരുന്നു മുന്‍തൂക്കം 58 ശതമാനം. 

No comments:

Post a Comment