Tuesday, November 8, 2016

Match 32 FC Pune City 2 - 1 Atlético de Kolkata

Pune City edge ATK 2-1 for first home win of the season


FC Pune City moved off the bottom of the table in Hero Indian Super League 2016 by beating Atlético de Kolkata 2-1 in front of more than 9,000 fans at the Shree Shiv Chhatrapati Sports Complex Stadium in Balewadi on Sunday. Eduardo Ferreira put the Stallions in front in the 41st minute before Anibal Rodriguez extended their lead from the spot 11 minutes into the second period. Iain Hume pulled one back for ATK in the 69th minute but couldn’t prevent his team from losing their second match of the season.
Both marquee players had their team’s first attempt on goal. Mohamed Sissoko fired a shot wide in the first minute of the game for Pune, while Helder Postiga’s shot from distance had Edel Bete scampering in goal before hitting the side-netting.
Ferreira headed a Pune corner on target in the 19th minute but Stephen Pearson managed to block his effort. ATK responded with a Postiga shot on goal two minutes later, which went behind for a corner. Jonatan Lucca was next to try his luck on goal with his effort going inches wide of the target as the game approached the half-hour mark.
The Stallions took the lead four minutes before the break after Lucca put in a delicious corner into the box. This time Ferreira made no mistake and headed into the net to make it 1-0. The goal was his last contribution of the match as he had to be withdrawn soon after due to injury.
The hosts could have doubled their lead before the break after being awarded a free-kick in a dangerous area. Lucca, however, smashed the free-kick straight into ATK’s wall as Pune went into the half-time interval with a slender 1-0 advantage.
Pune did double their advantage 11 minutes into the second period with Pritam Kotal being punished by the referee for a handball inside the box. Rodriguez stepped up to the spot and powered his shot beyond Debjit Majumder to make it 2-0.
Substitute Bidyananda Singh tried to reduce the deficit in the 66th minute when he found the ball at his feet with just Bete to beat. The Armenian goalkeeper, however, was alert to the danger and moved quickly off his line to make the save.
The visitors received a lifeline two minutes later when the referee awarded them a penalty of their own for a Sissoko foul on Postiga. Hume’s effort from the spot was initially saved by Bete but the Canadian striker reacted quickest to put the ball into the back of the net at the second time of asking.
With 20 minutes still to play, ATK suddenly had their tails up again as they bombed forward relentlessly in search of an equaliser. Postiga unleashed a stinging shot from distance in the 72nd minute but Bete managed to make a save to keep his side’s lead intact.
Kolkata’s last chance of the match came in added time after Henrique Sereno found himself forward. The Portuguese defender couldn’t head a good cross from the right on target though as Rahul Bheke did just about enough to thwart the threat and help Pune register their first win at home this season.
Match Awards:
Club award: FC Pune City
Amul Fittest Player of the Match: Helder Postiga
DHL Winning Pass of the Match: Jonatan Lucca
Maruti Suzuki Swift Moment of the Match: Eduardo Ferreira
ISL Emerging Player of the Match: Narayan Das
Hero of the Match: Anibal Rodriguez



പൂനെ സിറ്റി 2-1നു കൊല്‍ക്കത്തയെ അട്ടിമറിച്ചു

പുനെ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബാലവാഡി ശ്രീ ശിവ ഛത്രപതി സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ സ്റ്റേഡയത്തില്‍ ആതിഥേയരായ പൂനെ സിറ്റി എഫ്‌.സി ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക മുന്‍ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ അട്ടിമറിച്ചു
ആദ്യപകുതിയുടെ 41 ാം മിനിറ്റില്‍ ബ്രസീലില്‍ നിന്നുള്ള ഡിഫെന്‍ഡര്‍ ഏഡ്വേര്‍ഡോ ഫെരേര നേടിയഗോളില്‍ പൂനെ സിറ്റി എഫ്‌.സി മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ 56 ാം മിനിറ്റില്‍ സ്‌പാനീഷ്‌ മുന്‍ നിരതാരം അനിബാല്‍ റോഡ്രിഗസ്‌ പെനാല്‍ട്ടിയിലൂടെ പൂനെയുടെ ലീഡ്‌ ഉയര്‍ത്തി. 69 ാം മിനിറ്റില്‍ മറ്റൊരു പെനാല്‍ട്ടിയിലൂടെ ഇയാന്‍ ഹ്യൂം കൊല്‍ക്കത്തയുടെ ആശ്വാസ ഗോളും വലയിലെത്തിച്ചു.
പൂനെയുടെ രണ്ടാം ഗോള്‍ നേടിയ അനിബാലിനാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. 

