കേരള ബ്ലാസ്റ്റേഴ്‌സിനു ജയം,
സെമി ഫൈനല്‍ തൊട്ടുമുന്നില്‍
കൊച്ചി
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആതിഥേയരായ
കേരള ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പൂനെ സിറ്റിയെ പരാജയപ്പെടുത്തി.
ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഏഴാം മിനിറ്റില്‍ ഹെയ്‌തി താരം ഡങ്കന്‍സ് നാസന്‍ ആദ്യ ഗോള്‍ നേടി. 57 ാം മിനിറ്റില്‍ മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡുയര്‍ത്തി. 90 ാം മിനിറ്റില്‍ അനിബാല്‍ ഫ്രീകിക്കിലൂടെ പൂനെ സിറ്റിയുടെ ആശ്വാസ ഗോള്‍ നേടി. (2-1).
ഈ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് 12 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. പുനെ സിറ്റി കൈവശമുള്ള 15 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
സ്വന്തം ഗ്രൗണ്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ നാലാം ജയം ആണിത്.
കോച്ച് സറ്റീവ് കോപ്പല്‍ ഇന്നലെ കേരള ബ്ലാസറ്റേഴ്‌സ് ടീമില്‍ അടിമുടി അഴിച്ചുപണി നടത്തിയാണ് ആദ്യ ഇലവനെ ഇറക്കിയത് അഞ്ച് മാറ്റങ്ങള്‍ വരുത്തിയതില്‍ പ്രധാനമാറ്റം ഗോള്‍ കീപ്പര്‍ സ്ഥാനത്തക്ക് സന്ദീപ് നന്ദിയെ തിരിച്ചു കൊണ്ടുവന്നതോടെ ഒരു വിദേശതാരത്തിനെ കൂടുതലായി ഇറക്കാന്‍ കഴിഞ്ഞു. ആരോണ്‍ ഹ്യൂസ്, ഡങ്കന്‍സ് നാസന്‍,ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റാഫി എന്നിവരും ടീമില്‍ തിരിച്ചെത്തി. പൂനെയുടെ പരിശീലകന്‍ ആന്റോണിയോ ഹബാസ് ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. ബെക്കെ ,പിറ്റു,ഓബര്‍മാന്‍ എന്നിവര്‍ ആദ്യ ഇലവനില്‍ എത്തി.
ആരോണ്‍ ഹ്യൂസ് എത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിര വീണ്ടും ശക്തമായി. മുന്നേറ്റനിരയില്‍ നാസനും ബെല്‍ഫോര്‍ട്ടും ഒന്നിച്ചതോടെ മുന്‍ നിരയും ശക്തമയി. മറുവശത്ത് ഇന്ത്യന്‍ താരങ്ങള്‍ മാത്രം അടങ്ങിയ പ്രതിരോധനിരയായിരുന്നു പൂനെയുടേത്.
ഡങ്കന്‍സ് നാസന്റെ ആക്രമണത്തോടെ ബ്ലാസ്‌റ്റേഴ്‌സ് തുടക്കം കുറച്ചു, ആറാം മിനിറ്റില്‍ ജിങ്കന്റെ പാസില്‍ റാഫിയുടെ ഗോള്‍ മുഖത്തേക്കുള്ള ക്രോസില്‍ സി.കെ വിനീതിന്റെ ബൈസിക്കിള്‍ കിക്ക് . അതിമനോഹരമായ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ. . ബെറ്റെ ഇതിനെ തുടര്‍ന്നു എടുത്ത കിക്ക് ഹെഡ്ഡറിലൂടെ നാസനിലേക്ക്. പന്തുമായി കുതിച്ച നാസന്‍ പൂനെയുടെ ഗുരുമാങ് സിംഗ്, നാരായണ്‍ ദാസ് എന്നിവരുടെ ഇടയിലൂടെ കുതിച്ചു മുന്നോട്ട്. തടയാന്‍ മുന്നോട്ടു കയറിവന്ന എഡല്‍ ബെറ്റെയും കബളിപ്പിച്ചു നാസന്‍ പന്ത് വലയിലാക്കി (1-0). തൊട്ടുപിന്നാലെ നാസനു മഞ്ഞക്കാര്‍ഡ്. 14 ാം മിനിറ്റില്‍ പൂനെയുടെ ആക്രമണം ഹെങ്‌ബെര്‍ട്ട് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സ് ഗോള്‍നേടയതിനു ശേഷം പൂനെ സിറ്റി സമനില ഗോളിനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. ഹെങ്‌ബെര്‍ട്ടും ഗോള്‍കീപ്പര്‍ സന്ദീപ് നന്ദിയും കൂടിയുള്ള ആശയക്കുഴപ്പം അപകട മൂഹൂര്‍ത്തം ഒരുക്കി. ഹെങ്‌ബെര്‍ട്ടിന്റെ മൈനസ് പാസ് അഡ്വാന്‍സ് ചെയ്‌തു കയറിവന്ന സന്ദീപ് നന്ദിയുടെ കരങ്ങളിലേക്കു വന്നത് ബ്ലാസ്റ്റേഴ്‌സിനെ സെല്‍ഫ് ഗോളില്‍ നിന്നും രക്ഷിച്ചു. 26 ാം മിനിറ്റില്‍ ഓബര്‍മാന്റെ ബോക്‌സിനു പുറത്തു നിന്നും വന്ന കൂറ്റന്‍ അടി ലക്ഷ്യം തെറ്റിയതോടെ വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു. 32 ാം മിനിറ്റില്‍ റാഫിയുടെ ബോക്‌സിനകത്തേക്കുള്ള ലോബില്‍ വിനീതിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ അകന്നുപോയി.
