Goa and Mumbai drop points after goalless draw in Fatorda
FC Goa and Mumbai City FC played out a hard-fought 0-0 draw in front of almost 19,000 fans at the Jawaharlal Nehru Stadium in Fatorda on Wednesday evening. Sunil Chettri had Mumbai’s best efforts of the match in both halves, while Julio Cesar’s shot in injury time was denied by Amrinder Singh in spectacular fashion. The draw saw Goa move off the bottom of Hero Indian Super League 2016, while Mumbai rose to second.
Mumbai registered their first shot four minutes into the game as Chhetri tried his luck with a left-footed shot from outside the box that tested Laxmikanth Kattimani in goal. It was a sign of things to come with the visitors dominating the ball in the opening exchanges.
Goa’s first chance came in the 22nd minute after a lightning quick break released local boy Romeo Fernandes on the right. The pacey winger’s shot, however, was wide of the target and failed to test Singh in Mumbai’s goal.
Chhetri found Diego Forlan five minutes later with an exquisite pass that made its way to Mumbai’s Uruguayan talisman on the edge of the box. Forlan’s shot on goal though was well-blocked courtesy of a strong tackle by Gregory Arnolin.
Sony Norde was next to try his luck for Mumbai but his attempt from distance in the 37th minute was well wide of the goal. Forlan then had an effort of his own from range a minute later, which forced Kattimani into conceding a corner. The hosts started seeing more of the ball towards the closing stages of the half but failed to create any clear-cut chances as the sides went into the break having failed to break the deadlock.
Goa started the second half on the front and notched up four corners inside the opening seven minutes after piling on some early pressure. A Forlan set-piece then set up a clear header for Gerson Vieira in the 56th minute but the Brazilian defender headed above the crossbar.
The visitors had a golden opportunity of making the breakthrough in the 62nd minute after Forlan capitalised on an error by Arnolin before squaring for Chhetri. Mumbai’s top-scorer last season missed his initial shot on goal and then saw his second bite at the cherry blocked by Goa’s defence.
Forlan went through on goal three minutes later and looked like he had scored the game’s opener when he guided the ball beyond an outrushing Kattimani. The ball was trickling into the net and required the intervention of a retrieving Arnolin to clear the danger.
Goa’s next chance went to Robin Singh in the 78th minute with substitute Cesar playing a beautiful ball out to the left to find Mandar Rao Dessai, who whipped in a good cross into the box. Mumbai’s backline managed to do just about enough as Robin’s effort went behind for a goal-kick.
Chhetri came close to scoring the winner for Mumbai seven minutes from full-time with another left-footed strike that was goal-bound. However, Kattimani was again equal to the task for Goa between the sticks as he tipped Chettri’s attempt behind for a corner.
The last chance of the game went the home side’s way with substitutes Trindade Goncalves and Cesar combining brilliantly to carve open Mumbai’s defence. Trindade played Cesar in on goal but Amrinder produced an excellent save low to his right as it ended goalless at full-time.
Match Awards:
Club award: Shared by both clubs
Amul Fittest Player of the Match: Gerson Vieira
DHL Winning Pass of the Match: Krisztian Vadocz
Maruti Suzuki Swift Moment of the Match: Laxmikanth Kattimani
ISL Emerging Player of the Match: Romeo Fernandes
Hero of the Match: Rafael Coelho
ഗോവയ്‌ക്ക് ജയം അകലെ,
മുംബൈയുമായി ഗോള്‍ രഹിത
സമനില
മര്‍ഗാവ്
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫത്തോര്‍ഡയിലെ
ജവഹര്‍ലാല്‍ നെഹ്‌്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ഗോവ എഫ്.സിയും സന്ദര്‍ശകരായ
മുംബൈ സിറ്റി എഫ് .സിയും ഗോള്‍ ഒന്നും അടിക്കാതെ സമനിലയില്‍ പിരിഞ്ഞു.
