Sunday, November 20, 2016

Match 44: Chennaiyin FC vs Atlético de Kolkata








ചാമ്പ്യന്മാരും മുന്‍ ചാമ്പ്യന്മാരും 
സമനില പങ്കുവെച്ചു (1-1)
ചെന്നൈ
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌.സിയും മുന്‍ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു.

ആദ്യപകുതിയില്‍ പോര്‍ച്ചുഗല്‍ താരം ഹെല്‍ഡര്‍ പോസ്‌റ്റിഗ 39 ാം മിനിറ്റില്‍ നേടിയ ഹെഡ്ഡര്‍ ഗോളിലൂടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ മുന്നില്‍ എത്തിച്ചു. രണ്ടാം പകുതിയില്‍ തിരിച്ചടിച്ച ചെന്നൈയിന്‍ എഫ്‌.സി 77 ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഡേവിഡ്‌ സൂചിയുടെ മറ്റൊരു ഹെഡ്ഡര്‍ ഗോളിലൂടെ സമനില പിടിച്ചെടുത്തു. ഇതില്‍ സമനില ഗോള്‍ നേടിയ ഡേവിഡ്‌ സൂചി മാന്‍ ഓഫ്‌ ദി മാച്ചായി. 
ഈ സമനിലയോടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത 11 മത്സരങ്ങളില്‍ നിന്നും 15 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കു മുന്നേറി. ചെന്നൈയിന്‍ എഫ്‌.സി 14 പോയിന്റോടെ ആറാം സ്ഥാനത്തു തന്നെ നില്‍ക്കുന്നു. കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തേക്കു ഉയര്‍ന്നതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ കൊല്‍ക്കത്ത ആക്രമണം തുടങ്ങി. ഹാവി ലാറയുടെ ലോങ്‌ റേഞ്ചര്‍. ഗോള്‍ മുഖത്ത്‌ എത്തുന്നതിനു മുന്‍പ്‌ തന്നെ ബെര്‍ണാര്‍ഡ്‌ മെന്‍ഡി ഹെഡ്‌ ചെയ്‌തു ഒഴിവാക്കി. തുടര്‍ന്നുവന്ന കോര്‍ണര്‍ ഹാവി ലാറ എടുത്തു. ബോക്‌സിനു പുറത്ത്‌ പന്ത്‌ കിട്ടിയ ഡിഡിക്ക നേരെ പന്ത്‌ ഉയര്‍ത്തി ബോക്‌സിനകത്തേക്ക്‌ നല്‍കി. തുടര്‍ന്നു . പോസ്‌റ്റിഗയുടെ ഹെഡ്ഡര്‍ പോസ്‌റ്റില്‍ തട്ടി പുറത്തേക്ക്‌. ഇഞ്ച്‌ വ്യത്യാസത്തില്‍ ഗോളില്‍ നിന്നും രക്ഷപ്പെട്ട ചെന്നൈ ഉടനടി ബ്ലാസി, ജെജെ ,മോള്‍ഡര്‍ എന്നിവരിലൂടെ കോല്‍ക്കത്ത ഗോള്‍ മുഖത്തേക്കു ഇരമ്പികയറി. 