35 ാം മിനറ്റില്‍ ഡങ്കന്‍സ് നാസന്റെ ഒറ്റയ്‌ക്കുള്ള ശ്രമം പൂനെ ഗോളി തടഞ്ഞു. 37 ാം മിനിറ്റില്‍ പിറ്റുവിന്റെ ക്രോസില്‍ ജിങ്കന്റെ തടയാനുള്ള ശ്രമം ഓബര്‍മാനിലേക്ക് . ബോക്‌സിനു മുന്നിലേക്കു ഓബര്‍മാന്റെ പാസ് അരാത്ത ഇസുമി ഹെഡ്ഡ് ചെയ്‌തുവെങ്കിലും പന്ത് പുറത്തേക്ക് .തിരിച്ചടിച്ച ബ്ലാസ്റ്റേഴ്‌്‌സ് നാസനിലുടെ പൂനെയുടെ ഗോള്‍ മുഖത്തേക്ക്. പാസ് സ്വീകരിച്ച റാഫിയുടെ ഷോട്ട് എഡെല്‍ ബെറ്റെ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി
ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ വീണ്ടും ഭാഗ്യം തുണച്ചു. ബ്ലാസ്റ്റേഴ്‌സിനു എതിരായ ഫൗളിനെ തുടര്‍ന്നു പിറ്റു എടുത്ത ഫ്രികിക്കില്‍ ഗോള്‍മുഖത്ത് കൂട്ടപ്പോരിച്ചില്‍ ഉയരക്കാരനായ സിസോക്കോയെ തടയാന്‍ ശ്രമിച്ച സന്ദീപ് നന്ദി അഡ്വാന്‍സ് ചെയ്‌ത നിലയില്‍ അരാത്തയുടെ കാലുകളിലേക്കാണ് വന്നത്.എന്നാല്‍ അരാത്ത ഇസുമിയുടെ നിയന്ത്രണം തെറ്റി പന്ത് ഇസുമിയുടെ കാലില്‍ തട്ടി നേരെ പുറത്തേക്ക്. ഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചതോടെ ആദ്യ പകുതി ബ്ലാസ്റ്റേഴ്‌സിനു സ്വന്തം.
രണ്ടാം പകുതിയില്‍ പൂനെ സിറ്റി ഓബര്‍മാനു പകരം മോമര്‍ എന്‍ഡോയെ കൊണ്ടുവന്നു. ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മാറ്റത്തില്‍ നാസനു പകരം ബെല്‍ഫോര്‍ട്ടിനെയും ഇറക്കി.
53 ാം മിനിറ്റില്‍ സി.കെ വിനീതിന്റ ഒറ്റയ്‌ക്കുള്ള മുന്നേറ്റം. ബോക്‌സിനു മുന്നില്‍ ബെല്‍ഫോര്‍ട്ടിലേക്ക്. പക്ഷേ, ബെല്‍ഫോര്‍ട്ടിന്റെ ദൂര്‍ബലമായ ഷോട്ട് എഡെല്‍ ബെറ്റെയ്‌ക്കു അനായാസമായി കരങ്ങളിലൊതുക്കാനായി.