ഈ
ജയത്തോടെ മുംബൈ സിറ്റി എഫ്.സി 16 പോയിന്റോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി
രണ്ടാം സ്ഥാനത്തെത്തി. അവസാന സ്ഥാനത്തു നിന്ന ഗോവ 11 പോയിന്റോടെ ഏഴാം സ്ഥാനത്തേക്കു
കയറി നില അല്‍പ്പം മെച്ചപ്പെടുത്തി
ആദ്യപാദത്തില്‍ ഗോവ ഏക ഗോളിനു മുംബൈ
സിറ്റിയെ തോല്‍പ്പിച്ചിരുന്നു.
ഗോവ ഇന്നലെ രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങിയത്
. പ്രതിരോധത്തില്‍ ഗ്രിഗറി അര്‍ണോളിനും മധ്യനിരയില്‍ റിച്ചാര്‍ലിസണും മടങ്ങിയെത്തി.
രണ്ടു പേരും ചുവപ്പ് കാര്‍ഡിനെ തുടര്‍ന്നു കിട്ടിയ ഒരു മത്സരത്തിന്റെ
സസ്‌പെന്‍ഷിനു ശേഷമാണ് ആദ്യ ഇലവനില്‍ സ്ഥാനം നേടിയത്.
മുംബൈ സിറ്റിയും ഇന്നലെ
രണ്ടു മാറ്റങ്ങള്‍ വരുത്തി. ഗോള്‍ കീപ്പര് സ്ഥാനത്തേക്കു അമരീന്ദറും
അറ്റാക്കിങ്ങ് മിഡ് ഫീല്‍ഡില്‍ സോണി നോര്‍ദയും ഇറങ്ങി. ഗോവ റോബിന്‍സിംഗ്,
റാഫേല്‍ കൊയ്‌ലോ എന്നീ ര്‌ണ്ടു സ്‌പെഷ്യലിസ്റ്റ് മുന്‍നിരക്കാരെ ഇറക്കിയപ്പോള്‍,
മുംബൈ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സുനില്‍ ഛെത്രിയെ മാത്രം മുന്നില്‍ നിര്‍ത്തി
അറ്റാക്കിങ്ങ് മിഡ്‌ഫീല്‍ഡിനു പ്രാധാന്യം നല്‍കി.
രണ്ടാം മിനിറ്റില്‍ തന്നെ
ഗോവയ്‌ക്കു അനുകൂലമായി കോര്‍ണര്‍ ലഭിക്കുന്നതു കണ്ടുകൊണ്ട് മത്സരം ആരംഭിച്ചു.
തിരിച്ചടിച്ച മുംബൈ സുനില്‍ ഛെത്രയിലൂടെ ആദ്യ അപകട സൂചന നല്‍കി. ഡെ ഫെഡറിക്കോ
ബോക്‌സിനകത്തു നല്‍കിയ കുറിയ പാസില്‍ സുനില്‍ ഛെത്രിയുടെ ഇടം കാലന്‍ ഷോട്ട്
കട്ടിമണിയ്‌ക്കു നല്‍കിയ ആദ്യ മുന്നറിയിപ്പായി. അഞ്ചാം മിനിറ്റില്‍ . സോണി നോര്‍ദയെ
ഫൗള്‍ ചെയ്‌തതിനു ഗോവയുടെ കീനാന്‍ അല്‍മെയ്‌ഡയ്‌ക്കാണ് ഇന്നലത്തെ ആദ്യ
മഞ്ഞക്കാര്‍ഡ്.
