Tuesday, November 8, 2016

Match 29 FC Pune City 0 - 1 FC Goa

Goa condemn Pune City to the bottom of the table


FC Goa lifted themselves off the bottom of the 2016 Hero Indian Super League table with a 1-0 victory over FC Pune City at the Shree Shiv Chhatrapati Sports Complex Stadium in Balewadi on Thursday evening. Rafael Coelho’s curler into the top corner from a free-kick in the 32nd minute dashed the hopes of an 8,500-strong home crowd in attendance.
FC Pune City began on a strong note as they unleashed a flurry of attacks down the flanks. Goa came back strongly though by asserting dominance in midfield. Rafael Coelho put in a dangerous ball while Joffre got a couple of half chances of his own. The game settled down with Pune dominating possession, but there was no goal in sight.
Finally the breakthrough arrived in form of a free-kick in the 32nd with Coelho pulling out a curling-stunner to find the back of the net. Joffre was pulled down outside the box by Augustine Fernandes and Coelho did the rest to put Goa 1-0 ahead. Pune upped their game after that, gaining a couple of corners with Jesus Tato coming close and Laxmikanth Kattimani making a good save.
The last few minutes of the first half saw Pune trying hard to get the equaliser. Jonatan Lucca cut in from the left to unleash a low shot but Kattimani was equal to the task and made another beautiful save. A minute later Tato almost equalised with a header but Kattimani once again displayed his calmness and was able to collect the ball. Pune dominated the ball but Goa got the goal, making it 1-0 in favour of the visitors at half-time.
The second half continued in a similar fashion with Pune seeing more of the ball. Pune’s attacking half kept winning the ball with Tato leading the way. A curling free-kick sent by him into the box was put wide by Gouramangi Singh. Pune put more men forward as the game opened up, paving the way for Goa to hit on the counter. One such move in the 60th minute had Coelho finding Joffre in the clear but the Spaniard wasted the chance as he blasted the ball over the net.
Zico looked to secure all three points as he substituted Robin Singh with Raju Gaikwad and Joffre with Reinaldo, and Pune brought on Momar Ndoye hoping he will replicate his performance from the first encounter between these teams this season. Soon after those substitutions, Lucca aimed for the top corner with his free-kick but Kattimani once again came to the rescue for the Gaurs.
Coelho could have doubled Goa’s lead after he went past Edel Bete with an open net but was blocked by the brilliant effort of Rahul Bheke as the defender took the shot head-on. The subsequent cross was then put wide by the Brazilian. The Gaurs held on to their lead to achieve their second win this season as the Stallions failed to break down their opponents.
Match Awards:
Club award: FC Goa
Amul Fittest Player of the Match: Mohamed Sissoko
DHL Winning Pass of the Match: Joffre
Maruti Suzuki Swift Moment of the Match: Rahul Bheke
ISL Emerging Player of the Match: Rahul Bheke
Hero of the Match: Richarlyson



റാഫേല്‍ കൊയ്‌ലോയുടെ ഗോളില്‍ ഗോവയ്‌ക്കു ജയം

പുനെ
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബാലവാഡി ശ്രി ശിവ്‌ ഛത്രപതി സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ സ്റ്റേഡിയത്തില്‍ ഗോവയ്‌ക്ക്‌ ജയം. ആതിഥേയരായ പൂനെ സിറ്റിയെ ഏക ഗോളിനു ഗോവ പരാജയപ്പെടുത്തി. 
ആദ്യ പകുതിയുടെ 32 ാം മിനിറ്റില്‍ ബ്രസീല്‍ മുന്‍നിര താരം റാഫേല്‍ കൊയ്‌ലോ ഫ്രീ കിക്കിലൂടെ ഗോവയുടെ വിജയ ഗോള്‍ വലയിലെത്തിച്ചു. 
പോയിന്റ്‌ പട്ടികയിലെ അവസാന സ്ഥാനക്കാര്‍ തമ്മില്‍ നടന്ന മത്സരത്തില്‍ നേടിയ ഈ വിജയത്തിലൂടെ ഗോവ ഏഴ്‌ പോയിന്റ്‌ നേടി അവസാന സ്ഥാനത്തു നിന്നും രക്ഷപ്പെട്ടു. മറുവശത്ത്‌ പൂനെ സിറ്റി തോല്‍വിയിലൂടെ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു . എട്ട്‌ മത്സരങ്ങളില്‍ നിലവിലുള്ള റണ്ണേഴ്‌സ്‌ അപ്പായ ഗോവയുടെ രണ്ടാം ജയം ആണിത്‌ ഈ ജയം ഗോവയക്ക്‌്‌ തിരിച്ചുവരവിനുള്ള പ്രതീക്ഷ നല്‍കും.