പോയിന്റ്‌ പട്ടികയില്‍ താഴെ നില്‍ക്കുന്ന പൂനെ സിറ്റിയും മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം പൂനെ സിറ്റിയുടെ പരിശീലകന്‍ ഹബാസും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരമായി വിലയിരുത്തിയിരുന്നു.
ഈ ജയത്തോടെ പൂനെ സിറ്റി ഗോവയേയും കേരള ബ്ലാസ്റ്റേഴ്‌സിനെയും പിന്നിലാക്കി ആറാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത 12 പോയിന്റുമായി മൂന്നാം സ്ഥാനത്തു തുടര്‍ന്നു. 
ആന്റോണിയോ ഹബാസിന്റെ കഴിഞ്ഞ രണ്ട്‌ സീസണുകളിലെ ടീമായ കൊല്‍ക്കത്തയും നിലവിലുള്ള ടീമായ പൂനെ സിറ്റിയും തമ്മിലുള്ള ഈ സീസണിലെ ആദ്യ മത്സരം ഏറെ കൗതുകം പകര്‍ന്നു. എന്നാല്‍ തോല്‍വികള്‍ മാത്രം ശീലമായിരുന്ന പൂനെയെ ഒടുവില്‍ ഹബാസ്‌ വിജയത്തിലെത്തിച്ചു.അതും തന്റെ പഴയ ടീമിനെതിരെ നേടിയ വിജയത്തോടെ.

പുനെ സിറ്റി ടീമില്‍ ഒരു മാറ്റം വരുത്തി. 3-5-2 ഫോര്‍മേഷനില്‍ ടാറ്റോയ്‌ക്കു പകരം സെന്റര്‍ ബാക്ക്‌്‌്‌ പൊസിഷനില്‍ എഡ്വേര്‍ഡോ ഫെരേര വന്നു. മറുവശത്ത്‌ കൊല്‍ക്കത്ത 4-4-1-1 ഫോര്‍മേഷനില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. പോസ്‌റ്റിഗ, ഇയാന്‍ ഹ്യൂം, റോബര്‍ട്ട്‌ എന്നിവര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി. . ഏഴാം മിനിറ്റില്‍ പൂനെയുടെ ആദ്യ ശ്രമം. പന്ത്‌ നെഞ്ചില്‍ സ്വീകരിച്ച ട്രാവോറെയുടെ ഇടംകാലനടി. എന്നാല്‍ കിക്കെടുക്കുന്നതിനു മുന്‍പ്‌ ട്രാവോറയുടെ ബാലന്‍സ്‌ തെറ്റിയതിനാല്‍ പന്ത്‌ ലക്ഷ്യത്തില്‍ നിന്നും അകലെകൂടി പാഞ്ഞു. അടുത്ത മിനിറ്റില്‍ കൊല്‍ക്കത്ത പോസ്‌റ്റിഗയുടെ 30 വാര അകലെ നിന്നുള്ള ലോങ്‌ റേഞ്ചര്‍ ഷോട്ടും ഗോള്‍ മുഖത്ത്‌ ഭീഷണി ഉയര്‍ത്തി കടന്നുപോയി. 10 ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനെ ഫൗള്‍ ചെയ്‌തതിനു ഗുരുമാങ്‌ സിംഗിനു മഞ്ഞക്കാര്‍ഡ്‌. 
18 ാം മിനിറ്റില്‍ പൂനെയ്‌ക്ക്‌ അനുകൂലമായി ആദ്യ കോര്‍ണര്‍ നാരായണ്‍ ദാസിന്റെ കോര്‍ണര്‍ കുതിച്ചുയര്‍ന്ന എഡ്വേര്‍ഡോയുടെ ഹെഡ്ഡര്‍ ഒപ്പം ചാടിയ സ്‌റ്റീഫന്‍ പിയേഴ്‌സണ്‍ ബ്ലോക്ക്‌ ചെയതു അകറ്റി. 27 ാം മിനിറ്റില്‍ പോസ്‌റ്റിഗയെ ഫൗള്‍ ചെയത അനിബാല്‍ റോഡ്രിഗസിനു മഞ്ഞക്കാര്‍ഡ്‌.29 ാം മിനിറ്റില്‍ ജോനാഥന്‍ ലൂക്കയും അനിബാലും ചേര്‍ന്നു ഒരുക്കിയ അവസരം ലൂക്ക വലതുകാലില്‍ പന്ത്‌ നിയന്ത്രിച്ചു നിര്‍ത്തി വലത്തെ പോസ്‌റ്റിനരുകിലൂടെ പന്ത്‌ വലയിലാക്കാന്‍ നോക്കിയെങ്കിലും പന്ത്‌ പോസ്‌റ്റിനരുകിലൂടെ പുറത്തേക്ക്‌ . 35 ാം മിനിറ്റില്‍ സമീഗ്‌ ഡ്യൂറ്റിയുടെ അളന്നുകുറിച്ച പാസ്‌ പോസ്‌റ്റിഗയ്‌ക്കു കണക്ട്‌ ചെയ്യാന്‍ കഴിയാതെപോയി. 