റാഫേല്‍ കൊയ്‌ലോ, റീച്ചാര്‍ലിസണ്‍ സഖ്യം ആയിരുന്നു ഗോവന്‍
ആക്രമണത്തിന്റെ നെടുംതൂണ്‍. 20 ാം മിനിറ്റില്‍ കൊയ്‌ലേയുടെ റിച്ചര്‍ലിസണെ
ലക്ഷ്യമാക്കിയുള്ള ക്രോസ് ലൂസിയാന്‍ ഗോയന്‍ ബോക്‌സനകത്തുവെച്ച് അടിച്ചകറ്റി
അപകടം ഒഴിവാക്കി 22 ാം മിനിറ്റില്‍ വീണ്ടും റാഫേല്‍ കൊയ്‌ലോയുടെ ത്രൂ പാസില്‍
റോമിയോ ഫെര്‍ണാണ്ടസിന്റെ വെടിയുണ്ടപോലുള്ള ഷോട്ട് ഇത്തവണ പന്ത് സൈഡ്
നെറ്റിലേക്കു ലക്ഷ്യം തെറ്റി അകന്നു. റാഫേല്‍ കൊയ്‌ലോയും റിച്ചാര്‍ലിസണും തുടരെ
റോമിയോ ഫെര്‍ണാണ്ടസിനെ ലക്ഷ്യമാക്കി പന്തുകള്‍ നല്‍കിക്കൊണ്ടിരുന്നു ചാട്ടുളി പോലെ
റോമിയോ മുംബൈ പ്രതിരോധനിരക്കാരെ മറികടന്നു അപകട മൂഹൂര്‍ത്തങ്ങള്‍
ഒരുക്കിക്കൊണ്ടിരുന്നു.
ആദ്യ പകുതിയുടെ മധ്യമിനുറ്റുകളില്‍ ഗോവയ്‌ക്കായിരുന്നു
ആധിപത്യം . ഇതിനിടെ ഡീഗോ ഫോര്‍ലാന്റെ ഒറ്റയാള്‍ പോരാട്ടവും ലോങ് റേഞ്ചറും ഗോവയുടെ
ഗോള്‍ മുഖം വിറപ്പിച്ചു. 27 ാം മിനിറ്റില്‍ ഫോര്‍ലാന്റെ ഷോട്ട് അല്‍മെയ്‌ഡയുടെ
കാലില്‍ തട്ടി ഡിഫ്‌ളക്ഷനില്‍ വന്നതിനാല്‍ കട്ടിമണിക്കു പന്ത് അനായാസം
കരങ്ങളിലൊതുക്കാനായി. 38 ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ 30 വാര അകലെ നിന്നുള്ള
മറ്റൊരു വെടിയുണ്ട. ഇത്തവണ ചാടി ഉയര്‍ന്ന കട്ടിമണി കോര്‍ണര്‍ വഴങ്ങി കുത്തിയകറ്റി.
ഇടതുവിംഗിലൂടെയായിരുന്നു മുംബൈയുടെ നീക്കങ്ങള്‍ ഏറെയും വന്നുകൊണ്ടിരുന്നത്.
ഇഞ്ചുറി സമയത്ത് റോബിന്‍സിംഗ് നീട്ടിക്കൊടുത്ത പന്ത് ബോക്‌സിനകത്തു വെച്ച്
മന്ദര്‍റാവു ട്രാപ്പ് ചെയ്യാന്‍ പരാജയപ്പെട്ടതോടെ ഗോവയുടെ മറ്റൊരു സുവര്‍ണ അവസരവും
നഷ്ടപ്പെടുന്നതു കണ്ടുകൊണ്ട് ആദ്യ പകുതി ഗോള്‍ രഹിതമായി കലാശിച്ചു.