ഗോവയുടെ പരിശീലകന്‍ സീക്കോ ഇന്നലെ നാല്‌ മാറ്റങ്ങള്‍ വരുത്തി. സുബാഷിഷ്‌ റോയ്‌ ചൗധരിക്കു പകരം ഗോള്‍ കീപ്പര്‍ സ്ഥാനത്തേക്കു കട്ടിമണി തിരിച്ചുവന്നു. കട്ടിമണി തന്നെയായിരുന്നു ഇന്നലത്തെ രക്ഷകന്‍. കട്ടിമണോയോടൊപ്പം റാഫേല്‍ ഡുമാസ്‌ , ഗ്രിഗറി അര്‍ണോളിന്‍ , റോബിന്‍ സിംഗ്‌ എന്നിവരും ആദ്യ ഇലവനില്‍ ഇടംതേടി. .റോമിയോ, മന്ദര്‍ റാവു എന്നിവരെ വിംഗില്‍ ഇറക്കി. വേഗതയേറിയ 3-4-3 ഫോര്‍മേഷനിലായിരുന്നു ഗോവ.
മറുവശത്ത്‌ പൂനെ സിറ്റി കോച്ച്‌ ഹബാസ്‌ മൂന്നു മാറ്റങ്ങളും വരുത്തി. അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്‌, അനിബാല്‍,ലെനി റോഡ്രിഗസ്‌ എന്നിവരും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. പോയിന്റ്‌ പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം അതിജീവനത്തിനായി മാറിയിരുന്നു. 
ആറാം മിനിറ്റില്‍ റാഫേല്‍ കൊയ്‌ലോയുടെ ആക്രമണത്തില്‍ നിന്നും അനുകൂലമായി കിട്ടിയ കോര്‍ണറിലൂടെയാണ്‌ ചെന്നൈ എതിരാളികളുടെ ഗോള്‍ മുഖത്ത്‌ സാന്നിധ്യം അറിയിച്ചത്‌. പത്താം മിനിറ്റില്‍ റോബിന്‍ സിംഗിന്റെ പാസില്‍ ഗോവയുടെ സ്‌പാനീഷ്‌ താരം ജോഫ്രെയുടെ വെടിയുണ്ടപോലുള്ള ഷോട്ട്‌ ഗോള്‍ വല.യത്തിനു പുറത്തേക്കു പാഞ്ഞു. .എങ്ങനെയും വിജയിക്കണമെന്ന ദൃഡനിശ്ചയം ഗോവയുടെ ആദ്യ മിനുറ്റുകളിലെ അതിവേഗതയുള്ള നീക്കങ്ങളില്‍ പ്രകടമായിരുന്നു. 
19 ാം മിനിറ്റില്‍ പൂനെക്ക്‌ അനുകൂലമായി ലഭിച്ച ഫ്രീകിക്ക ്‌എടുത്ത ജോനാഥന്‍ ലൂക്ക, മുന്നിലുണ്ടായിരുന്ന അനിബാലിനും സിസോക്കോയ്‌ക്കും എത്തിച്ചുകൊടുക്കാന്‍ കഴിയാതെ പോയി. . 24 ാം മിനിറ്റില്‍ ്‌ റാഫേല്‍ കൊയ്‌ലോ നടത്തിയ മികച്ച നീക്കം ബോക്‌സിനകത്തുവെച്ച്‌ പൂനെ പ്രതിരോധ മതില്‍ ഉയര്‍ത്തി തടഞ്ഞു. 31 ാം മിനിറ്റില്‍ അഗസ്‌റ്റിന്‍ ഫെര്‍ണാണ്ടസ്‌ ഗോവയുടെ ജോഫ്രെയെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നു ബോക്‌സിനു തൊട്ടുവെളിയില്‍ നിന്നും ലഭിച്ച ഫ്രീ കിക്കാണ്‌ ഗോളിനു വഴിയോരുങ്ങിയത്‌ അഗസ്‌റ്റിന്‍ ഫെര്‍ണാണ്ടസിനു ഇതിനു മഞ്ഞക്കാര്‍ഡും ലഭിച്ചു. കിക്കെടുത്ത റാഫേല്‍ കൊയ്‌ലോ പൂനെയുടെ നാല്‌ കളിക്കാര്‍ക്കു മുകളിലൂടെ കൃത്യമായി പന്ത്‌ വലയിലെത്തിച്ചു. (1-0).