Tuesday, November 29, 2016

Match 49 Chennaiyin FC 3 - 3 NorthEast United FC




ഡുഡുവിന്റെ ഹാട്രിക്‌ പാഴായി, 

നിലവിലുള്ള ചാമ്പ്യന്മാര്‍ പുറത്തേക്ക്‌ 


ചെന്നൈ

ഹീറോ ഇന്ത്യന്‍ ഫുട്‌ബോളില്‍ മരീന അരീനയില്‍ ആവേശത്തിന്റെ ഗോള്‍ മഴ ഒരുക്കിയ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌.സിയും നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡും മൂന്നു ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു.നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌.സിക്കു ഇനി സെമിഫൈനല്‍ വിദൂരമായി. ഇനി അവസാന മത്സരം ജയിച്ചാലും നാലാം സ്ഥാനത്ത്‌ എത്തുവാനാകില്ല. 

ചെന്നൈയിന്‍ എഫ്‌.സിക്കു വേണ്ടി നൈജീരിയന്‍ മുന്‍നിര താരം ഡുഡുനേടിയ ഹാട്രിക്ക്‌്‌ ( 34, 45, 81 മിനിറ്റില്‍ ), പാഴായി നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനുവേണ്ടി അര്‍ജന്റീനിയന്‍ മുന്‍നിര താരം നിക്കോളാസ്‌ വെലസ്‌ ആദ്യ രണ്ട്‌ ഗോളും ( 38, 51 മിനിറ്റില്‍ ) ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ സൗവിക്‌ ഘോഷ്‌ (90 ) നോര്‍ത്ത്‌ ഈസ്‌റ്റിന്റെ സമനില ഗോളും നേടി.
ചെന്നൈയിന്‍ അടിക്കുന്ന ഓരോ ഗോളിനും ഉടനടി നോര്‍ത്ത്‌ ഈസ്‌റ്റ്‌ തിരിച്ചടിക്കുകയായിരുന്നു. അവസാന വിസിലൂതാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ആയിരുന്നു ഈ മുഴുവന്‍ ത്രില്‍ നിറഞ്ഞ മത്സരത്തിലെ സൗവിക്കിന്റെ ഹെഡ്ഡറിലൂടെ വന്ന ഇന്നലത്തെ ആറാം ഗോള്‍. 
ഈ സമനിലയോടെ ചെന്നൈയിന്‍ എഫ്‌.സി 13 മത്സരങ്ങളില്‍ നിന്ന്‌ 15 പോയിന്റോടെ ഏഴാം സ്ഥാനത്ത്‌ തന്നെ തുടര്‍ന്നു. നോര്‍ത്ത്‌ ഈസ്‌റ്റ്‌ 12 മത്സരങ്ങളില്‍ നിന്ന്‌ 15 പോയിന്റോടെ അഞ്ചാം സ്ഥാനത്തും എത്തി. നോര്‍ത്ത്‌ ഈസ്‌റ്റിനു ഇനി രണ്ടു മത്സരങ്ങള്‍ ബാക്കിയുണ്ട്‌. എന്നാല്‍ ചെന്നൈയിനു ഒരു മത്സരം മാത്രം ബാക്കിയുള്ളു 