10 ാം മിനിറ്റില്‍ രാഫേല്‍ അഗസ്റ്റോ ബോക്‌സിനകത്തേക്കു ചിപ്പ്‌ ചെയ്‌തു നല്‍കിയ പന്തില്‍ ജെജെയുടെ പാസ്‌ ഹാന്‍സ്‌ മോള്‍ഡറിലേക്ക്‌്‌ . പന്ത്‌ കാലുകളില്‍ കിട്ടിയ ഉടനടി ഹാന്‍സ്‌ മോള്‍ഡറുടെ ഉശിരന്‍ ഷോട്ട്‌ ചാടി ഉയര്‍ന്ന കോല്‍ക്കത്ത ഗോളി ദേബജിത്‌ മജുംദാര്‍ കുത്തിയകറ്റി. 
മൊളിന ഇന്നലെ പ്രബീര്‍ ദാസിനു പകരം വലത്തെ വിംഗിലേക്കു പ്രീതം കോട്ടാലിനെ കൊണ്ടുവന്നത്‌ വ്യക്തമായ കണക്കുകൂട്ടലിലായിരുന്നു.എന്നാല്‍ ഇയാന്‍ ഹ്യൂമിന്റെ അഭാവം കൊല്‍ക്കത്തയുടെ മുന്നേറ്റങ്ങളില്‍ വളരയേറെ വ്യക്തമായിരുന്നു 
മറുവശത്ത്‌ ചെന്നൈയിന്‍ എഫ്‌.സിയുടെ ആക്രമണങ്ങള്‍ക്കു ഊടും പാവും നെയ്‌തത്‌ റാഫേല്‍ അഗസ്റ്റോയിലൂടെയായിരുന്നു. 
കളിതുടങ്ങി 22 ാം മിനിറ്റില്‍ തന്നെ ജെജെയെ പരുക്കുമൂലം മാറ്റേണ്ടിവന്നു. പകരം ഡാനിയേല്‍ ലാല്‍ഹിംപുലയെ കോണ്ടുവന്നു. വന്ന ഉടനെ റാഫേല്‍ അഗസ്റ്റോ യുടെ പാസില്‍ ഡാനിയേലിനു അവസരം. എന്നാല്‍ കൊല്‍ക്കത്ത ഗോളിയെ മറികടക്കാനായില്ല. 
39 ാം മിനിറ്റില്‍ ടീമിന്റെ മാര്‍ക്വിതാരമായ പോര്‍ച്ചുഗലില്‍ നിന്നുള്ള ഹെല്‍ഡര്‍ പോസ്‌റ്റീഗ കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. ഹാവി ലാറയുടെ പാസില്‍ പ്രീതം കോട്ടാലിന്റെ മുന്നു ചെന്നൈയിന്‍ താരങ്ങളുടെ തലയ്‌ക്കു മുകളിലൂടെ വന്ന ക്രോസ്‌ ബോക്‌സിനകത്തു കാത്തു നിന്ന ഹെല്‍ഡര്‍ പോസ്റ്റിഗ ചെന്നൈയിന്‍ ഡിഫെന്‍ഡര്‍ മെഹ്‌്‌റാജുദ്ദീന്‍ വാഡുവിനെയും മറികടന്നു മനോഹരമായ ഹെഡ്ഡറിലൂടെ വലയിലാക്കി (1-0). 
രണ്ടാം പകുതിയില്‍ ഡിഡിക്കയ്‌ക്കു പകരം ബിദ്യാനന്ദ സിംഗിനെ കൊണ്ടുവന്നു. ചെന്നൈയുടെ സമനില ഗോളിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു തുടര്‍ന്നങ്ങോട്ട്‌ കാണുവാനായത്‌. . മിറാജുദ്ദീന്‍ വാഡുവില്‍ നിന്നുള്ള ആദ്യ മുന്നേറ്റം ഡാനിയേലിനു ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. അടുത്ത അവസരം സക്കീറിന്റെ പാസില്‍ ഡേവിഡ്‌ സൂചിയുടെ ഷോട്ട്‌ കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്തുകൂടി സമാന്തരമായി കടന്നുപോയി. 62 ാം മിനിറ്റില്‍ വീണ്ടും വാഡുവും സൂചിയും കൂടി നടത്തിയ ശ്രമവും ലക്ഷ്യം കാണാതെ അകന്നുപോയി. അര്‍ണാബ്‌ മൊണ്ടലിന്റെ ശക്തമായ പ്രതിരോധം സുചിയെ കെട്ടിയിട്ടു. 64 ാം മിനിറ്റില്‍ ചെന്നൈയിന്‍ ഗോള്‍മുഖത്തു നടന്ന കൂട്ടപ്പോരിച്ചിലും ലക്ഷ്യം കണ്ടില്ല. 68 ാം മിനിറ്റില്‍ മോള്‍ഡറിനു പകരം മുന്‍നിരക്കാരന്‍ ഡുഡുവിനെ ചെന്നൈയിന്‍ എഫ്‌.സി കൊണ്ടുവന്നു ഗോള്‍ മടക്കാനുള്ള നീക്കം ശക്തമാക്കി. 