ഈ സീസണില്‍ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും മികച്ച ഫ്രീ കിക്ക്‌ ഗോള്‍ ആയിരുന്നു റാഫേല്‍ കൊയ്‌ലോയുടെ ബൂട്ടില്‍ നിന്നും വലയിലെത്തിയത്‌. 
36 ാം മിനിറ്റില്‍ പൂനെ ടാറ്റോയുടെ മഴവില്‍ പോലെ ഗോള്‍ വലയിലേക്കു താഴ്‌ന്നിറങ്ങിയ കോര്‍ണര്‍ ഗോവന്‍ ഗോളി കട്ടിമണി കുത്തിയകറ്റി രക്ഷപ്പെടുത്തി. 
ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ പൂനെയുടെ ഗോള്‍ മടക്കാനുള്ള ശ്രമത്തിനായിരുന്നു കളിയില്‍ മുന്‍തൂക്കം. ട്രവോറെ, ടാറ്റോ,സിസോക്കോ, ജോനാഥന്‍ ലൂക്ക എന്നിവര്‍ ഒന്നിനുപുറകെ ഒന്നായി ആക്രമണം തുടര്‍ന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത ്‌ രണ്ട്‌ ഗോവന്‍ താരങ്ങളെ മറികടന്നു ജോനാഥന്‍ ലൂക്കയുടെ തകര്‍പ്പന്‍ ഷോട്ട്‌ കട്ടിമണി മനോഹരമായി രക്ഷപ്പെടുത്തി. നാരായണ്‍ ദാസില്‍ നിന്നുള്ള പാസില്‍ ടാറ്റോയുടെ ബൂട്ടില്‍ നിന്നും വ്‌ന്ന മറ്റൊരു തകര്‍പ്പന്‍ ഷോട്ടും മറ്റൊരു ഉശിരന്‍ സേവിലൂടെ കട്ടിമണി രക്ഷപ്പെടുത്തി. 
അതിവേഗ ഗെയിമിനിടെ കളിക്കാര്‍ക്ക്‌ തുടരെ പരുക്കേറ്റു. . കൂട്ടിയിടിയില്‍ തലയക്കു പരുക്കേറ്റ ഗോവയുടെ ലൂസിയാനോ്‌ ബാന്‍ഡേജുമായിട്ടാണ്‌ രണ്ടാംപകതിയില്‍ കളിക്കാനായത്‌. 
രണ്ടാം പകുതിയില്‍ പൂനെ ഗോള്‍ മടക്കാനുള്ള ശമത്തിലായിരുന്നു. അനിബാല്‍,സിസോക്കോ ,ടാറ്റോ എന്നിവരെ തളക്കാന്‍ ഗോവയുടെ ഡുമാസ്‌,റിച്ചാര്‍ലിസണ്‍ എന്നിവര്‍ കയ്യും മെയ്യും ഒരേപോലെ ഉപയോഗിച്ചു. 60 ാം മിനിറ്റില്‍ റാഫേല്‍ കൊയ്‌ലോയില്‍ നിന്നും ബോക്‌സിനകത്തേക്കു ലഭിച്ച ത്രൂ പാസ്‌ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജോഫ്രെ ക്രോസ്‌ ബാറിനു മുകളിലൂടെ അടിച്ചു കളഞ്ഞു. 