ആദ്യ മിനിറ്റുകളില്‍ കൊല്‍ക്കത്തയ്‌ക്ക്‌ ഉണ്ടായിരുന്ന മുന്‍തൂക്കം ആദ്യപകുതിയുടെ മധ്യത്തിലേക്ക്‌ എത്തിയതോടെ പൂനെ ഏറ്റെടുത്തു 41 ാം മിനിറ്റില്‍ എഡ്വേര്‍ഡോ ഫെരേര ഈ ആധിപത്യം ഗോളാക്കി മാറ്റി. തൊട്ടുമുന്‍പ്‌ കണ്ണിനു താഴെ ഏറ്റ പരുക്ക്‌ അവഗണിച്ചു ബാന്‍ഡേജുമായി കളിക്കാനിറങ്ങിയ എഡ്വേര്‍ഡോ ഫെരേര തന്റെ ദൗത്യം പൂര്‍ത്തിയാക്കി. വലതുവശത്ത്‌ നിന്ന്‌ ജോനാഥന്‍ ലൂക്ക എടുത്ത കോര്‍ണര്‍ കിക്ക്‌ എഡ്വേര്‍ഡോ വായുവില്‍ ഉയര്‍ന്നു കുതിച്ചു പന്ത്‌ ഹെഡ്ഡറിലൂടെ ചെത്തി വലയിലാക്കി (1-0). എന്നാല്‍ എഡ്വേര്‍ഡോയ്‌ക്ക്‌ അടുത്ത കോര്‍ണറില്‍ പരുക്കേറ്റു പുറത്തു പോകേണ്ടിവന്നു. പകരം ടാറ്റോ എത്തി. 

