Forlan fires Mumbai to the top with hat-trick against Kerala
Mumbai City FC brushed aside Kerala Blasters FC 5-0 in front of more than 7,000 fans at the Mumbai Football Arena on Saturday evening. Two goals from Diego Forlan gave Mumbai a 2-0 first-half lead. The Uruguayan legend completed his hat-trick shortly after the hour mark before goals from Cafu and Lucian Goian provided the icing to the cake as Alexandre Guimaraes’ men went to the summit of Hero Indian Super League 2016.
The hosts took the lead five minutes into the game after Forlan found himself in on goal courtesy of a brilliant through-ball by Matias Defederico. Mumbai’s marquee man ran onto the pass and executed a clinical first-time finish to give his side the lead.
Forlan tried his luck from range soon after but this time his effort was parried behind for a corner by Graham Stack in Kerala’s goal. Stack was helpless in the 14th minute though when Forlan executed a direct free-kick from just outside the box to perfection, making it 2-0 for Mumbai inside 15 minutes.
Mumbai kept dominating possession as the Blasters struggled to get into the match. Forlan had another shot from range on the half hour mark, which took a slight deflection before being saved by Stack.
Kerala had an opportunity to pull one back five minutes before the break when Didier Boris Kadio attempted a lob from the edge of the box. His effort had Amrinder Singh scrambling in goal. However, it just went above the crossbar to the relief of the Mumbai shot-stopper. Antonio German shot wide with his right foot from just outside the area two minutes later as the visitors went in for the half-time interval two goals down.
Thongkhosiem Haokip was introduced as a substitute at the start of the second half and the youngster caught the eye immediately. Mumbai nearly added a third in the 51st minute thanks to another direct free-kick from a threatening position. Forlan’s attempt had beaten Stack in goal but went tantalisingly wide of the target as the score remained 2-0 in favour of the hosts.
Defederico then cut in from the right flank and beat two defenders before getting his shot away in the 57th minute. However, Stack came off his line quickly and narrowed down the angle for the Argentine to keep his side in the game with a strong save.
CK Vineeth shot goal-wards in the 62nd minute after a Kerala corner made its way to him at the far post. However, his shot on target was well saved by Amrinder. Mumbai sealed the points a minute later as Forlan scored his third of the night as well as the first hat-trick of the season.
A poor clearance by Kerala’s defence was pounced on by Cafu inside the penalty area. The Brazilian midfielder passed to Forlan, who finished in composed fashion through Stack’s legs to make it 3-0. Cafu got his name on the scoresheet in the 69th minute when he collected a Defederico pass before running at Mumbai’s defence and sending a left-footed shot whistling into the top corner to make it 4-0.
It was 5-0 shortly after Goian produced a powerful header from a Defederico corner to add insult to injury for Kerala with 17 minutes still to go. Sunil Chhetri nearly added a sixth when Defederico put him in behind the Blasters’ defence in the 80th minute but India’s all-time top-scorer’s attempted dink was saved by Stack as Mumbai went top of the league with the biggest win of the season.
Match Awards:
Club award: Mumbai City FC
Amul Fittest Player of the Match: Lucian Goian
DHL Winning Pass of the Match: Matias Defederico
Maruti Suzuki Swift Moment of the Match: Cafu
ISL Emerging Player of the Match: Sehnaj Singh
Hero of the Match: Diego Forlan
lineup
Kerala Blasters FC
Graham Stack(GK), Pratik Chaudhari, Cedric Hengbart(C), Sandesh Jhingan, Rino Anto, Josu Currais, Azrack Mahamat, Mehtab Hossain, Didier Boris Kadio, CK Vineeth, Antonio German.
Mumbai City FC
Amrinder Singh(GK), Gerson Vieira, Anwar Ali, Lucian Goian, Lalhmangaihsanga Ralte, Krisztián Vadócz, Sehnaj Singh, Otacilio Brito Alves, Matías Defederico, Sunil Chhetri, Diego Forlán(C).