56 ാം മിനിറ്റില്‍ കൂട്ടത്തോടെ ഇരച്ചുകയറിയ ബ്ലാസ്‌റ്റേഴ്‌സിനു സുവര്‍ണാവസരം . ഒടുവില്‍ മുഹമ്മദ് റാഫിയുടെ കൂറ്റന്‍ അടി. ഇവിടെയും എഡെല്‍ ബെറ്റെ വിലങ്ങുതടിയായി.എന്നാല്‍ ബെറ്റെ കോര്‍ണര്‍ വഴങ്ങിയത് 57 ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു രണ്ടാം ഗോള്‍ നേടാന്‍ വഴിയൊരുക്കി. മെഹ്‌താബ് ഹൂസൈന്‍ എടുത്ത കോര്‍ണറില്‍ സി.കെ വിനീതിലേക്ക് . പന്ത് എടുത്ത വിനീത് നേരേ ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തി വിട്ടു. കുതിച്ചുയര്‍ന്ന ആരോണ്‍ ഹ്യൂസ് പന്ത് ഹെഡ്ഡറിലൂടെ നെറ്റിനകത്തേക്ക് തൊടുത്തുവിട്ടു (2-0).
രണ്ടാം ഗോള്‍ വീണതോടെ മുഹമ്മദ് റാഫിക്കു പകരം ഇഷ്‌ഫാഖ് അഹമ്മദും പൂനെ സിറ്റിയുടെ അരാത്ത ഇസുമിക്കു പകരം സഞ്‌ജയ് പ്രധാനും ഇറങ്ങി.
67 ാം മിനിറ്റില്‍ ആന്റോണിയോ ജേര്‍മെന്റെ സോളോ അറ്റാക്കും ലോങ് റേഞ്ചറും. എഡെല്‍ബെറ്റെ വീണ്ടും രക്ഷകനായി. അടുത്ത മിനിറ്റില്‍ ജോനാഥന്‍ ലൂക്കയുടെ അളന്നുകുറിച്ച പാസ് പിറ്റുവിലേക്ക്. ബോക്‌സിനകത്തു കയറിയ ഉടനെ പിറ്റുവിന്റെ ഷോട്ട്. ഗോളി സന്ദീപ് നന്ദി ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. 70 ാം മിനിറ്റില്‍ ബോക്‌സിനകത്തെ കൂട്ടപ്പോരിച്ചിലിനിടെ ജെര്‍മെയ്‌ന്റ് ഷോട്ട് . ഇത്തവണ ധര്‍മ്മരാജ് രാവണന്‍ ക്ലോസ് റേഞ്ചില്‍ തടുത്തു. തൊട്ടുപിന്നാലെ ബെല്‍ഫോര്‍ട്ടിനു പകരം ഡിഡിയര്‍ ബോറിസ് കാഡിയോയെയും ഇന്നലെ പാടെ മങ്ങിയ ജോനാഥന്‍ ലൂക്കയ്‌ക്കു പകരം പൂനെ ട്രാവോറെയും ഇറക്കി.
77 ാം മിനിറ്റില്‍ ജിങ്കന്റെ പാസില്‍ വിനീതിന്റെ അടി ഇത്തവണ വലത്തെ പോസ്‌റ്റനരികിലൂടെ പുറത്തേക്ക് 82 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സി്‌ന്റെ പെനാല്‍ട്ടി ബോക്‌സിനു തൊട്ടുമുന്നില്‍ ഫ്രീകിക്ക് പൂനെക്ക് . പിറ്റു എടുത്ത കിക്ക് ഉയര്‍ന്നുചാടിയ സിസോക്ക ഹെഡ്ഡ് ചെയ്‌തുവെങ്കിലും പന്ത് പുറത്തേക്ക്. 85 ാം മിനിറ്റില്‍ സഞ്‌ജുവില്‍ നിന്നുള്ള ഫ്‌ളിക്ക് എന്‍ഡോയിലെക്കും എന്‍ഡോയില്‍ നിന്നും ബോക്‌സിനകത്തു കിട്ടിയ പാസില്‍ ട്രവോറയുടെ കൂറ്റനടി. സന്ദീപ് നന്ദി അവസരത്തിനൊത്തുയര്‍ന്നു രക്ഷകനായി. ഇഞ്ചുറി ടൈമില്‍ ലീഡ് നിലനിര്‍ത്താനുള്ള ശ്രമത്തില്‍ പരുക്കന്‍ അടവ് പുറത്തെടുത്ത മെഹ്‌താബ് ഹൂസൈനു മഞ്ഞക്കാര്‍ഡ്.
ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ട്രവോറയെ ജിങ്കന്‍ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നു ബോക്‌സിനു പുറത്തു കിട്ടിയ ഫ്രീ കിക്ക് എടുത്ത അനിബാല്‍ വെടിയുണ്ടപോലെ നെറ്റിലേക്കു തൊടുത്തുവിട്ടു. ഡൈവ് ചെയ്‌ത സന്ദീപ് നന്ദിയുടെ കരങ്ങളില്‍ ഉരുമിയാണ് പന്ത് നെറ്റിനകത്തു കയറിയത് (2-1).