രണ്ടാം
പകുതിയില്‍ ആദ്യമിനിറ്റില്‍ ഗോള്‍ നേടാനുള്ള ഗോവയുടെ ശക്തമായ സമ്മര്‍ദ്ദം . അഞ്ച്
മിനിറ്റില്‍ നാല് കോര്‍ണറുകള്‍ . കിക്കെടുത്ത റിച്ചാര്‍ലിസണ്‍ മനോഹരമായി തന്നെ
റോമിയോയുടെ തലയ്‌ക്കു ലക്ഷ്യമാക്കി നല്‍കികൊണ്ടിരുന്നു. എന്നാല്‍ ഗോള്‍ എന്ന
ലക്ഷ്യം അകന്നു നിന്നു. 56 ാം മിനിറ്റില്‍ മുംബൈക്ക് അനുകൂലമായി ഗോവന്‍
പെനാല്‍ട്ടി ബോക്‌സിനു സമീപത്തു നിന്നുള്ള ഫ്രീ കിക്ക്. ഫോര്‍ലാന്റെ അളന്നു
കുറിച്ച കിക്ക്. എന്നാല്‍ ജേഴ്‌സണ്‍ വിയേരയുടെ ഹെഡ്ഡര്‍ പുറത്തേക്കു പാഞ്ഞു 57 ാം
മിനിറ്റില്‍ ഡെ ഫെഡറിക്കോയുടെ ലോങ് റേഞ്ചര്‍ ഇത്തവണ ദേബ്രത റോയിയുടെ കാലില്‍ തട്ടി
വന്ന ഡിഫ്‌ളകനില്‍ പന്ത് ലക്ഷ്യം തെറ്റിയതോടെ ഗോവ വീണ്ടും ഒരു അപകടത്തില്‍ നിന്നും
രക്ഷപ്പെട്ടു.
63 3ം മിനിറ്റില്‍ മുംബൈയ്‌ക്കു ലഭിച്ച മറ്റൊരു അവസരം
സുനില്‍ഛെത്രി നഷ്ടപ്പെടുത്തി. ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റിനില്‍ക്കെ ഗോള്‍വലയം
ലക്ഷ്യമാക്കിയതില്‍ വരുത്തിയ താമസം ഗോവയ്‌ക്കു പ്രയോജനപ്പെട്ടു. സഞ്‌ജ് ബാല്‍മുചു
ഓടിയെത്തി പന്ത് തടഞ്ഞു. 65 ാം മിനിറ്റില്‍ ഗോവ വീണ്ടും രക്ഷപ്പെട്ടു. ഇത്തവണ
ഫോര്‍ലാന്റെ ഗോവന്‍ ഗോളിയെ മറികടന്നുകൊണ്ടുള്ള പ്ലേസിങ്ങ് ഗോള്‍ ലൈനില്‍ വെച്ചു
ഗ്രിഗറി അര്‍ണോളിന്‍ ഓടിയെത്തി അപകടം ഒഴിവാക്കി. മുംബൈയുടെ അലകടല്‍പോലെ ആഞ്ഞടിച്ച
ആക്രമണങ്ങളില്‍ നിന്ന് ഗോവ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 76 ാം മിനിറ്റില്‍
മന്ദര്‍റാവു കോര്‍ണര്‍ ഫ്‌ളാഗിനു മുന്നില്‍ നിന്നും കൊടുത്ത പാസ് റോബിന്‍സിംഗ്
പുറത്തേക് അടിച്ചുകളഞ്ഞു. 83 ാം മിനിറ്റില്‍ രണ്ട് ഗോവന്‍ താരങ്ങളെ ഡ്രിബിള്‍
ചെയ്‌തു സുനില്‍ ഛെത്രിയുടെ ഇടംകാലന്‍ അടി ഗോവന്‍ ഗോളി മനോഹരമായി രക്ഷപ്പെടുത്തി.