ഡിഗോ ഫോര്‍ലാന് ഹാട്രിക്
മുംബൈയുടെ അഞ്ചടിയില്‍
ബ്ലാസ്റ്റേഴ്‌സ് തരിപ്പണമായി (5-0)
മുംബൈ:
ഹീറോ ഇന്ത്യന്‍ സൂപ്പര്‍
ലീഗില്‍ ആതിഥേയരായ മുംബൈ സിറ്റിയുടെ ഗോള്‍വര്‍ഷത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ
മുക്കി മറുപടി ഇല്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മുംബൈ സിറ്റി കേരള
ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത് . മുംബൈക്കു വേണ്ടി ഹാട്രിക് ഗോള്‍ വര്‍ഷം
നടത്തിയ ഉറുഗ്വയുടെ മുന്‍ ലോകകപ്പ് താരം ഡീഗോ ഫോര്‍ലാനാണ് ബ്ലാസ്‌റ്റേഴ്‌സിനെ
തരിപ്പണമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.
അഞ്ചാം മിനിറ്റില്‍ തന്നെ
മുംബൈയുടെ ഉറുഗ്വയില്‍ നിന്നുള്ള മാര്‍ക്വിതാരം ഡിഗോ ഫോര്‍ലാന്റെ ഗോളില്‍ മുന്നില്‍
എത്തി. 14 ാം മിനിറ്റില്‍ ഫോര്‍ലാന്‍ മറ്റൊരു മിന്നുന്ന ഫ്രീകിക്കിലൂടെ ലീഡ് 2-0
ആയി ഉയര്‍ത്തി. രണ്ടാം പകുതിയുടെ 63 3ം മിനിറ്റില്‍ ഫോര്‍ലാന്‍ ഹാട്രിക് തികച്ചു.
69 ാം മിനിറ്റില്‍ ബ്രസീല്‍ മുന്‍നിര താരം കഫു നാലാം ഗോളും റുമേനിയന്‍
പ്രതിരോധനിരക്കാരന്‍ ലൂസിയാന്‍ ഗോയന്‍ 73 ാം മിനിറ്റില്‍ അഞ്ചാം ഗോളും നേടി.
ഫോര്‍ലാന്‍ ഇല്ലാതിരുന്ന ടീമിനെ കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0നു
പരാജയപ്പെടുത്തിയിരുന്നു ഇതിനു പലിശയും ചേര്‍ത്തായിരുന്നു മുംബൈയുടെ മറുപടി
ഈ
ജയത്തോടെ മൂംബൈ 23 മത്സരങ്ങളില്‍ നിന്നും 19 പോയിന്റുമായി പോയിന്റ് പട്ടികയില്‍
മുന്നിലെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് 15 പോയിന്റുമായി നാലാം സ്ഥാനത്തേക്കും
പിന്തള്ളപ്പെട്ടു.
ഐഎസ് എല്‍ ഈ സീസണിലെ ആദ്യത്തെ ഹാട്രിക് ഉടമയായ ഫോര്‍ലാന്റെ
വിിജയം ആഘോഷിക്കുവാന്‍ അദ്ദേഹത്തിന്റെ കുടുംബം മുംബൈ അരീനയില്‍ എത്തിയിരുന്നു.
രണ്ടാം മിനിറ്റില്‍ കാഡിയോയുടെ ഫൂള്‍ വോളിയിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ്
ആക്രമണത്തിനു തുടക്കം കുറിച്ചു. എന്നാല്‍ ഗോള്‍ നേടിയത് മുംബൈ സിറ്റിയും.
.കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ഗോള്‍ വന്നത്. ഡെഫെഡറിക്കോ ചിപ്പ് പാസ്
ചെയ്‌ത പന്ത് എടുത്ത ഡീഗോ ഫോര്‍ലാന്‍ കുതിച്ചു പാഞ്ഞു ഉശിരന്‍ ഷോട്ടിലൂടെ
വലയിലാക്കി (1-0),
ഉറുഗ്വന്‍ സൂപ്പര്‍ സ്റ്റാര്‍ ഡീഗോ ഫോര്‍ലാന്റെ മൂന്നാമത്തെ
ഐഎസ്‌എല്‍ ഗോളും ആയി മാറി. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ എതിര്‍ ഗോള്‍ മുഖത്തില്‍
തമ്പിട്ടു നിന്ന ഗ്യാപ്പിലൂടെയായിരുന്ന ഫോര്‍ലാന്റെ മുന്നേറ്റം. ഹോസുവിന്റെ
ലെഫ്‌റ്റ് വിംഗ് ബാക്ക് പൊസിഷനിലെ ഗ്യാപ്പ് മുംബൈയുടെ മുന്നേറ്റത്തിനു
വഴിയോരുക്കി.
12 ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ 30 വാര അകലെ നിന്നുള്ള
ബുള്ളറ്റ്‌് ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളി ഗ്രഹാം സ്‌റ്റാക്ക് കോര്‍ണര്‍
വഴങ്ങി രക്ഷപ്പെട്ടു. തുടര്‍ന്നു ഫോര്‍ലാന്‍ എടുത്ത കോര്‍ണറില്‍ സുനില്‍ ഛെത്രിയുടെ
ഫ്‌ളിക്കില്‍ ഗോള്‍ ലൈനില്‍വെച്ചു ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിരതാരം
തട്ടിയകറ്റിയതിനാല്‍ ഭാഗ്യത്തിനു കേരള ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടു.
എന്നാല്‍
14 ാം മിനിറ്റില്‍ ഫോര്‍ലാന്‍ വീണ്ടും ആഞ്ഞടിച്ചു പ്രതീക് ചൗധരി ലൂസിയാന്‍ ഗോയനെ
ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രി കിക്ക് എടുത്തത് ഫോര്‍ലാന്‍. കേരള
ബ്ലാസ്‌റ്റേഴ്‌സിന്റെ ബോക്‌സിനു 30 വാര അകലെ ഇടതു ഭാഗത്തു നിന്നും എടുത്ത
ഫോര്‍ലാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ഗ്രഹാം സ്‌റ്റാക്കിനെ നിസഹായനാക്കി നെറ്റിന്റെ
വലതുമൂലയില്‍ നിക്ഷേപിച്ചു (2-0). ബ്ലാസ്‌്‌റ്റേഴ്‌സ് കോച്ച് സ്‌റ്റീവ് കോപ്പല്‍
കളിക്കാരുടെ പോസിഷനില്‍ വരുത്തിയ മാറ്റം തിരിച്ചടിക്കുകയായിരുന്നു. ഡീഗോ ഫോര്‍ലാന്‍
എന്ന അപകടകാരിയെ മാര്‍ക്ക്‌് ചെയ്‌തു കളിക്കാന്‍ കേരള ബ്ലാസറ്റേഴ്‌സിനു
കഴിഞ്ഞില്ല.