മത്സരത്തില്‍ പൂനെ സിറ്റിയ്‌ക്കായിരുന്നു ബോള്‍പോസീഷനില്‍ മുന്‍തൂക്കം. 59 ശതമാനം. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് 16 ഷോട്ടുകള്‍ ഉതിര്‍ക്കുകയും അതില്‍ എട്ടെണ്ണം ഓണ്‍ ടാര്‍ജറ്റില്‍ എത്തിക്കുകയും ചെയ്‌തു. പൂനെ ഒന്‍പത് ഷോട്ടുകള്‍ തൊടുക്കുകയും അതില്‍ രണ്ടെണ്ണം ഓണ്‍ ടാര്‍ജറ്റില്‍ എത്തിക്കുയും ചെയ്‌തു. ഫൗളുകളിലും ബ്ലാസ്റ്റേഴസ് മുന്നില്‍ എത്തി. 16 തവണ്. പൂനെ ഏഴ് തവണയും.ബ്ലാസ്റ്റേഴ്‌സിനു നാല് കോര്‍ണറുകളും പൂനെക്ക് രണ്ട് കോര്‍ണറുകളും ലഭിച്ചു.
ടീമില്‍ തിരിച്ചെത്തുകയും ബ്ലാസ്റ്റേഴ്‌സി്‌നുവേണ്ടി രണ്ടാം ഗോള്‍ നേടുകയും ചെയ്‌ത ആരോണ്‍ ഹ്യൂസ് ആണ് മാന്‍ ഓഫ് ദി മാച്ച്
Kerala Blasters boost semis hopes after 2-1 win against Pune City
Kerala Blasters FC moved closer towards a semis spot after overcoming FC Pune City 2-1 at the Jawaharlal Nehru Stadium in Kochi on Friday evening. Over 51,000 home fans cheered on with Duckens Nazon opening the scoring in the seventh minute. Captain Aaron Hughes doubled the lead in the 57th minute before Anibal Rodriguez pulled one back for the visitors late into stoppage time.
Kerala Blasters showed positive intent right from the outset with Kervens Belfort, CK Vineeth and Nazon combining well to build up attacks. And it was just a matter of time before the Blasters scored and they did so in the seventh minute. Nazon latched on to Dharmaraj Ravanan’s backpass and then nutmegged a defender to put it past Edel Bete. The Blasters didn’t keep their foot off the pedal as Mohammed Rafi unleashed an effort on goal soon after.
The Blasters ruled the roost in the first 20 minutes or so. Mohammed Sissoko at last took some control of the Pune midfield and started creating chances. Anibal shot wide for the Stallions, while Nazon hit the side-netting at the other end. The end-to-end stuff ensued with Arata Izumi heading it over in what was Pune’s best chance to equalise in the opening period.
The Stallions had clearly come back into the game and could have got the equaliser with Pitu curling in a free kick. Sissoko’s header was clearly looping into the net and Izumi tried to ensure it did, but in the process he happened to deflect it wide. CK Vineeth immediately had the chance to double the lead but Bete made the crucial save as Kerala went in leading 1-0 at half-time.
It was a fiery start to the second half with Nazon, Belfort, and Momar Ndoye all having their shots blocked in front of goal. Belfort had another chance soon after on the counter but he only managed to pass it towards Bete. Belfort was involved again, this time as a provider as he set up Rafi to fire it in but it was Bete who stood tall pulling out an excellent save.
The inevitable second goal arrived close to the hour mark with Hughes heading in Vineeth’s lobbed ball off a corner. Kerala had another look at the goal with Bete making a fingertip save off Antonio German’s long ranger. Pune’s frustration increased as Kerala kept the ball to themselves and piled on the pressure. The Blasters would have easily been up by 4-5 goals if not for the heroics of Bete.
With the final few minutes to go, Pune got their best chance of the game as Dramane Traore fired it from point-blank range but goalkeeper Sandip Nandy was in place to make the save. The Stallions managed to pull one back through Anibal’s free kick in the fifth minute of stoppage time but it was too little and too late as they stumbled to their sixth defeat of the season, compromising their semis hopes a great deal.
Match Awards:
Club award: Kerala Blasters FC
Amul Fittest Player of the Match: CK Vineeth
DHL Winning Pass of the Match: CK Vineeth
Maruti Suzuki Swift Moment of the Match: Edel Bete
ISL Emerging Player of the Match: Sandesh Jhingan
Hero of the Match: Aaron Hughes
No comments:
Post a Comment