Wednesday, November 23, 2016

Match 45 NorthEast United FC 1 - 0 FC Pune City





Romaric’s late strike brings NorthEast back in semis scrambleorthEast United FC kept their semi-final hopes alive as they edged FC Pune City 1-0 at the Indira Gandhi Athletic Stadium in Guwahati on Tuesday. Romaric scored the winner with an absolute screamer of a free kick in the 81st minute to earn all three points in front of more than 18,000 rapturous home fans.

The hosts began the game strongly but it was Pune who looked more likely to score. Momar Ndoye caused a lot of flutters in the NorthEast backline with his runs down the left flank, while Emiliano Alfaro brushed the side-netting with his free kick at the other end as both teams tried to find their feet in the opening few minutes.
Pune were clearly the better team as they dominated the proceedings. Jonatan Lucca found himself in acres of space just outside the box but he wasted the golden opportunity by putting it over the bar. The Stallions continued to pile on the pressure but failed to find the back of the net as another opportunity went begging after an unmarked Eduardo Ferreira failed to connect with the ball.
NorthEast earned back-to-back corners but they weren’t able to do much with them as Pune continued attacking with great alacrity. Anibal Rodriguez cut past two men before seeing his shot deflected away, while Gustavo Oberman hit his attempt straight towards Subrata Paul at the other end. A few yellow cards were flashed as the Highlanders were able to keep a leash on the Stallions with the score standing 0-0 at halftime.

Nicolas Velez ran through the Pune defence to earn a corner as NorthEast began the second half on a positive note. But it was only a flash in the pan as a dull passage of play ensued with both teams being guilty of making scruffy passes. The game sprung back to life past the hour mark when Katsumi Yusa’s shot was kept away from danger and the ensuing rebound by Romaric was blocked.
Pune too were not to be left behind as Lenny Rodrigues unleashed a thunderbolt from distance but unluckily for his side it only rattled the post. Velez could have claimed the winner soon for NorthEast but missed a great opportunity with only a man to beat. Pitu then volleyed in a shot from point-blank range but it was expertly dealt with by Paul in goal for the Highlanders.
The deadlock was finally broken late into the game when Ferreira handled the ball outside the box. Romaric did the rest as he fired it past Edel Bete to make it 1-0 for the Highlanders nine minutes from time. Pune immediately went in search for the equaliser. Pitu fired it straight towards the keeper as the hosts held on to their advantage, ensuring a victory and valuable three points in the process.
Match Awards:
Club award: NorthEast United FC
Amul Fittest Player of the Match: Nicolas Velez
DHL Winning Pass of the Match: Emiliano Alfaro
Maruti Suzuki Swift Moment of the Match: Subrata Paul
ISL Emerging Player of the Match: Lenny Rodrigues
Hero of the Match: Romaric


റോമറിക്കിന്റെ ഗോളില്‍ നോര്‍ത്ത്‌ ഈസ്‌റ്റിനു ജയം

ഗുവഹാട്ടി:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ ഗുവഹാട്ടി ഇന്ദിരാഗാന്ധി അത്‌ലറ്റിക്ക്‌ സ്‌റ്റേഡിയത്തില്‍ ആതിഥേയരായ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ ഏക ഗോളിനു പൂനെ സിറ്റി എഫ്‌.സിയെ പരാജയപ്പെടുത്തി.
81 ാം മിനിറ്റില്‍ ഐവറി കോസ്‌റ്റില്‍ നിന്നുള്ള മിഡ്‌ഫീല്‍ഡര്‍ ക്രിസ്‌ത്യന്‍ കോഫി എന്‍ഡെറി റോമറിക്കിന്റെ ഫ്രി കിക്കില്‍ നിന്നാണ്‌ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ വിജയ ഗോള്‍.
കഴിഞ്ഞ ആറു മത്സരങ്ങളിലും വിജയിക്കുവാന്‍ കഴിയാതിരുന്ന നോര്‍ത്ത്‌ ഈസ്‌റ്റിനു ഈ ജയം പുതുജീവന്‍ നല്‍കി. അവരുടെ സെമിഫൈനല്‍ പ്രതീക്ഷ ഈ ജയത്തോടെ വീണ്ടും സജീവമായി. 11 മത്സരങ്ങളില്‍ നിന്ന്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌്‌ യൂണൈറ്റഡിനു ഇതോടെ 14 പോയിന്റ്‌ ആയി. നോര്‍ത്ത്‌ ഈസ്‌റ്റ്‌ ആറാം സ്ഥാനത്തേക്കു മുന്നേറിയപ്പോള്‍ പൂനെ സിറ്റി 15 പോയിന്റുമായി നാലാം സ്ഥാനം തുടര്‍ന്നു.