18 ാം മിനിറ്റില്‍ വിനീതിനെ ഫൗള്‍ ചെയതതിനെ തുടര്‍ന്നു
ബ്ലാസ്റ്റേഴ്‌സിനു അനുകൂലമായി ലഭിച്ച ഫ്രികിക്ക് സെന റാല്‍ട്ടെ ഹെഡ്ഡറിലൂടെ
കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 31 ാം മിനിറ്റില്‍ വീണ്ടും മറ്റൊരു ഫോര്‍ലാന്റെ
മറ്റൊരു ലോങ് റേഞ്ചര്‍ ഇത്തവണയും ഗ്രാഹം സ്‌റ്റാക്കിനു പന്ത് കരങ്ങളില്‍
ഒതുക്കാന്‍ പണിപ്പെടേണ്ടിവന്നു. 33 ാം മിനിറ്റില്‍ പ്രതീക് ചൗധരിയുടെ അലസമായ
മൈനസ് പാസ് സുനില്‍ ഛെത്രി ഓടിയെത്തി അപകടം ഉണ്ടാക്കുന്നതിനു മുന്‍പ് തന്നെ
ഗ്രഹാം സ്റ്റാക്ക് പന്തടിച്ചു രക്ഷപ്പെടുത്തി. അരമണിക്കൂറിനുള്ളില്‍ എതിര്‍ ഗോള്‍
മുഖത്ത് ഒരു ആസൂത്രിതമായ നീക്കം പോലും ബ്ലാസ്‌റ്റേഴ്‌സിന്റെ പക്കല്‍
നിന്നുണ്ടായില്ല. മുന്‍നിരയില്‍ എന്നപോലെ മിഡ് ഫീല്‍ഡിലും ബ്ലാസ്റ്റേഴ്‌സ് വളരെ
പരിതാപകരമായ നിലയിലായിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ കണ്ട സി.കെ വിനീത്
ഇന്നലെ നിഴല്‍ മാത്രമായി മാറി. റിനോ ആന്റോയെ രണ്ടാം പകുതിയില്‍ കോച്ച് സ്‌റ്റീവ്
കോപ്പല്‍ തിരിച്ചുകൊണ്ടുവന്നു
തുടരെ പിഴവുകള്‍ വരുത്തിയ പ്രതീക് ചൗധരിയെ മാറ്റി
ഹാവോ കിപ്പിനെ ബ്ല്‌ാസ്റ്റേഴ്‌സ് കൊണ്ടുവന്നു.
രണ്ടാം പകുതിയില്‍ ഫോര്‍ലാന്‍
എന്ന അപകടകാരി വീണ്ടും ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ടിരുന്നു. 52 ാം
മിനിറ്റില്‍ ഫോര്‍ലാന്‍ ബോക്‌സിനു മുന്നില്‍ നിന്നും എടുത്ത മറ്റൊരു ഫ്രീകിക്ക്
പോസ്‌റ്റിനെ തൊട്ടുതൊട്ടില്ല എന്ന നിലയിലാണ ്‌പുറത്തുപോയത്. 57 ാം മിനിറ്റില്‍
ഡെഫെഡറിക്കോയുടെ അപകടകരമായ ഒരു നീക്കവും ബ്ലാസ്‌റ്റേഴ്‌സ് ഗോളിക്കു
രക്ഷപ്പെടുത്താന്‍ നന്നായി അധ്വാനിക്കേണ്ടി വന്നു.
61 ാം മിനിറ്റില്‍ ലഭിച്ച
രണ്ടാമത്തെ കോര്‍ണറിനെ തുടര്‍ന്നാണ് സി.കെ വിനീതിന്റെ ആദ്യത്തെ ഗോള്‍ മുഖത്ത്
എത്തിയ ഷോട്ട്. എന്നാല്‍ മുംബൈ ഗോളി അമരീന്ദറിനെ തകര്‍ക്കാന്‍ വിനീതിനു
കഴിഞ്ഞില്ല. പാടെ നിറംമങ്ങിപ്പോയ വിനീതിനു പിന്നീട് മറ്റൊരു മികച്ച അവസരം പോലും
ലഭിച്ചില്ല.
വിനീതിന്റെ ഗോള്‍ ശ്രമത്തിനു പിന്നാലെ തിരിച്ചടിച്ച മുംബൈ മൂന്നാം
ഗോള്‍ നേടി. ഡീഗോ ഫോര്‍ലാന്‍ എന്ന ലോകോത്തര താരത്തിന്റെ ഹാട്രിക് കൂടിയായി ഈ
ഗോള്‍. ഐഎസ്‌എല്‍ മൂന്നാം സീസണിലെ ആദ്യത്തെ ഹാട്രിക്കിനും ഫോര്‍ലാന്‍ ഉടമയായി,
63 ാം മിനിറ്റില്‍ ലഭിച്ച ത്രോ ഇന്നിനെ തുടര്‍ന്നായിരുന്നു ഹാട്രിക് ഗോള്‍
പിറന്നത്. .സുനില്‍ ഛെത്രിയില്‍ നിന്നും ആല്‍വസിലേക്കും ,ആല്‍വസ് പന്ത്
ഫോര്‍ലാനു നല്‍കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിക്കാര്‍ ആരും അദ്ദേഹത്തിനെ
തടയാന്‍ ഇല്ലായിരുന്നു. ഓടി വ്‌ന്ന ബ്ലാസ്‌റ്റേഴ്‌സ് ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ
ഫോര്‍ലാന്‍ ഹാട്രിക് ഗോള്‍ വര്‍ഷം പൂര്‍ത്തിയാക്കി (3-0). 67 ാം മിനിറ്റില്‍
ഹാട്രിക് തികച്ച ഫോര്‍ലാനെ മാറ്റി കാര്‍ഡോസ വന്നു.