72 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌.സിയുടെ വളരെ ആസൂത്രിതമായ നീക്കം. റാഫേല്‍ അഗസ്‌റ്റോ മെന്‌ഞ്ഞ നീക്കം സക്കീരില്‍ നിന്നും സൂചിയിലേക്ക്‌. പക്ഷേ ക്ലോസ്‌ റേഞ്ചില്‍ കൊല്‍ക്കത്ത പ്രതിരോധനിരക്കാരുടെ ഭിത്തി തുളക്കാനാകാതെ സൂചിയുടെ അടി സൈഡ്‌ നെറ്റില്‍ അവസാനിച്ചു. 76 ാം മിനിറ്റില്‍ സക്കീറിന്റെ ലോങ്‌ റേഞ്ചര്‍ അര്‍ണാബിന്റെ തലയില്‍ തട്ടി ക്രോസ്‌ ബാറിനു മുകളിലൂടെ പുറത്തേക്ക്‌. ചെന്നൈയിന്‍ തുടരെ നടത്തിയ ആക്രമണങ്ങള്‍ക്കു ഒടുവില്‍ ഫലം കണ്ടു. 77 ാം മിനിറ്റില്‍ ചെന്നൈയിന്‍ സമനില ഗോള്‍ കണ്ടെത്തി. കോര്‍ണര്‍ ഫ്‌ളാഗിനു സമീപത്തുവെച്ച്‌ സ്‌റ്റീഫന്‍ പിയേഴ്‌സണും എലി സാബിയയും തമ്മിലുള്ള പന്തിനുവേണ്ടിയുള്ള പോരാട്ടത്തിനോടുവില്‍ പന്ത്‌ വിട്ടുകളഞ്ഞ സ്റ്റീഫന്‍ പിയേഴ്‌സനാണ്‌ ഗോളിനു വഴിയോരുക്കിയത്‌. പന്ത്‌ പുറത്തേക്കു കടന്നുവെന്നു കരുതി പിയേഴ്‌സണ്‍ പിന്മാറി. ഇതോടെ പന്ത്‌ സ്വന്തമാക്കിയ എലി സാബിയ ബോക്‌സിനകത്തേക്കു ഉയര്‍ത്തി നല്‍കിയ പാസ്‌ ഇറ്റാലിയന്‍ താരം ഡേവിഡ്‌ സൂചി ഹെഡ്ഡറിലൂടെ വല കുലുക്കി. (1-1). സൂചി ഈ സീസണില്‍ നേടിയ മൂന്നാമത്തെ ഗോള്‍കൂടിയായി. 
ഗോള്‍ മടക്കിയതോടെ ചെന്നൈയിന്‍ എഫ്‌.സി ആവേശത്തിലായി. അവസാന മിനിറ്റില്‍ റാഫേല്‍ അഗസ്‌റ്റോയും ഡേവിഡ്‌ സൂചിയും കൂടി നടത്തിയ മുന്നേറ്റം ഇഞ്ച്‌ വ്യത്യാസത്തില്‍ പുറത്തേക്ക്‌്‌ . റാഫേല്‍ അഗസ്റ്റോ കൊല്‍ക്കത്ത താരങ്ങളെ ഡ്രിബിള്‍ ചെയ്‌തു ബോക്‌സിനു പുറത്തു നിന്ന ഡേവിഡ്‌ സൂചിക്കു ഇട്ടുകൊടുത്ത സ്‌ക്വയര്‍ പാസ്‌, പക്ഷേ സൂചിയുടെ ഷോട്ട്‌ ഇഞ്ച്‌ വ്യത്യാസത്തില്‍ പുറത്തേക്കു പോയി. ഇഞ്ചുറി ടൈമില്‍ വാഡു ഇട്ടു കൊടുത്തപന്തില്‍ ജെറിയും അവസരം തുലച്ചതോടെ മത്സരം 1-1നു സമനിലയില്‍ കലാശിച്ചു.