നോര്‍ത്ത്‌ ഈസ്‌റ്റ്‌ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും മൂന്നു മാറ്റങ്ങള്‍ വരുത്തി. സലാം രഞ്‌ജന്‍ സിങ്ങ്‌ , സൗവിക്‌ ഘോഷ്‌, സൊക്കോറോ എന്നിവര്‍ തിരിച്ചെത്തി. നിര്‍മ്മല്‍ ഛെത്രി, ഗുരുങ്‌ ,ഗുസ്‌താവോ എന്നിവരെ ആദ്യ ഇലവനില്‍ നിന്നും ഒഴിവാക്കി. പതിവ്‌ 4141 ഫോര്‍മേഷനിലാണ്‌ നെലോ വിന്‍ഗാഡ ടീമിനെ ഇറക്കിയത്‌. പ്രതിരോധനിരയിലായിരുന്നു മൂന്നു മാറ്റവും. മറുവശത്ത്‌ പൂനെ സിറ്റി ഇന്നലെ ഒരു മാറ്റം മാത്രം വരുത്തി. ലിങ്‌ദോയ്‌ക്കു പകരം ലെനി റോഡ്രിഗസ്‌ ആദ്യ ഇലവനില്‍ എത്തി. പൂനെ പരിശീലകന്‍ ആന്റോണിയോ ലോപ്പസ്‌ ഹബാസ്‌ 4231 എന്ന ഫോര്‍മേഷനിലായിരുന്നു ടീമിനെ വിന്യസിച്ചത്‌.
സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയം അത്യാവശ്യമായിരുന്ന നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനു സ്വന്തം ഗ്രൗണ്ടില്‍ ജീവന്മരണ പോരാട്ടമായി മാറിയിരുന്നു.
പൂനെക്ക്‌ അനുകൂലമായിട്ടായിരുന്നു മൂന്നാം മിനിറ്റില്‍ ലഭിച്ച ആദ്യ കോര്‍ണര്‍. ജോനാഥന്‍ ലൂക്കയെ ലക്ഷ്യം കുറിച്ചുവന്ന കോര്‍ണര്‍ ,പക്ഷേ അദ്ദഹേത്തിനു പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. 10 ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ എമിലിയാനോ അല്‍ഫാരോയെ ബോക്‌സിനു പുറത്തു വെച്ച്‌ ഫൗള്‍ ചെയ്‌തതിനു കിട്ടിട ഫ്രീകിക്ക്‌ പൂനെ ഗോള്‍ മുഖത്ത്‌ ഭീഷണി ഉയര്‍ത്തി. എന്നാല്‍ കിക്കെടുത്ത അല്‍ഫാരോയുടെ കിക്ക്‌ പൂനെയുടെ മനുഷ്യഭിത്തിയില്‍ വിള്ളല്‍ വീഴ്‌ത്തിയെങ്കിലും ലക്ഷ്യത്തില്‍ നിന്നും ഇഞ്ച്‌ വ്യത്യാസത്തില്‍ പുറത്തേക്ക്‌. 14 ാം മിനിറ്റില്‍ പൂനെയുടെ ആക്രമണം നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോളി സുബ്രതോ പോള്‍ നിലത്തുവീണു പന്ത്‌ രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ പൂനെ വീണ്ടും. ഇത്തവണ സുബ്രതോ കോര്‍ണര്‍ വഴങ്ങി കുത്തിയകറ്റി. നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡ്‌ വെലസ്‌,അല്‍ഫാരോ,കാത്‌്‌സുമി എന്നിവരിലൂടെ കൗണ്ടര്‍ അറ്റാക്ക്‌ നടത്തി. . 21 ാം മിനിറ്റില്‍ ജോനാഥന്‍ ലൂക്കയ്‌ക്കു കിട്ടിയ സുവര്‍ണാവസരം സുബ്രതോ പോള്‍ മാത്രം മുന്നില്‍ നില്‍ക്കെ രണ്ടാം പോസ്‌റ്റിനു പുറത്തേക്ക്‌ അടിച്ചു തുലച്ചു.