ഫോര്‍ലാന്‍ മടങ്ങിയെങ്കിലും
ബ്ലാസ്‌റ്റേഴ്‌സിന്റെ കഷ്ടകാലത്തിനു അവസാനം ഉണ്ടായില്ല. 69 ാം മനിറ്റില്‍
ഡെഫെഡറിക്കോയുടെ പന്ത് സ്വീകരിച്ചു കഫു മിന്നുന്ന ഇടംകാലന്‍ ലോങ് റേഞ്ചറിലൂടെ വല
കുലുക്കി (4-0). 71 ാ മിനിറ്റില്‍ മെഹ്‌ാതാബ് ഹൂസൈനു പകരം ഇഷ്‌ഫാഖ് അഹമ്മദിനെ
കൊണ്ടുവന്നതിനു പിന്നാലെ ആയിരുന്നു മുംബൈയുടെ അഞ്ചാം ഗോള്‍. 73 ാം മിനിറ്റില്‍
ഡെഫെഡറിക്കോ എടുത്ത കോര്‍ണറില്‍ ലൂസിയാന്‍ ഗോയന്‍ ചാടി ഉയര്‍ന്നു ഹെഡ്ഡറിലൂടെ
അഞ്ചാം ഗോള്‍ അനായാസം വലയിലാക്കി (5-0).
ഇഞ്ചുറി ടൈമില്‍ ഹോസുവിന്റെ
ആശ്വാസഗോള്‍ നേടാനുള്ള ശ്രമം മുംബൈ ഗോളി അമരീന്ദര്‍ തടഞ്ഞതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ
സമ്പൂര്‍ണ പരാജയം പൂര്‍ത്തിയായി. ഈ സീസണില്‍ ഇതുവരെ കളിച്ച മത്സര മികവിന്റെ പാതി
പോലും ബ്ലാസ്‌റ്റേഴ്‌സിനു ഇന്നലെ പുറത്തെടുക്കാനായില്ല.
മുംബൈ സിറ്റി ഇന്നലെ
രണ്ട് മാറ്റങ്ങള്‍ വരുത്തി. ഖോന്‍ജിയ്‌ക്കു പകരം അന്‍വര്‍ അലിയും സോണി
നോര്‍ദെയ്‌ക്കു പകരം കാഫുവും ഇറങ്ങി. 4-4-1-1 ഫോര്‍മേഷനില്‍ ആയിരുന്നു മുംബൈ ടീമിനെ
വിന്യസിച്ചത് .
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ മൂന്നു മാറ്റങ്ങള്‍ വരുത്തി.
ഡിഡിയര്‍ ബോറിസ് കാഡിയോ, റെനോ ആന്റോ, ആന്റോണിയോ ജെര്‍മെയ്‌ന്‍ എന്നിവര്‍ ആദ്യ
ഇലവനില്‍ വന്നു. 4-2-3-1 ഫോര്‍മേഷനിലാണ് സ്‌റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ
അണിനരത്തിയത്.പരുക്കുമൂലം മൈക്കല്‍ ചോപ്രയും ബെല്‍ഫോര്‍ട്ടിനു കളിക്കാന്‍ കഴിയാതെ
പോയത് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി. ഇതിനു വലിയ വില കൊടുക്കേണ്ടിയും
വന്നു.