കളി അവസാനിക്കാരായതോടെ ആക്രമണം മുറുകി. 89 ാം മിനിറ്റില്‍ പെനാല്‍ട്ടി ബോക്‌സിനു
മുന്നില്‍ ഗോവയ്‌ക്കു കിട്ടിയ ഫ്രീകിക്ക് ജൂലിയോ സീസര്‍ എടുത്തു. എന്നാല്‍ മുംബൈ
മതിലില്‍ തട്ടി അപകടം ഒഴിവായി. ഇഞ്ചുറിയുടെ നാലാം മിനിറ്റില്‍ സമയത്ത് ഏറ്റവും
മനോഹരമായ അവസരം ഗോവയ്‌ക്ക് ലഭിച്ചു. മന്ദര്‍റാവു നല്‍കിയ പാസ് ജൂലിയോ സീസറും
മുന്നില്‍ ഗോളി അമരീന്ദറും മാത്രം. എന്നാല്‍ സീസറിന്റെ ഷോട്ട് മുന്നോട്ടു കയറിവന്ന
ഗോളി അമരീന്ദര്‍ സിംഗ് ഉജ്ജ്വലമായി തടുത്തു. ഓടിവന്ന മൂംബൈ ഡിഫെന്‍ഡര്‍ ലൂസിയാന്‍
അടിച്ചകറ്റി. അമരീന്ദറിന്റെ ഈ മനോഹരമായ സേവാണ് തൊട്ടുമുന്നില്‍ വന്ന പരാജയത്തില്‍
നിന്നും മുംബൈയെ രക്ഷിച്ചതും ഗോവയുടെ വിജയം നിഷേധിക്കപ്പെട്ടതും.
അവസാന
മിനുറ്റുകളില്‍ ജൂലിയോ സീസറിന്റെ കാല്‍ഡസന്‍ അവസരങ്ങള്‍ ഗോള്‍വലയം കാണാനാവാതെ
അകന്നുപോയതോടെ ഇരുടീമുകളും ഗോള്‍രഹിത സമനില സമ്മതിച്ചു
രണ്ടാംപകുതിയില്‍ മുംബൈ
ഖോന്‍ജിയ്‌ക്കു പകരം അന്‍വര്‍ അലിയേയും ഡെ ഫെഡറിക്കോയ്‌ക്കു പകരം കാഫുവിനേയും
നോര്‍ദെയ്‌ക്കു പകരം ഡിക്യൂഞ്ഞയെയും മറുവശത്ത് ഗോവ ദേബ്രത റോയിക്കു പകരം
ജോഫ്രെയെയും അല്‍മെയ്‌ഡയ്‌ക്കു പകരം ട്രിന്‍ഡാഡെയെയും ബാല്‍മുചുവിനു പകരം ജൂലിയോ
സീസറിനെയും ഇറക്കി.
ഗോവന്‍ മുന്‍നിര താരം റാഫേല്‍ കൊയ്‌ലോയാണ് ഇന്നലെത്ത മാന്‍
ഓഫ് ദി മാച്ച്.
മൊത്തം മത്സരത്തിaല്‍ മുംബൈയ്‌ക്കായിരുന്നു അല്‍പ്പം
മുന്‍തൂക്കം. 52 ശതമാനം. മുംബൈ ഓണ്‍ ടാര്‍ജറ്റില്‍ എട്ടു തവണയും ഗോവ മുന്നു തവണയും
നിറയൊഴിച്ചു. എന്നാല്‍ ഗോവയ്‌ക്ക് എട്ടു കോര്‍ണറുകളും മുംബൈയ്‌ക്ക് നാലു
കോര്‍ണറുകളുമാണ് ലഭിച്ചത്. രണ്ടു കൂട്ടരും ഈ അവസരങ്ങള്‍ തുലച്ചു.
ഇന്ന്
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്വന്തം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്‌റ്റ്
യൂണൈറ്റഡിനെ നേരിടും.
Mumbai City FC lineup
Amrinder Singh(GK), Aiborlang Khongjee, Gerson Vieira, Lucian Goian, Lalhmangaihsanga Ralte, Krisztián Vadócz, Sehnaj Singh, Matías Defederico, Sony Norde, Sunil Chhetri, Diego Forlán(C).
FC Goa lineup
Laxmikanth Kattimani(GK), Debabrata Roy, Raju Gaikwad, Gregory Arnolin(C), Keenan Almeida, Sanjay Balmuchu, Richarlyson Felisbino, Mandar Rao Dessai, Romeo Fernandes, Rafael Coelho Luiz, Robin Singh.
No comments:
Post a Comment