29 ാം മിനിറ്റില്‍ പുനെയുടെ ആദ്യ സബ്‌സ്റ്റിറ്റിയുഷന്‍ എന്‍ഡോയക്കു പകരം ഓബര്‍മാന്‍. 38 ാം മിനിറ്റില്‍ വെടിയുണ്ടപോലെ അല്‍ഫാരോയുടെ മുന്നേറ്റം .ബോകിസനകത്തു കയറിയ അല്‍ഫാരോയുടെ ഒന്നാം പോസിറ്റിനു സമീപത്തു നിന്നുള്ള പാസ്‌ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ മറ്റു കളിക്കാര്‍ക്കു ലഭിക്കുന്നതിനു മുന്‍പ്‌ പന്ത്‌ ഗുരുമാംഗി സിങ്‌ തട്ടിയകറ്റി രക്ഷപ്പെടുത്തി. 45 ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ റോമറിക്കിനു മഞ്ഞക്കാര്‍ഡ്‌. തുടര്‍ന്നു കളി സംഘര്‍ഷഭരിതമായി ജോനാഥന്‍ ലൂക്കയ്‌ക്കും ഇഞ്ചുറി സമയം കഴിഞ്ഞു വിസില്‍ ഊതിയതിനു ശേഷം വെലസിനെ തള്ളി താഴെ ഇട്ടതിനു സിസോക്കോയ്‌ക്കും മഞ്ഞക്കാര്‍ഡ്‌.
ആദ്യപകുതിയില്‍ പൂനെ സിറ്റിക്കു അനുകൂലമായി ഏഴും നോര്‍ത്ത്‌ ഈസ്‌റ്റിനു അനുകൂലമായി നാലും കോര്‍ണറുകള്‍ ലഭിച്ചുവെങ്കിലും രണ്ടു കൂട്ടര്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.
ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടു ടീമുകളും കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. 51 ാം മിനിറ്റില്‍ അല്‍ഫാരോയുടെ മുന്നേറ്റം ഗുരുമാങി സിംഗ്‌ ബോക്‌സിനകത്തുവെച്ചു ടാക്ലിങ്‌ ചെയ്‌തതിനു നോര്‍ത്ത്‌ ഈസ്‌റ്റ്‌ പെനാല്‍ട്ടിക്ക്‌ വാദിച്ചുവെങ്കിലും റഫ്‌റി അനുവദിച്ചില്ല. 52 ാം മിനിറ്റില്‍ പൂനെയുടെ അരാത്ത ഇസുമിക്കു മഞ്ഞക്കാര്‍ഡ്‌്‌. കളി കൂടുതല്‍ പരുക്കനാകുമെന്നു ഇതോടെ ഉറപ്പായി. 54 ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ്‌ ബോര്‍ഹസിനും ഡിഡിയര്‍ സൊക്കോറോയ്‌ക്കും മഞ്ഞക്കാര്‍ഡ്‌. രണ്ടു ടീമുകളും പ്രതിരോധനിരക്കാരുടെ കൈകളിലേക്കു കളിയെ ഒതുക്കി. പൂനെയുടെ എഡ്വേര്‍ഡോയും മറുവശത്ത്‌ സൊക്കോറയും കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 66 ാം മിനിറ്റില്‍ കത്‌്‌സുമി യൂസയുടെ 30 വാര അകലെ നിന്നുള്ള വെടിയുണ്ട ഷോട്ട്‌ കാമറൂണില്‍ നിന്നുള്ള നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോളി എഡെല്‍ അനായാസം പഞ്ച്‌ ചെയ്‌തകറ്റി. നോര്‍ത്ത്‌ ഈസ്‌റ്റ്‌ സെയ്‌ത്യാസെനിനെ മാറ്റി നാര്‍സറിയെ ഇറക്കി.