ഇന്ന് ചെന്നൈയില്‍ ആതിഥേയര്‍ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയെ നേരിടും.
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി
എഫ്.സിക്കെതിരെ
മുംബൈ
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ ഫുട്‌ബോള്‍
അരിനയില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അവസാന നാല് സ്ഥാനം
അരക്കിട്ടുറപ്പിക്കാനുള്ള ജയത്തിനു വേണ്ടി ആതിഥേയരായ മുംബൈ സിറ്റി എഫ്.സിയെ
നേരിടും.
11 കളികളില്‍ നിന്ന് നാല് ജയം, നാല് സമനില, മൂന്നു തോല്‍വി എന്നിവ
അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് മുംബൈ സിറ്റി.എഫ്.സി. മൂന്നാം സ്ഥാനത്തു
നില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് 10 കളികളില്‍ നാല് ജയം, മൂന്നു സമനില, മൂന്നു
തോല്‍വി എന്നീ നിലയില്‍ 15 പോയിന്റും നേടിയിട്ടുണ്ട്. ജയത്തോടെ പ്ലേ ഓഫിലെ സ്ഥാനം
ഉറപ്പാക്കാനായിരിക്കും രണ്ടു ടീമുകളും ഇന്നിറങ്ങുക.
ഇരുവരും ഏറ്റുമുട്ടിയ
കൊച്ചിയിലെ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ജയം (1-0).
കഴിഞ്ഞ
അഞ്ച് മത്സരങ്ങളില്‍ മുംബൈയ്‌ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല
എന്നതാണ് അവരുടെ പ്രധാന പ്രശനം. കഴി്‌ഞ്ഞ മത്സരത്തില്‍ഗോവയോട് സമനില (0-0),പൂനെ
സിറ്റിയോട് തോല്‍വി (0-1), നോര്‍ത്ത് ഈസ്‌റ്റിനോട് ജയം (1-0), ചെന്നൈയിന്‍
എഫ്.സിയോട് സമനില (1-1), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് ജയം (1-0) എന്ന
നിലയിലാണ്.
അതേസമയം കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍
ചെന്നൈയിന്‍ എഫ്.സിയോട് ജയം (3-1), എഫ്.സി.ഗോവയോട് ജയം (2-1), ഡല്‍ഹിയോട്
തോല്‍വി (0-2), ചെന്നൈയിന്‍ എഫ്.സിയോട് സമനില (0-0), ഗോവയോട് ജയം (2-1) എന്ന
നിലയിലാണ്. ബ്ലാസ്‌റ്റേഴ്‌സ് മൂന്നു ജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ മുംബൈ
രണ്ടെണ്ണത്തിലാണ് ജയിച്ചത്.
ഐഎസ്‌എല്ലില്‍ ഇരുടീമുകളും തമ്മില്‍ അഞ്ച്
മത്സരങ്ങള്‍ കളിച്ചതില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നു മത്സരങ്ങളിലും മുംബൈ സിറ്റി
ഒരു മത്സരത്തിലും ജയിച്ചു. മറ്റൊരു സവിശേഷത ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ
മത്സരങ്ങളില്‍ ഇതുവരെ രണ്ടു ടീമുകള്‍ക്കും കൂടി ആകെ നാല് ഗോളുകള്‍ മാത്രമെ
അടിക്കാനായിട്ടുള്ളു. ഐഎസ്‌എല്ലിലെ ഏറ്റുവും ഗോള്‍ ദാരിദ്ര്യം നേരിട്ട
മത്സരങ്ങളായിരുന്നു ഇരുടീമുകളും തമ്മില്‍ ഇതുവരെ നടന്നിട്ടുള്ളത്.