ലീഡ്‌ നിലനിര്‍ത്തുക ലക്ഷ്യമാക്കി ഗോവ റോബിന്‍സിംഗിനെ മാറ്റി ഡിഫെന്‍സില്‍ രാജു ഗെയ്‌ക്ക്‌വാദിനെയും ജോഫ്രെയ്‌ക്കു പകരം റെയ്‌നാള്‍ഡോയെയും ഇറക്കി. മറുവശത്ത്‌ പൂനെ ആക്രമണം ശക്തമാക്കാന്‍ അനിബാലിനു പകരം എന്‍ഡോയെയും ലെനി റോഡ്രിഗസിനു പകരം അറ്റാക്കിങ്ങ്‌്‌ മിഡ്‌ഫീല്‍ഡര്‍ സഞ്‌ജു പ്രധാനെയും കൊണ്ടുവന്നു. 75 ാം മിനിറ്റില്‍ വന്ന ഉടനെ സഞ്‌ജു പ്രധാന്റെ ക്രോസില്‍ ട്രവോറയുടെ ഹെഡ്ഡര്‍ കട്ടിമണി ചാടി ഉയര്‍ന്നു തട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ ജോനാഥന്‍ ലൂക്കയുടെ ഫ്രീകിക്കും കട്ടിമണി രക്ഷപ്പെടുത്തി. രണ്ടാം പകുതിയിലും പൂനെയുടെ ഗോള്‍ മടക്കാനുള്ള മോഹം കട്ടിമണി വന്‍ മതില്‍ പോലെ തടഞ്ഞു അവസാന എട്ട്‌ മിനിറ്റ്‌ അവശേഷിക്കേ പൂനെ ടാറ്റോയെ പിന്‍വലിച്ചു ബ്രൂണൊ അരിയാസിനെയും കൊണ്ടുവന്നു.
85 ാം മിനിറ്റില്‍ റാഫേല്‍ കൊയ്‌ലോയുടെ ബോക്‌സിനകത്തു കയറിയ മുന്നേറ്റം പൂനെ ഗോളി എഡെല്‍ ബെറ്റോ പോലൂം ഇല്ലാത്ത നിലയില്‍ രാഹുല്‍ ബെക്കെ ഗോള്‍ ലൈന്‍ സേവ്‌ നടത്തി. റീബൗണ്ടില്‍ ഉരിത്തിരിഞ്ഞ രണ്ടാമത്തെ അവസരം റാഫേല്‍ കൊയ്‌ലോ ബൈസിക്കിള്‍ കിക്കിലൂടെയും. നടത്തി നോക്കി. എന്നാല്‍ ഈ ശ്രമം പുറത്തേക്കു പാഞ്ഞു.. അവസാന സബ്‌സ്റ്റിറ്റിയൂഷനില്‍ ഗോവ ബാല്‍മുച്ചുവിനു പകരം ദേബ്രത റോയിയെും ഇറക്കി. അവസാന മിനിറ്റില്‍ ഗോവയുടെ കളിക്കാര്‍ മുഴുവനും സ്വന്തം ബോക്‌സിനകത്തു തടിച്ചുകൂടി പൂനെയെ ഗോള്‍ മടക്കുന്നതില്‍ വിജയിച്ചു. ബ്രൂണോ അരിയാസിന്റെ ഫ്രീകിക്കില്‍ സിസോക്കോയുടെ ഹെഡര്‍ പുറത്തേക്കു പഞ്ഞതോടെ അവസാന വിസില്‍ മുഴങ്ങി. 

കളിമിടുക്കില്‍ ുപൂനെയക്കായിരുന്നു മികവ്‌ . 58 ശതമനം. പൂനെക്ക്‌ അനുകൂലമായി ആറ്‌ കോര്‍ണറുകളും ഗോവയക്ക്‌ അഞ്ചും ലഭിച്ചു. ഫൗളുകളില്‍ ഗോവയായിരുന്നു മുന്നില്‍ 20എണ്ണം. പൂനെ യുടെ ഭാഗത്ത്‌ നിന്നും 10 എണ്ണവും.
ഇന്നലെ മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചവര്‍: അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്‌ ,അനിബാല്‍. ടാറ്റോ ( പൂനെ സിറ്റി) റാഫേല്‍ ഡൂമാസ്‌, റാഫേല്‍ കൊയ്‌ലോ, (ഗോവ) 

No comments:

Post a Comment