ചെന്നൈയിന്‍ കോച്ച്‌ മാര്‍ക്കോ മറ്റെരാസി ഇന്നലെ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. ഡിഫെന്‍സില്‍ ബെര്‍ണാര്‍ഡ്‌ മെന്‍ഡിക്കു പകരം ജെറിയും മിഡ്‌ഫീല്‍ഡില്‍ കാബ്രയ്‌ക്കു പകരം ഡിഫെന്‍സീവ്‌ മിഡ്‌ഫീല്‍ഡറായി ഹങ്കലും അറ്റാക്കിങ്ങ്‌ നിരയില്‍ റാണെയ്‌ക്കു പകരം ഡുഡുവും ഇറങ്ങി.
മറുവശത്ത്‌ പ്രൊഫസര്‍ എന്ന വിളപ്പേരില്‍ അറിയപ്പെടുന്ന നെലോ വിന്‍ഗാഡെ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ബോര്‍ഹസിനു പകരം ഗുസ്‌താവോ ലാസെറെറ്റിയും മിഡ്‌ഫീല്‍ഡില്‍ കാത്‌്‌സുമി യൂസക്കു പകരം ഫാനായ്‌ ലാല്‍റെംപുയിയെയും ആദ്യ ഇലവനില്‍ ഇറക്കിയിരുന്നു. എന്നാല്‍ കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ലാസെറെറ്റിക്കു പരുക്കുമൂലം പുറത്തുപോകേണ്ടി വന്നു. പകരം വെല്ലിങ്‌ടണ്‍ പ്രിയോറി എത്തി. 
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ചെന്നൈയിന്‍ 13 ാം മിനിറ്റില്‍ തന്നെ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഗോള്‍ കീപ്പറെ പരീക്ഷിച്ചു .പെനാല്‍ട്ടി ബോക്‌സിനു പുറത്തു നിന്നും കിട്ടിയ ഫ്രീ കിക്ക്‌. എടുത്തത്‌ ചെന്നൈയിന്റെ ജോണ്‍ ആര്‍ണെ റിസെ. വെടിയുണ്ടപോലുള്ള റിസെയുടെ ഷോട്ട്‌ രണ്ടാം പോസ്‌റ്റിലേക്കു പറന്നുയര്‍ന്നു നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോളി സൂബ്രതോ പോള്‍ കുത്തിയകറ്റുന്നത്‌ റിസെയ്‌ക്കു വിശ്വസിക്കാനായില്ല. 19 ാം മിനിറ്റില്‍ ചെന്നൈയിന്റെ ഡിഫെന്‍സില്‍ വരുത്തിയ പിഴവില്‍ പന്തുമായി മുന്നേറിയ നിക്കോളാസ്‌ വെലസിന്റെ ഷോട്ട്‌ ഇഞ്ച്‌ വ്യത്യാസത്തില്‍ പുരത്തേക്ക്‌ . 21 ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റിനു അനുകൂലമായി ചെന്നൈയിന്റെ ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക്‌ റോമറിച്ച്‌ എടുത്തു. ചെന്നൈയിന്‍ പ്രതിരോധന നിരയ്‌ക്കു ഇടയിലുടെ വന്ന പന്ത്‌ ചെന്നൈയിന്‍ ഗോളി കരണ്‍ജിത്‌ മുന്‍കൂട്ടി കണ്ടു അനായാസം രക്ഷപ്പെടുത്തി. 26 ാം മിനിറ്റില്‍ മോള്‍ഡറില്‍ നിന്നും വന്ന ത്രൂ പാസ്‌ റോമറിച്ചിന്റെ കുതിപ്പും ഷോട്ടും ഇത്തവണയും കരണ്‍ജിത്ത്‌ രക്ഷകനായി. 
രണ്ടു ഗോള്‍ കീപ്പര്‍മാര്‍ക്കും പിടിപ്പതു പണിയായി. 31 ാം മിനിറ്റില്‍ അഗസ്റ്റോയും ഡുഡുവും കൂടി നടത്തിയ കൗണ്ടര്‍ ഇത്തവണ സുബ്രതോ തടഞ്ഞു. ഗോള്‍രഹിത ഡെഡ്‌ ലോക്ക്‌ ഒടുവില്‍ ചെന്നൈ തകര്‍ത്തു. 34 ാം മിനിറ്റില്‍ വലത്തു വിംഗിലൂടെ സിയാം ഹങ്കലിന്റെ പാസ്‌ വാഡുവിലേക്ക്‌. വലത്തെ ഫ്‌ളാഗ്‌ കോര്‍ണറിനു മുന്നില്‍ നിന്നും വാഡുവിന്റെ പാസ്‌ ഗോള്‍ മുഖത്ത്‌. ആദ്യ പോസ്‌റ്റില്‍ കാത്തു നിന്ന നൈജീരിയന്‍ താരം ഡുഡു ഹെഡ്ഡറിലൂടെ പന്ത്‌ നെറ്റിലാക്കി (1-0).