രണ്ടാം പകുതിയില്‍ പൂനെ സിറ്റിയ്‌ക്ക്‌ അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. 56 ാം മിനിറ്റില്‍ ടാറ്റോയുടെ മനോഹരമായ മുന്നേറ്റം ഗോളിനു വഴിയൊരുക്കി. ബോക്‌സിനകത്തേക്കു കയറിയ അനിബാലിനെ ലക്ഷ്യമാക്കിയുള്ള ടാറ്റോയുടെ ലോബ്‌ . പന്തിനു വേണ്ടി അനിബാലും ഒപ്പം കൊല്‍ക്കത്തയുടെ പ്രീതം കോട്ടാലും ഒരുമിച്ചു ശ്രമിച്ചു . താഴേക്കു വന്ന പന്ത്‌ പ്രീതം കോട്ടാലിന്റെ കൈകളില്‍ പതിച്ചതോടെ പെനാല്‍ട്ടിക്കു വഴിയൊരുങ്ങി. കിക്കെടുത്ത അനിബാലിന്റെ ഉശിരന്‍ ഷോട്ട്‌ കൊല്‍ക്കത്ത ഗോളി മജുംദാറിന്റെ ഗ്ലൗസില്‍ തട്ടി വലയില്‍ (2-0). തൊട്ടുപിന്നാലെ അനിബാലിനും പ്രീതം കോട്ടാലിനും മഞ്ഞക്കാര്‍ഡ്‌. റഫ്‌റി ശ്രീകൃഷ്‌ണ വീണ്ടും കര്‍ക്കശക്കാരനായി അനിബാലിനെ ഫൗള്‍ ചെയതതിനു പോസ്‌റ്റിഗയും തൊട്ടുപിന്നാലെ പൂനെയുടെ ടാറ്റോയും മഞ്ഞക്കാര്‍ഡ്‌ വാങ്ങി. 
പൂനെയുടെ ലീഡ്‌ മറ്റൊരു പെനാല്‍ട്ടിയിലൂടെ കൊല്‍ക്കത്ത വെട്ടിക്കുറച്ചു. 69 ാംമിനിറ്റില്‍ ബോക്‌സിനകത്തു വെച്ച്‌ പോസ്‌റ്റിഗയെ സിസോക്കോ ഫൗള്‍ ചെയതതിനു റഫ്‌റി പെനാല്‍ട്ടി അനുവദിച്ചു.കിക്കെടുത്ത ഇയാന്‍ ഹ്യൂമിന്റെ കിക്ക്‌ പൂനെ ഗോളി അപൗളോ എഡേല്‍ ബെറ്റെ തടുത്തിട്ടു. എന്നാല്‍ മുന്നിലേക്കു ചാര്‍ജ്‌ ചെയ്‌തുവന്ന ഇയാന്‍ ഹ്യൂം റീ ബൗണ്ടില്‍ പന്ത്‌ വലയിലാക്കി (2-1).ഈ ഗോള്‍ കൊല്‍ക്കത്തയക്ക്‌ ആവേശം പകര്‍ന്നു. കൊല്‍ക്കത്തയുടെ സമനില ഗോള്‍ ദാഹത്തിനു മുന്നില്‍ പൂനെ ഗോള്‍കീപ്പര്‍ എഡെല്‍ ബെറ്റെ മതില്‍പോലെ ചെറുത്തു നിന്നു. അവസാന മിനിറ്റുകളില്‍ അനിബാല്‍ പുറത്തുപോയതോടെ കൊല്‍ക്കത്തയുടെ ആധിപത്യം ശക്തമായി
പെനാല്‍ട്ടിയും മഞ്ഞക്കാര്‍ഡും സുലഭമായി വന്നമത്സരം അവസാന നിമിഷങ്ങളില്‍ സംഘര്‍ഷഭരിതമായി. രണ്ടുകൂട്ടരും തുടരെ ഫൗളുകള്‍ പുറത്തെടുത്തു. കൊല്‍ക്കത്തയുടെ അഞ്ച്‌ കളിക്കാര്‍ക്കും പൂനെ സിറ്റിയുടെ നാല്‌ കളിക്കര്‍ക്കും മഞ്ഞക്കാര്‍ഡ്‌ ലഭിച്ചു. പൂനെയുടെ ഭാഗത്തു നിന്നും 17 ഫൗളുകളും കൊല്‍ക്കത്തയുടെ പേരില്‍ 15 ഫൗളുകളും കുറിച്ചിട്ടു. 
ഇന്ന്‌ മത്സരം ഇല്ല. നാളെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കൊച്ചിയില്‍ എഫ്‌.സി ഗോവയെ നേരിടും. 

No comments:

Post a Comment