മുംബൈ ഈ
സീസണില്‍ കോച്ച് അലക്‌സാന്ദ്രെ ഗുയിമറസിന്റെ കീഴില്‍ മികച്ച ഫോമിലാണ്. ഒരിക്കല്‍
പോലും അഞ്ചാം സ്ഥാനത്തുവരെ എത്തുവാന്‍ കഴിയാത്ത ടീമാണ് മുംബൈ. എന്നാല്‍ ഇത്തവണ
അവര്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. അതിന്റെ ക്രെഡിറ്റ് ഈ
കോസ്‌റ്ററിക്കന്‍ പരിശീലകനാണ്.
ഫുട്‌ബോളില്‍ കളിക്കാരില്‍ ഏത് സമയത്തും
വിശ്വാസം അര്‍പ്പിക്കണമെന്ന് അദ്ദേഹം ഉപദേശം നല്‍കുന്നു. ഏത് പൊസിഷന്‍ എടുത്താലും
മുംബൈയുടെ കളിക്കാര്‍ മുന്നിലാണ്.ഉദാഹരണത്തിനു മുന്‍നിര എടുത്തു നോക്കുക. ഏറ്റവുും
മുന്തിയ കളിക്കാരെ തന്നെ ലഭിച്ചിട്ടുണ്ട്. കളിക്കാര്‍ നിറയെ അവസരങ്ങള്‍ ലഭിക്കും.
കിട്ടുന്ന അവസരങ്ങളില്‍ അവര്‍ ആഞ്ഞടിക്കുക തന്നെ ചെയ്യും ഗുയിമെറസ് പറഞ്ഞു.
ഹോം മാച്ചുകളിലാണ് മുംബൈയ്‌ക്ക് ഏറ്റവും കുറവ് വിജയം. നാല് മത്സരങ്ങള്‍
ഇതുവരെ കളിച്ചതില്‍ ജയിച്ചത് ഒരു കളിയില്‍ മാത്രം.
കേരള ബ്ലാസ്റ്റേഴ്‌സ് സി.കെ
വിനീത് എന്ന സൂപ്പര്‍ ഹീറോയുടെ ദോഹയില്‍ നിന്നും നിറയെ ഗോളുകളുമായി എത്തിയ
സന്തോഷത്തിലാണ് .രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്നു ഗോളുകള്‍. അഞ്ച് ഷോട്ടുകള്‍
വിനീത് എതിരാളികളുടെ നേരെ തൊടുത്തുവിട്ടത് അഞ്ചും ഓണ്‍ ടാര്‍ജറ്റിലായിരുന്നു.
വിനീത് ഇതുവരെ ഐഎസ്‌എല്‍ സീസണില്‍ 112 മിനിറ്റാണ് കളിച്ചത്. ഗോവക്കെതിരെ
സബ്‌സറ്റിറ്റിയൂട്ട് ബെഞ്ചില്‍. രണ്ടാം പകുതിയില്‍ വിനീത് ഇറങ്ങി ഗോളടിച്ചു.
ചെന്നൈയിനെതിരെ ആദ്യ ഇലവനില്‍ തന്നെ ഇറങ്ങി. രണ്ട് ഗോളുകളും വിനീത് നേടി.
വിനീത് എത്തിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ സ്റ്റീവ് കോപ്പലിനു
ആശ്വാസമായി. അദ്ദേഹത്തിന്റെ ടെന്‍ഷന്‍ അല്‍പ്പം കുറഞ്ഞിട്ടുണ്ട്.
ഈ നിലയില്‍
നീങ്ങുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫില്‍ ഇടംപിടിക്കുമെന്നതില്‍
സ്റ്റീവ് കോപ്പലിനു പൂര്‍ണ വിശ്വാസം.
