Costa’s stunner earns Mumbai a late point against Chennaiyin
Chennaiyin FC were held to a 1-1 draw by Mumbai City FC in their Hero Indian Super League 2016 encounter at the Jawaharlal Nehru Stadium in Chennai on Wednesday evening. Jeje Lalpekhlua put the defending champions ahead six minutes into the second period before Leo Costa produced a sublime finish from about 30 yards in the 88th minute to silence more than 22,000 passionate home fans.
Jerry Lalrinzuala registered the hosts’ first shot on target with an effort from distance in the fifth minute that was straight at Albino Gomes in Mumbai’s goal. Chennai’s Maurizio Peluso was next to test Gomes 17 minutes later courtesy of a well-executed free-kick from a dangerous area that forced Mumbai’s shot-stopper into a save.
Peluso had another shot on goal in the 31st minute after picking up the ball on Chennai’s left flank before cutting infield and shooting at goal. This time, however, the Italian’s attempt was wide of the target and failed to test Gomes in goal.
Mumbai’s first attempt came nine minutes before half-time after Diego Forlan found the ball at his feet with time and space to run into. The Uruguayan’s attempted shot from range sailed fractions over the crossbar to the relief of Chennai’s custodian Duwayne Kerr as the sides went in for the half-time interval having failed to break the deadlock.
The first chance of the second period also went Chennai’s way when a deflected Raphael Augusto shot from range went behind for a corner. Jeje rose highest at the near post in the 51st minute from the resulting corner to head Peluso’s corner between Gomes’ legs and give his side a 1-0 lead.
Jeje could have made it 2-0 five minutes later as he tried to guide a Lalrinzuala cross beyond Gomes in goal. The 25-year-old though couldn’t keep his shot on target as the ball went behind for a goal-kick. A well-timed tackle by Lucian Goian denied Chennaiyin from doubling their lead again in the 64th minute after another Lalrinzuala cross was almost met cleanly by Jeje on the cusp of the six-yard box.
Cafu registered the visitors’ first attempt of the second half in the 67th minute with a left-footed shot from outside the box that flew into Kerr’s grateful arms. The hosts should have put the result beyond dispute in the 71st minute when Dudu found himself in on goal with just the keeper to beat. Gomes was quick off his line though to deny the Nigerian and keep his side in the game.
Augusto had another deflected shot from far out six minutes before full-time, which nearly dipped into Mumbai’s goal. The equaliser came four minutes later thanks to a sensational left-footed strike by Costa from distance that hit inside of the post before rippling the back of the net to make it 1-1.
Mumbai pushed forward in search of a winner in the closing stages of the match with momentum on their side. The Super Machans kept shape, however, and even tried to get forward themselves. But at the final whistle it ended all square as Mumbai picked up their first ever point against Chennai.
Match Awards:
Club award: Shared by both clubs
Amul Fittest Player of the Match: Lucian Goian
DHL Winning Pass of the Match: Maurizio Peluso
Maruti Suzuki Swift Moment of the Match: Leo Costa
ISL Emerging Player of the Match: Sena Ralte
Hero of the Match: Jeje Lalpekhlua
ചെന്നൈയിന്‍ എഫ്.സിയെ മുംബൈ സിറ്റി
സമനിലയില്‍ തളച്ചു
ചെന്നൈ
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ മരീന അരീനയില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയും മുംബൈ സിറ്റി എഫ്‌്.സിയും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു.
ഗോള്‍ രഹിതമായ ഒന്നാം പകുതിക്കു ശേഷം 51 ാം മിനിറ്റില്‍ ജെജെ ലാല്‍പെക്യൂല ചെന്നൈയിന്‍ എഫ്.സിയെ മുന്നില്‍ എത്തിച്ചു. അവസാന വിസിലിനു രണ്ട് മിനിറ്റിനു മുന്‍പ് ബ്രസീലിയന്‍ മീഡ് ഫീല്‍ഡര്‍ ലിയോ കോസ്‌റ്റ മൂംബൈയ്‌ക്ക് സമനില ഗോള്‍ നേടിക്കൊടുത്തു.
കളിയില്‍ പൂര്‍ണ ആധിപത്യം ചെന്നൈയിന്‍ എഫ്.സിക്ക് ആയിരുന്നുവെങ്കിലും പകരക്കാരനായി വന്ന ലിയോ കോസ്‌റ്റ മുംബൈയെ തോല്‍വിയില്‍ നിന്നും ക്ഷെിച്ചു
ഈ സമനിലയിലൂടെ മുംബൈ എട്ട് മത്സരങ്ങളില്‍ നിിന്നും 12 പോയിന്റോടെ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 10 പോയിന്റുമായി ചെന്നൈയിന്‍ ് എഫ്.സി നാലം സ്ഥാനത്താണ്.