അടിക്കു തിരിച്ചടി പോലെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ അര്‍ജന്റീനിയന്‍ താരത്തിലൂടെ 38 ാം മിനിറ്റില്‍ തിരിച്ചടിച്ചു. ക്രിസ്‌ത്യന്‍ റോമറിച്ചിന്റെ പാസില്‍ ചെന്നൈയിന്‍ താരങ്ങള്‍ക്കിടയിലൂടെ കുതിച്ച നിക്കോളാസ്‌ വെലസ്‌ ബോക്‌സിനു 30 വാര അകലെ നിന്ന്‌ ഉതിര്‍ത്ത വെടിയുണ്ട ഷോട്ട്‌ നേരേ ചെന്നൈയിന്‍ പോസ്‌റ്റിലേക്ക്‌ (1-1). 
അതിവേഗ ഫൂട്‌ബോളില്‍ ഗോളുകള്‍ക്ക്‌ ഒട്ടും ക്ഷാമം ഉണ്ടാകില്ലെന്നു ഇരുകൂട്ടരുടേയും ആക്രണ പ്രത്യാക്രമണങ്ങള്‍ സൂചന നല്‍കി. ആദ്യ പകുതി സമനിലയില്‍ അവസാനിക്കുമെന്നു കരുതിയ നിമിഷത്തിലായിരുന്നു ചെന്നൈയിന്‍ എഫ്‌.സി വീണ്ടും മുന്നില്‍ എത്തിയത്‌. ആദ്യ പകുതിയുടെ ഇഞ്ചുഠി ടൈമിന്റെ ആദ്യ മിനിറ്റില്‍ ലെഫ്‌റ്റ്‌ വിംഗില്‍ നിന്നാണ്‌ ഇത്തവണ ഗോളിനു വഴിമരുന്നിട്ടത്‌. ജെറിയുടെ ഇടത്തുവശത്തു നിന്നുംഅളന്നു കുറിച്ച പാസില്‍ ഓടിയെത്തിയ നോര്‍ത്ത്‌ പ്രതിരോധനിരക്കാരന്‍ സൗവിക്‌ ഘോഷിനെ മറികടന്നു ഡുഡു പന്ത്‌ നേരേ ഗോള്‍ വലയിലേക്കു തിരിച്ചുവിട്ടു (2-1). 
രണ്ടാം പകുതി തുടങ്ങി മിനിറ്റിനുള്ളില്‍ തന്നെ വീണ്ടും നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ തിരിച്ചടിച്ചു.ഇത്തവണയും നിക്കോളാസ്‌ വെലസിന്റെ വകയാണ്‌ 51 ാം മിനിറ്റിലെ സമനില ഗോള്‍ . റോമറിച്ചിന്റെ കാലുകളില്‍ നിന്നാണ്‌ ഗോളിനുവഴിയൊരുക്കിയ നീക്കം. സെയ്‌ത്യാസെന്നിലേക്കും തുടര്‍ന്നു ഗോള്‍ മുഖം ലക്ഷ്യമാക്കിയുള്ള ആദ്യത്തെ വെലസിന്റെ ഷോട്ട്‌ ചെന്നൈയുടെ എലി സാബിയയുടെ കാലുകളിലേക്ക്‌ പന്ത്‌ അടിച്ചകറ്റാനുള്ള സാബിയയുടെ ശ്രമം വെലസിലേക്ക്‌. നാല്‌ ചെന്നൈയിന്‍ താരങ്ങള്‍ മുന്നില്‍ നില്‍ക്കെ സക്കീറിന്റെ കാലുകള്‍ക്കിടയിലൂടെ വെല്‌സ്‌ പന്ത്‌ വലയിലേക്കു അളന്നുകുറിച്ചു തൊടുത്തുവിട്ടു (2-2). 
61 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌.സി മലയാളിതാരം സക്കീറിനെ മാറ്റി കാബ്രയെ കൊണ്ടുവന്നു. മറുവശത്ത്‌ പത്തുമിനിറ്റിനു ശേഷം നോര്‍ത്ത്‌്‌ ഈസ്‌റ്റ്‌ എമിലിയാനോ അല്‍ഫാരോയ്‌ക്കു പകരം കാത്‌്‌സുമി യൂസയേയും ഇറക്കി. 75 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌.സി ഹാന്‍സ്‌ മോള്‍ഡറിനു പകരം നായകന്‍ ബെര്‍ണാര്‍ഡ്‌ മെന്‍ഡിയെയും കൊണ്ടുവന്നു. നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോള്‍ കീപ്പര്‍ സുബ്രതോ പോളിനു പകരം മലയാളി താരം ടി.പി രഹ്‌്‌നേഷിനെയും ഇറക്കി.ആദ്യമായണ്‌ ഈ സീസണില്‍ രഹ്‌്‌നേഷ്‌ ഗോള്‍വലയം സംരക്ഷിക്കാന്‍ എത്തുന്നത്‌. 
രഹ്‌്‌നേഷ്‌ വന്ന ഉടനെ റിസയുടെ ത്രോ ഇന്നില്‍ അപകടം.മെയ്‌ല്‍സണിന്റെ ഹെഡര്‍ ഭാഗ്യത്തിനു സ്വന്തം ഗോള്‍വലയത്തില്‍ നിന്നും അകന്നുപോയി