എല്ലാ ടീമുകള്‍ക്കും എല്ലാ മത്സരങ്ങളും
നിര്‍ണായകമാണ്. അതേപോലെ എല്ലാ ടീമുകള്‍ക്കും പ്ലേ ഓഫിലേക്കു യോഗ്യത നേടാനുള്ള
സാധ്യതയും നിലനില്‍ക്കുന്നു. മുംബൈ മികച്ച ടീം ആണെന്നു കോപ്പല്‍ സമ്മതിച്ചു. മികച്ച
കളിക്കാരെ ലഭിക്കുന്നതിനു അവര്‍ പണം ധാരാളം ഇറക്കി.അതുകൊണ്ട് മുംബൈയ്‌ക്കു വേണ്ടി
സൂപ്പര്‍ താരങ്ങളാണ് ഇറങ്ങുന്നത്..എന്നാല്‍ കളിയില്‍ നിന്നും എന്തു നേടുവാന്‍
കഴിയും എന്ന ആഗ്രഹത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നതെന്നും കോപ്പല്‍ പറഞ്ഞു.
എത് കളിയിലും മൂന്നു പോയിന്റ് നേടുകയാണ് പ്രധാനം . ടീമുകള്‍ തമ്മില്‍ പോയിന്റ്
നിലയില്‍ ഇപ്പോള്‍ കാര്യമായ വ്യത്യാസമില്ല. എന്നാല്‍ മൂന്നു പോയിന്റ് ലഭിക്കുക
എന്നത് തൊട്ടടുത്ത് നില്‍ക്കുന്ന ടീമുമായുള്ള ദൂരം വലുതാക്കും. ലീഗ്
ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന മത്സരങ്ങള്‍ അല്ല ഇപ്പോള്‍ .എല്ലാ ടീമുകള്‍ക്കും
വിജയം അനിവാര്യമായിരിക്കുന്നതായും കോപ്പല്‍ പറഞ്ഞു.
ഗോവക്കെതിരെ കളിച്ച ടീമില്‍
നിന്ന് മുംബൈ കാര്യമായ മാറ്റം വരുത്താന്‍ സാധ്യത ഇല്ല. സോണി നോര്‍ദ, സുനില്‍
ഛെത്രി, ഡീഗോ ഫോര്‍ലാന്‍, ക്രിസ്‌ത്യന്‍ വാഡോക്‌സ്, ലൂസിയാന്‍ ഗോയന്‍, ഡെ
ഫെഡറിക്കോ ,റാല്‍ട്ടെ എന്നിവര്‍ ആദ്യ ഇലവനില്‍ തുടരുവാനാണ് സാധ്യത. ഗോള്‍ കീപ്പര്‍
സ്ഥാനത്തേക്കു അല്‍ബിനോ ഗോമസ് തിരിച്ചുവരുവാനും സാധ്യതയുണ്ട്.
കേരള
ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ചെന്നൈയിന്‍ എഫ്.സിക്കെതിരായ വിന്നിംഗ് കോംബനീഷന്‍
തന്നെ ഇറക്കുമെന്നു കരുതുന്നു. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരുടെ ബെഞ്ചില്‍ ഇരുന്ന
ജെര്‍മെയ്‌ന്‍, കാഡിയോ ,റിനോ ആന്റോ എന്നിവര്‍ക്കു ആദ്യ ഇലവനിലേക്കു വരുവാനുള്ള വഴി
തുറന്നി്‌ട്ടുണ്ട്. കോച്ച് സ്‌റ്റീവ് കോപ്പലിനു നിരവധി ഫോര്‍മേഷനാണ് കൈവശം
ഉള്ളത്. മൈക്കല്‍ ചോപ്രയ്‌ക്കു പകരം കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി വന്ന കാഡിയോ
ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുവാന്‍ സാധ്യതയുണ്ട്യ പരുക്കിനെ തുടര്‍ന്നു
ആദ്യം തന്നെ പുറത്തായ ബെല്‍ഫോര്‍ട്ടിനു പകരക്കാരനായിട്ടാണ് ജെര്‍മെയ്‌ന്‍
എത്തിയത്. ബെല്‍ഫോര്‍ട്ടിന്റെ പരുക്ക് ഭേദപ്പെട്ടില്ലെങ്കില്‍ ജെര്‍മെയ്‌ന്‍
സ്ഥാനം ഉറപ്പിക്കും.
No comments:
Post a Comment