70 ാ ം മിനിറ്റില്‍ പൂനെയുടെ ലെനി റോഡ്രിഗസിന്റെ അപ്രതീക്ഷിത ഷോട്ട്‌. സുബ്രതോ പോളിന്റെ കരങ്ങളില്‍ നിന്നും അകലെ എന്നാല്‍ ഭാഗ്യം നോര്‍ത്ത്‌ ഈസ്‌റ്റിനെ തുണച്ചു. ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. 76 ാം മിനിറ്റില്‍ ജോനാഥന്‍ ലൂക്കയ്‌ക്കു പകരം ജോസഫ്‌ ക്രോസ്‌ എത്തി. 78 ാം മിനിറ്റില്‍ വീണ്ടും സുബ്രതോ പോള്‍ രക്ഷകനായി . അരാത്ത നെഞ്ചില്‍ എടുത്തു നല്‍കിയ പാസില്‍ പകരക്കാരനായി വന്ന ജോസഫ്‌ മരിയ ക്രോസ്‌ എന്ന പിറ്റുവിന്റെ മിന്നല്‍ ഷോട്ട്‌ ഒന്നാം പോസ്‌റ്റില്‍ അജയ്യനായി നിന്ന സുബ്രതോ പോള്‍ അതിമനോഹരമായി തടഞ്ഞു.
80 ാം മിനിറ്റില്‍ വെലസിന്റെ ഷോട്ട്‌ില്‍ എഡ്വേര്‍ഡോകൈകള്‍ കൊണ്ടു തടഞ്ഞു . ഈ ഹാന്‍ഡ്‌ ബോള്‍ നോര്‍ത്ത്‌ ഈസ്‌റ്റിനു ഗോള്‍ നേടാന്‍ വഴിയൊരുക്കി. ഡി യ്‌ക്കു പുറത്തു ലഭിച്ച ഫ്രീ കിക്ക്‌ എടുത്ത റോമറിക്കിന്റ അളന്നു കുറിച്ച ഷോട്ട്‌ തടയുവാന്‍ ഫുള്‍ ലെങ്‌തില്‍ എഡെല്‍ ബെറ്റെ ചാടിയെങ്കിലും പൂനെയുടെ മനുഷ്യമതില്‍ തുളച്ചു വന്ന പന്ത്‌ ഗോള്‍വലയില്‍ എത്തി.(1- 0 )
86 ാം മിനിറ്റില്‍ പുനെ അനിബാലിനെ പിന്‍വലിച്ചു ട്രാവോറെയുയും നോര്‍ത്ത്‌ ഈസ്‌റ്റ്‌ വെലസിനെ പിന്‍വലിച്ചു റോബര്‍ട്ട്‌ കല്ലനെയും ഇഞ്ചുറി സമയത്ത്‌ അല്‍ഫാരോയ്‌ക്കു പകരം വെല്ലിങ്‌ടണ്‍ പ്രിയോറിയെയും ഇറക്കി.
മാറ്റങ്ങള്‍ക്കിടെ ഒരു ഗോളിന്റെ മാര്‍ജിന്‍ കാത്തു സൂക്ഷിക്കാന്‍ നോര്‍ത്ത്‌ ഈസ്‌റ്റിനു കഴിഞ്ഞു അവസാന സെക്കന്റുകളില്‍ പൂനെയുടെ കളിക്കാരെല്ലാം സമനില ഗോളിനു വേണ്ടി നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഗോള്‍ മുഖത്തു തമ്പടിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. വിജയം ഇന്നലെ ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത്‌ ഈസ്‌റ്റിനൊപ്പം നിന്നു. 

No comments:

Post a Comment