എന്നാല്‍ ഭാഗ്യം രഹ്‌്‌നേഷിനെ ഏറെനേരം തുണച്ചില്ല. ഡുഡുവീണ്ടും ആഞ്ഞടിച്ചു 81 ാം മിനിറ്റില്‍ ഡുഡു ഹാട്രിക്‌ തികച്ചു. ഗോള്‍ കിക്കിനെ തുടര്‍ന്നു പന്ത്‌ കിട്ടിയ റാഫയേല്‍ അഗസ്റ്റോ പന്ത്‌ നേരെ ത്രൂപാസില്‍ ബെര്‍ണാര്‍ഡ്‌ മെന്‍ഡിയിലേക്ക്‌ . മെന്‍ഡിയുടെ പാസില്‍ പന്തുമായി കുതിച്ച ഡുഡു അഡ്വാന്‍സ്‌ ചെയ്‌ത രഹ്‌്‌നേഷിനെയും അവസാന ശ്രമവുമായി വന്ന റോമറിച്ചിനെയും മറികടന്നു ഡുഡുവിന്റെ പന്ത്‌ നെറ്റില്‍ (3-2). 
അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ ഇരുടീമുകളുടെ കളിക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കോളം എത്തി. ചെന്നൈയിന്‍ എഫ്‌.സിയുടെ വാഡുവിനും നോര്‍ത്ത്‌ ഈസ്‌റ്റിന്റെ റോമറിച്ചിനും നിക്കോളാസ്‌ വെലസിനും മഞ്ഞക്കാര്‍ഡ്‌. ഹാട്രിക്‌ നേടിയ ഡുഡുവിനെ അഞ്ചുറി ടൈമില്‍ ചെന്നൈ പിന്‍വലിച്ചു. പകരം വന്ന എഡെറിനായിരുന്നു ലീഡ്‌ നിലനിര്‍ത്താനുള്ള ഡ്യൂട്ടി. 
വെലസിന്റെ ഇഞ്ചുറി ടൈമിലെ ഷോട്ട്‌ ഗോള്‍ മുഖത്ത്‌ു വെച്ച്‌ എഡെര്‍ തട്ടിയകറ്റി. ഇതിലൂടെ ലഭിച്ച കോര്‍ണര്‍ കിക്കാണ്‌ ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റിലെ സമനില ഗോള്‍ ഉരുത്തിരിഞ്ഞത്‌. കിക്കെടുത്തത്‌ വെലസ്‌. വെലസിന്റെ കോര്‍ണറില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ കളിക്കാരുടെ ഇടയില്‍ നി്‌ന്ന സൗവിക്‌ ഘോഷ്‌ ഉജ്ജ്വല ഹെഡ്ഡറിലൂടെ പന്ത്‌ വലയിലേക്കു തിരിച്ചുവിട്ടു (3-3). 
മത്സരത്തില്‍ ബോള്‍ പൊസിഷനില്‍ ചെന്നൈയിന്‍ എഫ്‌.സിക്കായിരുന്നു മുന്‍തൂക്കം. 60 ശതമാനം. ചെന്നൈയിന്‍ ഉതിര്‍ത്ത 13 ഷോട്ടകളില്‍ ആറെണ്ണവും നോര്‍ത്ത്‌ ഈസ്‌റ്റ്‌ തൊടുത്ത 11 ഷോട്ടുകളില്‍ ഏഴെണ്ണവും ഓണ്‍ ടാര്‍ജറ്റില്‍ എത്തി. ചെന്നൈയുടെ 11 ഫൗളുകളും നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ആറ്‌ ഫൗളുകളം രേഖപ്പെടുത്തി. ചെന്നൈയിന്‌ അഞ്ചും നോര്‍ത്ത്‌ ഈസ്‌റ്റിനു മൂന്നു കോര്‍ണറുകളും ലഭിച്ചു.ഇതില്‍ അവസാനത്തെ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ കോര്‍ണര്‍ മത്സരം സമനിലയിലാക്കി. 
ഇന്ന്‌ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയര്‍ കഴിഞ്ഞ സീസണിലെ റണ്ണര്‍ അപ്പായ എഫ്‌.സി ഗോവയെ നേരിടും. 

Chennaiyin FC lineup
Karanjit Singh(GK), John Arne Riise, Eli Sabiá, Mehrajuddin Wadoo(C), Jerry Lalrinzuala, Hans Mulder, Siam Hanghal, Raphael Augusto, Zakeer Mundampara, MacPherlin Dudu Omagbemi, Davide Succi.

NorthEast United FC lineup


Subrata Paul(GK), Salam Ranjan Singh, Shouvik Ghosh, Mailson Alves, Gustavo Lazzaretti, Didier Zokora(C), Koffi Christian N'dri, Seityasen Singh, Fanai Lalrempuia, Nicolas Leandro Velez, Emiliano Alfaro.

No comments:

Post a Comment