ഇന്നലെ ചെന്നൈയിന്‍ എഫ്‌.സി ഒരു മാറ്റം വരുത്തി. എഡെറിനു പകരം സെന്റര്‍ ബാക്കില്‍ എലി സാബിയ വന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ശരാശരി നാല്‌ മാറ്റങ്ങള്‍ വീതം വരുത്തിയിരുന്ന ചെന്നൈയിന്‍ കോച്ച്‌ മറ്റെരാസി ഒരു മാറ്റം മാത്രം വരുത്തി.
മറവശത്ത്‌ ഹോസെ മൊളിന കൊല്‍ക്കത്ത ടീമില്‍ മൂന്നു മാറ്റം വരുത്തി. ഇയാന്‍ ഹ്യൂം, റോബര്‍ട്ട്‌ , പ്രബീര്‍ ദാസ്‌ എന്നിവരെ ഒഴിവാക്കി പ്രീതം കോട്ടാല്‍,കീഗന്‍ പെരേര, ബെലന്‍കോസ എന്നിവരെ ഇറക്കിയിരുന്നു. 
ഇന്നലെ കീഗന്‍ പെരേര, ദേബജിത്‌ മജുംദാര്‍ (കോല്‍ക്കത്ത), ബെര്‍ണാര്‍ഡ്‌ മെന്‍ഡി (ചെന്നൈയിന്‍) എന്നിവര്‍ മഞ്ഞക്കാര്‍ഡ്‌ വാങ്ങി. 
മൊത്തം കളിമിടുക്കില്‍ ചെന്നൈയിന്‍ എഫ്‌.സിയാണ്‌ മുന്നില്‍ 56 ശതമാനം. ചെന്നൈയിന്‍ ഗോള്‍മുഖത്തേക്കു 17 ഷോട്ടുകള്‍ പായിച്ചതില്‍ നാലെണ്ണവും കൊല്‍ക്കത്ത എട്ട്‌ ഷോട്ടുകള്‍ പായിച്ചതില്‍ രണ്ടെണ്ണവും ഓണ്‍ ടാര്‍ജറ്റില്‍ വന്നു. ചെന്നൈയിന്‍ എഫ്‌.സിക്ക്‌ നാല്‌ കോര്‍ണറുകളും കൊല്‍ക്കത്തയ്‌ക്ക്‌ മൂന്നു കോര്‍ണറുകളും ലഭിച്ചു. 
ഇന്ന്‌ മത്സരം ഇല്ല. ചൊവ്വാഴ്‌ച ഗുവാഹാട്ടിയില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ ഹോം മാച്ചില്‍ പൂനെ സിറ്റിയെ നേരിടും 



Atletico de Kolkata XI: Majumder (gk), Sereno, Arnab, Kotal, Keegan, Borja (c), Lara, Dika, Pearson, Postiga, Belencoso

Chennaiyin FC XI: Karanjit (gk), Wadoo, Mulder, Sabia, Jerry, Mendy (c), Blasi, Augusto, Mundampara, Succi, Jeje



ATK subs: Kinshuk, Hume, Jewel, Bikramjit, Castro, Lalthlamuana, Bidyananda, Nato, Prabir, Ruidas

Chennaiyin subs: Eder, Riise, Khabra, Jayesh, Thoi, Abhishek, Lalhlimpuia, Hanghal, Kerr (gk), Sahni, Dudu

No comments:

Post a Comment