മുംബൈ കൊല്‍ക്കത്തയ്‌ക്ക് എതിരെ കളിച്ച അതേ ടീമിനെ അണിനിരത്തി. ചെന്നൈയിന്‍ എഫ്.സി ഇന്നലെ അഞ്ച് മാറ്റങ്ങള്‍ വരുത്തി. ആറ് ഇന്ത്യന്‍ താരങ്ങള്‍ അടങ്ങിയ ആദ്യ ഇലവനെയാണ് ചെന്നൈയിന്‍ ഇറക്കിയത്. ഹാന്‍സ് മോള്‍ഡറും, ജോണ്‍ ആര്‍ണെ റീസയും പരുക്കുമൂലം കളിക്കാനുണ്ടായില്ല.
കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിനു ശേഷം മോശമായി പെരുമാറിയതിനു ചെന്നൈയിന്‍ കോച്ച് മാര്‍ക്കോ മറ്റെരാസിക്കു ഒരു മത്സരത്തിന്റെ സസ്‌പെന്‍ഷനെ തുടര്‍ന്നു ഇന്നലെ ഗ്യാലറിയില്‍ ഇരുന്നു കളികാണേണ്ടിവന്നു.
ജെജെയെയും പെലൂസയെയും മുന്നില്‍ നിര്‍ത്തി 4-3-1-2 ഫോര്‍മേഷനിലായിരുുന്ന ചെന്നൈയിന്‍ എഫ്.സി മറുവശത്ത് മുംബൈ സോണി നോര്‍ദെയെ മാത്രം മുന്നില്‍ നിര്‍ത്തി 4-2-3-1 രീതിയിലുമാണ് ആക്രമണം മെനഞ്ഞത്.
13 ാം മിനിറ്റില്‍ കഫുവും അടുത്ത മിനിറ്റില്‍ ജെജെയും യഥാക്രമം മുംബൈയക്കും ചെന്നൈയ്‌ക്കും വേണ്ടി ആദ്യനീക്കങ്ങള്‍ നടത്തി. ഇതില്‍ ജെജെയുടെ ബോക്‌സ് വരെ എത്തിയ നീക്കം ജെര്‍സന്‍ മനോഹരമായി ടാക്ലിങ്ങിലൂടെ ദൂര്‍ബലമായ ഷോട്ടിലൂടെ അവസാനിപ്പിച്ചു. മുംബൈ ഗോളി ഗോമസ് പന്ത് അനായാസം പന്ത് കരങ്ങളിലൊതുക്കി.
22 ാം മിനിറ്റില്‍ അന്‍വര്‍ അലിയുടെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നു അന്‍വര്‍ അലിക്കു മഞ്ഞക്കാര്‍ഡും തുടര്‍ന്നു ചെന്നൈയിന്‍ എഫ്.സിക്കു ഫ്രീകിക്കും. പെലൂസ ബോക്‌സിനു വലത്തെ മൂലയ്‌ക്കു സമീപത്തു നിന്നും എടുത്ത ഫ്രീ കിക്ക് മുംബൈ ഗോളി അല്‍ബിനോ ഗോമസ് വായുവിലൂടെ പറന്നു കുത്തിയകറ്റി. മുംബൈയുടെ റുമേനിയന്‍ ഡിഫെന്‍ഡര്‍ ലൂസിയാന്‍ ഗോയനു ഇന്നലെ പിടിപ്പതു പണിയായിരുന്നു പെലൂസോ, റാഫേല്‍ അഗസറ്റോ ,തോയിസിംഗ് എന്നിവര്‍ തുടരെ മുംബൈ ഗോള്‍ മുഖത്ത് അപകട മുഹൂര്‍ത്തങ്ങള്‍ തടയേണ്ട ദൗത്യം എറെയും ലൂസിയാന്‍ ഗോയനായിരുന്നു.
രണ്ടു ടീമുകളും അവസരം ഉണ്ടാക്കിയ ശേഷം മാത്രം ആക്രമിക്കുക എന്ന രീതിയിലായിരുന്നു. 36 ാം മിനിറ്റില്‍ 30 വാര അകലെ നിന്നുള്ള ഡീഗോ ഫോര്‍ലാന്റെ അപകടരഹിതമായി അകന്നു പോയ ലോങ് റേഞ്ചര്‍ ആണ് മുംബൈയുടെ ഭാഗത്തു നിന്നും എടുത്തുപറയാനുണ്ടായത്. ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ ഫോര്‍ലാന്റെ ഫ്രി കിക്കില്‍ സോണി നോര്‍ദയുടെ ഹെഡ്ഡറും ലക്ഷ്യം തെറ്റി.
ആദ്യപകുതിയില്‍ ഉടനീളം ചെന്നൈയിന്‍ എഫ്.സിക്കായിരുന്നു മുന്‍തൂക്കം.
രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ എഫ്.സി തങ്ങളുടെ ആക്രമണം ശക്തമാക്കാന്‍ തോയിസിംഗിനു പകരം ഡുഡു വിനെ കൊണ്ടുവന്നു. 50 ാം മിനിറ്റില്‍ ഗോയന്റെ ഫൗളിനെ തുടര്‍ന്നു പെലൂസ എടുത്ത ഫ്രീകിക്ക് അപകടരഹിതമായി കടന്നുപോയതിനു പിന്നാലെയാണ് ചെന്നൈയിന്‍ ഗോള്‍ നേടിയത്. 51 ാം മിനിറ്റില്‍ പെലൂസ എടുത്ത കോര്‍ണര്‍ കിക്ക് മൂന്നു ഡിഫെന്‍ഡര്‍മാര്‍ക്ക് ഇടയില്‍ നിന്നും ജെജെ ലാല്‍പെക്യൂല ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു (1-0) ജെജെയുടെ ഗോള്‍ ലൈനിനു മുന്നില്‍ കുത്തി വന്ന ഹെഡ്ഡര്‍ മുംബൈ ഗോളിയുടെ കാലുകള്‍ക്കിടിയിലൂടെ ആയിരുന്നു വലയക്ക് അകത്തു കയറിയത്, ഈ സീസണില്‍ ജെജെയുടെ രണ്ടാം ഗോളും കൂടിയായി. 54 ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ മറ്റൊരു മനോഹരമായ ഫ്രീ കിക്കും ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ അപകട രഹിതമായി അകന്നുപോയി. മുംബൈ ഉടനെ സെഹ്‌്‌നാജിനെ മാറ്റി ജാക്കി ചാന്‍ സിംഗിനെയും ജെര്‍സനു പകരം ലിയോ കോസ്‌റ്റയേയും കാഫുവിനു പകരം തിയാഗെ ഡികൂഞ്ഞയേയും ഇറക്കി.
56 ാം മിനിറ്റില്‍ വീണ്ടും ജെജെ അപകടമണി മുഴക്കി.ജെറിയുടെ വിദഗ്‌ദമായി ജെറിയുടെ ക്രോസില്‍ ബോക്‌സിനു അകത്തു പറന്നിറങ്ങിയ പന്ത് വന്ന ഉടനെ ജെജെ യുടെ വലം കാലന്‍ അടി ക്രോസ് ബാറിനു മുകളിലൂടെ പഞ്ഞു. ചെന്നൈ 63 ാം മിനിറ്റില്‍ പെലൂസയ്‌ക്കു പകരം ജയേഷ് റാണയേയും കൊണ്ടുവന്നു.
77 ാം മിനിറ്റില്‍ മുംബൈ സമനില ഗോളിനു തൊട്ടടുത്ത് എത്തി. ഫോര്‍ലാന്റെ ഫീകിക്കില്‍ ലൂസിയാന്‍ ഗോയന്റെ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ ഇടിച്ചു തെറിച്ചു പോയി. 81 ാം മിനിറ്റില്‍ ഫോര്‍ലാന്റെ മറ്റൊരു മനോഹരമായ ഫ്രീകിക്കും ലക്ഷ്യത്തില്‍ എത്തിയില്ല. അവസാന മാറ്റത്തിനു ചെന്നൈ കാബ്രയ്‌ക്കു കരം ബ്ലാസിയെ ഇറക്കി. 84 ാമിനിറ്റില്‍ റാഫേല്‍ അഗസ്‌റ്റോയുടെ കൂറ്റനടി വാഡോക്‌സിന്റെ കാലില്‍ തട്ടി വന്ന ഡിഫ്‌ളക്ഷന്‍ കഷ്ടിച്ചു മുംബൈ ഗോളി കുത്തിയകറ്റി.
88 ാം മിനിറ്റില്‍ മുംബൈ സമനില ഗോള്‍ നേടി. വാഡോക്‌സ് നോര്‍ദെയ്‌ക്കു കൊടുത്ത പാസ് ഗോളിനു വഴിയോരുക്കി. നോര്‍ദയുടെ പാസ് ലഭിച്ച ലിയോ കോസ്‌റ്റ ബോക്‌സിനു 40 വാരകള്‍ക്കു അകലെ നിന്നും വെടിയുണ്ടപോലെ തൊടുത്തുവിട്ട പന്ത് പോസ്‌റ്റിന്റെ മൂലയില്‍ ഇടിച്ചു വലയിലേക്കു കയറി(1-1). ഇഞ്ചുറി സമയത്ത് വാഡുവിന്റെ പാസില്‍ മുംുബെ ഗോള്‍ മുഖത്ത് അപകട മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയെങ്കിലും ചെന്നൈയിനു വീണ്ടും ലീഡ് നേടാന്‍ കഴിഞ്ഞില്ല. ആദ്യമായാണ് മുംബൈ ഐഎസ്‌എല്ലില്‍ ചെന്നൈയിന്‍ എഫ്.സിയെ സമനിലിയില്‍ തളക്കുന്നത്.
No comments:
Post a Comment